വിവരങ്ങള്‍ കാണിക്കുക

യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ

2025 ഏപ്രിൽ 12, ശനിയാ​ഴ്‌ച

എല്ലാ വർഷവും യഹോ​വ​യു​ടെ സാക്ഷികൾ യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാ​റുണ്ട്‌. കാരണം യേശു ഇങ്ങനെ​യൊ​രു കല്‌പന തന്നിട്ടുണ്ട്‌: “എന്റെ ഓർമ​യ്‌ക്കു​വേണ്ടി ഇതു തുടർന്നും ചെയ്യുക.”—ലൂക്കോസ്‌ 22:19.

ഈ പരിപാ​ടി​യി​ലേക്കു നിങ്ങളെ സ്വാഗതം ചെയ്യുന്നു.

സാധാരണ ചോദി​ക്കാ​റുള്ള ചോദ്യ​ങ്ങൾ

പരിപാ​ടി എത്ര നേരമു​ണ്ടാ​കും?

ഏകദേശം ഒരു മണിക്കൂർ.

എവി​ടെ​യാണ്‌ നടക്കു​ന്നത്‌?

നിങ്ങളു​ടെ അടുത്ത്‌ ഇത്‌ എവി​ടെ​യാ​ണു നടക്കു​ന്ന​തെന്ന്‌ അറിയാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടുക.

പ്രവേ​ശ​ന​ഫീസ്‌ ഉണ്ടോ?

ഇല്ല.

പണപ്പി​രി​വു​ണ്ടോ?

ഇല്ല.

ഏതെങ്കി​ലും പ്രത്യേ​ക​തരം വസ്‌ത്രം ധരിക്ക​ണോ?

വേണ്ട. എങ്കിലും മാന്യ​മാ​യും ആദരണീ​യ​മാ​യും വസ്‌ത്രം ധരിക്ക​ണ​മെന്ന ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ക്കാൻ ശ്രമി​ക്കു​ന്ന​വ​രാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ. (1 തിമൊ​ഥെ​യൊസ്‌ 2:9) നിങ്ങൾ തിര​ഞ്ഞെ​ടു​ക്കുന്ന വസ്‌ത്രം വളരെ ഔപചാ​രി​ക​മോ വിലകൂ​ടി​യ​തോ ആയിരി​ക്ക​ണ​മെ​ന്നില്ല.

സ്‌മാ​ര​കാ​ച​ര​ണം എങ്ങനെ​യാണ്‌ നടക്കു​ന്നത്‌?

പരിപാ​ടി തുടങ്ങു​ന്ന​തും അവസാ​നി​ക്കു​ന്ന​തും ഗീത​ത്തോ​ടെ​യും പ്രാർഥ​ന​യോ​ടെ​യും ആണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു ശുശ്രൂ​ഷ​ക​നാ​യി​രി​ക്കും പ്രാർഥി​ക്കു​ന്നത്‌. അവിടെ ഒരു ബൈബിളധിഷ്‌ഠിതപ്രസം​ഗം ഉണ്ടായി​രി​ക്കും. യേശു​വി​ന്റെ മരണത്തി​ന്റെ പ്രാധാ​ന്യം എന്താ​ണെ​ന്നും ദൈവ​വും ക്രിസ്‌തു​വും നമുക്കു​വേണ്ടി ചെയ്‌ത​തിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാ​മെ​ന്നും അതിൽ വിശദീ​ക​രി​ക്കും.

അടുത്ത വർഷങ്ങ​ളി​ലെ സ്‌മാ​ര​കാ​ച​ര​ണങ്ങൾ എപ്പോ​ഴാ​യി​രി​ക്കും?

2025: ഏപ്രിൽ 12, ശനിയാ​ഴ്‌ച

2026: ഏപ്രിൽ 2, വ്യാഴാ​ഴ്‌ച