വിവരങ്ങള്‍ കാണിക്കുക

വാർവിക്കിൽ തോ​ളോ​ടു​തോൾ ചേർന്ന്‌ പ്രവർത്തി​ക്കു​ന്ന യഹോ​വ​യു​ടെ സാക്ഷികൾ

വാർവിക്കിൽ തോ​ളോ​ടു​തോൾ ചേർന്ന്‌ പ്രവർത്തി​ക്കു​ന്ന യഹോ​വ​യു​ടെ സാക്ഷികൾ

വാർവി​ക്കി​ലെ നിർമാ​ണ​പ്ര​വർത്ത​ന​ത്തിൽ സ്വമന​സ്സോ​ടെ പ്രവർത്തി​ക്കു​ന്ന​വ​രു​ടെ മനോ​ഭാ​വം നിരീ​ക്ഷ​ക​രെ ഞെട്ടി​ച്ചി​രി​ക്കു​ന്നു. ലിഫ്‌റ്റു​കൾ സ്ഥാപിച്ച ഒരു കമ്പനി​യു​ടെ ഡയറക്‌ടർ ഒരു തൊഴി​ലാ​ളി​യോട്‌ ഇങ്ങനെ പറഞ്ഞു: “മറ്റുള്ള​വർക്കു​വേ​ണ്ടി സമയം ചെലവി​ടാൻ ഒട്ടും താത്‌പ​ര്യം കാണി​ക്കാ​ത്ത ഈ കാലത്ത്‌, നിങ്ങളു​ടെ ടീം ഒരു അസാധാ​രണ കുതി​പ്പാണ്‌ നടത്തു​ന്നത്‌.”

ന്യൂ​യോർക്കി​ലെ വാർവി​ക്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ലോകാ​സ്ഥാ​ന​ത്തി​ന്റെ പ്രവർത്ത​നം സ്വമേ​ധാ​സേ​വ​ക​രാ​ലാണ്‌ നടത്ത​പ്പെ​ടു​ന്നത്‌ എന്നു കേട്ട​പ്പോൾ അദ്ദേഹ​വും മറ്റുള്ള​വ​രും കരുതി​യത്‌ ശനി, ഞായർ ദിവസ​ങ്ങ​ളിൽ മാത്രം അടുത്തു​നിന്ന്‌ വരുന്ന സാക്ഷി​ക​ളാണ്‌ ജോലി ചെയ്യു​ന്നത്‌ എന്നാണ്‌. എന്നാൽ രാജ്യ​ത്തി​ന്റെ പല ഭാഗത്തു​നി​ന്നു​മാ​യി തങ്ങളുടെ ജോലി​യും മറ്റും ഉപേക്ഷിച്ച്‌ മാസങ്ങ​ളോ​ളം എന്തിന്‌ വർഷങ്ങ​ളോ​ളം​പോ​ലും ജോലി ചെയ്യാൻ എത്തിയി​രി​ക്കു​ന്ന​വ​രെ കണ്ട്‌ അവരുടെ കണ്ണു തള്ളി​പ്പോ​യി.

2015-ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ഏതാണ്ട്‌ 23,000 സാക്ഷികൾ ഐക്യ​നാ​ടു​ക​ളി​ലെ ബഥേൽ കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം സ്വമേ​ധ​യാ വാർവിക്കിൽ പ്രവർത്തി​ച്ചു. പ്ലാൻ ചെയ്‌ത​തു​പോ​ലെ​തന്നെ നിർമാ​ണം മുന്നോ​ട്ടു​പോ​കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാ​ത്ത 750-ഓളം നിർമാ​ണ​പ്ര​വർത്ത​ക​രും സഹായി​ച്ചു. അവരിൽ മിക്കവർക്കും യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം പ്രവർത്തി​ക്കാ​നാ​യ​തിൽ വലിയ സന്തോ​ഷ​വും മതിപ്പും ഒക്കെ തോന്നി.

ഉന്മേഷം പകരുന്ന ഒരു അന്തരീക്ഷം

ഭിത്തി​ക​ളും ജനലു​ക​ളും നിർമിച്ച്‌ സ്ഥാപി​ക്കു​ന്ന ഒരു കമ്പനി​യു​ടെ മാനേജർ ഇങ്ങനെ എഴുതി: “ഈ പ്രോ​ജ​ക്‌ടിൽ പ്രവർത്തി​ക്കു​ന്ന ഞങ്ങളുടെ കമ്പനി​യി​ലു​ള്ള​വർ ഇവി​ടെ​യു​ള്ള​വ​രു​ടെ മനോ​ഭാ​വം കണ്ട്‌ അതിശ​യി​ച്ചു​പോ​യി. മിക്കവ​രും ഈ പ്രോ​ജ​ക്‌ടിൽ ജോലി ചെയ്യു​ന്ന​തി​ന്റെ പ്രധാ​ന​കാ​ര​ണ​വും ഇതുത​ന്നെ​യാണ്‌.”

താമസ​ത്തി​നു​ള്ള കെട്ടി​ട​ത്തി​ന്റെ നിർമാ​ണ​ത്തിന്‌ ആളുകളെ കൊടു​ത്തത്‌ മറ്റൊരു കമ്പനി​യാണ്‌. ആ കമ്പനി​യു​ടെ കരാർ അവസാ​നി​ച്ച​പ്പോൾ അതിലെ മൂന്ന്‌ തൊഴി​ലാ​ളി​കൾ വാർവി​ക്കിൽത്ത​ന്നെ തുടരാൻ തീരു​മാ​നി​ച്ചു. അതു​കൊണ്ട്‌ അവർ ആ കമ്പനി​യി​ലെ ജോലി വിട്ട്‌ അവിടെ പ്രവർത്തി​ക്കു​ന്ന മറ്റൊരു കമ്പനി​യിൽ ജോലി​ക്കു ചേർന്നു.

സാക്ഷികൾ കാണിച്ച ക്രിസ്‌തീ​യ​ഗു​ണ​ങ്ങൾ പല ജോലി​ക്കാ​രി​ലും വലിയ പ്രഭാവം ചെലുത്തി. ഉദാഹ​ര​ണ​ത്തിന്‌, കെട്ടി​ട​ങ്ങൾക്ക്‌ അടിത്തറ ഇടുന്ന ഒരു കമ്പനി​യിൽ ജോലി ചെയ്‌ത ഒരാളു​ടെ കാര്യം നോക്കാം. വാർവി​ക്കിൽ ഏതാനും മാസം ജോലി ചെയ്‌ത അദ്ദേഹ​ത്തി​ന്റെ മനോ​ഭാ​വ​ത്തി​ലും വീട്ടിലെ സംസാ​ര​ത്തി​ലും വന്ന പ്രകട​മാ​യ മാറ്റം അദ്ദേഹ​ത്തി​ന്റെ ഭാര്യ ശ്രദ്ധിച്ചു. സന്തോ​ഷ​ത്തോ​ടെ അവൾ പറഞ്ഞു: “പഴയ ആളേ അല്ല ഇപ്പോൾ!”

“സാക്ഷി​ക​ളാ​യ സ്‌ത്രീ​കൾപോ​ലും ജോലി​ക്കു വരുന്നു”

സൈറ്റിൽ ജോലി ചെയ്‌ത സാക്ഷി​ക​ളിൽ ഭൂരി​ഭാ​ഗ​വും സ്‌ത്രീ​ക​ളാ​യി​രു​ന്നു. ബസ്സോ​ടി​ക്കൽ, മുറി വൃത്തി​യാ​ക്കൽ, എഴുത്തു​കുത്ത്‌ കൈകാ​ര്യം ചെയ്യൽ എന്നിവ​യിൽ മാത്രമല്ല ഇവർ കഴിവ്‌ തെളി​യി​ച്ചത്‌. ഗതാഗതം നിയ​ന്ത്രി​ക്കു​ക, പ്ലംബിങ്ങ്‌ ചെയ്യുക, വലിയ യന്ത്രങ്ങൾ പ്രവർത്തി​പ്പി​ക്കു​ക, ഫൈബർ-ഒപ്‌റ്റിക്ക്‌ കേബി​ളു​കൾ യോജി​പ്പി​ക്കു​ക, പൈപ്പു​കൾ ഇൻസു​ലേറ്റ്‌ ചെയ്യുക, കൃത്രി​മ​ഭി​ത്തി​കൾ സ്ഥാപി​ക്കു​ക, കോൺക്രീറ്റ്‌ കൊണ്ടു​പോ​യി ഇടുക തുടങ്ങി എല്ലാ മേഖല​ക​ളി​ലും ഇവർ സാന്നി​ധ്യം അറിയി​ച്ചി​ട്ടുണ്ട്‌. ഇവർ കഠിനാ​ധ്വാ​നം ചെയ്‌തു.

