എസ്ര 8:1-36

8  അർഥഹ്‌ശഷ്ട രാജാ​വി​ന്റെ ഭരണകാ​ലത്ത്‌ എന്നോടൊ​പ്പം ബാബിലോ​ണിൽനിന്ന്‌ പോന്നവരുടെ+ വംശാ​വ​ലിരേ​ഖ​യും പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രു​ടെ പേരു​ക​ളും:  ഫിനെഹാസിന്റെ+ ആൺമക്ക​ളിൽ ഗർശോം; ഈഥാമാരിന്റെ+ ആൺമക്ക​ളിൽ ദാനി​യേൽ; ദാവീ​ദി​ന്റെ ആൺമക്ക​ളിൽ ഹത്തൂശ്‌;  പരോശിന്റെയും ശെഖന്യ​യുടെ​യും വംശത്തിൽപ്പെട്ട സെഖര്യ, സെഖര്യ​യുടെ​കൂ​ടെ രേഖയിൽ പേരുള്ള 150 പുരു​ഷ​ന്മാർ;  പഹത്‌-മോവാബിന്റെ+ ആൺമക്ക​ളിൽ സെരഹ്യ​യു​ടെ മകൻ എല്യെഹോവേ​നാ​യി, എല്യെഹോവേ​നാ​യി​യുടെ​കൂ​ടെ 200 പുരു​ഷ​ന്മാർ;  സത്ഥുവിന്റെ+ ആൺമക്ക​ളിൽ യഹസീയേ​ലി​ന്റെ മകൻ ശെഖന്യ, ശെഖന്യ​യുടെ​കൂ​ടെ 300 പുരു​ഷ​ന്മാർ;  ആദീന്റെ+ ആൺമക്ക​ളിൽ യോനാ​ഥാ​ന്റെ മകൻ ഏബെദ്‌, ഏബെദിന്റെ​കൂ​ടെ 50 പുരു​ഷ​ന്മാർ;  ഏലാമിന്റെ+ ആൺമക്ക​ളിൽ അഥല്യ​യു​ടെ മകൻ എശയ്യ, എശയ്യയുടെ​കൂ​ടെ 70 പുരു​ഷ​ന്മാർ;  ശെഫത്യയുടെ+ ആൺമക്ക​ളിൽ മീഖായേ​ലി​ന്റെ മകൻ സെബദ്യ, സെബദ്യ​യുടെ​കൂ​ടെ 80 പുരു​ഷ​ന്മാർ;  യോവാബിന്റെ ആൺമക്ക​ളിൽ യഹീ​യേ​ലി​ന്റെ മകൻ ഓബദ്യ, ഓബദ്യ​യുടെ​കൂ​ടെ 218 പുരു​ഷ​ന്മാർ; 10  ബാനിയുടെ ആൺമക്ക​ളിൽ യോസി​ഫ്യ​യു​ടെ മകൻ ശെലോ​മീത്ത്‌, ശെലോ​മീ​ത്തിന്റെ​കൂ​ടെ 160 പുരു​ഷ​ന്മാർ; 11  ബേബായിയുടെ+ ആൺമക്ക​ളിൽ ബേബാ​യി​യു​ടെ മകൻ സെഖര്യ, സെഖര്യ​യുടെ​കൂ​ടെ 28 പുരു​ഷ​ന്മാർ; 12  അസ്‌ഗാദിന്റെ+ ആൺമക്ക​ളിൽ ഹക്കാതാ​ന്റെ മകൻ യോഹാ​നാൻ, യോഹാ​നാന്റെ​കൂ​ടെ 110 പുരു​ഷ​ന്മാർ; 13  അദോനിക്കാമിന്റെ+ ആൺമക്ക​ളിൽ അവസാ​ന​ത്ത​വ​രായ എലീ​ഫേലെത്ത്‌, യയീയേൽ, ശെമയ്യ എന്നിവ​രും അവരുടെ​കൂ​ടെ 60 പുരു​ഷ​ന്മാ​രും; 14  ബിഗ്വായിയുടെ+ ആൺമക്ക​ളിൽ ഊഥായി, സബൂദ്‌, അവരുടെ​കൂ​ടെ 70 പുരു​ഷ​ന്മാർ. 15  ഞാൻ അവരെ അഹവയി​ലേക്ക്‌ ഒഴുകുന്ന നദിയു​ടെ തീരത്ത്‌ കൂട്ടി​വ​രു​ത്തി.+ ഞങ്ങൾ അവിടെ കൂടാരം അടിച്ച്‌ മൂന്നു ദിവസം താമസി​ച്ചു. എന്നാൽ ഞാൻ ജനത്തിന്റെ​യും പുരോ​ഹി​ത​ന്മാ​രുടെ​യും ഇടയിൽ അന്വേ​ഷി​ച്ചപ്പോൾ ലേവ്യർ ആരും അക്കൂട്ട​ത്തി​ലില്ലെന്നു മനസ്സി​ലാ​യി. 16  അതുകൊണ്ട്‌ ഞാൻ പ്രധാ​നി​ക​ളായ എലീ​യേ​സെർ, അരിയേൽ, ശെമയ്യ, എൽനാ​ഥാൻ, യാരീബ്‌, എൽനാ​ഥാൻ, നാഥാൻ, സെഖര്യ, മെശു​ല്ലാം എന്നിവരെ​യും ഗുരു​ക്ക​ന്മാ​രായ യൊയാ​രീബ്‌, എൽനാ​ഥാൻ എന്നിവരെ​യും ആളയച്ച്‌ വിളി​പ്പി​ച്ചു. 17  എന്നിട്ട്‌ കാസിഫ്യ എന്ന സ്ഥലത്തെ പ്രധാ​നി​യായ ഇദ്ദൊ​യു​ടെ അടു​ത്തേക്കു പോകാൻ ഒരു കല്‌പന കൊടു​ത്തു. കാസി​ഫ്യ​യിൽ ചെന്ന്‌ ദേവാലയസേവകരുടെ* കുടും​ബ​ത്തിൽപ്പെട്ട ഇദ്ദൊയെ​യും സഹോ​ദ​ര​ന്മാരെ​യും കണ്ട്‌ ഞങ്ങളുടെ ദൈവ​ത്തി​ന്റെ ഭവനത്തി​നുവേണ്ടി ശുശ്രൂഷ ചെയ്യു​ന്ന​വരെ കൊണ്ടു​വ​രാൻ പറയണ​മെന്നു പറഞ്ഞു. 18  ഞങ്ങളുടെ ദൈവ​ത്തി​ന്റെ അനു​ഗ്രഹം ഞങ്ങൾക്കു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ അവർക്ക്‌ ഇസ്രായേ​ലി​ന്റെ മകനായ ലേവി​യു​ടെ കൊച്ചു​മ​ക​നായ മഹ്ലിയുടെ+ ആൺമക്ക​ളിൽപ്പെട്ട ജ്ഞാനി​യായ ശേരെബ്യയെയും+ ശേരെ​ബ്യ​യു​ടെ ആൺമക്കളെ​യും സഹോ​ദ​ര​ന്മാരെ​യും കൊണ്ടു​വ​രാൻ കഴിഞ്ഞു. അവർ ആകെ 18 പേർ. 19  കൂടാതെ ഹശബ്യയെ​യും മെരാര്യനായ+ എശയ്യ​യെ​യും സഹോ​ദ​ര​ന്മാരെ​യും അവരുടെ ആൺമക്കളെ​യും അവർ കൊണ്ടു​വന്നു. അവർ ആകെ 20 പേർ. 20  പേര്‌ വിളിച്ച്‌ തിര​ഞ്ഞെ​ടുത്ത 220 ദേവാ​ല​യസേ​വ​ക​രും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ദാവീ​ദും പ്രഭു​ക്ക​ന്മാ​രും ആണ്‌ ലേവ്യരെ സഹായി​ക്കാ​നാ​യി ദേവാ​ല​യസേ​വ​കരെ ഏർപ്പെ​ടു​ത്തി​യത്‌. 21  അതിനു ശേഷം, ഞങ്ങളുടെ ദൈവ​ത്തി​നു മുമ്പാകെ ഞങ്ങളെ​ത്തന്നെ താഴ്‌ത്തു​ന്ന​തി​നും കുട്ടി​കളോ​ടും സാധന​സാ​മഗ്രി​കളോ​ടും കൂടെ​യുള്ള ഞങ്ങളുടെ യാത്രയെ​ക്കു​റിച്ച്‌ ദൈവ​ത്തോ​ട്‌ ഉപദേശം തേടു​ന്ന​തി​നും വേണ്ടി ഞാൻ അഹവ നദീതീ​രത്ത്‌ ഒരു ഉപവാസം പ്രഖ്യാ​പി​ച്ചു. 22  വഴിയിൽ ശത്രു​ക്ക​ളു​ടെ ആക്രമണം തടയാ​നാ​യി രാജാ​വിനോ​ടു സൈനി​കരെ​യും കുതി​ര​പ്പ​ട​യാ​ളി​കളെ​യും ചോദി​ക്കാൻ എനിക്കു മടി തോന്നി. കാരണം, “ഞങ്ങളുടെ ദൈവ​ത്തി​ന്റെ ശക്തിയുള്ള കരം ദൈവത്തെ അന്വേ​ഷി​ക്കുന്ന എല്ലാവരെ​യും പിന്തു​ണ​യ്‌ക്കു​ന്നു,+ എന്നാൽ ദൈവത്തെ ഉപേക്ഷി​ക്കു​ന്ന​വരോട്‌ ദൈവം കോപി​ക്കു​ക​യും അവർക്കെ​തി​രെ തന്റെ ശക്തി പ്രയോ​ഗി​ക്കു​ക​യും ചെയ്യും”+ എന്നു ഞങ്ങൾ രാജാ​വിനോ​ടു പറഞ്ഞി​രു​ന്നു. 23  അതുകൊണ്ട്‌ ഞങ്ങൾ ഉപവസി​ക്കു​ക​യും ഇതെക്കു​റിച്ച്‌ ദൈവ​ത്തോ​ട്‌ അപേക്ഷി​ക്കു​ക​യും ചെയ്‌തു. ദൈവം ഞങ്ങളുടെ യാചന കേട്ടു.+ 24  പിന്നെ ഞാൻ 12 പ്രധാ​ന​പുരോ​ഹി​ത​ന്മാ​രെ, അതായത്‌ ശേരെ​ബ്യയെ​യും ഹശബ്യയെയും+ അവരുടെ പത്തു സഹോ​ദ​ര​ന്മാരെ​യും, വിളി​ച്ചു​കൂ​ട്ടി. 25  എന്നിട്ട്‌ രാജാ​വും രാജാ​വി​ന്റെ ഉപദേ​ഷ്ടാ​ക്ക​ളും പ്രഭു​ക്ക​ന്മാ​രും അവി​ടെ​യു​ണ്ടാ​യി​രുന്ന എല്ലാ ഇസ്രായേ​ല്യ​രും ഞങ്ങളുടെ ദൈവ​ത്തി​ന്റെ ഭവനത്തി​നുവേണ്ടി സംഭാ​വ​ന​യാ​യി നൽകിയ സ്വർണ​വും വെള്ളി​യും ഉപകര​ണ​ങ്ങ​ളും തൂക്കിനോ​ക്കി​യിട്ട്‌ അവരുടെ കൈയിൽ കൊടു​ത്തു.+ 26  അങ്ങനെ ഞാൻ അവർക്ക്‌ 650 താലന്തു* വെള്ളി​യും 2 താലന്തു വിലവ​രുന്ന 100 വെള്ളി​യു​പ​ക​ര​ണ​ങ്ങ​ളും 100 താലന്തു സ്വർണ​വും 27  1,000 ദാരിക്ക്‌* വിലവ​രുന്ന 20 ചെറിയ സ്വർണ​പാത്ര​ങ്ങ​ളും സ്വർണംപോ​ലെ വിശി​ഷ്ട​മായ, തിളങ്ങുന്ന ചുവപ്പു നിറത്തിൽ മേത്തരം ചെമ്പു​കൊ​ണ്ട്‌ ഉണ്ടാക്കിയ 2 ഉപകര​ണ​ങ്ങ​ളും തൂക്കിക്കൊ​ടു​ത്തു. 28  പിന്നെ ഞാൻ അവരോ​ടു പറഞ്ഞു: “നിങ്ങൾ യഹോ​വ​യ്‌ക്കു വിശു​ദ്ധ​രാണ്‌;+ ഉപകര​ണ​ങ്ങ​ളും വിശു​ദ്ധ​മാണ്‌. ഈ സ്വർണ​വും വെള്ളി​യും ആകട്ടെ, നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു ലഭിച്ച കാഴ്‌ച​ക​ളാണ്‌. 29  യരുശലേമിൽ യഹോ​വ​യു​ടെ ഭവനത്തി​ലെ അറകളിൽവെച്ച്‌* പുരോ​ഹി​ത​ന്മാ​രുടെ​യും ലേവ്യ​രുടെ​യും പ്രമാ​ണി​ക​ളും ഇസ്രായേ​ലി​ന്റെ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ പ്രഭു​ക്ക​ന്മാ​രും കാൺകെ തൂക്കിനോ​ക്കു​ന്ന​തു​വരെ നിങ്ങൾ ഇവ ഭദ്രമാ​യി സൂക്ഷി​ക്കണം.”+ 30  അങ്ങനെ പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും കൂടി യരുശലേ​മി​ലുള്ള ഞങ്ങളുടെ ദൈവ​ത്തി​ന്റെ ഭവനത്തി​ലേക്കു കൊണ്ടുപോ​കാ​നാ​യി തൂക്കിക്കൊ​ടുത്ത ആ സ്വർണ​വും വെള്ളി​യും ഉപകര​ണ​ങ്ങ​ളും ഏറ്റുവാ​ങ്ങി. 31  ഒടുവിൽ, ഒന്നാം മാസം+ 12-ാം ദിവസം ഞങ്ങൾ അഹവ നദിക്കരയിൽനിന്ന്‌+ യരുശലേ​മിലേക്കു പുറ​പ്പെട്ടു. ഞങ്ങളുടെ ദൈവ​ത്തി​ന്റെ കൈ ഞങ്ങളുടെ മേലു​ണ്ടാ​യി​രു​ന്നു; ദൈവം വഴിയി​ലെ ശത്രു​ക്ക​ളിൽനി​ന്നും കൊള്ള​ക്കാ​രിൽനി​ന്നും ഞങ്ങളെ രക്ഷിച്ചു. 32  അങ്ങനെ ഞങ്ങൾ യരുശലേ​മിൽ എത്തി,+ മൂന്നു ദിവസം അവിടെ താമസി​ച്ചു. 33  നാലാം ദിവസം ഞങ്ങൾ ഞങ്ങളുടെ ദൈവ​ത്തി​ന്റെ ഭവനത്തിൽവെച്ച്‌ ആ സ്വർണ​വും വെള്ളി​യും ഉപകര​ണ​ങ്ങ​ളും തൂക്കിനോക്കി+ പുരോ​ഹി​ത​നായ ഉരിയ​യു​ടെ മകൻ മെരേമോത്തിനെ+ ഏൽപ്പിച്ചു. മെരേമോ​ത്തിന്റെ​കൂ​ടെ ഫിനെ​ഹാ​സി​ന്റെ മകൻ എലെയാ​സ​രും യേശു​വ​യു​ടെ മകൻ യോസാ​ബാദ്‌,+ ബിന്നൂവിയുടെ+ മകൻ നോവദ്യ എന്നീ ലേവ്യ​രും ഉണ്ടായി​രു​ന്നു. 34  അങ്ങനെ എല്ലാത്തിന്റെ​യും എണ്ണമെ​ടുത്ത്‌ തൂക്കിനോ​ക്കി, തൂക്ക​മെ​ല്ലാം രേഖ​പ്പെ​ടു​ത്തിവെച്ചു. 35  പ്രവാസത്തിൽനിന്ന്‌ മോചി​ത​രാ​യി വന്നവർ ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​നു ദഹനബ​ലി​കൾ അർപ്പിച്ചു. പാപയാ​ഗ​മാ​യി 12 ആൺകോലാടുകളെയും+ 96 ആൺചെമ്മരിയാടുകളെയും+ 77 ആണാട്ടിൻകു​ട്ടി​കളെ​യും എല്ലാ ഇസ്രായേ​ല്യർക്കുംവേണ്ടി 12 കാളകളെയും+ അർപ്പിച്ചു. ഇതെല്ലാം യഹോ​വ​യ്‌ക്കുള്ള ദഹനയാ​ഗ​മാ​യി​രു​ന്നു.+ 36  പിന്നെ ഞങ്ങൾ രാജാ​വി​ന്റെ ഉത്തരവുകൾ+ രാജാ​വി​ന്റെ സംസ്ഥാനാധിപതിമാർക്കും* അക്കരപ്രദേശത്തെ*+ ഗവർണർമാർക്കും കൈമാ​റി; അവർ ജനത്തെ​യും ദൈവ​ഭ​വ​നത്തെ​യും സഹായി​ച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “നെഥി​നി​മി​ന്റെ.” അക്ഷ. “നൽക​പ്പെ​ട്ട​വ​രു​ടെ.”
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
ഒരു പേർഷ്യൻ സ്വർണ​നാ​ണയം. അനു. ബി14 കാണുക.
അഥവാ “ഊണു​മു​റി​ക​ളിൽവെച്ച്‌.”
മൂലഭാഷയിൽ “സാമ്രാ​ജ്യ​ത്തി​ന്റെ സംരക്ഷകർ” എന്ന്‌ അർഥമുള്ള ഒരു സ്ഥാന​പ്പേര്‌. പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലെ സംസ്ഥാ​ന​ങ്ങ​ളു​ടെ ഗവർണർമാ​രെ​യാ​ണ്‌ ഇവിടെ കുറി​ക്കു​ന്നത്‌.
അതായത്‌, യൂഫ്ര​ട്ടീ​സി​നു പടിഞ്ഞാ​റുള്ള പ്രദേ​ശത്തെ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം