വിവരങ്ങള്‍ കാണിക്കുക

ദുരി​തങ്ങൾ അവസാ​നി​ക്കു​മോ?

ദുരി​തങ്ങൾ അവസാ​നി​ക്കു​മോ?

നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ. . .

  • ഉവ്വ്?

  • ഇല്ല?

  • ഒരുപക്ഷേ?

തിരു​വെ​ഴു​ത്തു പറയു​ന്നത്‌:

“ദൈവം അവരുടെ കണ്ണുക​ളിൽനിന്ന് കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”—വെളി​പാട്‌ 21:4, പുതിയ ലോക ഭാഷാ​ന്തരം.

ഇതു വിശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം:

നമ്മുടെ ദുരി​ത​ങ്ങൾക്കു കാരണ​ക്കാ​രൻ ദൈവമല്ല എന്ന ഉറപ്പു ലഭിക്കു​ന്നു.​—യാക്കോബ്‌ 1:13.

നമ്മുടെ വേദനകൾ ദൈവം അതേപടി മനസ്സി​ലാ​ക്കു​ന്നെന്ന് അറിയു​മ്പോൾ ആശ്വാസം ലഭിക്കു​ന്നു.​—സെഖര്യ 2:8.

എല്ലാ കഷ്ടപ്പാ​ടും അവസാ​നി​ക്കും എന്ന ശുഭ​പ്ര​തീക്ഷ ലഭിക്കു​ന്നു.​—സങ്കീർത്തനം 37:9-11.

തിരു​വെ​ഴു​ത്തു പറയു​ന്നതു വിശ്വ​സി​ക്കാ​മോ?

തീർച്ച​യാ​യും വിശ്വ​സി​ക്കാം. കുറഞ്ഞത്‌ രണ്ടു കാരണ​ങ്ങ​ളാൽ:

  • കഷ്ടപ്പാ​ടും അനീതി​യും ദൈവം വെറു​ക്കു​ന്നു. മുൻകാ​ല​ങ്ങ​ളിൽ തന്‍റെ ജനത്തെ ക്രൂര​മാ​യി ഉപദ്ര​വി​ക്കു​ന്നതു കണ്ടപ്പോൾ ദൈവ​ത്തിന്‌ എന്തു തോന്നി​യെന്ന് അറിയാ​മോ? ശത്രുക്കൾ ‘അവരോ​ടു ക്രൂര​മാ​യി പെരു​മാ​റി​യ​പ്പോൾ’ ദൈവ​ത്തി​നു വേദന തോന്നി​യെന്നു ബൈബിൾ പറയുന്നു.—ന്യായാ​ധി​പ​ന്മാർ 2:18.

    മറ്റുള്ള​വ​രെ ഉപദ്ര​വി​ക്കു​ന്ന​വ​രോ​ടു ദൈവ​ത്തി​നു കടുത്ത വിരോ​ധ​മുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, “നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​യുന്ന കൈകൾ” ദൈവ​ത്തി​നു വെറു​പ്പാ​ണെന്നു ബൈബിൾ പറയുന്നു.—സുഭാ​ഷി​തങ്ങൾ 6:16, 17.

  • ദൈവം നമുക്ക് ഓരോ​രു​ത്തർക്കും​വേണ്ടി കരുതു​ന്നു. നമ്മുടെ “ദുരി​ത​വും വേദന​യും” അറിയു​ന്നതു നമ്മൾ മാത്രമല്ല, യഹോ​വ​യും അത്‌ അറിയു​ന്നു!2 ദിനവൃ​ത്താ​ന്തം 6:29, 30.

    യഹോവ തന്‍റെ ഭരണത്തി​ലൂ​ടെ നമ്മു​ടെ​യെ​ല്ലാം കഷ്ടപ്പാ​ടു​കൾ പെട്ടെ​ന്നു​തന്നെ അവസാ​നി​പ്പി​ക്കും. (മത്തായി 6:9, 10) എന്നാൽ അതുവരെ, തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വരെ യഹോവ വാത്സല്യ​പൂർവം ആശ്വസി​പ്പി​ക്കും.—പ്രവൃ​ത്തി​കൾ 17:27; 2 കൊരി​ന്ത്യർ 1:3, 4.

നിങ്ങൾക്ക് എന്തു തോന്നു​ന്നു?

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

റോമർ 5:12; 2 പത്രോസ്‌ 3:9 എന്നീ വാക്യ​ങ്ങ​ളി​ലൂ​ടെ നമ്മുടെ സ്വർഗീ​യ​പി​താവ്‌ ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്നു.