സങ്കീർത്ത​നം 34:1-22

ദാവീദിന്റേത്‌. തന്റെ മുന്നിൽ സുബോ​ധം നഷ്ടപ്പെ​ട്ട​വ​നാ​യി നടിച്ചപ്പോൾ+ അബീ​മേ​ലെക്ക്‌ ദാവീ​ദി​നെ ഓടി​ച്ചു​കളഞ്ഞ സമയ​ത്തേത്‌. א (ആലേഫ്‌) 34  ഞാൻ എപ്പോ​ഴും യഹോ​വയെ സ്‌തു​തി​ക്കും;എന്റെ നാവിൽ എപ്പോ​ഴും ദൈവ​സ്‌തു​തി​ക​ളു​ണ്ടാ​യി​രി​ക്കും. ב (ബേത്ത്‌)   ഞാൻ യഹോ​വ​യെ​ക്കു​റിച്ച്‌ അഭിമാ​ന​ത്തോ​ടെ സംസാ​രി​ക്കും;+സൗമ്യർ അതു കേട്ട്‌ സന്തോ​ഷി​ക്കും. ג (ഗീമെൽ)   എന്നോടൊപ്പം യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​വിൻ;+നമുക്ക്‌ ഒരുമി​ച്ച്‌ തിരു​നാ​മത്തെ വാഴ്‌ത്താം. ד (ദാലെത്ത്‌)   ഞാൻ യഹോ​വ​യോ​ടു ചോദി​ച്ചു; ദൈവം എനിക്ക്‌ ഉത്തരം തന്നു.+ എന്റെ സകല ഭയങ്ങളിൽനി​ന്നും എന്നെ മോചി​പ്പി​ച്ചു.+ ה (ഹേ)   ദൈവത്തെ നോക്കി​യ​വ​രു​ടെ മുഖം പ്രകാ​ശി​ച്ചു;അവർ ലജ്ജിത​രാ​കില്ല. ז (സയിൻ)   ഈ എളിയവൻ വിളിച്ചു, യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനി​ന്നും അവനെ രക്ഷിച്ചു.+ ח (ഹേത്ത്‌)   യഹോവയുടെ ദൂതൻ ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​രു​ടെ ചുറ്റും പാളയ​മ​ടി​ക്കു​ന്നു;+അവൻ അവരെ രക്ഷിക്കു​ന്നു.+ ט (തേത്ത്‌)   യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!+ദൈവ​ത്തിൽ അഭയം തേടുന്ന മനുഷ്യൻ സന്തുഷ്ടൻ. י (യോദ്‌)   യഹോവയുടെ വിശു​ദ്ധരേ, ദൈവത്തെ ഭയപ്പെടൂ!ദൈവത്തെ ഭയപ്പെ​ടു​ന്ന​വർക്ക്‌ ഒന്നിനും കുറവി​ല്ല​ല്ലോ.+ כ (കഫ്‌) 10  കരുത്തരായ യുവസിംഹങ്ങൾപോലും* വിശന്നു​വ​ല​യു​ന്നു;എന്നാൽ, യഹോ​വയെ തേടു​ന്ന​വർക്ക്‌ ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല.+ ל (ലാമെദ്‌) 11  എന്റെ മക്കളേ വരൂ, വന്ന്‌ ഞാൻ പറയു​ന്നതു കേൾക്കൂ;യഹോ​വ​യോ​ടു​ള്ള ഭയഭക്തി എന്താ​ണെന്നു ഞാൻ പഠിപ്പി​ക്കാം.+ מ (മേം) 12  ജീവിതത്തെ ഇഷ്ടപ്പെ​ടുന്ന,സന്തോ​ഷ​ത്തോ​ടെ ദീർഘ​നാൾ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന, ആരെങ്കി​ലും നിങ്ങളു​ടെ ഇടയി​ലു​ണ്ടോ?+ נ (നൂൻ) 13  എങ്കിൽ, മോശ​മാ​യതു സംസാ​രി​ക്കാ​തെ നാവിനെയും+വഞ്ചകമായ കാര്യങ്ങൾ സംസാ​രി​ക്കാ​തെ ചുണ്ടു​ക​ളെ​യും സൂക്ഷി​ക്കുക.+ ס (സാമെക്‌) 14  മോശമായ കാര്യങ്ങൾ വിട്ടകന്ന്‌ നല്ലതു ചെയ്യുക;+സമാധാ​നം അന്വേ​ഷിച്ച്‌ അതിനെ വിടാതെ പിന്തു​ട​രുക.+ ע (അയിൻ) 15  യഹോവയുടെ കണ്ണു നീതി​മാ​ന്മാ​രു​ടെ മേലുണ്ട്‌;+ദൈവ​ത്തി​ന്റെ ചെവി സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി ശ്രദ്ധി​ക്കു​ന്നു.+ פ (പേ) 16  അതേസമയം, യഹോവ* മോശ​മാ​യതു ചെയ്യു​ന്ന​വർക്കെ​തി​രാണ്‌.അവരെ​ക്കു​റി​ച്ചു​ള്ള സകല ഓർമ​ക​ളും ദൈവം ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കും.+ צ (സാദെ) 17  അവർ വിളി​ച്ച​പേ​ക്ഷി​ച്ചു, യഹോവ അതു കേട്ടു;+അവരുടെ സകല കഷ്ടതക​ളിൽനി​ന്നും അവരെ രക്ഷിച്ചു.+ ק (കോഫ്‌) 18  യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌;+മനസ്സു തകർന്നവരെ* ദൈവം രക്ഷിക്കു​ന്നു.+ ר (രേശ്‌) 19  നീതിമാന്‌ അനേകം ദുരി​തങ്ങൾ ഉണ്ടാകു​ന്നു;+അതിൽനി​ന്നെ​ല്ലാം യഹോവ അവനെ രക്ഷിക്കു​ന്നു.+ ש (ശീൻ) 20  ദൈവം അവന്റെ അസ്ഥിക​ളെ​ല്ലാം കാക്കുന്നു;അവയിൽ ഒന്നു​പോ​ലും ഒടിഞ്ഞു​പോ​യി​ട്ടില്ല.+ ת (തൗ) 21  ദുരന്തം ദുഷ്ടനെ കൊല്ലും;നീതി​മാ​നെ വെറു​ക്കു​ന്ന​വനെ കുറ്റക്കാ​ര​നാ​യി കണക്കാ​ക്കും. 22  യഹോവ തന്റെ ദാസന്മാ​രു​ടെ ജീവനെ വീണ്ടെ​ടു​ക്കു​ന്നു;ദൈവത്തെ അഭയമാ​ക്കുന്ന ആരെയും കുറ്റക്കാ​രാ​യി കണക്കാ​ക്കില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ങ്ങൾപോ​ലും.”
അഥവാ “യഹോ​വ​യു​ടെ മുഖം.”
അഥവാ “നിരു​ത്സാ​ഹി​തരെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം