വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിച്ചാൽ ഞാൻ ആ മതത്തിൽ ചേരേണ്ടിവരുമോ?

യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിച്ചാൽ ഞാൻ ആ മതത്തിൽ ചേരേണ്ടിവരുമോ?

 ഇല്ല, അങ്ങനെ ഒരു കടപ്പാ​ടും നിങ്ങൾക്കു തോ​ന്നേ​ണ്ട​തി​ല്ല. യഹോ​വ​യു​ടെ സാക്ഷി​ക​ളാ​കാ​തെ​തന്നെ ലക്ഷക്കണ​ക്കിന്‌ ആളുക​ളാണ്‌ ഞങ്ങളുടെ ബൈബിൾപ​ഠ​ന​പ​രി​പാ​ടി ആസ്വദി​ക്കു​ന്നത്‌. a ഈ പഠനപ​രി​പാ​ടി​യു​ടെ ഉദ്ദേശ്യം ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു എന്ന്‌ മനസ്സി​ലാ​ക്കാൻ ആളുകളെ സഹായി​ക്കു​ക എന്നതാണ്‌. പഠിക്കു​ന്ന​തി​ലൂ​ടെ നിങ്ങൾക്കു ലഭിക്കുന്ന അറിവ്‌ എങ്ങനെ ഉപയോ​ഗി​ക്ക​ണ​മെ​ന്നു നിങ്ങൾക്കു തീരു​മാ​നി​ക്കാം. വിശ്വാ​സം എന്നത്‌ തികച്ചും വ്യക്തി​പ​ര​മാ​ണെന്ന്‌ ഞങ്ങൾ അംഗീ​ക​രി​ക്കു​ന്നു.—യോശുവ 24:15.

പഠിക്കുന്ന സമയത്ത്‌ എനിക്ക്‌ എന്റെ ബൈബിൾ ഉപയോ​ഗി​ക്കാ​മോ?

 തീർച്ച​യാ​യും. ആധുനി​ക​ഭാ​ഷ​യി​ലു​ള്ള വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​രം ഉപയോ​ഗി​ക്കാ​നാണ്‌ ഞങ്ങൾക്ക്‌ ഇഷ്ടം. നിങ്ങൾക്കും താത്‌പ​ര്യ​മാ​ണെ​ങ്കിൽ അതിന്റെ ഒരു കോപ്പി സൗജന്യ​മാ​യി തരാൻ ഞങ്ങൾക്കു സന്തോ​ഷ​മേ​യു​ള്ളൂ. എങ്കിലും നിങ്ങളു​ടെ സ്വന്തം ബൈബിൾ ഉപയോ​ഗി​ക്കു​ന്ന​തിൽ ഞങ്ങൾക്ക്‌ ഒരു വിരോ​ധ​വു​മി​ല്ല. പ്രത്യാ​ശ​യു​ടെ​യും രക്ഷയു​ടെ​യും ബൈബിൾസ​ന്ദേ​ശം ബൈബി​ളി​ന്റെ ഏതു പരിഭാ​ഷ​യിൽനി​ന്നും നിങ്ങൾക്കു പഠിക്കാ​വു​ന്ന​താണ്‌.

നിങ്ങളു​ടെ മതത്തിൽ ചേരാ​ത്ത​വ​രെ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  •   ഞങ്ങളെ അതിനു പ്രേരി​പ്പി​ക്കു​ന്ന പ്രധാന ഘടകം ദൈവ​മാ​യ യഹോ​വ​യോ​ടു​ള്ള സ്‌നേ​ഹ​മാണ്‌. പഠിച്ച കാര്യങ്ങൾ ക്രിസ്‌ത്യാ​നി​കൾ മറ്റുള്ള​വ​രെ പഠിപ്പി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (മത്തായി 22:37, 38; 28:19, 20) ദൈവ​വ​ച​നം പഠിപ്പി​ക്കു​ന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ മറ്റുള്ള​വ​രെ സഹായി​ച്ചു​കൊണ്ട്‌ ‘ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രാ​യി​ക്കു​ന്ന​തി​ലും’ വലിയ ഒരു പദവി വേറെ​യി​ല്ല.—1 കൊരി​ന്ത്യർ 3:6-9.

  •   അയൽക്കാ​രോ​ടു​ള്ള സ്‌നേ​ഹ​മാണ്‌ മറ്റൊരു പ്രേര​ക​ഘ​ട​കം. (മത്തായി 22:39) ഞങ്ങൾ പഠിച്ച വിസ്‌മ​യ​ക​ര​മാ​യ കാര്യങ്ങൾ മറ്റുള്ള​വ​രെ പഠിപ്പി​ക്കു​ന്നത്‌ ഞങ്ങൾക്ക്‌ വളരെ സന്തോ​ഷ​മു​ള്ള കാര്യ​മാണ്‌.—പ്രവൃ​ത്തി​കൾ 20:35.

a അതു മനസ്സി​ലാ​ക്കാൻ ഈ വർഷത്തെ കണക്ക്‌ സഹായി​ക്കും. 2023-ൽ ഓരോ മാസവും പലർക്കാ​യി ഞങ്ങൾ 72,81,212 ബൈബിൾപ​ഠ​ന​ങ്ങ​ളാണ്‌ നടത്തി​യത്‌. എന്നിട്ടും 2,69,517 ആളുകളേ ആ വർഷം സ്‌നാ​ന​മേറ്റ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്നു​ള്ളൂ.