വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 3

ജീവിതം മെച്ച​പ്പെ​ടു​ത്തുന്ന പ്രാ​യോ​ഗിക ഉപദേ​ശങ്ങൾ

ജീവിതം മെച്ച​പ്പെ​ടു​ത്തുന്ന പ്രാ​യോ​ഗിക ഉപദേ​ശങ്ങൾ

നിങ്ങളു​ടെ പ്രദേ​ശ​ത്തേക്ക്‌ പുതു​താ​യി ഒരു ഡോക്‌ടർ താമസം​മാ​റി വന്നെന്നി​രി​ക്കട്ടെ. ആദ്യ​മൊ​ക്കെ അദ്ദേഹ​ത്തി​ന്റെ കഴിവിൽ നിങ്ങൾക്ക്‌ അത്ര വിശ്വാ​സം തോന്നി​യെ​ന്നു​വ​രില്ല. പക്ഷേ നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളിൽ ചിലർ അദ്ദേഹ​ത്തി​ന്റെ സഹായം തേടു​ക​യും അവരുടെ ആരോ​ഗ്യ​സ്ഥി​തി​യിൽ കാര്യ​മായ മാറ്റമു​ണ്ടാ​കു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലോ? ആ ഡോക്‌ടറെ ചെന്നു​കാ​ണു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങളും ചിന്തി​ക്കും, ശരിയല്ലേ?

ഒരർഥ​ത്തിൽ പറഞ്ഞാൽ, വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ ആ ഡോക്‌ട​റെ​പ്പോ​ലെ​യാണ്‌. ചിലർ തിരു​വെ​ഴു​ത്തു​കളെ സംശയ​ത്തോ​ടെ വീക്ഷി​ക്കു​ന്നു. എന്നാൽ അതിലെ ജ്ഞാനവ​ത്തായ ഉപദേ​ശങ്ങൾ പ്രാവർത്തി​ക​മാ​ക്കു​മ്പോൾ അവരുടെ ജീവിതം വളരെ​യേറെ മെച്ച​പ്പെ​ടു​ന്നു. അത്തരത്തി​ലുള്ള ചില അനുഭ​വ​ങ്ങ​ളാണ്‌ പിൻവ​രു​ന്നവ.

ദാമ്പത്യ​പ്ര​ശ്‌നങ്ങൾ പരിഹരിക്കുന്നു

“വിവാ​ഹ​ത്തി​ന്റെ ആദ്യനാ​ളു​ക​ളിൽ ഭർത്താവ്‌ ഡൂമസ്‌ എന്നെ അവഗണി​ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നി,” സു​മൈ​ട്ടുൺ പറയുന്നു. “ആ നിരാ​ശ​യിൽ പലപ്പോ​ഴും ഞാൻ അദ്ദേഹ​ത്തി​നു​നേരെ സാധനങ്ങൾ വലി​ച്ചെ​റി​യു​ക​യും ആക്രോ​ശി​ക്കു​ക​യും അദ്ദേഹത്തെ ഇടിക്കു​ക​യു​മൊ​ക്കെ ചെയ്യു​മാ​യി​രു​ന്നു. മനസ്സ്‌ അങ്ങേയറ്റം പ്രക്ഷു​ബ്ധ​മായ ചില സാഹച​ര്യ​ങ്ങ​ളിൽ ഞാൻ ബോധ​ര​ഹി​ത​യാ​കു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌.

