വിവരങ്ങള്‍ കാണിക്കുക

സഹായി​ക്കാൻ അവർ നിറുത്തി

സഹായി​ക്കാൻ അവർ നിറുത്തി

 കാനഡയിലെ ആൽബെർട്ട​യിൽ താമസി​ക്കുന്ന ബോബ്‌, കൊടും​ത​ണു​പ്പും പ്രതി​കൂ​ല​കാ​ലാ​വ​സ്ഥ​യും ഉണ്ടായി​രുന്ന ഒരു ദിവസം മണിക്കൂ​റിൽ നൂറു കിലോ​മീ​റ്റർ വേഗത​യിൽ വാൻ ഓടി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പെട്ടന്നു വാനിന്റെ പിന്നിലെ ഇടതു​വ​ശ​ത്തുള്ള ടയർ പൊട്ടി. ആദ്യം എന്താണു സംഭവി​ച്ച​തെന്നു ബോബി​നു മനസ്സി​ലാ​യില്ല. വീട്‌ എത്താൻ അഞ്ചു കിലോ​മീ​റ്ററേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ബോബ്‌ യാത്ര തുടരാൻതന്നെ തീരു​മാ​നി​ച്ചു.

 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളി​ലേക്കു ബോബ്‌ അയച്ച കത്തിൽ, പിന്നീട്‌ എന്താണു സംഭവി​ച്ച​തെന്നു വിശദീ​ക​രി​ക്കു​ന്നു: “പിന്നാലെ വന്ന ഒരു കാറി​ലു​ണ്ടാ​യി​രുന്ന അഞ്ചു ചെറു​പ്പ​ക്കാർ, ചില്ലു താഴ്‌ത്തി എന്റെ വണ്ടിയു​ടെ ടയർ പൊട്ടി​യെന്നു പറഞ്ഞു. ഞങ്ങൾ രണ്ടു കൂട്ടരും വണ്ടി ഒതുക്കി. വാനിന്റെ ടയർ മാറ്റി​ത്ത​രാ​മെന്ന്‌ അവർ പറഞ്ഞു. വണ്ടിയിൽ സ്റ്റെപ്പിനി ടയറോ ജാക്കി​യോ ഉണ്ടോ എന്നു​പോ​ലും എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. ഞാൻ വീൽച്ചെ​യ​റിൽ ഹൈ​വേ​യു​ടെ ഒരു വശത്ത്‌ ഇരുന്നു. ആ കുട്ടികൾ വാനിന്റെ അടിയി​ലേക്കു നൂണ്ടു​ക​യറി സ്റ്റെപ്പിനി ടയറും ജാക്കി​യും കണ്ടുപി​ടിച്ച്‌ ടയർ മാറ്റി​ത്തന്നു. നല്ല വസ്‌ത്രം ധരിച്ച അവർ കോച്ചി​പ്പി​ടി​ക്കുന്ന തണുപ്പും മഞ്ഞുവീ​ഴ്‌ച​യും ഉണ്ടായി​രു​ന്നി​ട്ടും അതൊ​ന്നും വകവെ​ക്കാ​തെ പണി ചെയ്‌തു. അങ്ങനെ എനിക്കു യാത്ര തുടരാ​നാ​യി. എനിക്ക്‌ ഈ പണി ഒറ്റയ്‌ക്കു ചെയ്യാൻ കഴിയു​മാ​യി​രു​ന്നില്ല.

 “എന്നെ സഹായിച്ച ആ അഞ്ചു സാക്ഷി​ക്കു​ട്ടി​കൾക്കും നന്ദി. അവർ സുവി​ശേഷം അറിയി​ക്കാൻ പോകുന്ന വഴിയാണ്‌ എന്നെ സഹായി​ക്കാൻ ഇറങ്ങി​യത്‌. എന്താണോ പ്രസം​ഗി​ക്കു​ന്നത്‌ അതു​പോ​ലെ ചെയ്യു​ന്നു​വ​രു​മാണ്‌ ഈ കുട്ടികൾ. വലി​യൊ​രു ബുദ്ധി​മു​ട്ടിൽനി​ന്നാണ്‌ അവർ എന്നെ രക്ഷിച്ചത്‌. ഞാൻ അതിനെ ശരിക്കും വിലമ​തി​ക്കു​ന്നു. അന്ന്‌ ആ ഹൈ​വേ​യിൽ ഇങ്ങനെ അഞ്ചു മാലാ​ഖ​മാർ ഉണ്ടാകു​മെന്ന്‌ ആരു കണ്ടു?”