വിവരങ്ങള്‍ കാണിക്കുക

സ്‌കൂ​ളി​ലെ പരിഹാ​സം നേരി​ടാൻ കുട്ടി​കൾക്ക്‌ ഒരു സഹായം

സ്‌കൂ​ളി​ലെ പരിഹാ​സം നേരി​ടാൻ കുട്ടി​കൾക്ക്‌ ഒരു സഹായം

പത്തു വയസ്സുള്ള ഹ്യൂ​ഗോ​യ്‌ക്ക്‌ അടുത്ത​കാ​ലത്ത്‌ ഒരു ബ്രിട്ടീഷ്‌ ധർമസ്ഥാ​പ​ന​ത്തിൽനിന്ന്‌ ഡയാനാ അവാർഡ്‌ കിട്ടി. പരിഹാ​സ​ങ്ങ​ളെ തരണം ചെയ്യാൻ സ്‌കൂ​ളി​ലെ വിദ്യാർഥി​ക​ളെ സഹായി​ച്ച​തി​നാ​യി​രു​ന്നു അത്‌.

ഹ്യൂഗോ പറയുന്നു: തിരിച്ച്‌ ഉപദ്ര​വി​ക്കാ​തെ പരിഹാ​സി​യെ നേരി​ടു​ക (ഇംഗ്ലീഷ്‌) എന്ന കാർട്ടൂൺ വീഡി​യോ ആണ്‌ എന്നെ ഈ അവാർഡ്‌ നേടാൻ സഹായി​ച്ചത്‌. jw.org വെബ്‌​സൈ​റ്റിൽനി​ന്നു കണ്ട ആ വീഡി​യോ​യിൽനി​ന്നു പഠിച്ച കാര്യങ്ങൾ എന്നെ പരിഹാസ-വിരുദ്ധ പ്രസ്ഥാ​ന​ത്തി​ന്റെ നല്ലൊരു വക്താവാ​ക്കി മാറ്റി.”

“ലോകത്ത്‌ എല്ലായി​ട​ത്തു​മു​ള്ള കുട്ടികൾ എല്ലാ ദിവസ​വും പരിഹാ​സ​ങ്ങൾ നേരി​ടു​ന്നുണ്ട്‌ ..., എന്നാൽ ... നിങ്ങൾക്ക്‌ ചില​തൊ​ക്കെ ചെയ്യാൻ കഴിയും.” (തിരിച്ച്‌ ഉപദ്ര​വി​ക്കാ​തെ പരിഹാ​സി​യെ നേരി​ടു​ക എന്ന വീഡി​യോ​യിൽനിന്ന്‌)

ആ വീഡി​യോ ഹ്യൂഗോ ആദ്യം അധ്യാ​പ​ക​രെ കാണിച്ചു. അത്‌ കണ്ട്‌ ഇഷ്ടപ്പെട്ട അധ്യാ​പ​കർ jw.org വെബ്‌​സൈറ്റ്‌ എല്ലാ വിദ്യാർഥി​കൾക്കും ഉപയോ​ഗി​ക്കാ​നു​ള്ള ക്രമീ​ക​ര​ണം ചെയ്‌തു. ഹ്യൂ​ഗോ​യു​ടെ സ്‌കൂ​ളി​ലെ എട്ടിനും പത്തിനും ഇടയിൽ പ്രായ​മു​ള്ള മിക്ക വിദ്യാർഥി​ക​ളും ഇപ്പോൾ ഈ വെബ്‌​സൈറ്റ്‌ പതിവാ​യി ഉപയോ​ഗി​ക്കാ​റുണ്ട്‌. പരിഹാ​സം പോലുള്ള പ്രശ്‌ന​ങ്ങ​ളെ തരണം ചെയ്യാൻ മാത്രമല്ല, ‘എനിക്ക്‌ എങ്ങനെ നല്ല കൂട്ടു​കാ​രെ കണ്ടെത്താം’ എന്നിങ്ങ​നെ​യു​ള്ള ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടുപി​ടി​ക്കാ​നും ഈ സൈറ്റ്‌ അവരെ സഹായി​ച്ചി​രി​ക്കു​ന്നു എന്ന്‌ അവർ പറയുന്നു.

നല്ല ചില വിദ്യകൾ കുട്ടി​ക​ളെ സഹായി​ക്കു​ന്നു

മറ്റൊരു ബ്രിട്ടീഷ്‌ സ്‌കൂ​ളിൽ പഠിക്കുന്ന എട്ടു വയസ്സു​കാ​ര​നാ​യ എലൈ​ജ​യും കളിയാ​ക്ക​ലി​നു പാത്ര​മാ​യി​രു​ന്നു. അവനും അവന്റെ കുടും​ബ​വും പരിഹാ​സി​യെ നേരി​ടു​ക വീഡി​യോ ശ്രദ്ധാ​പൂർവം കണ്ടു. എന്നിട്ട്‌, പരിഹാ​സം നേരി​ടു​മ്പോൾ എന്ത്‌ പറയണം എന്ത്‌ ചെയ്യണം എന്നൊക്കെ അവർ പരിശീ​ലി​ച്ചു നോക്കി. ഇതിലൂ​ടെ എലൈ​ജ​യ്‌ക്ക്‌ ആ പ്രശ്‌ന​ത്തെ വിജയ​ക​ര​മാ​യി തരണം ചെയ്യാ​നു​ള്ള ധൈര്യം ലഭിച്ചു. പിന്നീട്‌, പരിഹാസ-വിരുദ്ധ വാരത്തിൽ എലൈ​ജ​യു​ടെ സ്‌കൂ​ളി​ലെ പ്രധാ​നാ​ധ്യാ​പ​കൻ ആ വീഡി​യോ മുഴു​സ്‌കൂ​ളി​നെ​യും കാണിച്ചു.

കളിയാ​ക്കൽ അല്ലെങ്കിൽ പരിഹ​സി​ക്കൽ എന്നത്‌ ബ്രിട്ട​നിൽ മാത്ര​മു​ള്ള ഒരു പ്രശ്‌ന​മല്ല. ഇത്‌ ലോക​മൊ​ട്ടാ​കെ​യു​ള്ള പ്രശ്‌ന​മാണ്‌. അതു​കൊ​ണ്ടു​ത​ന്നെ ഈ വീഡി​യോ എല്ലായി​ട​ത്തു​മു​ള്ള കുട്ടി​ക​ളെ സഹായി​ക്കു​ന്നു.

ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ഐവി എന്ന പത്തു വയസ്സു​കാ​രിക്ക്‌ അവളെ കളിയാ​ക്കി​ക്കൊ​ണ്ടി​രുന്ന സഹപാ​ഠി​യെ പേടി​യാ​യി​രു​ന്നു. പരിഹാ​സി​യെ നേരി​ടു​ക വീഡി​യോ കണ്ടതിനു ശേഷം ഐവിക്ക്‌ ആ പെൺകു​ട്ടി​യോട്‌ പോയി സംസാ​രി​ക്കാ​നു​ള്ള ധൈര്യം കിട്ടി. അധ്യാ​പ​ക​നോ​ടും അവൾ സംസാ​രി​ച്ചു; അദ്ദേഹ​വും അവളെ സഹായി​ച്ചു. തുടർന്ന്‌, സഹപാഠി അവളോട്‌ ക്ഷമ ചോദി​ച്ചു. ഇപ്പോൾ അവർ നല്ല കൂട്ടു​കാ​രാണ്‌.

യഹോ​വ​യു​ടെ സാക്ഷികൾ യുവാ​ക്ക​ളു​ടെ ക്ഷേമത്തിൽ താത്‌പ​ര്യ​മു​ള്ള​വ​രാണ്‌. പരിഹാ​സം​പോ​ലെ​യുള്ള അനുദി​ന​പ്ര​ശ്‌ന​ങ്ങ​ളെ നേരി​ടാ​നു​ള്ള പ്രാ​യോ​ഗി​ക നിർദേ​ശ​ങ്ങൾ ഞങ്ങൾ തുടർന്നും പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും.