വിവരങ്ങള്‍ കാണിക്കുക

ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 2 (2015 സെപ്‌റ്റംബർ–2016 ആഗസ്റ്റ്‌)

ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 2 (2015 സെപ്‌റ്റംബർ–2016 ആഗസ്റ്റ്‌)

ബ്രിട്ട​നി​ലെ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ ബ്രാ​ഞ്ചോ​ഫീസ്‌ ലണ്ടനിലെ മിൽഹി​ലിൽനിന്ന്‌ 70 കിലോ​മീ​റ്റർ കിഴക്കു മാറി എസ്സെക്‌സി​ലു​ള്ള കെംസ്‌ഫോർഡ്‌ നഗരത്തിന്‌ അടു​ത്തേ​ക്കു മാറ്റുന്നു. ഈ ഫോട്ടോ ഗ്യാല​റി​യിൽ 2015 സെപ്‌റ്റം​ബർ മുതൽ 2016 ആഗസ്റ്റ്‌ വരെയുള്ള മാസങ്ങ​ളിൽ നടന്ന പണിയു​ടെ ഫോ​ട്ടോ​കൾ കാണുക.

2015 ഒക്‌ടോബർ 29—പണിക്കാർക്കു​ള്ള സൗകര്യ​ങ്ങൾ

ജോലി​ക്കാർ ഗ്യാ​രേ​ജി​ന്റെ മുൻവ​ശത്ത്‌ കോൺക്രീറ്റ്‌ ഇടുന്നു. പണി സ്ഥലത്തെ മെഷീ​നു​കൾ നന്നാക്കു​ന്നത്‌ ഇവി​ടെ​യാണ്‌.

2015 ഡിസംബർ 9—പണിക്കാർക്കു​ള്ള സൗകര്യ​ങ്ങൾ

പണിസ്ഥ​ല​ത്തെ ഓഫീ​സു​കൾക്കും തീൻമു​റി​ക്കും വേണ്ടി​യു​ള്ള കെട്ടി​ട​ത്തി​ന്റെ മേൽക്കൂര കോൺട്രാ​ക്‌റ്റർമാർ സ്ഥാപി​ക്കു​ന്നു.

2016 ജനുവരി 18—പണിക്കാർക്കു​ള്ള സൗകര്യ​ങ്ങൾ

പ്രധാ​ന​പ്ര​വേ​ശന വഴിയിൽ ഒരു ജോലി​ക്കാ​രൻ യന്ത്രം ഉപയോ​ഗിച്ച്‌ ചില മരങ്ങൾ മുറി​ക്കു​ക​യും അതേ മെഷീൻ ഉപയോ​ഗിച്ച്‌ അവ മറ്റൊ​രി​ട​ത്തേക്ക്‌ മാറ്റു​ക​യും ചെയ്യുന്നു. വെട്ടി​മാ​റ്റു​ന്ന മരങ്ങൾക്കു പകരം ആയിര​ക്ക​ണ​ക്കി​നു മരങ്ങൾ കോൺട്രാ​ക്‌റ്റർമാർതന്നെ പണി തീരു​ന്ന​തി​നു​മുമ്പ്‌ വെച്ചു​പി​ടി​പ്പി​ക്കും.

2016 മാർച്ച്‌ 31—ബ്രാഞ്ച്‌ സൈറ്റ്‌

സ്ഥലത്തു​ണ്ടാ​യി​രു​ന്ന പാഴ്‌വ​സ്‌തു​ക്കൾ നീക്കം ചെയ്യുന്ന ജോലി​ക്കാർ. അങ്ങനെ അവിടത്തെ മണ്ണ്‌ വീണ്ടും പണിയാ​വ​ശ്യ​ങ്ങൾക്കാ​യി ഉപയോ​ഗി​ക്കാ​നാ​കു​ന്നു.

2016 ഏപ്രിൽ 14—ബ്രാഞ്ച്‌ സൈറ്റ്‌

ക്രെയിൻ ഉപയോ​ഗിച്ച്‌ ക്യാബി​നു​കൾ സ്ഥാപി​ക്കാൻ തയ്യാ​റെ​ടു​ക്കു​ന്നു. നിർമാ​ണ​സ്ഥ​ല​ത്തെ പ്രധാന ടീമും കോൺട്രാ​ക്‌റ്റർമാ​രും ഈ ക്യാബി​നു​കൾ അവരുടെ ഓഫീസ്‌ ആവശ്യ​ങ്ങൾക്കും മറ്റു പ്രവർത്ത​ന​ങ്ങൾക്കും ഉപയോ​ഗി​ക്കും.

2016 മെയ്‌ 5—ബ്രാഞ്ച്‌ സൈറ്റ്‌

വീണ്ടും ഉപയോ​ഗി​ക്കാൻ കഴിയുന്ന വസ്‌തു​ക്കൾ വേർതി​രിച്ച്‌ മാറ്റി​യി​ടു​ന്നു. പരിസ്ഥി​തിക്ക്‌ കേടു വരുത്താത്ത പാഴ്‌വ​സ്‌തു​ക്ക​ളിൽ 95 ശതമാനം നശിപ്പി​ച്ചു​ക​ള​യു​ന്ന​തി​നു​പ​കരം വീണ്ടും ഉപയോ​ഗി​ക്കാൻ നിർമാണ കമ്മിറ്റി ലക്ഷ്യം വെച്ചു. എന്നാൽ ലക്ഷ്യം വെച്ചതി​നെ​ക്കാൾ കൂടുതൽ അവർക്ക്‌ ശേഖരി​ക്കാ​നാ​യി. ഇതിനു പുറമെ കെട്ടിടം പൊളി​ച്ച​പ്പോൾ കിട്ടി​യ​തിൽ 89 ശതമാനം കല്ലും കോൺക്രീ​റ്റും തടിയും എല്ലാം മറ്റ്‌ പണികൾക്കാ​യി ഉപയോ​ഗി​ക്കും.

2016 മെയ്‌ 23—പണിക്കാർക്കു​ള്ള സൗകര്യ​ങ്ങൾ

ജോലി​ക്കാ​രിൽ ഒരാൾ പൈപ്പ്‌ ഇടാനുള്ള കുഴി മൂടുന്നു. പണിക്കാർക്ക്‌ താമസി​ക്കാ​നു​ള്ള കെട്ടി​ട​ത്തി​നു​വേ​ണ്ടി​യാണ്‌ ഇത്‌.

2016 മെയ്‌ 26—ബ്രാഞ്ച്‌ സൈറ്റ്‌

സൈറ്റി​നു ചുറ്റും റോഡ്‌ നിർമി​ക്കു​ന്ന​തി​നു പറ്റിയ മണ്ണാണോ എന്നു പരി​ശോ​ധി​ക്കാൻ മണ്ണ്‌ ശേഖരി​ക്കു​ന്ന ഒരു കോൺട്രാ​ക്‌റ്റർ.

2016 മെയ്‌ 31—ബ്രാഞ്ച്‌ സൈറ്റി​ന്റെ മാതൃക

2016 മെയ്‌ 31-ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം അംഗീ​കാ​രം കൊടുത്ത ബ്രാഞ്ച്‌ സൈറ്റി​ന്റെ മാതൃക. ഈ അനുമ​തി​യും പ്രാ​ദേ​ശി​ക അധികാ​രി​ക​ളിൽനി​ന്നുള്ള അനുമ​തി​ക​ളും ലഭിച്ച​തോ​ടെ നിർമാണ പ്രവർത്ത​നം ആരംഭി​ക്കു​ന്ന​തി​നു​ള്ള വഴി തുറന്നു.

2016 ജൂൺ 16—ബ്രാഞ്ച്‌ സൈറ്റ്‌

നിർമാണ സ്ഥലത്തു​നിന്ന്‌ എടുത്ത മണ്ണിൽനിന്ന്‌ ആവശ്യ​മി​ല്ലാ​ത്ത വസ്‌തു​ക്കൾ നീക്കം ചെയ്യുന്ന ജോലി​ക്കാർ. ആ മണ്ണ്‌ മറ്റു പണികൾക്കാ​യി ഉപയോ​ഗി​ക്കും. മണ്ണ്‌ സൈറ്റിൽനിന്ന്‌ മാറ്റാ​നും പുതി​യത്‌ കൊണ്ടു​വ​രാ​നും ഉള്ള ചെലവ്‌ കുറയ്‌ക്കാൻ ഇതിലൂ​ടെ കഴിയു​ന്നു.

2016 ജൂൺ 20—ബ്രാഞ്ച്‌ സൈറ്റ്‌

പ്രധാ​ന​വ​ഴി നിർമി​ക്കാ​നു​ള്ള സ്ഥലം വൃത്തി​യാ​ക്കു​ന്ന ജോലി​ക്കാർ. ഒരു മാസ​ത്തോ​ളം നീണ്ടു​നി​ന്ന ശക്തമായ മഴ കാരണം സൈറ്റി​ന്റെ ഒരു ഭാഗം ചെളി​ക്കു​ണ്ടാ​യെ​ങ്കി​ലും പണി തുടർന്നു.

2016 ജൂലൈ 18—പണിക്കാർക്കു​ള്ള സൗകര്യ​ങ്ങൾ

പൊടി പറക്കാ​തി​രി​ക്കാൻ റോഡിൽ വെള്ളം തളിക്കു​ന്നു. നിർമാ​ണ​നി​ല​വാ​ര​ങ്ങൾ വെക്കുന്ന ഒരു ഗവണ്മെന്റ്‌ സ്ഥാപന​ത്തിൽ (Considerate Constructors Scheme) പേര്‌ ചാർത്തി​യ​തി​നാൽ ആ സംഘട​ന​യു​ടെ നിർദേ​ശം അനുസ​രിച്ച്‌ നിർമാണ സൈറ്റ്‌ വൃത്തി​യും വെടി​പ്പും ഉള്ളതായി സൂക്ഷി​ക്ക​ണം. ഈ സംഘടന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കാര്യങ്ങൾ സമൂഹ​ത്തെ​യും അയൽക്കാ​രെ​യും ആദരി​ക്കു​ന്ന ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ലു​ള്ള​താണ്‌.

2016 ജൂലൈ 18—പണിക്കാർക്കു​ള്ള സൗകര്യ​ങ്ങൾ

എ.സി.-ക്കുള്ള പൈപ്പു​കൾ താങ്ങി നിറു​ത്തു​ന്ന​തി​നു​ള്ള കമ്പികൾ മുറി​ക്കു​ന്നു.

2016 ജൂലൈ 22—ബ്രാഞ്ച്‌ സൈറ്റ്‌

20,000 ഘന മീറ്റർ വരുന്ന കല്ലും മണ്ണും വേർതി​രി​ക്കു​ന്നു. ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ ഒരു വലിയ യന്ത്രത്തി​ലേ​ക്കു വീഴുന്ന കല്ലും മണ്ണും വിവിധ തരത്തി​ലു​ള്ള അരിപ്പകൾ ഉപയോ​ഗിച്ച്‌ വേർതി​രി​ക്കു​ന്നു. നല്ല മണ്ണ്‌ ഏറ്റവും അടിയി​ലാ​യി വീഴുന്നു. ഇങ്ങനെ വേർതി​രി​ച്ചെ​ടു​ക്കു​ന്നവ, മൂന്നു വശത്തു​മു​ള്ള വണ്ടിക​ളി​ലേ​ക്കു പോയി വീഴുന്നു.

2016 ജൂലൈ 22—ബ്രാഞ്ച്‌ സൈറ്റ്‌

കെട്ടി​ട​ത്തി​ന്റെ ഡി​സൈന്‌ ആവശ്യ​മാ​യ രീതി​യിൽ നിലം ഒരുക്കാൻ കോൺട്രാ​ക്‌റ്റർമാർ മണ്ണ്‌ മാറ്റുന്നു.

2016 ആഗസ്റ്റ്‌ 18—ബ്രാഞ്ച്‌ സൈറ്റ്‌

ഫോ​ട്ടോ​യു​ടെ ഇടതു​വ​ശത്ത്‌ ഏതാണ്ട്‌ മധ്യഭാ​ഗ​ത്താ​യി, താമസ​ത്തി​നു​ള്ള കെട്ടി​ട​സൗ​ക​ര്യ​ത്തി​ന്റെ അടിസ്ഥാ​നം ഇടുന്ന​തി​നു​വേ​ണ്ടി കോൺട്രാ​ക്‌റ്റർമാർ നിലം നിരപ്പാ​ക്കു​ന്നു. ഇടതു​വ​ശത്ത്‌, അതിനും പുറകി​ലാ​യി 118 നിർമാണ പ്രവർത്ത​കർക്കു താമസി​ക്കു​ന്ന​തി​നു​ള്ള സ്ഥലം കാണാം.