“ഡൂമസ്‌ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ ഞാൻ അദ്ദേഹത്തെ കളിയാ​ക്കി. പക്ഷേ, അധ്യയനം നടക്കുന്ന സമയത്ത്‌ അടുത്ത മുറി​യി​ലി​രുന്ന്‌ ഞാൻ എല്ലാം കേൾക്കു​മാ​യി​രു​ന്നു. ഒരിക്കൽ ഒരു തിരു​വെ​ഴു​ത്തു​ഭാ​ഗം വായി​ച്ചു​കേ​ട്ടത്‌ എന്നെ വല്ലാതെ സ്‌പർശി​ച്ചു: ‘ഭാര്യ​മാർ കർത്താ​വിന്‌ എന്നപോ​ലെ തങ്ങളുടെ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കട്ടെ; . . . ഭാര്യ​യോ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കേ​ണ്ട​തു​മാ​കു​ന്നു.’ (എഫെസ്യർ 5:22, 33) ഭർത്താ​വി​നോട്‌ മോശ​മാ​യി പെരു​മാ​റി​യ​തിന്‌ ഞാൻ ദൈവ​ത്തോട്‌ ക്ഷമ ചോദി​ച്ചു. ഒരു നല്ല ഭാര്യ​യാ​യി​ത്തീ​രാൻ സഹായി​ക്കേ​ണമേ എന്ന്‌ ഞാൻ ദൈവ​ത്തോട്‌ അപേക്ഷി​ച്ചു. വൈകാ​തെ ഞാനും ഡൂമസി​നോ​ടൊ​പ്പം തിരു​വെ​ഴു​ത്തു​കൾ പഠിക്കാൻ തുടങ്ങി.”

ഡൂമസും സുമൈട്ടുണും

‘ഭർത്താ​ക്ക​ന്മാർ തങ്ങളുടെ ഭാര്യ​മാ​രെ സ്വന്തം ശരീര​ത്തെ​പ്പോ​ലെ സ്‌നേ​ഹി​ക്കേ​ണ്ട​താ​കു​ന്നു’ എന്നും തിരു​വെ​ഴു​ത്തു​കൾ പറയു​ന്നുണ്ട്‌. (എഫെസ്യർ 5:28) സു​മൈ​ട്ടുൺ തുടരു​ന്നു: “പഠിച്ച കാര്യങ്ങൾ ഞങ്ങളെ വളരെ​യ​ധി​കം സ്വാധീ​നി​ച്ചു. അദ്ദേഹം ജോലി കഴിഞ്ഞു വരു​മ്പോൾ ചായ ഉണ്ടാക്കി​ക്കൊ​ടു​ക്കാ​നും അദ്ദേഹ​ത്തോട്‌ സ്‌നേ​ഹ​ത്തോ​ടെ സംസാ​രി​ക്കാ​നും ഞാൻ ശ്രദ്ധിച്ചു. ഡൂമസും എന്നോടു കൂടുതൽ സ്‌നേഹം കാണിച്ചു, വീട്ടു​ജോ​ലി​ക​ളിൽ എന്നെ സഹായി​ക്കാ​നും തുടങ്ങി. ‘തമ്മിൽ ദയയും ആർദ്രാ​നു​ക​മ്പ​യും ഉള്ളവരാ​യി​രി​ക്കാ​നും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കാ​നും’ ഞങ്ങൾ ശ്രമിച്ചു. (എഫെസ്യർ 4:32) ഞങ്ങൾക്കി​ട​യി​ലെ സ്‌നേ​ഹ​വും ആദരവും ഒന്നി​നൊ​ന്നു വളർന്നു​വന്നു. ഞങ്ങളുടെ സന്തുഷ്ട ദാമ്പത്യം ഇപ്പോൾ 40 വർഷം പിന്നി​ട്ടി​രി​ക്കു​ന്നു. ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേ​ശ​ങ്ങ​ളാണ്‌ ഞങ്ങളുടെ ദാമ്പത്യ​ത്തെ തകർച്ച​യിൽനി​ന്നു രക്ഷിച്ചത്‌!”

കോപം നിയന്ത്രിക്കുന്നു

“പെട്ടെന്നു കോപി​ക്കുന്ന പ്രകൃ​ത​മാ​യി​രു​ന്നു എന്റേത്‌” തേയിബ്‌ പറയുന്നു. “അടിപി​ടി​കൾ പതിവാ​യി​രു​ന്നു. പലപ്പോ​ഴും തോക്കു ചൂണ്ടി ഞാൻ മറ്റുള്ള​വരെ ഭീഷണി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഭാര്യ കൂസ്‌ട്രി​യയെ ഞാൻ അടിച്ചു താഴെ​യി​ട്ടി​ട്ടുണ്ട്‌. ആളുകൾക്ക്‌ എന്നെ പേടി​യാ​യി​രു​ന്നു.

