വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

“ഞാൻ ഇനി അക്രമ​ത്തിന്‌ അടിമ​യാ​കില്ല”

“ഞാൻ ഇനി അക്രമ​ത്തിന്‌ അടിമ​യാ​കില്ല”
  • ജനനം: 1956

  • രാജ്യം: കാനഡ

  • ചരിത്രം: അക്രമം, കുത്തഴിഞ്ഞ ജീവിതം, വിഷാദം

മുൻകാലജീവിതം

കാനഡ​യി​ലു​ള്ള ആൽബേർട്ട​യി​ലെ കാൽഗറി നഗരത്തി​ലാ​ണു ഞാൻ ജനിച്ചത്‌. ഞാൻ കുഞ്ഞാ​യി​രു​ന്ന​പ്പോൾ എന്റെ മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചി​ത​രാ​യി. അമ്മ എന്നെയും കൂട്ടി അമ്മയുടെ വീട്ടി​ലേക്കു പോന്നു. മുത്തച്ഛ​നും മുത്തശ്ശി​യും എന്നെയും അമ്മയെ​യും ഒരുപാട്‌ സ്‌നേ​ഹി​ച്ചി​രു​ന്നു. വളരെ രസകര​മായ നാളു​ക​ളാ​യി​രു​ന്നു അത്‌. ആ സന്തോ​ഷ​ക​ര​മായ ബാല്യ​കാ​ലം ഇപ്പോ​ഴും എന്റെ മനസ്സിൽ നിറഞ്ഞു​നിൽക്കു​ന്നു.

എനിക്ക്‌ ഏഴ്‌ വയസ്സു​ള്ള​പ്പോൾ എന്റെ അമ്മ എന്റെ അച്ഛനെ പുനർവി​വാ​ഹം ചെയ്‌തു. അതോടെ എന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞു. ഞങ്ങൾ ഐക്യ​നാ​ടു​ക​ളി​ലെ മിസൂ​റി​യി​ലുള്ള സെന്റ്‌ ലൂയി​സി​ലേക്കു താമസം മാറി. എന്റെ അച്ഛൻ എന്നോടു വളരെ ക്രൂര​മാ​യാ​ണു പെരു​മാ​റി​യത്‌. എന്റെ ഓർമ​യി​ലേക്കു വരുന്ന ഒരു സംഭവം എന്റെ പുതിയ സ്‌കൂ​ളി​ലെ ആദ്യ ദിവസം വൈകിട്ട്‌ മടങ്ങി​വ​ന്ന​പ്പോൾ സ്‌കൂ​ളി​ലെ ചില കുട്ടികൾ എന്നെ റാഗ്‌ ചെയ്‌ത വിവരം ഞാൻ വീട്ടിൽ പറഞ്ഞു. ഞാൻ ആ കുട്ടി​കളെ തിരി​ച്ച​ടി​ച്ചില്ല എന്ന്‌ അറിഞ്ഞപ്പോൾ, സ്‌കൂ​ളി​ലെ കുട്ടികൾ അടിച്ച​തി​നേ​ക്കാൾ കൂടുതൽ അച്ഛൻ എന്നെ അടിച്ചു. അന്നു ഞാൻ ഒരു പാഠം പഠിച്ചു. എന്നെ അടിക്കു​ന്ന​വനെ തിരി​ച്ച​ടി​ക്കുക.

അച്ഛന്റെ ശുണ്‌ഠി എന്റെ അമ്മയെ​യും ചൊടി​പ്പി​ച്ചു. അങ്ങനെ അവർ തമ്മിൽ എപ്പോ​ഴും പ്രശ്‌ന​ങ്ങ​ളാ​യി. 11 വയസ്സാ​യ​പ്പോൾ ഞാൻ മദ്യവും മയക്കു​മ​രു​ന്നും ഉപയോ​ഗി​ക്കാൻ തുടങ്ങി. എന്റെ അക്രമ​സ്വ​ഭാ​വം കൂടി​ക്കൂ​ടി വന്നു. പിന്നീട്‌ ഞാൻ തെരു​വി​ലും അടിപി​ടി​യു​ണ്ടാ​ക്കാൻ തുടങ്ങി. അപ്പോ​ഴേ​ക്കും എന്റെ ഹൈസ്‌കൂൾ പഠനം കഴിഞ്ഞി​രു​ന്നു. അക്രമ​സ്വ​ഭാ​വം കൊണ്ട്‌ ഞാൻ ആളാകെ മാറി.

18 വയസ്സാ​യ​പ്പോൾ ഞാൻ യു. എസ്‌-ൽ നാവി​ക​സേ​ന​യിൽ ചേർന്നു. ആളുകളെ കൊല്ലാ​നുള്ള പരിശീ​ല​ന​മാണ്‌ എനിക്ക്‌ അവിടെ ലഭിച്ചത്‌. അഞ്ച്‌ വർഷത്തി​നു​ശേഷം ഞാൻ സൈനിക സേവന​ത്തിൽനിന്ന്‌ പോന്നു. എന്നിട്ട്‌ ഫെഡറൽ ബ്യൂറോ ഓഫ്‌ ഇൻവെ​സ്റ്റി​ഗേഷൻ എന്ന കുറ്റാ​ന്വേ​ഷണ ഏജൻസി​യിൽ എന്റെ ഭാവി കരുപ്പി​ടി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി ഞാൻ മനഃശാ​സ്‌ത്രം പഠിക്കാൻ തീരു​മാ​നി​ച്ചു. യു. എസ്‌-ൽ ഞാൻ എന്റെ സർവക​ലാ​ശാല പഠനം ആരംഭി​ച്ചു. പിന്നീട്‌ കാനഡ​യി​ലേക്കു മടങ്ങി​വ​ന്ന​പ്പോൾ അവിടെ ഞാൻ എന്റെ പഠനം തുടർന്നു.

യൂണി​വേ​ഴ്‌സി​റ്റി​യി​ലാ​യി​രുന്ന​പ്പോൾ ഞാൻ സമൂഹത്തെ വെറു​ക്കാൻ തുടങ്ങി. ആളുക​ളൊ​ക്കെ വളരെ സ്വാർഥ​രാ​ണെന്ന്‌ എനിക്കു തോന്നി. എന്തു ചെയ്‌തി​ട്ടും എനി​ക്കൊ​രു തൃപ്‌തി​യും കിട്ടി​യില്ല. മനുഷ്യ​ന്റെ പ്രശ്‌ന​ങ്ങൾക്ക്‌ ഒരു പരിഹാ​ര​വും ഇല്ലെന്ന്‌ എനിക്ക്‌ തോന്നി. ഈ ലോകം നേരെ​യാ​ക്കാൻ മനുഷ്യർക്കു പറ്റുമെന്ന പ്രതീക്ഷ എനിക്കു നഷ്ടപ്പെട്ടു.

ജീവി​ത​ത്തി​നു പ്രത്യേ​കിച്ച്‌ അർഥമു​ള്ള​താ​യിട്ട്‌ എനിക്കു തോന്നി​യില്ല. അതു​കൊണ്ട്‌ കാശുണ്ടാക്കുക, മദ്യപിക്കുക, മയക്കു​മ​രുന്ന്‌ ഉപയോഗിക്കുക, സെക്‌സിൽ ഏർപ്പെ​ടുക ഇതൊ​ക്കെ​യാ​യി​രു​ന്നു എന്റെ ജീവിതം. ഓരോ ദിവസ​വും ഓരോ സ്‌ത്രീ​ക​ളു​ടെ ഒപ്പമാ​യി​രു​ന്നു ഞാൻ. സൈന്യ​ത്തി​ലാ​യി​രു​ന്ന​തു​കൊണ്ട്‌ അടിപി​ടിക്ക്‌ ഒന്നും എനിക്ക്‌ ഒരു പേടി​യും ഉണ്ടായി​രു​ന്നില്ല. ശരിയും തെറ്റും ഒക്കെ തീരു​മാ​നി​ക്കേ​ണ്ടത്‌ ഞാൻ തന്നെയാ​യി​രു​ന്നു എന്നായി​രു​ന്നു എന്റെ ധാരണ. അതു​കൊണ്ട്‌ മറ്റുള്ളവർ ചെയ്യു​ന്നത്‌ അത്ര ശരിയാ​യില്ല എന്നു തോന്നി​യാൽ ഞാൻ അതു ചോദ്യം ചെയ്യു​മാ​യി​രു​ന്നു. സത്യം പറഞ്ഞാൽ ഞാൻ അക്രമ​ത്തി​ന്റെ അടിമ​യാ​യി​രു​ന്നു.

