വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണർന്നിരിക്കുക!

യഹോ​വ​യു​ടെ സാക്ഷി​ക​ളും നാസി കൂട്ട​ക്കൊ​ല​യും—ബൈബി​ളി​നു പറയാ​നു​ള്ളത്‌

യഹോ​വ​യു​ടെ സാക്ഷി​ക​ളും നാസി കൂട്ട​ക്കൊ​ല​യും—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 2023 ജനുവരി 27, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ നാസി കൂട്ട​ക്കൊ​ല​യ്‌ക്ക്‌ ഇരയാ​യ​വ​രു​ടെ ഓർമ​ദി​ന​മാ​യി (അന്താരാ​ഷ്‌ട്ര ഹോ​ളോ​കോസ്റ്റ്‌ ഓർമ​ദി​നം) ആചരി​ക്കു​ന്നു. 75-ലധികം വർഷം മുമ്പ്‌ നടന്ന ക്രൂര​വും മൃഗീ​യ​വും ആയ ഈ കൂട്ട​ക്കൊല ‘ദൈവം കണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നി​ല്ലേ, ദൈവം എന്തു​കൊ​ണ്ടാണ്‌ അത്‌ അനുവ​ദി​ച്ചത്‌’ എന്ന്‌ പലരും ചിന്തി​ച്ചേ​ക്കാം.

 ജൂതജനത ക്രൂര​മായ ഈ കൂട്ട​ക്കൊ​ല​യു​ടെ ഇരകളാ​യി. കരുതി​ക്കൂ​ട്ടി​യുള്ള ഈ ആക്രമ​ണ​ത്തിൽ ദശലക്ഷം ജൂതന്മാർ കൊല്ല​പ്പെട്ടു. മറ്റു ചില കൂട്ടങ്ങ​ളെ​യും നാസികൾ ലക്ഷ്യമിട്ട്‌ മൃഗീ​യ​മാ​യി കൊല​ചെ​യ്‌തു. യഹോ​വ​യു​ടെ സാക്ഷി​ക​ളും അതിൽപ്പെ​ടു​ന്നു. ബൈബിൾവി​ശ്വാ​സങ്ങൾ മുറു​കെ​പ്പി​ടി​ച്ച​തു​കൊ​ണ്ടാണ്‌ അവർക്ക്‌ ഉപദ്ര​വങ്ങൾ ഏൽക്കേ​ണ്ടി​വ​ന്നത്‌.

“നല്ല ഭാവി​യും പ്രത്യാ​ശ​യും”

 നാസി കൂട്ട​ക്കൊ​ല​പോ​ലുള്ള സംഭവങ്ങൾ ഇനിയും നടക്കു​മോ എന്നു പല ആളുക​ളും ഭയപ്പെ​ടു​ന്നു. എന്നാൽ സന്തോ​ഷ​ക​ര​മായ കാര്യം ഇതാണ്‌: ഇത്തരം ദുരന്ത​ങ്ങ​ളൊ​ന്നും സംഭവി​ക്കി​ല്ലാത്ത ഒരു കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌.

  •    “‘ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്യാൻപോ​കു​ന്നത്‌ എന്താ​ണെന്ന്‌ എനിക്കു നന്നായി അറിയാം. ഞാൻ ചിന്തി​ക്കു​ന്നതു ദുരന്ത​ത്തെ​ക്കു​റി​ച്ചല്ല, സമാധാ​ന​ത്തെ​ക്കു​റി​ച്ചാണ്‌; നിങ്ങൾക്ക്‌ ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും തരുന്ന​തി​നെ​ക്കു​റി​ച്ചാണ്‌’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”—യിരെമ്യ 29:11. a

 ഈ പ്രത്യാശ എങ്ങനെ​യാണ്‌ യാഥാർഥ്യ​മാ​കു​ന്നത്‌? ദൈവ​മായ യഹോവ ദുഷ്ടത​യു​ടെ ഓരോ കണിക​യും ഇല്ലാതാ​ക്കും, ദുഷ്ടത​കൊണ്ട്‌ ഉണ്ടായ നഷ്ടങ്ങൾക്കും വേദന​കൾക്കും എല്ലാം പരിഹാ​രം കാണും. ദൈവം പെട്ടെ​ന്നു​തന്നെ:

  •    മറ്റുള്ള​വരെ ദ്രോ​ഹി​ക്കു​ന്ന​വരെ നീക്കി​ക്ക​ള​യും.—സുഭാ​ഷി​തങ്ങൾ 2:22.

  •    കഷ്ടതകൾ അനുഭ​വി​ച്ച​വ​രു​ടെ യാതന​ക​ളെ​ല്ലാം ഇല്ലാതാ​ക്കും.—വെളി​പാട്‌ 21:4.

  •    മരിച്ചു​പോ​യ​വരെ തിരികെ ഭൂമി​യി​ലേക്ക്‌ കൊണ്ടു​വ​രും.—യോഹ​ന്നാൻ 5:28, 29.

 ബൈബിൾ നൽകുന്ന ആശ്വാ​സ​ക​ര​മായ ഈ പ്രത്യാ​ശ​യിൽ നിങ്ങൾക്ക്‌ പൂർണ​മാ​യി വിശ്വ​സി​ക്കാം. അതെക്കു​റിച്ച്‌ കൂടു​ത​ലാ​യി അറിയാൻ ഞങ്ങളുടെ സൗജന്യ ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ നിങ്ങളെ ക്ഷണിക്കു​ന്നു.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.