വിവരങ്ങള്‍ കാണിക്കുക

സ്‌നേ​ഹി​ക്കു​ന്നെന്ന്‌ അവരോ​ടു പറയണം

സ്‌നേ​ഹി​ക്കു​ന്നെന്ന്‌ അവരോ​ടു പറയണം

 ബൾഗേ​റി​യ​യി​ലുള്ള ഒരു യഹോ​വ​യു​ടെ സാക്ഷി​യാണ്‌ ഓങ്ക്‌ലി. സ്ലെറ്റ്‌ക എന്ന ഒരു ചെറു​പ്പ​ക്കാ​രിക്ക്‌ ഓങ്ക്‌ലി ബൈബിൾപ​ഠനം നടത്തു​ന്നുണ്ട്‌. അവരുടെ ഭർത്താവ്‌ ബൈബിൾപ​ഠ​ന​ത്തിന്‌ ഇരിക്കാ​റില്ല. ഓങ്ക്‌ലി പറയുന്നു: “കുടും​ബ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചുള്ള ഭാഗം ചർച്ച ചെയ്‌ത​പ്പോൾ ഭർത്താ​വി​നെ​യും മക്കളെ​യും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു പറയണം എന്ന കാര്യ​ത്തിന്‌ ഞാൻ ഊന്നൽ കൊടു​ത്തു. ഇതു കേട്ട സ്ലെറ്റ്‌ക വിഷമ​ത്തോ​ടെ എന്നെ നോക്കി​യിട്ട്‌, ഭർത്താ​വി​നോ​ടും ഒൻപതു വയസ്സുള്ള മകളോ​ടും താൻ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ഒരിക്കൽപ്പോ​ലും പറഞ്ഞി​ട്ടി​ല്ലെന്ന്‌ എന്നോടു പറഞ്ഞു.”

 സ്ലെറ്റ്‌ക പറയുന്നു: “ഞാൻ അവർക്കു​വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്‌. പക്ഷേ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നൊ​ക്കെ ഞാൻ എങ്ങനെ അവരോ​ടു പറയാനാ? എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ അമ്മ ഒരിക്കൽപ്പോ​ലും എന്നോടു പറഞ്ഞി​ട്ടില്ല. അമ്മൂമ്മ​യും അമ്മയോട്‌ അങ്ങനെ പറഞ്ഞി​ട്ടില്ല.” അപ്പോൾ, യഹോവ യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നെന്നു പറഞ്ഞത്‌ ഓങ്ക്‌ലി സ്ലെറ്റ്‌ക​യ്‌ക്കു കാണി​ച്ചു​കൊ​ടു​ത്തു. (മത്തായി 3:17) ഇക്കാര്യ​ത്തെ​ക്കു​റിച്ച്‌ പ്രാർഥി​ക്കാ​നും ഭർത്താ​വി​നെ​യും മകളെ​യും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന കാര്യം അവരോ​ടു പറയാൻ ഒരു ലക്ഷ്യം വെക്കാ​നും ഓങ്ക്‌ലി സ്ലെറ്റ്‌കയെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

 ഓങ്ക്‌ലി പറയുന്നു: “സഹായ​ത്തി​നു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ച്ചെന്നു രണ്ടു ദിവസം കഴിഞ്ഞ​പ്പോൾ സ്ലെറ്റ്‌ക സന്തോ​ഷ​ത്തോ​ടെ എന്നോടു പറഞ്ഞു. ഭാര്യ ഭർത്താ​വി​നെ ആദരി​ക്കു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്നു ബൈബിൾപ​ഠ​ന​ത്തിൽനിന്ന്‌ പഠി​ച്ചെന്നു ഭർത്താവ്‌ വീട്ടിൽ വന്നപ്പോൾ സ്ലെറ്റ്‌ക പറഞ്ഞു. എന്നിട്ട്‌ അദ്ദേഹത്തെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ തുറന്നു പറയു​ക​യും ചെയ്‌തു. പിന്നെ മകൾ വന്നപ്പോൾ കെട്ടി​പ്പി​ടി​ച്ചിട്ട്‌ അവളെ​യും സ്‌നേ​ഹി​ക്കു​ന്നെന്നു പറഞ്ഞു. എന്നിട്ട്‌ സ്ലെറ്റ്‌ക എന്നോട്‌ ഇങ്ങനെ പറഞ്ഞു: ‘എനിക്ക്‌ ഇപ്പോൾ വലിയ ആശ്വാസം തോന്നു​ന്നു. ഇത്രയും നാൾ ഞാൻ വികാ​ര​ങ്ങ​ളെ​ല്ലാം ഉള്ളിൽ ഒതുക്കു​ക​യാ​യി​രു​ന്നു. പക്ഷേ യഹോ​വ​യു​ടെ സഹായ​ത്തോ​ടെ ഒടുവിൽ എനിക്ക്‌ എന്റെ കുടും​ബ​ത്തോ​ടുള്ള സ്‌നേഹം കാണി​ക്കാൻ കഴിഞ്ഞു.’”

അയൽക്കാരെ ബൈബിൾ പഠിപ്പി​ക്കാൻ ഓങ്ക്‌ലി​ക്കു സന്തോ​ഷ​മാണ്‌

 ഓങ്ക്‌ലി തുടരു​ന്നു: “ഒരാഴ്‌ച കഴിഞ്ഞ്‌ സ്ലെറ്റ്‌ക​യു​ടെ ഭർത്താ​വി​നെ കണ്ടപ്പോൾ അദ്ദേഹം എന്നോട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങ​ളോ​ടൊ​പ്പം സ്ലെറ്റ്‌ക ബൈബി​ളൊ​ന്നും പഠിക്കാൻ പോകു​ന്നി​ല്ലെ​ന്നാ​ണു പലരും എന്നോടു പറഞ്ഞത്‌. പക്ഷേ സത്യം പറഞ്ഞാൽ ബൈബിൾപ​ഠനം ശരിക്കും ഞങ്ങളുടെ കുടും​ബ​ത്തി​നു പ്രയോ​ജനം ചെയ്‌തു. ഇപ്പോൾ ഞങ്ങളുടെ വിവാ​ഹ​ജീ​വി​ത​ത്തിൽ നല്ല സന്തോ​ഷ​വും സമാധാ​ന​വും ഉണ്ട്‌.’”