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

ഒരു ദിവസം ഞാനും എന്റെ കൂട്ടു​കാ​ര​നും മയക്കു​മ​രുന്ന്‌ ശരിക്കും തലയ്‌ക്കു​പി​ടിച്ച അവസ്ഥയിൽ വീടിനു താഴെ നിൽക്കു​ക​യാ​യി​രു​ന്നു. ഞങ്ങൾ ഒരുമിച്ച്‌ മാരി​ഹ്വാ​ന കടത്താ​നുള്ള ഒരുക്കങ്ങൾ നടത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ അവൻ എന്നോടു ചോദി​ച്ചു: “നിനക്ക്‌ ദൈവ​ത്തിൽ വിശ്വാ​സ​മു​ണ്ടോ?” ഞാൻ പറഞ്ഞു, ഈ ലോക​ത്തിൽ ഇത്രയ​ധി​കം പ്രശ്‌ന​ങ്ങൾക്ക്‌ ഉത്തരവാ​ദി ദൈവ​മാ​ണെ​ങ്കിൽ അങ്ങനെ​യൊ​രു ദൈവത്തെ എനിക്ക്‌ അറിയേണ്ട. അടുത്ത ദിവസം എന്റെ പുതിയ ജോലി സ്ഥലത്ത്‌ സഹപ്ര​വർത്ത​ക​നായ ഒരു യഹോ​വ​യു​ടെ സാക്ഷി എന്നോടു ചോദി​ച്ചു: “ഈ ലോക​ത്തി​ലെ കഷ്ടപ്പാ​ടു​കൾക്ക്‌ ഉത്തരവാ​ദി ദൈവ​മാ​ണെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ?” ഞാൻ കഴിഞ്ഞ ദിവസം കൂട്ടു​കാ​ര​നോ​ടു പറഞ്ഞ അതേ കാര്യം, ഇപ്പോൾ ഇതാ ഇദ്ദേഹം എന്നോടു ചോദി​ക്കു​ന്നു. അത്‌ എന്റെ താത്‌പ​ര്യ​ത്തെ ഉണർത്തി. അടുത്ത ആറു മാസം ഞങ്ങൾ പല ചർച്ചക​ളും നടത്തി. ജീവി​ത​ത്തി​ലെ പല ബുദ്ധി​മു​ട്ടുള്ള ചോദ്യ​ങ്ങൾക്കും ബൈബിൾ നൽകുന്ന ഉത്തരം അദ്ദേഹം എനിക്കു കാണി​ച്ചു​തന്നു.

ബൈബി​ളിൽനിന്ന്‌ പഠിച്ച കാര്യം ഞാൻ എന്റെ കാമു​കി​യോ​ടു പറയു​മാ​യി​രു​ന്നു. പക്ഷേ അവൾക്ക്‌ അത്‌ അത്ര ഇഷ്ടമാ​യി​രു​ന്നില്ല. നമ്മളെ ബൈബിൾ പഠിപ്പി​ക്കാ​നാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു പറഞ്ഞി​ട്ടുണ്ട്‌ എന്ന കാര്യം ഒരു ഞായറാഴ്‌ച ഞാൻ അവളോ​ടു പറഞ്ഞു. അടുത്ത ദിവസം ജോലി കഴിഞ്ഞ്‌ ഞാൻ വീട്ടിൽ വന്നപ്പോൾ എന്റെ കാമു​കി​യെ കണ്ടില്ല. അവൾ ഉള്ളതെ​ല്ലാം കെട്ടി​പ്പെ​റു​ക്കി എന്നെ ഉപേക്ഷി​ച്ചു പോയി. ഞാൻ പുറത്തു​പോ​യി പൊട്ടി​ക്ക​രഞ്ഞു. ‘യഹോവേ, എന്നെ സഹായി​ക്കണേ’ എന്നു ഞാൻ പ്രാർഥി​ക്കു​ക​യും ചെയ്‌തു. അന്നാണ്‌ ആദ്യമാ​യി യഹോവ എന്ന ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗിച്ച്‌ ഞാൻ പ്രാർഥി​ച്ചത്‌.—സങ്കീർത്തനം 83:18

രണ്ടു ദിവസ​ത്തി​നു ശേഷം സാക്ഷി​ക​ളായ ദമ്പതി​ക​ളോ​ടൊ​പ്പം ഞാൻ എന്റെ ആദ്യത്തെ ബൈബിൾപ​ഠനം ആരംഭി​ച്ചു. ബൈബിൾപ​ഠനം നടത്തി അവർ പോയി​ക്ക​ഴി​ഞ്ഞി​ട്ടും ഞാൻ എന്റെ വായന തുടർന്നു. നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും! എന്ന ആ പുസ്‌തകം ഞാൻ ഒറ്റ രാത്രി​കൊണ്ട്‌ വായി​ച്ചു​തീർത്തു. a ദൈവ​മായ യഹോ​വ​യെ​ക്കു​റി​ച്ചും പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചും ഞാൻ പഠിച്ച വിവരങ്ങൾ എന്റെ ഹൃദയത്തെ തൊട്ടു. യഹോവ അനുക​മ്പ​യുള്ള ദൈവ​മാ​ണെ​ന്നും നമ്മൾ കഷ്ടപ്പെ​ടു​ന്നതു കാണു​മ്പോൾ ദൈവ​ത്തി​നു വേദന തോന്നു​ന്നെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. (യശയ്യ 63:9) ദൈവ​ത്തിന്‌ എന്നോ​ടുള്ള സ്‌നേ​ഹ​വും എനിക്കു​വേണ്ടി സ്വന്തം മകനെ ബലി അർപ്പി​ക്കാ​നുള്ള ദൈവ​ത്തി​ന്റെ മനസ്സും എന്നെ വല്ലാതെ സ്വാധീ​നി​ച്ചു. (1 യോഹ​ന്നാൻ 4:10) “ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌” ദൈവം എന്നോടു ക്ഷമ കാണി​ക്കു​ക​യാ​ണെന്ന്‌ എനിക്കു ബോധ്യ​മാ​യി. (2 പത്രോസ്‌ 3:9) ഞാൻ യഹോ​വ​യു​ടെ കൂട്ടു​കാ​ര​നാ​കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി.—യോഹ​ന്നാൻ 6:44.

ആ ആഴ്‌ച​തന്നെ ഞാൻ മീറ്റി​ങ്ങു​കൾക്കു പോകാൻ തുടങ്ങി. ഞാൻ കാതിൽ ഒരു കടുക്കൻ ഇട്ട്‌, മുടി​യൊ​ക്കെ നീട്ടി വളർത്തി, ഒരു പ്രാകൃത കോല​ത്തി​ലാ​യി​രു​ന്നു. എങ്കിലും ഒരു അടുത്ത ബന്ധുവി​നോട്‌ ഇടപെ​ടു​ന്ന​തു​പോ​ലെ അവർ എന്നോടു പെരു​മാ​റി. അവരാ​യി​രു​ന്നു യഥാർഥ ക്രിസ്‌ത്യാ​നി​കൾ. എന്റെ അമ്മയുടെ വീട്ടിൽ പോയ​തു​പോ​ലെ, അല്ല അതിലും നല്ലൊരു സ്ഥലത്ത്‌ എത്തിയ​തു​പോ​ലെ​യാണ്‌ ശരിക്കും എനിക്ക്‌ അനുഭ​വ​പ്പെ​ട്ടത്‌.

ബൈബിൾ പഠിക്കാൻ തുടങ്ങി​യ​തോ​ടെ ഞാൻ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. ഞാൻ മുടി വെട്ടി, മദ്യവും മയക്കു​മ​രു​ന്നും ഉപയോ​ഗി​ക്കു​ന്നതു നിറുത്തി. എന്റെ എല്ലാ വൃത്തി​കെട്ട ശീലങ്ങ​ളും ഞാൻ ഒഴിവാ​ക്കി. (1 കൊരി​ന്ത്യർ 6: 9,10; 11:14) യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. ഞാൻ ചെയ്യുന്ന തെറ്റായ കാര്യ​ത്തി​നു ന്യായീ​ക​ര​ണങ്ങൾ കണ്ടെത്തുന്ന രീതി മാറ്റി. അതോടെ തെറ്റു ചെയ്യു​മ്പോൾ എന്റെ മനസ്സാക്ഷി എന്നെ കുറ്റ​പ്പെ​ടു​ത്താൻ തുടങ്ങി. ‘ഇനി ഇതു​പോ​ലെ പ്രവർത്തി​ക്ക​രുത്‌’ എന്നു പലപ്പോ​ഴും ഞാൻ എന്നോ​ടു​തന്നെ പറയു​മാ​യി​രു​ന്നു. എന്റെ ചിന്താ​ഗ​തി​ക്കും പ്രവർത്ത​ന​ത്തി​നും മാറ്റം വരുത്താൻ ഞാൻ ഒരു മടിയും കാണി​ച്ചില്ല. അങ്ങനെ യഹോവ ആവശ്യ​പ്പെ​ടു​ന്നതു ചെയ്യാൻ തുടങ്ങി​യ​പ്പോൾ എന്റെ ജീവിതം മെച്ച​പ്പെ​ടു​ന്ന​താ​യി എനിക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. അങ്ങനെ ആറു മാസത്തെ ബൈബിൾ പഠനത്തി​നു ശേഷം 1989 ജൂലൈ 29-ാം തീയതി ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി ഞാൻ സ്‌നാ​ന​മേറ്റു.

എനിക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങൾ

എന്റെ വ്യക്തി​ത്വ​ത്തിന്‌ അടിമു​ടി മാറ്റം വരുത്താൻ ബൈബിൾ എന്നെ സഹായി​ച്ചു. മുമ്പൊ​ക്കെ ആരെങ്കി​ലും എന്തെങ്കി​ലും എതിർത്ത്‌ എന്നോടു പറഞ്ഞാൽ വളരെ പരുഷ​മാ​യി ഞാൻ അവരോ​ടു പ്രതി​ക​രി​ക്കു​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ ഞാൻ എല്ലാവ​രു​മാ​യും സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ ശ്രമി​ക്കു​ന്നു. (റോമർ 12:18) ഇത്‌ എന്റെ മിടു​ക്കു​കൊണ്ട്‌ ഒന്നുമല്ല. യഹോ​വ​യു​ടെ വചനവും പരിശു​ദ്ധാ​ത്മാ​വും അതിന്‌ എന്നെ സഹായി​ച്ചു. യഹോ​വ​യ്‌ക്കാണ്‌ അതിനുള്ള നന്ദി.—ഗലാത്യർ 5:22,23; എബ്രായർ 4:12.

മോശ​മാ​യ ആഗ്രഹ​ങ്ങൾക്കോ അക്രമ​ത്തി​നോ മയക്കു​മ​രു​ന്നി​നോ ഒക്കെ അടിമ​യാ​കു​ന്ന​തി​നു​പ​കരം ദൈവ​മായ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി ഞാൻ എന്റെ പരമാ​വധി പ്രവർത്തി​ക്കു​ന്നു. ഇപ്പോൾ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ ഞാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്നു. സ്‌നാ​ന​മേറ്റ്‌ കുറച്ച്‌ വർഷങ്ങൾക്കു ശേഷം സുവി​ശേ​ഷ​ക​രു​ടെ ആവശ്യം അധിക​മുള്ള ഒരു സ്ഥലത്തേക്ക്‌ ഞാൻ മാറി​ത്താ​മ​സി​ച്ചു. അനേക​വർഷ​ങ്ങ​ളാ​യി ഞാൻ ആളുകളെ ബൈബിൾ പഠിപ്പി​ക്കു​ന്നു. ബൈബിൾപ​ഠനം അവരുടെ ജീവി​ത​ത്തി​ലും മാറ്റങ്ങൾ വരുത്തു​ന്നതു കാണു​മ്പോൾ എനിക്കു വളരെ സന്തോഷം തോന്നു​ന്നു. എന്റെ അമ്മ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യ​താണ്‌ എന്നെ വളരെ​യ​ധി​കം സന്തോ​ഷി​പ്പിച്ച മറ്റൊരു കാര്യം. എന്റെ മനോ​ഭാ​വ​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും വന്ന മാറ്റമാണ്‌ അമ്മയെ ഒരു സാക്ഷി​യാ​കാൻ പ്രേരി​പ്പി​ച്ചത്‌.

ഇപ്പോൾ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂൾ എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു സ്‌കൂ​ളിൽനിന്ന്‌ 1999-ൽ എൽ സാൽവ​ഡോ​റിൽവെച്ച്‌ ഞാൻ ബിരുദം നേടി. ആ സ്‌കൂൾ സുവി​ശേ​ഷ​വേ​ല​യ്‌ക്കു നല്ല നേതൃ​ത്വം കൊടു​ക്കാ​നും സഭയിൽ മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​നും അവർക്കു സ്‌നേ​ഹ​പൂർവം നേതൃ​ത്വം കൊടു​ക്കാ​നും ഒക്കെ എന്നെ പരിശീ​ലി​പ്പി​ച്ചി​രി​ക്കു​ന്നു. അതേ വർഷം​തന്നെ ഞാൻ യുജീ​നയെ വിവാഹം ചെയ്‌തു. ഇപ്പോൾ ഞങ്ങൾ ഗ്വാട്ടി​മാ​ല​യിൽ മുഴു​സമയ സുവി​ശേഷ ഘോഷ​ക​രാ​യി പ്രവർത്തി​ക്കു​ന്നു.

എനിക്ക്‌ ഇപ്പോൾ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നിരാശ തോന്നു​ന്നില്ല. സന്തോഷം മാത്ര​മാ​ണു തോന്നു​ന്നത്‌. ലൈം​ഗിക അധാർമി​ക​ത​യു​ടെ​യും അക്രമ​ത്തി​ന്റെ​യും പിടി​യിൽനിന്ന്‌ പോരാൻ ബൈബിൾപ​ഠ​ന​മാണ്‌ എന്നെ സഹായി​ച്ചത്‌. ഇപ്പോൾ എന്റെ ജീവിതം സന്തോ​ഷ​വും സമാധാ​ന​വും നിറഞ്ഞ​താണ്‌.

a ജീവിതം ആസ്വദിക്കാം പുസ്‌ത​ക​മാണ്‌ ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾ പഠനത്തി​നു​വേണ്ടി ഉപയോ​ഗി​ക്കു​ന്നത്‌.