വിവരങ്ങള്‍ കാണിക്കുക

ബ്രിട്ടൻ ഫോട്ടോ ഗാലറി 9 (2019 സെപ്‌റ്റം​ബർ—2020 ഫെബ്രു​വരി)

ബ്രിട്ടൻ ഫോട്ടോ ഗാലറി 9 (2019 സെപ്‌റ്റം​ബർ—2020 ഫെബ്രു​വരി)

 ഈ ഫോട്ടോ ഗാലറി​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ബ്രിട്ടൻ ബ്രാഞ്ച്‌ ഓഫീ​സി​ന്റെ നിർമാ​ണം പൂർത്തി​യാ​ക്കി​യത്‌ എങ്ങനെ​യാ​ണെന്നു കാണാം. അതു​പോ​ലെ 2019 സെപ്‌റ്റം​ബർ മുതൽ 2020 ഫെബ്രു​വരി വരെ അവർ ഈ സൗകര്യ​ങ്ങൾ ഉപയോ​ഗി​ച്ചത്‌ ഏതു വിധത്തി​ലാ​ണെ​ന്നും മനസ്സി​ലാ​ക്കാം.

  1. വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം (വീഡി​യോ പ്രൊ​ഡക്ഷൻ)

  2. തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം (അറ്റകു​റ്റ​പ്പ​ണി​കളും പരിപാ​ല​ന​വും)

  3. ഓഫീസ്‌ കെട്ടിടം

  4. താമസ​ത്തി​നുള്ള കെട്ടിടം എ

  5. താമസ​ത്തി​നുള്ള കെട്ടിടം ബി

  6. താമസ​ത്തി​നുള്ള കെട്ടിടം സി

  7. താമസ​ത്തി​നുള്ള കെട്ടിടം ഡി

  8. താമസ​ത്തി​നുള്ള കെട്ടിടം ഇ

  9. താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

2019, സെപ്‌റ്റം​ബർ 10—ഓഫീസ്‌ കെട്ടിടം

നില​മൊ​രു​ക്കു​ന്നവർ പുല്ല്‌ പിടി​പ്പി​ക്കാ​നാ​യി മണ്ണ്‌ നിരപ്പാ​ക്കു​ന്നു. താമസ​ത്തി​നുള്ള കെട്ടി​ടങ്ങൾ എ-യും ബി-യും പുറകു​വ​ശത്ത്‌ കാണാം.

2019, സെപ്‌റ്റം​ബർ 19—ഓഫീസ്‌ കെട്ടിടം

ഓഫീസ്‌ കെട്ടി​ട​ത്തി​നു പുറകി​ലാ​യുള്ള മനോ​ഹ​ര​മായ കുളം. ഈ കുളവും ചെംസ്‌ഫോർഡ്‌ സൈറ്റി​ലുള്ള മറ്റു കുളങ്ങ​ളും ആ പ്രദേ​ശത്തെ ചെരി​വും വെള്ളത്തി​ന്റെ ഒഴുക്കും അനുസ​രിച്ച്‌ നിർമി​ച്ച​താണ്‌. അങ്ങനെ​യാ​കു​മ്പോൾ വളരെ​ക്കാ​ലം ഈ കുളങ്ങൾ ഉപയോ​ഗി​ക്കാ​നാ​കും. ഈ സംവി​ധാ​നങ്ങൾ വെള്ളത്തി​ന്റെ ഗുണനി​ല​വാ​രം ഉയർത്താ​നും വെള്ള​പ്പൊ​ക്ക​സാ​ധ്യ​തകൾ കുറയ്‌ക്കാ​നും മനുഷ്യർക്കും മറ്റു ജീവജാ​ല​ങ്ങൾക്കും ആയി പരിസ്ഥി​തി​യെ ഒരുക്കാ​നും സഹായി​ക്കും.

2019, സെപ്‌റ്റം​ബർ 19—ഓഫീസ്‌ കെട്ടിടം

മരപ്പണി ചെയ്യുന്ന ഒരു ഭാര്യ​യും ഭർത്താ​വും ഓഫീ​സു​കളെ വേർതി​രി​ക്കാൻ ബോർഡു​കൾ ഉറപ്പി​ക്കു​ന്നു.

