വിവരങ്ങള്‍ കാണിക്കുക

ഒരു ദൈവം ഉണ്ടോ?

ഒരു ദൈവം ഉണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ഉണ്ട്‌. ദൈവം ഉണ്ടെന്നു​ള്ള​തിന്‌ നിഷേ​ധി​ക്കാ​നാ​കാ​ത്ത തെളി​വു​കൾ ബൈബിൾ നൽകുന്നു. കേവലം മതപര​മാ​യ അവകാ​ശ​വാ​ദ​ങ്ങൾ കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കാ​നല്ല പകരം നമ്മുടെ ‘ചിന്താ​പ്രാ​പ്‌തി​യും’ ‘ഗ്രഹണ​ശ​ക്തി​യും’ ഉപയോ​ഗിച്ച്‌ ദൈവ​ത്തിൽ വിശ്വ​സി​ക്കാ​നാണ്‌ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. (റോമർ 12:1; 1 യോഹ​ന്നാൻ 5:20, അടിക്കുറിപ്പ്‌) ബൈബിൾ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള ചില ന്യായ​വാ​ദ​ങ്ങൾ നോക്കാം.

  •   ജീവന്റെ തുടി​പ്പു​ള്ള ഈ പ്രപഞ്ച​ത്തിൽ ഇത്രയ​ധി​കം ക്രമവും ചിട്ടയും ഉള്ളത്‌ ഒരു സ്രഷ്ടാ​വി​ലേ​ക്കാ​ണു വിരൽ ചൂണ്ടു​ന്നത്‌. “ഏതു വീടും ആരെങ്കി​ലും നിർമി​ച്ച​താണ്‌. എന്നാൽ എല്ലാം നിർമി​ച്ച​തു ദൈവ​മാണ്‌” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 3:4) വളരെ ലളിത​മാ​യ യുക്തി​യാണ്‌ ഇതെങ്കി​ലും അഭ്യസ്‌ത​വി​ദ്യ​രാ​യ അനേകം ആളുകൾ ശക്തമായ ന്യായ​വാ​ദ​മാ​യി ഇതിനെ കാണുന്നു. a

  •   ഭൗതി​കാ​വ​ശ്യ​ങ്ങ​ളെ​ല്ലാം തൃപ്‌തി​യാ​യി കഴിഞ്ഞാ​ലും മറ്റൊരു തരത്തി​ലു​ള്ള വിശപ്പ്‌ നമ്മളിൽ സ്ഥിതി ചെയ്യു​ന്ന​താ​യി മനുഷ്യർ തിരി​ച്ച​റി​യു​ന്നു, ജീവി​ത​ത്തി​ന്റെ അർഥവും ഉദ്ദേശ്യ​വും മനസ്സി​ലാ​ക്കാ​നു​ള്ള ഒരു ആഗ്രഹം. ഇത്‌, ‘ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യുള്ള ദാഹം’ എന്നു ബൈബിൾ വിളി​ക്കു​ന്ന​തി​ന്റെ ഭാഗമാണ്‌. ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാ​നും ആരാധി​ക്കാ​നും ഉള്ള ആഗ്രഹം അതിൽ ഉൾപ്പെ​ടു​ന്നു. (മത്തായി 5:3; വെളി​പാട്‌ 4:11) ആത്മീയ​മാ​യ ഈ ദാഹം നമ്മളിൽ ഉള്ളത്‌ ഒരു ദൈവം ഉണ്ടെന്നു മാത്രമല്ല സ്‌നേ​ഹ​വാ​നാ​യ ആ ദൈവം നമ്മുടെ ദാഹം തൃപ്‌തി​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ന്നെ​ന്നും ഉള്ളതിന്‌ തെളിവ്‌ നൽകുന്നു.—മത്തായി 4:4

  •   വിശദാം​ശ​ങ്ങൾ അടങ്ങിയ ബൈബി​ളി​ലെ പ്രവച​ന​ങ്ങൾ മിക്കതും നൂറ്റാ​ണ്ടു​കൾക്കു മുമ്പാണ്‌ എഴുത​പ്പെ​ട്ടത്‌. അവ വള്ളിപു​ള്ളി തെറ്റാതെ നിറ​വേ​റു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ആ പ്രവച​ന​ങ്ങ​ളു​ടെ കൃത്യ​ത​യും വിശദാം​ശ​ങ്ങ​ളും അവ അമാനു​ഷി​ക​മാ​യ ഉറവി​ട​ത്തിൽനി​ന്നാണ്‌ വന്നത്‌ എന്ന്‌ തെളി​യി​ക്കു​ന്നു.—2 പത്രോസ്‌ 1:21.

  •   ബൈബിൾ എഴുത്തു​കാർക്ക്‌ അവരുടെ സമകാ​ലീ​ന​രെ​ക്കാൾ കവിഞ്ഞ ശാസ്‌ത്രീ​യ​പ​രി​ജ്ഞാ​നം ഉണ്ടായി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ഭൂമിയെ താങ്ങി​നി​റു​ത്തു​ന്നത്‌ ഒരു ആനയോ കാട്ടു​പ​ന്നി​യോ കാളയോ പോലുള്ള മൃഗമാ​ണെ​ന്നാണ്‌ പുരാ​ത​ന​നാ​ളു​ക​ളി​ലെ അനേകർ വിശ്വ​സി​ച്ചി​രു​ന്നത്‌. എന്നാൽ “ഭൂമിയെ ശൂന്യ​ത​യിൽ തൂക്കി​യി​ടു​ന്നു” എന്ന്‌ ബൈബിൾ പറഞ്ഞി​രി​ക്കു​ന്നു. (ഇയ്യോബ്‌ 26:7) അതു​പോ​ലെ, ഭൂമി​യു​ടെ ആകൃതി ‘ഗോള​മോ’ ‘വൃത്തമോ’ ആണെന്നു ബൈബിൾ കൃത്യ​മാ​യി വിശദീ​ക​രി​ക്കു​ന്നു. (യശയ്യ 40:22, അടിക്കുറിപ്പ്‌) എവി​ടെ​നി​ന്നാണ്‌ ബൈബി​ളെ​ഴു​ത്തു​കാർക്ക്‌ ഈ വിവരം ലഭിച്ചത്‌? അത്‌ ദൈവ​ത്തിൽനി​ന്നു​ത​ന്നെ​യാണ്‌ എന്നതാണ്‌ ഏറ്റവും ന്യായ​മാ​യ വിശദീ​ക​ര​ണം.

  •   കുഴപ്പം​പി​ടി​ച്ച പല ചോദ്യ​ങ്ങൾക്കു​മു​ള്ള ഉത്തരം ബൈബിൾ നൽകുന്നു. അവയ്‌ക്ക്‌ തൃപ്‌തി​ക​ര​മാ​യ ഉത്തരം ലഭിച്ചി​ല്ലെ​ങ്കിൽ ആളുകൾ നിരീ​ശ്വ​ര​വാ​ദ​ത്തി​ലേ​ക്കു​പോ​ലും തിരി​ഞ്ഞേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌: ദൈവം സ്‌നേ​ഹ​വാ​നും സർവശ​ക്ത​നും ആണെങ്കിൽ കഷ്ടപ്പാ​ടും തിന്മയും ലോക​ത്തി​ലു​ള്ളത്‌ എന്തു​കൊണ്ട്‌? ആളുകളെ നന്മയി​ലേക്ക്‌ നയിക്കു​ന്ന​തിന്‌ പകരം മതങ്ങൾ മിക്ക​പ്പോ​ഴും തിന്മയ്‌ക്കു​ള്ള പ്രേര​ണ​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?—തീത്തോസ്‌ 1:16.

a ജ്യോതിശാസ്‌ത്രജ്ഞനായ അലൻ സെൻഡേജ്‌ ഇങ്ങനെ പറഞ്ഞു: “പ്രപഞ്ച​ത്തിൽ ദർശി​ക്കാ​നാ​കു​ന്ന ക്രമനിബദ്ധത, കുഴഞ്ഞു​മ​റി​ഞ്ഞ ഒരവസ്ഥ​യിൽനിന്ന്‌ ഉരുത്തി​രി​ഞ്ഞ​താ​ണെ​ന്നു പറഞ്ഞാൽ അത്‌ തികച്ചും അസംഭ​വ്യ​മാ​യി​ട്ടാണ്‌ എനിക്കു തോന്നുന്നത്‌. ആ ക്രമനി​ബ​ദ്ധ​ത​യ്‌ക്ക്‌ ഒരു ഉറവിടം ഉണ്ടായിരിക്കേണ്ടതുണ്ട്‌. ദൈവം എനി​ക്കൊ​രു മർമമാണ്‌, എന്നുവ​രി​കി​ലും അസ്‌തി​ത്വം എന്ന അത്ഭുതത്തിന്റെ, അഥവാ എന്തു​കൊ​ണ്ടാണ്‌ ഒന്നുമി​ല്ലാ​ത്ത ഒരവസ്ഥ​യ്‌ക്കു പകരം വസ്‌തു​ക്കൾ സ്ഥിതി​ചെ​യ്യു​ന്നത്‌ എന്നതി​നു​ള്ള ഏക വിശദീ​ക​ര​ണം ദൈവമാണ്‌.”