വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

മത്തായി​—ആമുഖം

  • എഴുതി​യത്‌: മത്തായി

  • എഴുതിയ സ്ഥലം: ഇസ്രായേൽ

  • എഴുത്ത്‌ പൂർത്തി​യാ​യത്‌: ഏ. എ.ഡി. 41

  • ഉൾപ്പെ​ട്ടി​രി​ക്കുന്ന കാലഘട്ടം: ബി.സി. 2–എ.ഡി. 33

പ്രധാ​ന​പ്പെട്ട വസ്‌തു​തകൾ:

  • യേശു മരിച്ച്‌ എട്ടു വർഷം കഴിഞ്ഞ്‌ എബ്രാ​യ​ഭാ​ഷ​യി​ലാ​ണു മത്തായി ആദ്യം ഈ സുവി​ശേഷം എഴുതി​യ​തെന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു; അതു ഗ്രീക്കി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യ​തും അദ്ദേഹം​ത​ന്നെ​യാ​യി​രി​ക്കാം.

  • മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള നൂറോ​ളം പരാമാർശ​ങ്ങ​ളു​ള്ള​താ​യി കണക്കാ​ക്കു​ന്നു. ഇതിൽ 40 എണ്ണമെ​ങ്കി​ലും നേരി​ട്ടുള്ള ഉദ്ധരണി​ക​ളാണ്‌.

  • സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള മത്തായി​യു​ടെ വിവരണം പ്രധാ​ന​മാ​യും ജൂതന്മാ​രെ മനസ്സിൽക്കണ്ട്‌ എഴുതി​യ​താണ്‌.

  • മത്തായി ഒരു നികു​തി​പി​രി​വു​കാ​ര​നാ​യി​രു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കാം പണം, മൂല്യം, സംഖ്യകൾ എന്നിവ​യെ​ക്കു​റി​ച്ചെ​ല്ലാം അദ്ദേഹം വിശദ​മാ​യി രേഖ​പ്പെ​ടു​ത്തി​യത്‌. (17:27; 26:15; 27:3)

  • ബലി​യോ​ടൊ​പ്പം കരുണ​യും ആവശ്യ​മാ​ണെന്നു യേശു പല തവണ ഊന്നി​പ്പറഞ്ഞ കാര്യം രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു മത്തായി മാത്ര​മാണ്‌. (9:9-13; 12:7; 18:21-35)

  • സ്വർഗ​രാ​ജ്യ​ത്തെ അഥവാ ദൈവ​രാ​ജ്യ​ത്തെ കുറി​ക്കാ​നാ​യി ‘രാജ്യം’ എന്ന പദം മത്തായി 50-ലധികം തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

  • ആദ്യത്തെ 18 അധ്യാ​യ​ങ്ങ​ളിൽ മത്തായി ദൈവ​രാ​ജ്യം എന്ന വിഷയ​ത്തിന്‌ ഊന്നൽ കൊടു​ത്ത​തു​കൊണ്ട്‌, സംഭവങ്ങൾ നടന്ന ക്രമത്തി​ലല്ല രേഖ​പ്പെ​ടു​ത്തി​യത്‌. എന്നാൽ അവസാ​നത്തെ 10 അധ്യാ​യങ്ങൾ (19 മുതൽ 28 വരെ) പൊതു​വേ കാലാ​നു​ക്ര​മ​ത്തി​ലാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌.

  • മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ പറഞ്ഞി​രി​ക്കുന്ന 40 ശതമാനം കാര്യ​ങ്ങ​ളെ​ങ്കി​ലും മറ്റൊരു സുവി​ശേ​ഷ​ത്തി​ലും കാണാ​ത്ത​വ​യാണ്‌. അതിന്റെ ചില ഉദാഹ​ര​ണ​ങ്ങ​ളാ​ണു പിൻവ​രുന്ന പത്തു ദൃഷ്ടാ​ന്തങ്ങൾ: വയലിലെ കളകൾ (13:24-30), മറഞ്ഞി​രി​ക്കുന്ന നിധി (13:44), വില​യേ​റിയ മുത്ത്‌ (13:45, 46), വല (13:47-50), കരുണ കാണി​ക്കാത്ത അടിമ (18:23-35), പണിക്കാ​രും ദിനാ​റെ​യും (20:1-16), അപ്പനും രണ്ടു മക്കളും (21:28-32), രാജാ​വി​ന്റെ മകന്റെ വിവാഹം (22:1-14), പത്തു കന്യക​മാർ (25:1-13), താലന്തു​കൾ (25:14-30).