2019, ഒക്ടോബർ 14—താമസ​ത്തി​നുള്ള കെട്ടിടം എ

ലേസർ ഉപയോ​ഗിച്ച്‌ ലെവൽ നോക്കി​ക്കൊണ്ട്‌, മുടി വെട്ടുന്ന മുറി​യു​ടെ വാതി​ലിൽ സൈൻബോർഡ്‌ ഒട്ടിക്കു​ന്നു.

2019, ഒക്ടോബർ 28—ബ്രാഞ്ച്‌ സൈറ്റ്‌

ലെവൽ നോക്കി ഒരു നടപ്പാ​ത​യിൽ സൈൻബോർഡ്‌ ഉറപ്പി​ക്കു​ന്നു. ഇതു​പോ​ലുള്ള സൈൻബോർഡു​കൾ 85 ഏക്കർ വരുന്ന ഈ സ്ഥലത്തെ താമസ​ക്കാർക്കും സന്ദർശ​കർക്കും വലി​യൊ​രു സഹായ​മാണ്‌.

2019, നവംബർ 4—വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

പ്രാ​ദേ​ശി​ക അഗ്നിര​ക്ഷാ​സേവന വിഭാ​ഗ​ത്തി​ലെ ഒരംഗം വെളള​ത്തി​ന്റെ പ്രഷർ നോക്കു​ന്നു.

2019, നവംബർ 14—ഓഫീസ്‌ കെട്ടിടം

നിർമാ​ണ​പ്ര​വർത്തന കമ്മിറ്റി​യി​ലെ ഒരംഗം, പ്രഭാ​താ​രാ​ധന പുതിയ സംവി​ധാ​നം ഉപയോ​ഗി​ച്ചു​കൊണ്ട്‌ നടത്തി​നോ​ക്കു​ന്നു. ഇത്‌ ലണ്ടനിലെ ബഥേൽ കുടും​ബ​ത്തി​നു​വേണ്ടി സം​പ്രേ​ഷണം ചെയ്‌തു.

2019, നവംബർ 19—വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

ഒരു ഇലക്ട്രീ​ഷ്യൻ പ്രവേ​ശ​ന​പാ​ത​യിൽ ട്രാഫിക്‌ ലൈറ്റ്‌ പിടി​പ്പി​ക്കു​ന്നു.

2019, നവംബർ 19—നിർമാ​ണ​സ​ഹാ​യ​ങ്ങൾക്കാ​യുള്ള സ്ഥലം

വീണ്ടും ഉപയോ​ഗി​ക്കാ​നാ​യി കേബി​ളിൽനിന്ന്‌ ചെമ്പ്‌ വേർതി​രി​ക്കു​ന്നു.

2019, നവംബർ 25—നിർമാ​ണ​സ​ഹാ​യ​ങ്ങൾക്കാ​യുള്ള സ്ഥലം

സന്ദർശ​ക​കേ​ന്ദ്ര​ത്തി​ലെ ഒരു ടൂർ ഗൈഡ്‌ സൈറ്റിൽ എന്തെല്ലാം ഉണ്ടെന്നു വിശദീ​ക​രി​ക്കു​ന്നു. നിർമാ​ണ​ത്തി​ന്റെ സമയത്ത്‌ 95,000-ത്തിലധി​കം സന്ദർശ​ക​രാണ്‌ സൈറ്റ്‌ കാണാൻ വന്നത്‌.

2019, ഡിസംബർ 5—ഓഫീസ്‌ കെട്ടിടം

ബ്രിട്ടൻ ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ ഒരു അംഗം നിർമാ​ണ​സം​ഘ​ത്തോ​ടു സംസാ​രി​ക്കു​ന്നു. ബഥേൽ ഡിപ്പാർട്ടു​മെ​ന്റിന്‌ ഈ സൗകര്യ​ങ്ങൾ കൈമാ​റു​ന്ന​തി​നു മുമ്പുള്ള അവസാ​നത്തെ പ്രതി​മാ​സ​യോ​ഗ​മാ​യി​രു​ന്നു അത്‌. 11,000-ത്തിലധി​കം സന്നദ്ധ​സേ​വ​ക​രാണ്‌ ഈ പ്രോ​ജ​ക്ടി​നു​വേണ്ടി അവരുടെ സമയവും ഊർജ​വും ചെലവ​ഴി​ച്ചത്‌.

2019, ഡിസംബർ 10—വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

പുതിയ സ്റ്റുഡി​യോ​യി​ലെ സൗകര്യ​ങ്ങൾ ഉപയോ​ഗി​ക്കാൻ മേഖലാ വീഡി​യോ ടീമി​നെ​യും പ്രാ​ദേ​ശിക പ്രക്ഷേ​പ​ണ​ഡി​പ്പാർട്ടു​മെ​ന്റി​നെ​യും പരിശീ​ലി​പ്പി​ക്കു​ന്നു. പുതിയ തറയ്‌ക്കു കേടു​വ​രാ​തി​രി​ക്കാൻ അവർ ഷൂസിന്റെ പുറത്ത്‌ നീല നിറത്തി​ലുള്ള ആവരണം ധരിച്ചി​ട്ടുണ്ട്‌.

2019, ഡിസംബർ 30—ഓഫീസ്‌ കെട്ടിടം

ഓഫീസ്‌ കെട്ടി​ട​ത്തി​ലേ​ക്കുള്ള വഴിയി​ലെ ടൈലി​നി​ട​യി​ലുള്ള വിടവ്‌ നികത്താൻ മണൽ നിരത്തു​ന്നു.

2020, ജനുവരി 16—തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

പുതിയ വർക്‌ഷോ​പ്പിൽ ഒരു മിനി​ബ​സി​ന്റെ കേടു​പോ​ക്കു​ന്നു. ഇപ്പോൾ ബ്രാഞ്ച്‌ കെട്ടി​ട​ങ്ങ​ളെ​ല്ലാം ഒരിട​ത്താ​യ​തു​കൊണ്ട്‌ ബഥേൽ കുടും​ബ​ത്തി​ലു​ള്ള​വർക്കു ദിവസ​വും ജോലി​ക്കു​പോ​കാൻ ഇതു​പോ​ലുള്ള മിനി​ബ​സു​ക​ളു​ടെ ആവശ്യ​മില്ല. നമുക്കുള്ള കൂടുതൽ വാഹനങ്ങൾ വിൽക്കാ​നാ​കും. പുറകിൽ കാണു​ന്നത്‌ ഗ്രൗണ്ട്‌ പരിപാ​ലന ടീം ഉപയോ​ഗി​ക്കുന്ന വാഹന​മാണ്‌.

2020, ജനുവരി 29—താമസ​ത്തി​നുള്ള കെട്ടിടം ഡി

ബഥേൽ അംഗങ്ങ​ളു​ടെ വീട്ടു​സാ​ധ​നങ്ങൾ ഇറക്കുന്നു. ഇക്കാര്യ​ത്തിൽ സഹായി​ക്കു​ന്ന​തിന്‌ 27 പേരുടെ ഒരു ടീമാണ്‌ ജനുവരി, ഫെബ്രു​വരി മാസങ്ങ​ളിൽ പ്രവർത്തി​ച്ചത്‌. മാർച്ച്‌ മാസത്തി​ന്റെ തുടക്ക​ത്തിൽത്തന്നെ മുഴു ബഥേൽ കുടും​ബ​ത്തി​നും പുതിയ ബ്രാഞ്ചിൽ താമസി​ക്കാ​നും ജോലി ചെയ്യാ​നും ആയി.

2020, ഫെബ്രു​വരി 6—ഓഫീസ്‌ കെട്ടിടം

അടുക്ക​ള​യിൽ ജോലി ചെയ്യു​ന്നവർ ബഥേൽ കുടും​ബ​ത്തി​നു​വേണ്ടി സലാഡ്‌ ഉണ്ടാക്കു​ന്നു.

2020, ഫെബ്രു​വരി 7—ജോലി​ക്കാർക്കാ​യുള്ള താമസ​സ്ഥ​ലം

നമ്മൾ വിറ്റ ഒരു താത്‌കാ​ലിക താമസ​സൗ​ക​ര്യം കൊണ്ടു​പോ​കു​ന്നു. ഇതു​പോ​ലുള്ള താത്‌കാ​ലിക താമസ​സൗ​ക​ര്യ​ങ്ങൾ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ജോലി​ക്കാർക്ക്‌ സൈറ്റി​ലേക്കു നടന്നു​പോ​യാൽ മതിയാ​യി​രു​ന്നു. ഇതു വാഹനങ്ങൾ ഓടി​ക്കു​ന്നതു കൊണ്ടു​ണ്ടാ​കുന്ന മലിനീ​ക​രണം കുറയ്‌ക്കാൻ സഹായി​ച്ചു. പരിസ്ഥി​തി​നി​ല​വാ​രം വിലയി​രു​ത്തു​ന്ന​തിൽ പേരു​കേട്ട സ്ഥാപന​മായ ബ്രീം (BREEAM) നമ്മുടെ ഈ രീതി നൂതന​മായ ഒരു ആശയമാ​ണെ​ന്നാണ്‌ അഭി​പ്രാ​യ​പ്പെ​ട്ടത്‌. ദൂരെ പുറകി​ലാ​യി താമസ​സൗ​ക​ര്യ​ത്തി​നാ​യുള്ള പുതിയ കെട്ടി​ടങ്ങൾ കാണാം.

2020, ഫെബ്രു​വരി 14—ഓഫീസ്‌ കെട്ടിടം

പരിഭാ​ഷാ​വി​ഭാ​ഗ​ത്തി​ലെ അംഗങ്ങൾ ഓഡി​യോ റെക്കോർഡി​ങ്ങി​നു​വേണ്ടി സൗണ്ട്‌പ്രൂ​ഫായ സ്റ്റുഡി​യോ സ്ഥാപി​ക്കു​ന്നു. ഓരോ ടീമി​ന്റെ​യും ഓഫീ​സ്‌മു​റി​ക​ളി​ലുള്ള അടിസ്ഥാന റെക്കോർഡിങ്ങ്‌ സൗകര്യ​ങ്ങൾക്കു പുറ​മേ​യാ​ണിത്‌. സ്‌കോ​ടിഷ്‌ ഗെയ്‌ലി​ക്കും ഐറി​ഷും പോലെ ബ്രിട്ടൻ ബ്രാഞ്ചി​നു കീഴി​ലുള്ള പല ഭാഷാ ടീമു​ക​ളും ഇത്‌ ഉപയോ​ഗി​ക്കു​ന്നുണ്ട്‌.

2020, ഫെബ്രു​വരി 24—ഓഫീസ്‌ കെട്ടിടം

പ്രാ​ദേ​ശി​ക ഡിസൈൻ/നിർമാണ വിഭാ​ഗ​ത്തി​ലെ ഒരു സഹോ​ദരൻ തെക്കു​കി​ഴക്കൻ ഇംഗ്ലണ്ടി​ലുള്ള നിർമാ​ണ​പ്ര​തി​നി​ധി​യു​മാ​യി വീഡി​യോ കോൺഫ​റൻസി​ലൂ​ടെ സംസാ​രി​ക്കു​ന്നു. നിർമാ​ണ​പ്ര​തി​നി​ധി​കൾ രാജ്യ​ഹാൾ നിർമാ​ണ​വും പരിപാ​ല​ന​വും ആയി ബന്ധപ്പെട്ട്‌ ബ്രാഞ്ചു​മാ​യി മിക്ക​പ്പോ​ഴും സംസാ​രി​ക്കാ​റുണ്ട്‌. ഈ വിഭാ​ഗ​ത്തി​ലെ മറ്റു ചിലർ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​വും പുതു​ക്കി​പ​ണി​യ​ലും ആയി ബന്ധപ്പെട്ട നിർദേ​ശങ്ങൾ ചർച്ച​ചെ​യ്യു​ന്നു.

2020, ഫെബ്രു​വരി 25—ഓഫീസ്‌ കെട്ടിടം

വന്നു​സേ​വി​ക്കു​ന്ന സന്നദ്ധ​സേ​വകർ ആദ്യം സ്വീക​ര​ണ​മു​റി​യിൽ എത്തുന്നു. ഇതിനു ശേഷമാണ്‌ അവർ നിയമി​ത​ഡി​പ്പാർട്ടു​മെ​ന്റി​ലേക്കു പോകു​ന്നത്‌. ചെംസ്‌ഫോർഡിൽ ബ്രാഞ്ച്‌ പ്രവർത്തനം ആരംഭി​ച്ച​പ്പോൾ ഏതാണ്ട്‌ 500 പേരാണ്‌ ഇങ്ങനെ വന്നു​സേ​വി​ച്ചത്‌. സന്ദർശ​കർക്കുള്ള പ്രദർശ​ന​ത്തി​നാ​യി വെച്ചി​രി​ക്കുന്ന ടിവികൾ സെറ്റു ചെയ്യു​ന്ന​വരെ പുറകി​ലാ​യി കാണാം.