വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണർന്നിരിക്കുക!

60 ലക്ഷം കോവിഡ്‌ മരണങ്ങൾ—ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

60 ലക്ഷം കോവിഡ്‌ മരണങ്ങൾ—ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

 2022 മെയ്‌ 23-ലെ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ (ഡബ്ലിയുഎച്ച്‌ഒ) കണക്കനു​സ​രിച്ച്‌ കോവിഡ്‌-19 കാരണം മരിച്ച​വ​രു​ടെ എണ്ണം 62,70,000 ആണ്‌. എന്നാൽ 2022 മെയ്‌ 5-ന്‌ പുറത്തി​റ​ങ്ങിയ ഒരു വാർത്ത​യിൽ, ശരിക്കു​മുള്ള മരണനി​രക്ക്‌ വളരെ കൂടു​ത​ലാ​ണെന്ന്‌ ഡബ്ലിയു​എച്ച്‌ഒ പറഞ്ഞി​രു​ന്നു. 2020-ലും 2021-ലുമായി “കോവിഡ്‌-19 കൊണ്ട്‌ നേരി​ട്ടോ അല്ലാ​തെ​യോ മരിച്ച​വ​രു​ടെ എണ്ണം . . . ഏകദേശം 1,49,00,000 ആണ്‌” എന്ന്‌ ആ റിപ്പോർട്ട്‌ പറഞ്ഞു. നമ്മളെ വളരെ​യ​ധി​കം വേദനി​പ്പി​ക്കുന്ന ഇത്തരം ദുരന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തെങ്കി​ലും പറയു​ന്നു​ണ്ടോ?

മാരക​മായ പകർച്ച​വ്യാ​ധി​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌

  •   ‘അവസാ​ന​കാ​ലം’ എന്നു വിളി​ക്കുന്ന ഒരു കാലഘ​ട്ട​ത്തിൽ പകർച്ച​വ്യാ​ധി​കൾ അഥവാ ‘മഹാവ്യാ​ധി​കൾ’ ഉണ്ടാകു​മെന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു.—ലൂക്കോസ്‌ 21:11, സത്യ​വേ​ദ​പു​സ്‌തകം; 2 തിമൊ​ഥെ​യൊസ്‌ 3:1.

 യേശു​വി​ന്റെ ആ പ്രവചനം ഇന്ന്‌ നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇതെക്കു​റിച്ച്‌ കൂടുതൽ അറിയാൻ “‘അന്ത്യകാ​ല​ത്തി​ന്റെ’ അല്ലെങ്കിൽ ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അടയാളം എന്താണ്‌?” എന്ന ലേഖനം വായി​ക്കുക.

ബൈബിൾ ആശ്വാസം തരുന്നു

  •   ‘ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവം നമ്മുടെ കഷ്ടതക​ളി​ലെ​ല്ലാം നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു.’—2 കൊരി​ന്ത്യർ 1:3, 4.

 പ്രിയ​പ്പെ​ട്ട​വരെ മരണത്തിൽ നഷ്ടമാ​യ​വർക്ക്‌ ബൈബിൾ പറയുന്ന സന്ദേശ​ത്തിൽനിന്ന്‌ ആശ്വാസം ലഭിച്ചി​രി​ക്കു​ന്നു. “തളരാതെ മുന്നോട്ട്‌—നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​ന്നത്‌,” “ഏറ്റവും വലിയ സഹായം” എന്നീ ലേഖന​ങ്ങ​ളിൽനിന്ന്‌ കൂടുതൽ വിവരങ്ങൾ വായി​ക്കാം.

ഉറപ്പുള്ള ഒരു പരിഹാ​ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു

  •   “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ.”—മത്തായി 6:10.

 ‘“എനിക്കു രോഗ​മാണ്‌” എന്ന്‌ ആരും പറയാത്ത’ ഒരു കാലം “ദൈവ​രാ​ജ്യം” ഉടൻ കൊണ്ടു​വ​രും. (യശയ്യ 33:24; മർക്കോസ്‌ 1:14, 15) ദൈവ​ത്തി​ന്റെ സ്വർഗീയ ഗവൺമെ​ന്റി​നെ​ക്കു​റി​ച്ചും അതു ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും എന്താണ്‌ ദൈവ​രാ​ജ്യം? എന്ന വീഡി​യോ​യിൽ കാണുക.

 ബൈബിൾ കൂടുതൽ മനസ്സി​ലാ​ക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു. അതിലെ നിർദേ​ശ​ങ്ങ​ളും പ്രത്യാശ പകരുന്ന വാക്കു​ക​ളും നിങ്ങൾക്കും നിങ്ങളു​ടെ കുടും​ബ​ത്തി​നും പ്രയോ​ജനം ചെയ്യും.