കൂസ്‌ട്രി​യ​യും തേയി​ബും ദിവസ​വും രാത്രി ഒരുമി​ച്ചു പ്രാർഥിക്കും

“അങ്ങനെ​യി​രി​ക്കെ ഒരു ദിവസം യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ ഞാൻ വായി​ക്കാ​നി​ട​യാ​യി: ‘ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കൽപ്പന നൽകുന്നു; നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം . . . ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ.’ (യോഹ​ന്നാൻ 13:34) ആ വാക്കുകൾ എന്റെ മനസ്സിൽത്തട്ടി. മാറ്റം​വ​രു​ത്താൻ ഞാൻ തീരു​മാ​നി​ച്ചു. ഉള്ളിൽ ദേഷ്യം നുരഞ്ഞു​പൊ​ന്തി​യ​പ്പോ​ഴൊ​ക്കെ മനസ്സു ശാന്തമാ​ക്കാൻ സഹായി​ക്കേ​ണമേ എന്ന്‌ ഞാൻ ദൈവ​ത്തോട്‌ പ്രാർഥി​ക്കു​മാ​യി​രു​ന്നു. അത്‌ ഗുണം​ചെ​യ്‌തു. മാത്രമല്ല, എഫെസ്യർ 4:26, 27-ലെ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കാൻ ഞാനും ഭാര്യ​യും ശ്രമിച്ചു: ‘സൂര്യൻ അസ്‌ത​മി​ക്കു​വോ​ളം നിങ്ങൾ കോപം വെച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌; പിശാ​ചിന്‌ ഇടം​കൊ​ടു​ക്കു​ക​യു​മ​രുത്‌.’ ദിവസ​വും രാത്രി ഞങ്ങൾ ഒരുമി​ച്ചു ദൈവ​വ​ചനം വായിച്ചു; ഒരുമി​ച്ചു പ്രാർഥി​ച്ചു. അങ്ങനെ ഓരോ ദിവസ​ത്തെ​യും സംഘർഷങ്ങൾ അലിഞ്ഞി​ല്ലാ​താ​യി, ഞങ്ങൾ പരസ്‌പരം കൂടുതൽ അടുത്തു.

“ഇപ്പോൾ, സമാധാ​ന​പ്രി​യ​നായ ഒരാളാ​യി​ട്ടാണ്‌ ഞാൻ അറിയ​പ്പെ​ടു​ന്നത്‌. ഭാര്യ​യും മക്കളും എന്നെ സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യുന്നു. കുറെ നല്ല സുഹൃ​ത്തു​ക്ക​ളും എനിക്കുണ്ട്‌, ദൈവ​വു​മാ​യും നല്ലൊരു ബന്ധമുണ്ട്‌. ഞാൻ തികച്ചും സന്തുഷ്ട​നാണ്‌.”

ലഹരി​യു​ടെ പിടി​യിൽനിന്ന്‌ പുറത്തുവരുന്നു

ഗോയിൻ

“ഒരു ഗുണ്ടാ​സം​ഘ​ത്തിൽ അംഗമാ​യി​രു​ന്നു ഞാൻ. കടുത്ത പുകവ​ലി​ശീ​ല​വും ഉണ്ടായി​രു​ന്നു. രാത്രി കുടിച്ചു ലക്കു​കെട്ട്‌ റോഡിൽ കിടക്കുക സ്ഥിരം സംഭവ​മാ​യി​രു​ന്നു,” തന്റെ കഴിഞ്ഞ​കാ​ലം ഓർക്കു​ക​യാണ്‌ ഗോയിൻ. “ഞാൻ മാരി​ഹ്വാ​ന, എക്‌സ്റ്റസി എന്നീ മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ക​യും വിൽക്കു​ക​യും ചെയ്‌തി​രു​ന്നു. ബുള്ളറ്റ്‌പ്രൂഫ്‌ ജാക്കറ്റി​നു​ള്ളി​ലാണ്‌ ഞാൻ അവ സൂക്ഷി​ച്ചി​രു​ന്നത്‌. മട്ടും ഭാവവും കണ്ടാൽ ഒരു പരുക്ക​നാ​ണെന്നു തോന്നു​മാ​യി​രു​ന്നെ​ങ്കി​ലും സദാ ഭയത്തിന്റെ നിഴലി​ലാ​യി​രു​ന്നു ഞാൻ.

“അങ്ങനെ​യി​രി​ക്കെ ഒരാൾ എനിക്ക്‌ ഒരു തിരു​വെ​ഴുത്ത്‌ കാണി​ച്ചു​തന്നു: ‘മകനേ എന്റെ ഉപദേശം മറക്കരുത്‌; . . . അവ ദീർഘാ​യു​സ്സും ജീവകാ​ല​വും സമാധാ​ന​വും നിനക്കു വർദ്ധി​പ്പി​ച്ചു​ത​രും.’ (സദൃശ​വാ​ക്യ​ങ്ങൾ 3:1, 2) ദീർഘാ​യു​സ്സും സമാധാ​ന​വും! ഞാൻ വളരെ​യേറെ ആഗ്രഹി​ച്ചി​രുന്ന കാര്യ​ങ്ങ​ളാ​യി​രു​ന്നു അവ. മറ്റൊരു തിരു​വെ​ഴു​ത്തും ഞാൻ വായി​ക്കാ​നി​ട​യാ​യി: ‘പ്രിയ​മു​ള്ള​വരേ, ഈ വാഗ്‌ദാ​നങ്ങൾ നമുക്കു​ള്ള​തി​നാൽ ജഡത്തെ​യും ആത്മാവി​നെ​യും മലിന​മാ​ക്കുന്ന എല്ലാറ്റിൽനി​ന്നും നമ്മെത്തന്നെ ശുദ്ധീ​ക​രിച്ച്‌ നമുക്കു ദൈവ​ഭ​യ​ത്തിൽ നമ്മുടെ വിശു​ദ്ധി​യെ പരിപൂർണ​മാ​ക്കാം.’ (2 കൊരി​ന്ത്യർ 7:1) അങ്ങനെ ഞാൻ മയക്കു​മ​രുന്ന്‌ ഉപേക്ഷി​ച്ചു; ഗുണ്ടാ​സം​ഘ​വു​മാ​യുള്ള സകല ബന്ധവും അവസാ​നി​പ്പിച്ച്‌ ദൈവത്തെ സേവി​ക്കാൻ തുടങ്ങി.

“ഞാൻ ലഹരി​യു​ടെ പിടി​യിൽനിന്ന്‌ പുറത്തു​വ​ന്നിട്ട്‌ 17-ലേറെ വർഷമാ​യി. ഇപ്പോൾ എനിക്ക്‌ നല്ല ആരോ​ഗ്യ​മുണ്ട്‌, നല്ല സുഹൃ​ത്തു​ക്ക​ളും. സന്തുഷ്ട​മായ കുടും​ബ​ജീ​വി​ത​വും ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യും ഇന്ന്‌ എനിക്കുണ്ട്‌. പണ്ട്‌ കുടിച്ച്‌ വഴിയിൽ കിടന്നി​രുന്ന ഞാൻ ഇപ്പോൾ സമാധാ​ന​ത്തോ​ടെ എന്റെ വീട്ടിൽ കിടന്നു​റ​ങ്ങു​ന്നു.”

വംശീയ മുൻവി​ധി മറികടക്കുന്നു

“കൗമാ​ര​പ്രാ​യ​ത്തിൽത്തന്നെ ഞാൻ പല കുറ്റകൃ​ത്യ​ങ്ങ​ളി​ലും ഉൾപ്പെ​ട്ടി​ട്ടുണ്ട്‌,” ബാംബാങ്‌ പറയുന്നു. “ഞാൻ വെറു​ത്തി​രുന്ന ഒരു വംശത്തിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു മിക്കവാ​റും എന്റെ ഇരകൾ.

