വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

JW പ്രക്ഷേ​പ​ണം

റോക്കു​വിൽ JW പ്രക്ഷേ​പ​ണ​ത്തി​ന്റെ ആപ്ലി​ക്കേ​ഷൻ ഇൻസ്റ്റാൾ ചെയ്യുക

റോക്കു​വിൽ JW പ്രക്ഷേ​പ​ണ​ത്തി​ന്റെ ആപ്ലി​ക്കേ​ഷൻ ഇൻസ്റ്റാൾ ചെയ്യുക

റോക്കു ഉപയോ​ഗിച്ച്‌ JW പ്രക്ഷേ​പ​ണം കാണു​ന്ന​തിന്‌ ആദ്യം റോക്കു പ്ലേയർ സജ്ജമാ​ക്കു​ക​യും JW പ്രക്ഷേ​പ​ണ​ത്തി​ന്റെ സോഫ്‌റ്റ്‌വെ​യർ ഇൻസ്റ്റാൾ ചെയ്യു​ക​യും വേണം. അതിനാ​യി പിൻവ​രു​ന്ന നിർദേ​ശ​ങ്ങൾ പിൻപ​റ്റു​ക:

  • നിങ്ങളു​ടെ റോക്കു പ്ലേയർ സജ്ജമാ​ക്കു​ക

  • കമ്പ്യൂ​ട്ട​റി​ലൂ​ടെ JW പ്രക്ഷേ​പ​ണം ഇൻസ്റ്റാൾ ചെയ്യുക

  • റോക്കു​വി​ലൂ​ടെ JW പ്രക്ഷേ​പ​ണം ഇൻസ്റ്റാൾ ചെയ്യുക

നിങ്ങളു​ടെ റോക്കു പ്ലേയർ സജ്ജമാ​ക്കു​ക

ഇന്റർനെ​റ്റി​ലേ​ക്കു ബന്ധിപ്പിച്ച്‌ സജ്ജമാ​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ എന്നതി​നെ​ക്കു​റി​ച്ചു​ള്ള നിർദേ​ശ​ങ്ങൾ ഒരു റോക്കു പ്ലേയറി​നോ​ടൊ​പ്പം ഉണ്ടായി​രി​ക്കും. റോക്കു പ്ലേയർ ഇന്റർനെ​റ്റു​മാ​യി ബന്ധിപ്പി​ച്ചു​ക​ഴി​ഞ്ഞാൽ, സ്‌ക്രീ​നിൽ തെളി​ഞ്ഞു​വ​രു​ന്ന നിർദേ​ശ​ങ്ങൾ പൂർണ​മാ​യും പിൻപ​റ്റി​ക്കൊണ്ട്‌ അത്‌ പൂർത്തി​യാ​ക്കു​ക.

കുറിപ്പ്‌: ഇത്‌ സജ്ജമാ​ക്കാ​നു​ള്ള നിർദേ​ശം പൂർത്തി​യാ​ക്കാൻ കമ്പ്യൂ​ട്ട​റിൽനി​ന്നോ മൊ​ബൈൽ ഉപകര​ണ​ത്തിൽനി​ന്നോ ഇന്റർനെറ്റ്‌ കണക്ഷൻ ആവശ്യ​മാണ്‌.

സജ്ജമാ​ക്കാ​നു​ള്ള നിർദേ​ശ​ങ്ങൾക്കി​ട​യിൽ റോക്കു പ്ലേയർ ബന്ധിപ്പി​ക്കാ​നു​ള്ള നിർദേ​ശം ലഭിക്കും. ഇത്‌ എങ്ങനെ ചെയ്യണ​മെന്ന്‌ അറിയാൻ www.roku.com/link എന്ന വെബ്‌​സൈറ്റ്‌ സന്ദർശി​ക്കു​ക​യും തുടർന്നു ലഭിക്കുന്ന കോഡ്‌, ടെലി​വി​ഷൻ സ്‌ക്രീ​നിൽ കൊടു​ക്കു​ക. അതിനു​ശേ​ഷം ഒരു റോക്കു അക്കൗണ്ട്‌ തുടങ്ങാ​നാ​യി നിങ്ങളു​ടെ കമ്പ്യൂ​ട്ട​റിൽനി​ന്നോ മൊ​ബൈൽ ഉപകര​ണ​ത്തിൽനി​ന്നോ ഉള്ള നിർദേ​ശ​ങ്ങൾ പിൻപ​റ്റു​ക.

റോക്കു പ്ലേയർ നിങ്ങളു​ടെ അക്കൗണ്ടു​മാ​യി ബന്ധിപ്പി​ച്ചു കഴിഞ്ഞാൽ അപ്പോൾത്ത​ന്നെ ടെലി​വി​ഷൻ തനിയെ ‘പുതു​ക്കു​ന്ന​താണ്‌’ (refresh).

കൂടു​ത​ലാ​യി, ഇത്‌ സജ്ജമാ​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ കാണി​ക്കു​ന്ന റോക്കു​വി​ന്റെ വീഡി​യോ കാണുക.

ഒരു കമ്പ്യൂ​ട്ട​റി​ലൂ​ടെ JW പ്രക്ഷേ​പ​ണം ഇൻസ്റ്റാൾ ചെയ്യുക

‘ചാനലു​ക​ളെ’യോ വീഡി​യോ പ്ലേ ചെയ്യുന്ന സോഫ്‌റ്റ്‌വെ​യ​റി​നെ​യോ പ്രവർത്തി​പ്പി​ക്കു​ന്ന ഉപകര​ണ​മാണ്‌ റോക്കു പ്ലേയർ. നിങ്ങൾ കാണാൻ ആഗ്രഹി​ക്കു​ന്ന വീഡി​യോ​കൾ ഉള്ള ചാനലു​കൾ ഓരോ​ന്നാ​യി ഇതി​ലേക്ക്‌ കൂട്ടി​ച്ചേർക്കേ​ണ്ട​തുണ്ട്‌. കമ്പ്യൂട്ടർ ഉപയോ​ഗിച്ച്‌ ഇൻസ്റ്റാൾ ചെയ്യു​ന്ന​താണ്‌ അതിനുള്ള ഒരു വഴി.

  • ഏതെങ്കി​ലും ഇന്റർനെറ്റ്‌ ബ്രൗസ​റിൽനിന്ന്‌ റോക്കു ചാനൽ സ്റ്റോറി​ലു​ള്ള JW പ്രക്ഷേ​പ​ണം (“JW Broadcasting”) എന്ന പേജ്‌ സന്ദർശി​ക്കു​ക.

  • നിങ്ങൾ ഒരു റോക്കു അക്കൗണ്ടിൽ പ്രവേ​ശി​ച്ചി​ട്ടി​ല്ലെ​ങ്കിൽ ലോഗ്‌ ഇൻ ചെയ്യുക.

  • ‘ചാനൽ കൂട്ടി​ച്ചേർക്കു​ക’ (“Add Channel”) എന്ന ബട്ടണിൽ ക്ലിക്ക്‌ ചെയ്യുക. ചാനൽ കൂട്ടി​ച്ചേർത്തു​ക​ഴി​ഞ്ഞാൽ, ഉടൻതന്നെ ‘ചാനൽ കൂട്ടി​ച്ചേർക്കു​ക (“Add Channel”) എന്ന പച്ച നിറത്തി​ലു​ള്ള ബട്ടൺ മാറി ‘ഇൻസ്റ്റാൾഡ്‌’ (“Installed”) എന്ന വാക്ക്‌ സ്‌ക്രീ​നിൽ തെളി​യും.

വെബ്‌ ബ്രൗസ​റിൽനിന്ന്‌ ഒരു ചാനൽ കൂട്ടി​ച്ചേർത്ത​തു​കൊണ്ട്‌ നിങ്ങളു​ടെ റോക്കു പ്ലേയറിൽ അത്‌ ഇൻസ്റ്റാൾ ആവില്ല. അത്‌ നിങ്ങളു​ടെ ചാനലിൽ കൂട്ടി​ച്ചേർക്കാൻ തയ്യാറാ​യി നിൽക്കു​ന്നു​വെ​ന്നു മാത്രം. അതു​കൊണ്ട്‌, പുതു​താ​യി കൂട്ടി​ച്ചേർത്ത ചാനൽ നിങ്ങളു​ടെ റോക്കു പ്ലേയറിൽ ഇൻസ്റ്റാൾ ചെയ്യേ​ണ്ട​തുണ്ട്‌.

  • റോക്കു റിമോ​ട്ടി​ലു​ള്ള ‘ഹോം’ ബട്ടൺ അമർത്തുക

  • മുകളി​ലേക്ക്‌ (“Up”) അല്ലെങ്കിൽ താഴേക്ക്‌ (“Down”) എന്ന ‘അമ്പടയാ​ളം’ (“arrow”) ഉപയോ​ഗിച്ച്‌, ‘സജ്ജീകരണ’ത്തിലേക്കു (“Settings”) പോകുക.

  • ഓകെ-യിൽ അമർത്തുക.

  • ‘സജ്ജീക​ര​ണം’ (“Settings”) എന്ന പേജിൽ, ‘ഉപകരണം കാലി​ക​മാ​ക്കൽ’ (“System Update”) എന്നത്‌ കണ്ടെത്താ​നാ​യി മുകളി​ലേ​ക്കോ താഴേ​ക്കോ പോകുക. തുടർന്ന്‌ ഓകെ-യിൽ അമർത്തുക. അപ്പോൾ ‘ഉപകരണം കാലി​ക​മാ​ക്കൽ’ (“System Update”) എന്ന പേജ്‌ തുറന്നു​വ​രും. തുടർന്ന്‌, സ്‌ക്രീ​നി​ന്റെ വലത്‌ വശത്തായി ‘ഇപ്പോൾ പരി​ശോ​ധി​ക്കു​ക’ (“Check Now”) എന്നത്‌ തെളി​ഞ്ഞു​കാ​ണും.

  • ഓകെ-യിൽ അമർത്തുക.

ഇപ്പോൾ റോക്കു പ്ലേയർ നിങ്ങൾ പുതു​താ​യി കൂട്ടി​ച്ചേർത്ത ചാനൽ പരി​ശോ​ധിച്ച്‌ ഇൻസ്റ്റാൾ ചെയ്യും.

  • അതിനു​ശേ​ഷം, റോക്കു​വി​ന്റെ ‘തുടക്കം’ (“Home”) പേജി​ലേ​ക്കു വന്ന്‌, ‘പ്രധാന മെനു’വിൽനിന്ന്‌ ‘എന്റെ ചാനലു​കൾ’ (“My channels”) തിര​ഞ്ഞെ​ടു​ക്കു​ക. ഈ സ്‌ക്രീൻ റോക്കു പ്ലേയറിൽ ഇൻസ്റ്റാൾ ചെയ്‌തി​രി​ക്കു​ന്ന ‘JW പ്രക്ഷേ​പ​ണം’ (“JW Broadcasting”) എന്ന ചാനൽ ഉൾപ്പെടെ മറ്റ്‌ ചാനലു​ക​ളും നിങ്ങൾക്കു കാണി​ച്ചു​ത​രും.

  • അതിനു​ശേ​ഷം ‘jw.org ലോഗോ’യിലേക്കു പോയി ‘ഓകെ’ അമർത്തു​മ്പോൾ ‘JW പ്രക്ഷേ​പ​ണം’ ആരംഭി​ക്കു​ന്ന​താ​യി​രി​ക്കും.

റോക്കു​വി​ലൂ​ടെ JW പ്രക്ഷേ​പ​ണം ഇൻസ്റ്റാൾ ചെയ്യുക

റോക്കു പ്ലേയറിൽനി​ന്നും JW പ്രക്ഷേ​പ​ണം നേരിട്ട്‌ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾക്ക്‌ കഴിയും.

  • റോക്കു​വി​ന്റെ ‘തുടക്കം’ (“Home”) പേജി​ലേ​ക്കു പോകുക.

  • റോക്കു​വി​ന്റെ റിമോ​ട്ടി​ലു​ള്ള മുകളി​ലേക്ക്‌ (“Up”) അല്ലെങ്കിൽ താഴേക്ക്‌ (“Down”) എന്ന അമ്പടയാ​ളം (“arrow”) ഉപയോ​ഗിച്ച്‌, ‘പ്രധാന മെനു’വിൽനിന്ന്‌ ‘തിരയുക’ (“Search”) എന്നത്‌ കണ്ടെത്തുക.

  • ഓകെ​യിൽ അമർത്തുക.

റോക്കു​വി​ലെ ‘തിരയുക’ (“Search”) എന്ന ചതുര​ത്തിൽ ടൈപ്പു ചെയ്‌തു കൊടു​ത്താൽ പല കാര്യങ്ങൾ കണ്ടെത്താൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, ചലച്ചി​ത്ര​ങ്ങൾ, ടെലി​വി​ഷൻ പരിപാ​ടി​കൾ, അഭി​നേ​താ​ക്കൾ, സംവി​ധാ​യ​കർ, കളികൾ, ചാനലു​കൾ അങ്ങനെ പലതും. ‘JW പ്രക്ഷേ​പ​ണം’ (“JW Broadcasting”) എന്നത്‌ ഒരു ചാനലാ​യ​തി​നാൽ, തിരച്ചിൽഫ​ല​ത്തി​ന്റെ അടുത്ത്‌ ചാനൽ ചിഹ്നമു​ണ്ടോ​യെന്ന്‌ നോക്കുക. അതിൽ, പിൻവ​രു​ന്ന ഏതെങ്കി​ലും സൂചക വാക്കുകൾ ടൈപ്പ്‌ ചെയ്‌തു​കൊണ്ട്‌ ‘JW പ്രക്ഷേ​പ​ണം’ കണ്ടെത്തുക:

  • JW പ്രക്ഷേ​പ​ണം (“JW Broadcasting”)

  • jw.org

  • jwtv

  • യഹോവ (“Jehovah”)

  • തിരച്ചിൽ ഫലത്തിൽ ‘JW പ്രക്ഷേ​പ​ണം’ (“JW Broadcasting”) കാണു​മ്പോൾ, ചാനലി​ന്റെ പേര്‌ എടുത്തു​കാ​ണി​ക്കു​ന്ന​തു​വരെ ‘വലത്‌ അമ്പടയാള’ത്തിൽ (“Right arrow”) അമർത്തി​ക്കൊ​ണ്ടി​രി​ക്കുക, തുടർന്ന്‌ ഓകെ​യിൽ അമർത്തുക. ‘ചാനൽ കൂട്ടി​ച്ചേർക്കു​ക’ (“Add Channel”) എന്ന ഓപ്‌ഷൻ ഇപ്പോൾ തെളി​ഞ്ഞു​കാ​ണും.

  • വീണ്ടും ഓകെ​യിൽ അമർത്തി​ക്കൊണ്ട്‌ ‘JW പ്രക്ഷേ​പ​ണം’ (“JW Broadcasting”) ഇൻസ്റ്റാൾ ചെയ്യുക.

‘JW പ്രക്ഷേ​പ​ണം’ (“JW Broadcasting”) കാണു​ന്ന​തിന്‌, ‘ചാനലി​ലേ​ക്കു പോകുക’ (“Go to channel”) എന്നത്‌ തിര​ഞ്ഞെ​ടു​ക്കു​ക. അല്ലെങ്കിൽ, റോക്കു​വി​ന്റെ ‘തുടക്കം’ (“Home”) പേജി​ലേ​ക്കു ചെന്ന്‌ ‘എന്റെ ചാനലു​കൾ’ (“My channels”) എന്നതിന്റെ കീഴിൽ ‘JW പ്രക്ഷേ​പ​ണം’ (“JW Broadcasting”) കണ്ടെത്തുക.