ബസ്സിൽനിന്ന്‌ ഇറങ്ങി ജോലി​സ്ഥ​ല​ത്തേക്ക്‌ പോകുന്ന ചില ഭാര്യാ​ഭർത്താ​ക്ക​ന്മാർ കൈ​കോർത്ത്‌ പിടിച്ച്‌ നടക്കു​ന്നത്‌ മേൽക്കൂ​ര​യു​ടെ പണിക്കു വന്ന സാക്ഷി​യ​ല്ലാ​ത്ത ഒരാൾ ശ്രദ്ധിച്ചു. അത്‌ അദ്ദേഹത്തെ സ്‌പർശി​ച്ചു. സ്‌ത്രീ​കൾ സൈറ്റിൽ കഠിനാ​ധ്വാ​നം ചെയ്യു​ന്ന​തും അദ്ദേഹം നിരീ​ക്ഷി​ച്ചു. “ഞാൻ ആദ്യം വിചാ​രി​ച്ചത്‌ ഭാര്യ​മാ​രൊ​ക്കെ വെറുതെ ഭർത്താ​ക്ക​ന്മാ​രു​ടെ​കൂ​ടെ വന്നതാ​യി​രി​ക്കും എന്നാണ്‌. പക്ഷേ പണി തുടങ്ങി​യ​പ്പോൾ എനിക്കു കാര്യം പിടി​കി​ട്ടി! ന്യൂയോർക്ക്‌ നഗരങ്ങ​ളി​ലു​ട​നീ​ള​മുള്ള സൈറ്റു​ക​ളിൽ ഞാൻ ജോലി ചെയ്‌തി​ട്ടുണ്ട്‌. പക്ഷേ ഇങ്ങനെ​യൊ​രു കാര്യം ഞാൻ എവി​ടെ​യും കണ്ടിട്ടില്ല” എന്ന്‌ അദ്ദേഹം അഭി​പ്രാ​യ​പ്പെ​ട്ടു.

2014/2015-ലെ തണുപ്പു​കാ​ലം പതിവി​ലും ശക്തമാ​യി​രു​ന്നു. തണുത്തു​റഞ്ഞ കാലാ​വ​സ്ഥ​യിൽ പുറത്ത്‌ പണി​യെ​ടു​ക്കാ​നേ തോന്നില്ല, വീട്ടിൽത്ത​ന്നെ ചടഞ്ഞു​കൂ​ടി​യി​രി​ക്കാ​നേ തോന്നൂ. നിർമാ​ണ​ത്തിന്‌ മേൽനോ​ട്ടം വഹിച്ച സാക്ഷി​യാ​യ ജെറമി ഓർമി​ക്കു​ന്നു: “ഒരു നിർമാ​ണ​ക​മ്പ​നി​യു​ടെ മേൽനോ​ട്ട​ക്കാ​രൻ നല്ല തണുപ്പുള്ള ദിവസ​ങ്ങ​ളിൽ ചില​പ്പോൾ ഇങ്ങനെ ചോദി​ക്കും, ‘നിങ്ങളു​ടെ ഇടയിലെ സ്‌ത്രീ​കൾ നാളെ ജോലി​ക്കു വരുമോ?’

“‘പിന്നില്ലേ!’

“‘പുറത്ത്‌ ഗതാഗതം നിയ​ന്ത്രി​ക്കു​ന്ന​വ​രും വരുമോ?’

“‘എന്തായാ​ലും വരും.’

“സാക്ഷി​ക​ളാ​യ സ്‌ത്രീ​കൾപോ​ലും ജോലി​ക്കു വരുന്നു​ണ്ടെ​ങ്കിൽ നിങ്ങൾ എന്തായാ​ലും വന്നേ പറ്റൂ എന്ന്‌ അദ്ദേഹ​ത്തി​ന്റെ കീഴി​ലു​ള്ള​വ​രോട്‌ പറഞ്ഞതാ​യി പിന്നീട്‌ സൂചിപ്പിച്ചു.”

ബസ്സ്‌ ഡ്രൈ​വർമാർ അവരുടെ ജോലി ആസ്വദി​ച്ചു

വാർവി​ക്കിൽ പ്രവർത്തി​ക്കു​ന്ന സ്വമേ​ധാ​സേ​വ​ക​രെ താമസ​സ്ഥ​ല​ത്തു​നിന്ന്‌ ജോലി​സ്ഥ​ല​ത്തേ​ക്കും തിരി​ച്ചും കൊണ്ടു​പോ​കാ​നാ​യി 35-ലധികം ബസ്സ്‌ ഡ്രൈ​വർമാ​രു​ണ്ടാ​യി​രു​ന്നു.

ഒരു ഡ്രൈവർ അന്നത്തെ യാത്ര​യ്‌ക്കു മുമ്പ്‌ എഴു​ന്നേ​റ്റു​നിന്ന്‌ യാത്ര​ക്കാ​രോട്‌ ഇങ്ങനെ പറഞ്ഞു: “സാക്ഷി​ക​ളാ​യ നിങ്ങളെ ബസ്സിൽ കൊണ്ടു​പോ​കാൻ എനിക്കു വലിയ ഇഷ്ടമാണ്‌. ഈ ജോലി​യിൽ തുടരാൻവേ​ണ്ടി നിങ്ങൾ എന്റെ ബോസ്സിന്‌ ഒരു മെയിൽ അയയ്‌ക്കാ​മോ? നിങ്ങളിൽനിന്ന്‌ ഞാൻ ബൈബി​ളി​നെ​ക്കു​റിച്ച്‌ ഒരുപാട്‌ കാര്യങ്ങൾ മനസ്സി​ലാ​ക്കി. നിങ്ങളെ കാണു​ന്ന​തി​നു മുമ്പ്‌ ദൈവ​ത്തി​ന്റെ പേരോ ഭൂമി​യിൽ ഒരു പറുദീസ വരു​മെ​ന്നോ ഒന്നും എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. ഇപ്പോൾ എനിക്ക്‌ മരണത്തെ ഭയമില്ല. ഈ ദിവസങ്ങൾ ഞാൻ ഒരിക്ക​ലും മറക്കില്ല. ഇനി അവധി​യു​ള്ള​പ്പോൾ ഞാൻ എന്തായാ​ലും രാജ്യ​ഹാ​ളിൽ വരും.”

വാർവി​ക്കിൽ പ്രവർത്തി​ച്ച യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളായ ഡാമി​യാ​ന ശ്രദ്ധേ​യ​മാ​യ ഒരു കാര്യം പറഞ്ഞു: “ഒരു ദിവസം ബസ്സിൽ കയറി​യ​പ്പോൾ ബസ്സ്‌ ഡ്രൈ​വർക്ക്‌ കുറച്ച്‌ കാര്യങ്ങൾ പറയാ​നു​ണ്ടെന്ന്‌ അദ്ദേഹം ഞങ്ങളോട്‌ പറഞ്ഞു. ന്യൂ​യോർക്കി​ലെ ഞങ്ങളുടെ പല സൈറ്റു​ക​ളി​ലേ​ക്കും അവി​ടെ​നിന്ന്‌ തിരി​ച്ചും 4,000-ത്തോളം സാക്ഷി​ക​ളെ കൊണ്ടു​പോ​യി​ട്ടു​ണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നിട്ട്‌ അദ്ദേഹം പറഞ്ഞ​തെ​ന്താ​ണെ​ന്നോ? ‘ആളുക​ളെ​ല്ലാം സാധാരണ പരസ്‌പ​രം കുത്തു​വാ​ക്കു​കൾ പറയാ​റുണ്ട്‌. എന്നാൽ വ്യത്യ​സ്‌ത​ദേ​ശ​ങ്ങ​ളിൽനി​ന്നുള്ള നിങ്ങൾ തോ​ളോ​ടു​തോൾ ചേർന്ന്‌ പ്രവർത്തി​ക്കു​ന്നു. അതൊരു സുന്ദര​മാ​യ കാഴ്‌ച​യാണ്‌.’ നമ്മളോ​ടു സംസാ​രി​ക്കാൻ വലിയ ഇഷ്ടമാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

“അദ്ദേഹം സംസാ​രി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ ബസ്സിലു​ണ്ടാ​യി​രു​ന്ന സാക്ഷി​ക​ളിൽ ഒരാൾ ചോദി​ച്ചു: ‘ഞങ്ങൾ പാട്ടു പാടു​ന്നത്‌ കേൾക്കാൻ ഇഷ്ടമാ​ണോ?’

“ഊഷ്‌മ​ള​മാ​യ ഒരു പുഞ്ചി​രി​യോ​ടെ അദ്ദേഹം പറഞ്ഞു: ‘പിന്നെന്താ, 134-ാമത്തെ പാട്ടു പാടി നമുക്കു തുടങ്ങി​യാ​ലോ?’” a

a യഹോവയെ പാടിസ്‌തുതിക്കുവിൻ എന്ന പാട്ടു​പു​സ്‌ത​ക​ത്തി​ലെ 134-ാം ഗീതത്തി​ന്റെ വിഷയം “പുതിയ ഭൂമി​യിൽ ജീവി​ക്കു​മ്പോൾ” എന്നാണ്‌. ദൈവ​ത്തി​ന്റെ പുതിയ ഭൂമി​യിൽ ലഭിക്കാൻപോ​കു​ന്ന സന്തോഷം അതിൽ വർണി​ച്ചി​രി​ക്കു​ന്നു.