“അങ്ങനെ​യി​രി​ക്കെ ഞാൻ ദൈവത്തെ അന്വേ​ഷി​ക്കാൻ തുടങ്ങി. വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ പഠിക്കാ​നാ​യി കൂടി​വ​ന്നി​രുന്ന ഒരു വിഭാഗം ആളുക​ളി​ലാണ്‌ ആ അന്വേ​ഷണം എന്നെ​ക്കൊ​ണ്ടെ​ത്തി​ച്ചത്‌. ഞാൻ വെറു​ത്തി​രുന്ന വംശത്തിൽപ്പെട്ട ആളുകൾതന്നെ അവിടെ എന്നെ സ്വാഗതം ചെയ്‌ത​പ്പോൾ എനിക്കത്‌ വിശ്വ​സി​ക്കാ​നാ​യില്ല! പല വംശക്കാ​രു​ണ്ടാ​യി​രു​ന്നു ആ കൂട്ടത്തിൽ; പക്ഷേ എല്ലാവ​രും സ്‌നേ​ഹ​ത്തോ​ടെ ഇടപഴ​കു​ന്നു. ഞാൻ അത്ഭുത​പ്പെ​ട്ടു​പോ​യി. ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല; ഏതൊരു ജനതയി​ലും അവനെ ഭയപ്പെ​ടു​ക​യും നീതി പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാ​ര്യ​നാണ്‌’ എന്ന വാക്കു​ക​ളു​ടെ അർഥം അപ്പോ​ഴാണ്‌ എനിക്കു മനസ്സി​ലാ​യത്‌.—പ്രവൃ​ത്തി​കൾ 10:34, 35.

“ഇന്ന്‌ എന്റെ മനസ്സിൽ മുൻവി​ധി​യു​ടെ വിഷമില്ല. എന്റെ അടുത്ത സുഹൃ​ത്തു​ക്ക​ളിൽ ചിലർ മുമ്പ്‌ ഞാൻ വെറു​ത്തി​രുന്ന ആ വംശത്തിൽപ്പെ​ട്ട​വ​രാണ്‌. ദൈവ​മാണ്‌ സ്‌നേ​ഹി​ക്കാൻ എന്നെ പഠിപ്പി​ച്ചത്‌, തിരു​വെ​ഴു​ത്തു​ക​ളി​ലൂ​ടെ!”

ബാംബാങ്‌ ഇപ്പോൾ വിവിധ വംശങ്ങ​ളിൽപ്പെ​ട്ട​വ​രോ​ടൊ​പ്പം സ്‌നേ​ഹ​ത്തിൽ കഴിയുന്നു

അക്രമം ഉപേക്ഷിക്കുന്നു

“കൗമാ​ര​പ്രാ​യ​ത്തിൽ മൂന്നു​തവണ ഞാൻ ജയിലിൽ കിടന്നി​ട്ടുണ്ട്‌—മോഷ​ണ​ത്തിന്‌ രണ്ടുത​വ​ണ​യും ഒരാളെ കുത്തി​പ്പ​രു​ക്കേൽപ്പി​ച്ച​തിന്‌ ഒരു തവണയും,” ഗെരോ​ഗ​യു​ടെ വാക്കുകൾ. “പിന്നീട്‌ ഒരു വിപ്ലവ​സം​ഘ​ത്തിൽ ചേർന്ന ഞാൻ ഒരുപാ​ടു​പേരെ കൊല​പ്പെ​ടു​ത്തി. വിപ്ലവം അവസാ​നി​ച്ച​പ്പോൾ, ആളുകളെ ഭീഷണി​പ്പെ​ടു​ത്തി പണവും മറ്റും തട്ടി​യെ​ടു​ക്കുന്ന ഒരു സംഘത്തി​ന്റെ നേതാ​വാ​യി. എവിടെ പോകു​മ്പോ​ഴും ബോഡി​ഗാർഡു​കൾ എന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നു. ശരിക്കും ഒരു അപകട​കാ​രി​യാ​യി​രു​ന്നു ഞാൻ.

മറ്റുള്ള​വരെ ദൈവ​വ​ചനം പഠിപ്പി​ക്കുന്ന ആദരണീ​യ​നായ ഒരു വ്യക്തി​യാണ്‌ ഇപ്പോൾ ഗെരോഗ

“അങ്ങനെ​യി​രി​ക്കെ, ഞാൻ ഒരു തിരു​വെ​ഴുത്ത്‌ വായി​ക്കാ​നി​ട​യാ​യി: ‘സ്‌നേഹം ദീർഘ​ക്ഷ​മ​യും ദയയു​മു​ള്ളത്‌. സ്‌നേഹം അസൂയ​പ്പെ​ടു​ന്നില്ല; ആത്മപ്ര​ശംസ നടത്തു​ന്നില്ല; വലുപ്പം ഭാവി​ക്കു​ന്നില്ല; അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല; തൻകാ​ര്യം അന്വേ​ഷി​ക്കു​ന്നില്ല; പ്രകോ​പി​ത​മാ​കു​ന്നില്ല. അത്‌ ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു​സൂ​ക്ഷി​ക്കു​ന്നില്ല.’ (1 കൊരി​ന്ത്യർ 13:4, 5) ആ തിരു​വെ​ഴുത്ത്‌ എന്നെ വല്ലാതെ സ്വാധീ​നി​ച്ചു. ഞാൻ പുതി​യൊ​രു സ്ഥലത്തേക്കു താമസം മാറ്റി. ദൈവ​വ​ചനം പഠിച്ച്‌ അതിലെ ബുദ്ധി​യു​പ​ദേ​ശങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ക​യും ചെയ്‌തു.

“ഇപ്പോൾ ഞാൻ ആരെയും ഉപദ്ര​വി​ക്കാ​റില്ല. മറ്റുള്ള​വരെ ദൈവ​വ​ചനം പഠിപ്പി​ക്കുന്ന എന്നെ ആളുകൾ ബഹുമാ​നി​ക്കു​ന്നു. ജീവി​ത​ത്തിന്‌ അർഥം കൈവ​ന്നത്‌ ഇപ്പോ​ഴാണ്‌.”

ദൈവ​വ​ച​ന​ത്തിന്‌ ശക്തിയുണ്ട്‌

“ദൈവ​ത്തി​ന്റെ വചനം ജീവനും ശക്തിയു​മുള്ള”താണെന്നു തെളി​യി​ക്കുന്ന ഇത്തരം അനുഭ​വങ്ങൾ ധാരാ​ള​മുണ്ട്‌. (എബ്രായർ 4:12) ലളിത​വും പ്രാ​യോ​ഗി​ക​വും ആയ അതിലെ ബുദ്ധി​യു​പ​ദേ​ശങ്ങൾ നല്ലൊരു ജീവിതം നയിക്കാൻ ആളുകളെ സഹായി​ക്കു​ന്നു.

ആകട്ടെ, വിശുദ്ധ തിരു​വെ​ഴു​ത്തു​കൾക്ക്‌ നിങ്ങളെ സഹായി​ക്കാ​നാ​കു​മോ? തീർച്ച​യാ​യും. ഏതു പ്രശ്‌ന​ങ്ങ​ളി​ന്മ​ധ്യേ​യും നിങ്ങളെ സഹായി​ക്കാൻ തിരു​വെ​ഴു​ത്തു​കൾക്കാ​കും. കാരണം, “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​മാണ്‌; പഠിപ്പി​ക്കു​ന്ന​തി​നും ശാസി​ക്കു​ന്ന​തി​നും കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തി​നും നീതി​യിൽ ശിക്ഷണം നൽകു​ന്ന​തി​നും അവ ഉപകരി​ക്കു​ന്നു; ദൈവ​ത്തി​ന്റെ മനുഷ്യൻ സകല സത്‌പ്ര​വൃ​ത്തി​ക​ളും ചെയ്യാൻ പര്യാ​പ്‌ത​നാ​യി തികഞ്ഞവൻ ആയിത്തീ​രേ​ണ്ട​തി​നു​തന്നെ.”—2 തിമൊ​ഥെ​യൊസ്‌ 3:16, 17.

അതു​കൊണ്ട്‌, വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ കാണുന്ന ചില അടിസ്ഥാന ഉപദേ​ശങ്ങൾ നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം.