നെഹമ്യ 9:1-38

9  ആ മാസം 24-ാം ദിവസം ഇസ്രായേ​ല്യർ ഒന്നിച്ചു​കൂ​ടി; അവർ വിലാ​പ​വ​സ്‌ത്രം ധരിച്ചും തലയിൽ പൊടി വാരി​യി​ട്ടും ഉപവസി​ച്ചു.+  ഇസ്രായേല്യവംശജരെല്ലാം വിദേ​ശി​ക​ളു​ടെ അടുത്തു​നിന്ന്‌ മാറിനിന്ന്‌+ സ്വന്തം പാപങ്ങ​ളും പിതാ​ക്ക​ന്മാ​രു​ടെ തെറ്റു​ക​ളും ഏറ്റുപ​റഞ്ഞു.+  എന്നിട്ട്‌ അവർ എല്ലാവ​രും എഴു​ന്നേ​റ്റു​നിന്ന്‌ കാൽ ദിവസം* തങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ നിയമ​പു​സ്‌ത​ക​ത്തിൽനിന്ന്‌ ഉറക്കെ വായിക്കുകയും+ കാൽ ദിവസം കുറ്റങ്ങൾ ഏറ്റുപ​റഞ്ഞ്‌ തങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ സന്നിധി​യിൽ കുമ്പി​ടു​ക​യും ചെയ്‌തു.  യേശുവ, ബാനി, കദ്‌മി​യേൽ, ശെബന്യ, ബുന്നി, ശേരെബ്യ,+ ബാനി, കെനാനി എന്നിവർ ലേവ്യ​രു​ടെ വേദിയിൽ+ കയറി​നിന്ന്‌ തങ്ങളുടെ ദൈവ​മായ യഹോ​വയോട്‌ ഉറക്കെ വിളി​ച്ചപേ​ക്ഷി​ച്ചു.  ലേവ്യരായ യേശുവ, കദ്‌മി​യേൽ, ബാനി, ഹശബ്‌നെയ, ശേരെബ്യ, ഹോദിയ, ശെബന്യ, പെതഹ്യ എന്നിവർ പറഞ്ഞു: “എഴു​ന്നേ​റ്റു​നിന്ന്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ നിത്യതയിലുടനീളം* സ്‌തു​തി​ക്കുക.+ എത്ര പുകഴ്‌ത്തി​യാ​ലും സ്‌തു​തി​ച്ചാ​ലും പോരാ​ത്തത്ര മഹനീ​യ​മായ അങ്ങയുടെ പേര്‌ അവർ സ്‌തു​തി​ക്കട്ടെ.  “അങ്ങ്‌ മാത്ര​മാണ്‌ യഹോവ.+ അങ്ങ്‌ സ്വർഗത്തെ​യും സ്വർഗാ​ധി​സ്വർഗത്തെ​യും അവയിലെ സൈന്യ​ങ്ങളെ​യും സൃഷ്ടിച്ചു; ഭൂമി​യും അതിലു​ള്ളതൊക്കെ​യും സമു​ദ്ര​ങ്ങ​ളും അവയി​ലു​ള്ളതൊക്കെ​യും അങ്ങ്‌ സൃഷ്ടിച്ചു; അങ്ങ്‌ അവയെ എല്ലാം സംരക്ഷി​ച്ച്‌ അവയുടെ ജീവൻ നിലനി​റു​ത്തു​ക​യും ചെയ്യുന്നു. സ്വർഗീ​യ​സൈ​ന്യം അങ്ങയുടെ മുന്നിൽ കുമ്പി​ടു​ന്നു.  അബ്രാമിനെ+ തിര​ഞ്ഞെ​ടുത്ത്‌ കൽദയ​രു​ടെ ദേശമായ ഊരിൽനിന്ന്‌+ കൊണ്ടു​വന്ന്‌ അബ്രാ​ഹാം എന്ന പേര്‌ കൊടുത്ത+ സത്യദൈ​വ​മായ യഹോ​വ​യാണ്‌ അങ്ങ്‌.  അബ്രാഹാമിന്റെ ഹൃദയം അങ്ങയുടെ മുന്നിൽ വിശ്വസ്‌തമെന്നു+ കണ്ട്‌ കനാന്യർ, ഹിത്യർ, അമോ​ര്യർ, പെരി​സ്യർ, യബൂസ്യർ, ഗിർഗ​ശ്യർ എന്നിവ​രു​ടെ ദേശം അബ്രാ​ഹാ​മിന്‌, അബ്രാ​ഹാ​മി​ന്റെ സന്തതിക്ക്‌,* കൊടു​ക്കുമെന്ന്‌ അങ്ങ്‌ അബ്രാ​ഹാ​മു​മാ​യി ഒരു ഉടമ്പടി ചെയ്‌തു;+ അങ്ങ്‌ നീതി​മാ​നാ​യ​തുകൊണ്ട്‌ വാക്കു പാലി​ക്കു​ക​യും ചെയ്‌തു.  “ഈജി​പ്‌തിൽ ഞങ്ങളുടെ പൂർവി​കർ അനുഭ​വിച്ച ക്ലേശങ്ങൾ അങ്ങ്‌ കണ്ടു;+ ചെങ്കട​ലിന്‌ അടുത്തു​വെച്ച്‌ അവർ നിലവി​ളി​ച്ചത്‌ അങ്ങ്‌ കേട്ടു. 10  ഈജിപ്‌തുകാർ അവരോ​ടു ധാർഷ്ട്യത്തോടെ​യാ​ണു പെരുമാറിയതെന്ന്‌+ അങ്ങ്‌ അറിഞ്ഞു. അതു​കൊണ്ട്‌, അങ്ങ്‌ ഫറവോ​നും അയാളു​ടെ എല്ലാ ഭൃത്യ​ന്മാർക്കും ആ ദേശത്തെ ജനത്തി​നും എതിരെ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും പ്രവർത്തി​ച്ചു.+ അങ്ങനെ, അങ്ങ്‌ ഒരു പേര്‌ നേടി; അത്‌ ഇന്നുവരെ നിലനിൽക്കു​ന്നു.+ 11  അങ്ങ്‌ അവരുടെ മുന്നിൽ കടൽ വിഭജി​ച്ചു; ആ ഉണങ്ങിയ നിലത്തു​കൂ​ടെ അവർ അക്കരെ കടന്നു.+ ഇളകി​മ​റി​യുന്ന വെള്ളത്തി​ലേക്ക്‌ ഒരു കല്ല്‌ എറിഞ്ഞു​ക​ള​യു​ന്ന​തുപോ​ലെ, അവരെ പിന്തു​ടർന്ന​വരെ അങ്ങ്‌ ആഴങ്ങളി​ലേക്ക്‌ എറിഞ്ഞു​ക​ളഞ്ഞു.+ 12  പകൽസമയത്ത്‌ മേഘസ്‌തം​ഭ​വും രാത്രി​യിൽ അഗ്നിസ്‌തം​ഭ​ത്തി​ന്റെ പ്രകാ​ശ​വും കൊണ്ട്‌ അങ്ങ്‌ അവരെ വഴിന​ടത്തി.+ 13  അങ്ങ്‌ സീനായ്‌ പർവത​ത്തിൽ ഇറങ്ങി​വന്നു;+ സ്വർഗ​ത്തിൽനിന്ന്‌ അവരോ​ടു സംസാരിച്ച്‌+ അവർക്കു നീതി​യുള്ള ന്യായ​ത്തീർപ്പു​ക​ളും സത്യനിയമങ്ങളും* നല്ല ചട്ടങ്ങളും കല്‌പ​ന​ക​ളും കൊടു​ത്തു.+ 14  അങ്ങയുടെ ദാസനായ മോശ​യി​ലൂ​ടെ അങ്ങ്‌ വിശുദ്ധശബത്തിനെക്കുറിച്ച്‌+ അവരെ അറിയി​ക്കു​ക​യും അങ്ങയുടെ കല്‌പ​ന​ക​ളും ചട്ടങ്ങളും നിയമ​വും കൊടു​ക്കു​ക​യും ചെയ്‌തു. 15  അവർക്കു വിശന്ന​പ്പോൾ അങ്ങ്‌ ആകാശ​ത്തു​നിന്ന്‌ അപ്പം കൊടു​ത്തു;+ ദാഹി​ച്ചപ്പോൾ പാറയിൽനി​ന്ന്‌ വെള്ളം പുറ​പ്പെ​ടു​വി​ച്ചു.+ അങ്ങ്‌ അവർക്കു കൊടു​ക്കുമെന്നു സത്യം ചെയ്‌തിരുന്ന* ദേശ​ത്തേക്കു ചെന്ന്‌ അതു കൈവ​ശ​മാ​ക്കാൻ അവരോ​ടു പറഞ്ഞു. 16  “പക്ഷേ ഞങ്ങളുടെ പൂർവി​കർ ധാർഷ്ട്യം കാണിച്ചു.+ അവർ ദുശ്ശാ​ഠ്യ​ക്കാ​രാ​യി.*+ അവർ അങ്ങയുടെ കല്‌പ​നകൾ അനുസ​രി​ക്കാ​തി​രു​ന്നു. 17  അനുസരണംകെട്ടവരായ അവർ അവരുടെ ഇടയിൽ അങ്ങ്‌ കാണിച്ച അതിശ​യ​ക​ര​മായ കാര്യങ്ങൾ ഓർത്തില്ല.+ ദുശ്ശാ​ഠ്യം കാണിച്ച അവർ ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിലേക്കു മടങ്ങിപ്പോ​കാൻ ഒരു തലവനെ നിയമി​ച്ചു.+ പക്ഷേ, അങ്ങ്‌ ക്ഷമിക്കാൻ മനസ്സുള്ള, അനുക​മ്പ​യുള്ള,* കരുണാ​മ​യ​നായ, പെട്ടെന്നു കോപി​ക്കാത്ത, ഏറെ അചഞ്ചല​സ്‌നേഹം കാണി​ക്കുന്ന ഒരു ദൈവ​മാണ്‌.+ അതു​കൊണ്ട്‌, അങ്ങ്‌ അവരെ ഉപേക്ഷി​ച്ചു​ക​ള​ഞ്ഞില്ല.+ 18  അവർ തങ്ങൾക്കു​വേണ്ടി ഒരു കാളക്കു​ട്ടി​യു​ടെ ലോഹപ്രതിമ* ഉണ്ടാക്കി, ‘ഇസ്രാ​യേലേ, നിങ്ങളെ ഈജി​പ്‌തിൽനിന്ന്‌ നയിച്ചുകൊ​ണ്ടു​വന്ന നിങ്ങളു​ടെ ദൈവം ഇതാണ്‌’+ എന്നു പറയു​ക​യും അവരുടെ പ്രവൃ​ത്തി​ക​ളാൽ കടുത്ത അനാദ​രവ്‌ കാണി​ക്കു​ക​യും ചെയ്‌തു. 19  എന്നിട്ടും, മഹാകാ​രു​ണ്യ​വാ​നാ​യ​തുകൊണ്ട്‌ അങ്ങ്‌ അവരെ വിജനഭൂമിയിൽ* ഉപേക്ഷി​ച്ചില്ല.+ പകൽസ​മ​യത്ത്‌ അവരെ നയിച്ച മേഘസ്‌തം​ഭ​വും രാത്രി​യിൽ പ്രകാശം ചൊരി​ഞ്ഞ്‌ അവരെ വഴിന​ട​ത്തിയ അഗ്നിസ്‌തം​ഭ​വും അവരെ വിട്ടു​മാ​റി​യില്ല.+ 20  ഉൾക്കാഴ്‌ചയുണ്ടാകാൻ അങ്ങയുടെ നല്ല ആത്മാവി​നെ അവർക്കു കൊടു​ത്തു.+ അവർക്കു മന്ന കൊടു​ക്കു​ന്നതു നിറു​ത്തി​ക്ക​ള​ഞ്ഞില്ല.+ ദാഹി​ച്ചപ്പോൾ അങ്ങ്‌ അവർക്കു വെള്ളം കൊടു​ത്തു.+ 21  അവർക്ക്‌ 40 വർഷം വിജന​ഭൂ​മി​യിൽ ഭക്ഷണം കൊടു​ത്തു.+ അവർക്ക്‌ ഒന്നിനും ഒരു കുറവു​മി​ല്ലാ​യി​രു​ന്നു. അവരുടെ വസ്‌ത്രങ്ങൾ പഴകിപ്പോ​യില്ല.+ അവരുടെ കാലുകൾ നീരു​വെച്ച്‌ വീങ്ങി​യ​തു​മില്ല. 22  “അങ്ങ്‌ അവർക്കു രാജ്യ​ങ്ങളെ​യും ജനതകളെ​യും വിഭാ​ഗിച്ച്‌ കൊടു​ത്തു.+ അങ്ങനെ, അവർ ഹെശ്‌ബോൻരാജാവായ+ സീഹോന്റെ+ ദേശവും ബാശാൻരാ​ജാ​വായ ഓഗിന്റെ+ ദേശവും കൈവ​ശ​മാ​ക്കി. 23  അങ്ങ്‌ അവരുടെ മക്കളെ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോ​ലെ വർധി​പ്പി​ച്ചു.+ അവർ കൈവ​ശ​മാ​ക്കുമെന്ന്‌ അവരുടെ പൂർവി​കരോട്‌ അങ്ങ്‌ വാഗ്‌ദാ​നം ചെയ്‌ത ദേശ​ത്തേക്ക്‌ അവരെ കൊണ്ടു​വ​രു​ക​യും ചെയ്‌തു.+ 24  അങ്ങനെ, അവരുടെ മക്കൾ ചെന്ന്‌ ആ ദേശം കൈവ​ശ​മാ​ക്കി.+ അവിടെ താമസി​ച്ചി​രുന്ന കനാന്യ​രെ അങ്ങ്‌ അവർക്കു കീഴ്‌പെ​ടു​ത്തിക്കൊ​ടു​ത്തു.+ അവരുടെ രാജാ​ക്ക​ന്മാരെ​യും ആ ദേശത്തെ ജനതകളെ​യും അങ്ങ്‌ അവരുടെ കൈയിൽ ഏൽപ്പിച്ചു; അവർക്ക്‌ അവരോ​ട്‌ എന്തും ചെയ്യാ​മാ​യി​രു​ന്നു. 25  ഫലഭൂയിഷ്‌ഠമായ* ആ ദേശവും+ കോട്ട​മ​തി​ലുള്ള നഗരങ്ങ​ളും അവർ പിടിച്ചെ​ടു​ത്തു.+ എല്ലാ തരം വിശി​ഷ്ട​വ​സ്‌തു​ക്ക​ളും നിറഞ്ഞ വീടുകൾ, ജലസം​ഭ​ര​ണി​കൾ,* മുന്തി​രിത്തോ​ട്ടങ്ങൾ, ഒലിവുതോ​ട്ടങ്ങൾ,+ ധാരാളം ഫലവൃ​ക്ഷങ്ങൾ എന്നിവയെ​ല്ലാം അവർ കൈവ​ശ​മാ​ക്കി. അവർ തിന്ന്‌ തൃപ്‌ത​രാ​യി തടിച്ച്‌ കൊഴു​ത്തു. അങ്ങയുടെ മഹാനന്മ വേണ്ടുവോ​ളം ആസ്വദി​ച്ച്‌ അവർ ജീവിച്ചു. 26  “പക്ഷേ, അനുസ​ര​ണംകെ​ട്ട​വ​രാ​യി​ത്തീർന്ന അവർ അങ്ങയെ ധിക്കരിച്ച്‌+ അങ്ങയുടെ നിയമ​ത്തി​നു പുറം​തി​രി​ഞ്ഞു.* അങ്ങയുടെ പ്രവാ​ച​ക​ന്മാർ ആവശ്യ​മായ മുന്നറി​യി​പ്പു കൊടു​ത്ത്‌ അവരെ അങ്ങയുടെ അടു​ത്തേക്കു മടക്കിക്കൊ​ണ്ടു​വ​രാൻ ശ്രമി​ച്ചപ്പോൾ അവർ അവരെ കൊന്നു​ക​ളഞ്ഞു. അവർ തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ കടുത്ത അനാദ​രവ്‌ കാണി​ക്കു​ക​യും ചെയ്‌തു.+ 27  ഇതു കാരണം അങ്ങ്‌ അവരെ അവരുടെ എതിരാ​ളി​ക​ളു​ടെ കൈയിൽ ഏൽപ്പിച്ചു;+ അവരോ അവരെ കഷ്ടപ്പെ​ടു​ത്തിക്കൊ​ണ്ടി​രു​ന്നു.+ പക്ഷേ, അവർ തങ്ങളുടെ കഷ്ടതയിൽ അങ്ങയെ വിളി​ച്ചപേ​ക്ഷി​ച്ചപ്പോഴെ​ല്ലാം തന്റെ മഹാക​രു​ണകൊണ്ട്‌ സ്വർഗ​ത്തിൽനിന്ന്‌ അതു കേട്ട്‌ എതിരാ​ളി​ക​ളു​ടെ കൈയിൽനി​ന്ന്‌ അവരെ വിടു​വി​ക്കാൻ രക്ഷകന്മാ​രെ കൊടു​ത്തു.+ 28  “പക്ഷേ, അവർക്കു സ്വസ്ഥത കിട്ടി​യാൽ ഉടൻ അവർ വീണ്ടും അങ്ങയുടെ മുന്നിൽവെച്ച്‌ തിന്മ പ്രവർത്തി​ക്കു​മാ​യി​രു​ന്നു.+ അപ്പോൾ, അങ്ങ്‌ അവരെ ഉപേക്ഷി​ച്ച്‌ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കു​ക​യും അവർ അവരുടെ മേൽ ആധിപ​ത്യം നടത്തു​ക​യും ചെയ്യും.*+ ആ സമയത്ത്‌, അവർ തിരിഞ്ഞ്‌ സഹായ​ത്തി​നാ​യി അങ്ങയെ വിളി​ച്ചപേ​ക്ഷി​ക്കും.+ അങ്ങ്‌ മഹാകാ​രു​ണ്യ​വാ​നാ​യ​തുകൊണ്ട്‌ അതു സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌ അവരെ രക്ഷിക്കും; പല തവണ അങ്ങ്‌ ഇങ്ങനെ ചെയ്‌തു.+ 29  അങ്ങയുടെ നിയമ​ത്തിലേക്കു തിരികെ കൊണ്ടു​വ​രാൻ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കുമ്പോ​ഴും അവർ ധാർഷ്ട്യത്തോ​ടെ അങ്ങയുടെ കല്‌പ​ന​കൾക്കു ചെവി കൊടു​ക്കാൻ വിസമ്മ​തി​ച്ചു.+ അനുസ​രി​ക്കു​ന്ന​വരെ ജീവ​നോ​ടി​രി​ക്കാൻ സഹായി​ക്കുന്ന ദിവ്യചട്ടങ്ങൾ+ ലംഘിച്ച്‌ അവർ പാപം ചെയ്‌തു; ദുശ്ശാ​ഠ്യത്തോ​ടെ പുറം​തി​രിഞ്ഞ്‌ മർക്കട​മു​ഷ്ടി കാണിച്ചു; അനുസ​രി​ക്കാൻ കൂട്ടാ​ക്കി​യില്ല. 30  വർഷങ്ങളോളം അങ്ങ്‌ അവരോ​ടു ക്ഷമിക്കുകയും+ അങ്ങയുടെ ആത്മാവി​നാൽ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ വീണ്ടും​വീ​ണ്ടും മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്‌തു. പക്ഷേ, അവർ കേൾക്കാൻ കൂട്ടാ​ക്കി​യില്ല. ഒടുവിൽ, അങ്ങ്‌ അവരെ ചുറ്റു​മുള്ള ദേശങ്ങ​ളി​ലെ ജനതക​ളു​ടെ കൈയിൽ ഏൽപ്പിച്ചു.+ 31  പക്ഷേ, അങ്ങ്‌ മഹാകാ​രു​ണ്യ​വാ​നാ​യ​തുകൊണ്ട്‌ അവരെ നിശ്ശേഷം ഇല്ലാതാക്കുകയോ+ ഉപേക്ഷി​ക്കു​ക​യോ ചെയ്‌തില്ല. കാരണം, അങ്ങ്‌ അനുക​മ്പ​യും കരുണ​യും ഉള്ള ദൈവ​മാ​ണ​ല്ലോ.+ 32  “ഞങ്ങളുടെ ദൈവമേ, മഹാനും ശക്തനും ഭയാദ​രവ്‌ ഉണർത്തു​ന്ന​വ​നും ആയ ഞങ്ങളുടെ ദൈവമേ, തന്റെ ഉടമ്പടി പാലി​ക്കു​ക​യും അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ക​യും ചെയ്‌ത ദൈവമേ,+ അസീറിയയിലെ+ രാജാ​ക്ക​ന്മാ​രു​ടെ കാലം​മു​തൽ ഇന്നോളം ഞങ്ങൾക്കും ഞങ്ങളുടെ രാജാ​ക്ക​ന്മാർക്കും പ്രഭുക്കന്മാർക്കും+ പുരോഹിതന്മാർക്കും+ പ്രവാചകന്മാർക്കും+ പൂർവി​കർക്കും അങ്ങയുടെ സർവജ​ന​ത്തി​നും നേരി​ട്ടി​രി​ക്കുന്ന കഷ്ടതകളൊ​ന്നും അങ്ങ്‌ നിസ്സാ​ര​മാ​യി കാണരു​തേ! 33  അങ്ങ്‌ വിശ്വ​സ്‌ത​തയോ​ടെ പ്രവർത്തി​ച്ച​തുകൊണ്ട്‌ ഞങ്ങൾ അനുഭ​വിച്ച കാര്യ​ങ്ങളോ​ടുള്ള ബന്ധത്തിൽ അങ്ങ്‌ നീതി​മാ​നാണ്‌; വാസ്‌ത​വ​ത്തിൽ, ദുഷ്ടത പ്രവർത്തി​ച്ചതു ഞങ്ങളാണ്‌.+ 34  ഞങ്ങളുടെ രാജാ​ക്ക​ന്മാ​രും പ്രഭു​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും പൂർവി​ക​രും അങ്ങയുടെ നിയമം പാലി​ക്കു​ക​യോ മുന്നറി​യി​പ്പാ​യി ഓർമി​പ്പിച്ച കാര്യ​ങ്ങൾക്കും കല്‌പ​ന​കൾക്കും ചെവി കൊടു​ക്കു​ക​യോ ചെയ്‌തി​ട്ടില്ല. 35  അങ്ങ്‌ അവർക്കു കൊടുത്ത വിശാ​ല​വും ഫലഭൂ​യി​ഷ്‌ഠ​വും ആയ രാജ്യത്ത്‌ അങ്ങ്‌ സമൃദ്ധ​മാ​യി വർഷിച്ച നന്മ ആസ്വദി​ച്ച്‌ ജീവിച്ച കാലത്തുപോ​ലും അവർ അങ്ങയെ സേവിക്കുകയോ+ തങ്ങളുടെ മോശ​മായ പ്രവൃ​ത്തി​ക​ളിൽനിന്ന്‌ പിന്തി​രി​യു​ക​യോ ചെയ്‌തില്ല. 36  അതുകൊണ്ട്‌ ഇതാ, ഞങ്ങൾ ഇന്ന്‌ അടിമ​ക​ളാ​യി കഴിയു​ക​യാണ്‌.+ ദേശത്തെ വിളവും നല്ല വസ്‌തു​ക്ക​ളും ആസ്വദി​ച്ച്‌ ജീവി​ക്കാൻവേണ്ടി അങ്ങ്‌ ഞങ്ങളുടെ പൂർവി​കർക്കു കൊടുത്ത ദേശത്ത്‌ ഞങ്ങൾ ഇപ്പോൾ അടിമ​ക​ളാ​യി കഴിയു​ന്നു. 37  ഞങ്ങളുടെ പാപങ്ങൾ കാരണം, ആ ദേശത്തെ സമൃദ്ധ​മായ വിളവ്‌ ഇപ്പോൾ അനുഭ​വി​ക്കു​ന്നത്‌ അങ്ങ്‌ ഞങ്ങളുടെ മേൽ ആക്കിവെച്ച രാജാ​ക്ക​ന്മാ​രാണ്‌.+ ഞങ്ങളെ​യും ഞങ്ങളുടെ മൃഗങ്ങളെ​യും അവർ തോന്നി​യ​തുപോ​ലെ ഭരിക്കു​ന്നു. ഞങ്ങൾ ഇപ്പോൾ വലിയ കഷ്ടത്തി​ലാണ്‌. 38  “ഇക്കാര​ണ​ങ്ങ​ളാലെ​ല്ലാം ഞങ്ങൾ ഒരു കരാർ എഴുതി​യു​ണ്ടാ​ക്കു​ന്നു.+ അത്‌ അനുസ​രി​ക്കാൻ ഞങ്ങൾ ബാധ്യ​സ്ഥ​രാണ്‌. ഞങ്ങളുടെ പ്രഭു​ക്ക​ന്മാ​രും ലേവ്യ​രും പുരോ​ഹി​ത​ന്മാ​രും അതിൽ മുദ്ര​വെച്ച്‌ സാക്ഷ്യപ്പെ​ടു​ത്തു​ന്നു.”+

അടിക്കുറിപ്പുകള്‍

അഥവാ “മൂന്നു മണിക്കൂർ.”
അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വരെ.”
അക്ഷ. “വിത്തിന്‌.”
അഥവാ “ആശ്രയ​യോ​ഗ്യ​മായ നിയമ​ങ്ങ​ളും.”
അക്ഷ. “കൈ ഉയർത്തിയ.”
അക്ഷ. “അവരുടെ കഴുത്തു വഴങ്ങാ​താ​ക്കി.”
അഥവാ “കൃപയുള്ള.”
അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ പ്രതിമ.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “വളക്കൂ​റുള്ള.”
അക്ഷ. “അങ്ങയുടെ നിയമം അവർ പുറകിൽ എറിഞ്ഞു​ക​ളഞ്ഞു.”
അഥവാ “അവരെ അടിച്ച​മർത്തു​ക​യും ചെയ്യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം