വിവരങ്ങള്‍ കാണിക്കുക

ഹോസ്‌പി​റ്റൽ ജീവന​ക്കാർക്ക്‌ തക്കസമ​യത്ത്‌ ഒരു സഹായം

ഹോസ്‌പി​റ്റൽ ജീവന​ക്കാർക്ക്‌ തക്കസമ​യത്ത്‌ ഒരു സഹായം

 യു.എസ്‌.എ.-യിലെ വടക്കൻ കരോ​ലി​ന​യി​ലാണ്‌ ബ്രിൻ താമസി​ക്കു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളായ രോഗി​കൾക്ക്‌ വേണ്ട സഹായം ലഭ്യമാ​ക്കാൻ ആശുപ​ത്രി​ക​ളു​മാ​യി ചേർന്നു​പ്ര​വർത്തി​ക്കുന്ന പ്രാ​ദേ​ശിക ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​യി​ലെ ഒരു അംഗമാണ്‌ അദ്ദേഹം.

 കോവിഡ്‌-19 മഹാമാ​രി കാരണം മിക്ക ഹോസ്‌പി​റ്റ​ലു​ക​ളും സന്ദർശ​കരെ അനുവ​ദി​ച്ചി​രു​ന്നില്ല. എങ്കിലും യഹോ​വ​യു​ടെ സാക്ഷി​ക​ളായ രോഗി​കൾക്ക്‌ എങ്ങനെ സഹായം എത്തിക്കാ​മെന്ന്‌ അറിയാൻവേണ്ടി അവി​ടെ​യുള്ള ഒരു ഹോസ്‌പി​റ്റ​ലി​ലേക്കു വിളി​ച്ചു​ചോ​ദി​ക്കാൻ ബ്രിൻ തീരു​മാ​നി​ച്ചു. ആ ഹോസ്‌പി​റ്റ​ലിൽ രോഗി​കൾക്കും ബന്ധുക്കൾക്കും വൈകാ​രി​ക​വും ആത്മീയ​വും ആയ സഹായം കൊടു​ക്കുന്ന ഒരു വിഭാഗം ഉണ്ടായി​രു​ന്നു. അതിന്റെ ചുമതല വഹിക്കുന്ന ഡയറക്ട​റെ​യാണ്‌ അദ്ദേഹം വിളി​ച്ചത്‌.

 ഡയറക്ട​റു​ടെ സഹായി​യെ​യാണ്‌ ഫോണിൽ കിട്ടി​യത്‌. രോഗി​കളെ സന്ദർശി​ക്കു​ന്ന​തിന്‌ നിയ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തു​കൊണ്ട്‌ സാക്ഷി​ക​ളായ രോഗി​കൾക്ക്‌ തന്റെ ഫോൺ നമ്പർ കൊടു​ക്കാ​മോ എന്ന്‌ ബ്രിൻ ചോദി​ച്ചു. അങ്ങനെ ചെയ്യാ​മെന്ന്‌ അദ്ദേഹം പറഞ്ഞു.

 അപ്പോ​ഴാണ്‌ ബ്രിൻ ഹോസ്‌പി​റ്റൽ ജീവന​ക്കാ​രെ​ക്കു​റി​ച്ചും ഓർത്തത്‌. ആശുപ​ത്രി​യിൽ രോഗി​കൾക്കു​വേണ്ടി അവർ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളി​ലും തനിക്കു വലിയ മതിപ്പാ​ണെന്ന്‌ പറഞ്ഞ അദ്ദേഹം അവരുടെ സുഖവി​വ​ര​വും തിരക്കി. ഈ മഹാമാ​രി കാരണം എല്ലാവ​രും, പ്രത്യേ​കിച്ച്‌ ആശുപ​ത്രി​ജീ​വ​ന​ക്കാർ, എത്രമാ​ത്രം ടെൻഷ​നി​ലൂ​ടെ​യാണ്‌ കടന്നു​പോ​കു​ന്ന​തെന്ന്‌ താൻ വായി​ച്ച​താ​യും പറഞ്ഞു.

 ബ്രിൻ പറഞ്ഞതി​നോട്‌ ഡയറക്ട​റു​ടെ സഹായി യോജി​ച്ചു. കോവിഡ്‌-19 മഹാമാ​രി ഹോസ്‌പി​റ്റൽ ജീവന​ക്കാ​രു​ടെ​യെ​ല്ലാം സമ്മർദം വളരെ​യ​ധി​കം കൂട്ടി​യി​ട്ടു​ണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

 അപ്പോൾ ബ്രിൻ പറഞ്ഞു: “ടെൻഷനെ എങ്ങനെ നന്നായി കൈകാ​ര്യം ചെയ്യാ​മെന്നു പറയുന്ന വിവരങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റിലുണ്ട്‌. jw.org എന്ന വെബ്‌​സൈ​റ്റി​ലേക്കു പോയി, ‘തിരയുക’ എന്ന ഭാഗത്ത്‌ ‘ടെൻഷൻ’ എന്നു ടൈപ്പ്‌ ചെയ്‌താൽ നിങ്ങളു​ടെ ജീവന​ക്കാ​രെ വളരെ​യ​ധി​കം സഹായി​ച്ചേ​ക്കാ​വുന്ന ചില ലേഖനങ്ങൾ കിട്ടും.”

 അവർ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ ഡയറക്ട​റു​ടെ സഹായി വെബ്‌​സൈ​റ്റി​ലേക്കു പോയി ‘ടെൻഷൻ’ എന്ന വാക്ക്‌ തിരഞ്ഞു. ആ വിഷയ​ത്തി​ലുള്ള ലേഖന​ങ്ങ​ളും അപ്പോൾത്തന്നെ കണ്ടു. അദ്ദേഹം പറഞ്ഞു: “കൊള്ളാ​ല്ലോ, ഞാൻ ഇത്‌ ഡയറക്ടറെ കാണി​ക്കാം. ഇത്‌ ഉറപ്പാ​യും ഞങ്ങളുടെ ജീവന​ക്കാർക്കും മറ്റുള്ള​വർക്കും പ്രയോ​ജ​ന​പ്പെ​ടും. ഇത്‌ ഞാൻ പ്രിന്റ്‌ എടുത്ത്‌ എല്ലാവർക്കും കൊടു​ക്കാം.”

 കുറച്ച്‌ ആഴ്‌ചകൾ കഴിഞ്ഞ്‌ ബ്രിൻ ഡയറക്ട​റു​മാ​യി സംസാ​രി​ച്ചു. തങ്ങൾ ആ വെബ്‌​സൈറ്റ്‌ എടുത്തു​നോ​ക്കി​യെ​ന്നും ടെൻഷ​നും അതു​പോ​ലുള്ള വിഷയ​ങ്ങ​ളും ചർച്ച ചെയ്യുന്ന ചില ലേഖനങ്ങൾ പ്രിന്റ്‌ എടു​ത്തെ​ന്നും അദ്ദേഹം പറഞ്ഞു. അത്‌ അവിടു​ത്തെ നഴ്‌സു​മാർക്കും മറ്റു ജീവന​ക്കാർക്കും വിതരണം ചെയ്യു​ക​യും ചെയ്‌തി​രു​ന്നു.

 ബ്രിൻ പറയുന്നു: “നമ്മൾ ചെയ്യു​ന്നത്‌ വളരെ നല്ലൊരു കാര്യ​മാ​ണെന്ന്‌ ഡയറക്ടർ എന്നോട്‌ പറഞ്ഞു. എല്ലാം നല്ല ലേഖന​ങ്ങ​ളാ​ണെ​ന്നും അതെല്ലാം വളരെ ഉപകാ​ര​പ്പെ​ട്ടെ​ന്നും അദ്ദേഹം അഭി​പ്രാ​യ​പ്പെട്ടു.”