വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംതൃ​പ്‌തി​യുള്ള ഒരു ജീവി​ത​ത്തി​നാ​യി. . .

സംതൃ​പ്‌തി​യുള്ള ഒരു ജീവി​ത​ത്തി​നാ​യി. . .

വിവാഹം കഴിച്ച​വ​രാ​ണെ​ങ്കി​ലും അല്ലെങ്കി​ലും, ചെറു​പ്പ​ക്കാ​രാ​ണെ​ങ്കി​ലും പ്രായ​മു​ള്ള​വ​രാ​ണെ​ങ്കി​ലും സന്തോ​ഷ​ത്തോ​ടെ​യും സംതൃ​പ്‌തി​യോ​ടെ​യും ജീവി​ക്കാ​നാണ്‌ നമ്മളെ​ല്ലാം ആഗ്രഹി​ക്കു​ന്നത്‌. നമ്മുടെ സ്രഷ്ടാ​വി​ന്റെ​യും ആഗ്രഹം അതുത​ന്നെ​യാണ്‌. അതു​കൊണ്ട്‌ നമ്മളെ സഹായി​ക്കാ​നുള്ള നല്ല നിർദേ​ശങ്ങൾ ആ സ്രഷ്ടാവ്‌ നമുക്കു തന്നിട്ടുണ്ട്‌.

ആത്മാർഥ​ത​യോ​ടെ ജോലി ചെയ്യുക

ഒരാൾ “സ്വന്ത​കൈ​കൊണ്ട്‌ അധ്വാ​നിച്ച്‌ മാന്യ​മായ ജോലി ചെയ്‌ത്‌ ജീവി​ക്കട്ടെ. അപ്പോൾ ദരി​ദ്രർക്കു കൊടു​ക്കാൻ അയാളു​ടെ കൈയിൽ എന്തെങ്കി​ലും ഉണ്ടാകും.”—എഫെസ്യർ 4:28.

നമ്മൾ നമ്മുടെ ജോലി​യെ സ്‌നേ​ഹി​ക്കാ​നാണ്‌ സ്രഷ്ടാവ്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. നന്നായി അധ്വാ​നി​ക്കുന്ന ഒരു വ്യക്തിക്കു സന്തോ​ഷ​മു​ണ്ടാ​യി​രി​ക്കും. കാരണം അദ്ദേഹ​ത്തിന്‌ തന്റെ കുടും​ബത്തെ നന്നായി നോക്കാ​നാ​കു​മ​ല്ലോ. അതു​പോ​ലെ സഹായം ആവശ്യ​മു​ള്ള​വർക്ക്‌ അതു നൽകാ​നും കഴിയും. തൊഴി​ലു​ട​മ​യ്‌ക്കും അദ്ദേഹ​ത്തോ​ടു മതിപ്പാ​യി​രി​ക്കും. നല്ലൊരു ജോലി​ക്കാ​ര​നാ​യ​തു​കൊണ്ട്‌ അദ്ദേഹ​ത്തി​നു ജോലി നഷ്ടപ്പെ​ടാ​നുള്ള സാധ്യ​ത​യും കുറവാണ്‌. നമ്മൾ കഠിനാ​ധ്വാ​നം ചെയ്യു​മ്പോൾ കിട്ടുന്ന പ്രതി​ഫലം ‘ദൈവ​ത്തി​ന്റെ ദാനമാ​ണെന്നു’ തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​ട്ടുണ്ട്‌.—സഭാ​പ്ര​സം​ഗകൻ 3:13.

സത്യസ​ന്ധ​രാ​യി​രി​ക്കുക

“എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു; ഞങ്ങളു​ടേത്‌ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​യാണ്‌ എന്നു ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌.”—എബ്രായർ 13:18.

സത്യസ​ന്ധ​രാ​യി​രു​ന്നാൽ നമുക്കു​തന്നെ ഒരു ആത്മാഭി​മാ​നം തോന്നും. നല്ല സമാധാ​നം ഉണ്ടായി​രി​ക്കും, സന്തോ​ഷ​ത്തോ​ടെ കിടന്ന്‌ ഉറങ്ങാ​നും പറ്റും. മറ്റുള്ളവർ നമ്മളെ വിശ്വ​സി​ക്കും. അവർക്ക്‌ നമ്മളോ​ടു ബഹുമാ​നം തോന്നും. എന്നാൽ നമ്മൾ സത്യസ​ന്ധ​ര​ല്ലെ​ങ്കിൽ ഇതൊ​ന്നും കാണില്ല. പോരാ​ത്ത​തിന്‌ നമ്മുടെ മനസ്സാക്ഷി നമ്മളെ കുറ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കും. കള്ളി വെളി​ച്ച​ത്താ​കു​മോ എന്ന പേടി​യാ​യി​രി​ക്കും എപ്പോ​ഴും.

പണം ആയിരി​ക്ക​രുത്‌ ജീവി​ത​ത്തിൽ എല്ലാം

“നിങ്ങളു​ടെ ജീവിതം പണസ്‌നേ​ഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ. ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടുക.”—എബ്രായർ 13:5.

ജീവി​ക്കാൻ പണം വേണം. ഭക്ഷണം വാങ്ങാ​നും മറ്റ്‌ ആവശ്യ​ങ്ങൾക്കും എല്ലാം. എന്നാൽ “പണസ്‌നേഹം” അപകടം ചെയ്യും. കൂടു​തൽക്കൂ​ടു​തൽ പണം ഉണ്ടാക്കു​ന്ന​തി​ലാ​യി​രി​ക്കും അങ്ങനെ​യുള്ള ഒരാളു​ടെ ചിന്ത. അതിനു​വേണ്ടി തന്റെ സമയവും ആരോ​ഗ്യ​വും എല്ലാം അയാൾ കൊടു​ക്കും. പണത്തി​നു​വേ​ണ്ടി​യുള്ള നെട്ടോ​ട്ട​ത്തിൽ കുടും​ബ​ജീ​വി​തം താറു​മാ​റാ​കും, മക്കളോ​ടൊ​പ്പം ഇരിക്കാൻ സമയം കിട്ടി​യെ​ന്നു​വ​രില്ല. സ്വന്തം ആരോ​ഗ്യ​വും നഷ്ടപ്പെ​ടും. (1 തിമൊ​ഥെ​യൊസ്‌ 6:9, 10) എന്തിന​ധി​കം, പണസ്‌നേഹം കാരണം ഒരാൾ സത്യസ​ന്ധ​ത​പോ​ലും കളഞ്ഞു​കു​ളി​ച്ചേ​ക്കാം. ജ്ഞാനി​യായ ഒരു വ്യക്തി പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “വിശ്വ​സ്‌ത​നായ മനുഷ്യന്‌ ഒരുപാട്‌ അനു​ഗ്ര​ഹങ്ങൾ കിട്ടും; എന്നാൽ സമ്പന്നനാ​കാൻ തിടുക്കം കൂട്ടു​ന്ന​വന്റെ നിഷ്‌ക​ളങ്കത പൊയ്‌പോ​കും.”—സുഭാ​ഷി​തങ്ങൾ 28:20.

ഏറ്റവും നല്ല വിദ്യാ​ഭ്യാ​സം തിര​ഞ്ഞെ​ടു​ക്കു​ക

“ജ്ഞാനവും ചിന്താ​ശേ​ഷി​യും കാത്തു​സൂ​ക്ഷി​ക്കുക.”—സുഭാ​ഷി​തങ്ങൾ 3:21.

നല്ല വിദ്യാ​ഭ്യാ​സം ഒരു വ്യക്തിയെ ഉത്തരവാ​ദി​ത്വ​ത്തോ​ടെ ജീവിതം മുന്നോ​ട്ടു​കൊ​ണ്ടു​പോ​കാൻ സഹായി​ക്കും. അങ്ങനെ​യുള്ള ഒരാൾ നല്ലൊരു മാതാ​വോ പിതാ​വോ ആയിത്തീ​രും. എന്നാൽ ആ വിദ്യാ​ഭ്യാ​സം​കൊ​ണ്ടു മാത്രം എന്നേക്കു​മുള്ള സന്തോ​ഷ​വും സുരക്ഷി​ത​ത്വ​വും കിട്ടു​മെന്നു പറയാ​നാ​കില്ല. നമ്മൾ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളും വിജയി​ക്ക​ണ​മെ​ങ്കിൽ ദൈവ​ത്തിൽനി​ന്നുള്ള വിദ്യാ​ഭ്യാ​സം നമുക്ക്‌ ആവശ്യ​മാണ്‌. ദൈവ​ത്തിൽനിന്ന്‌ കേട്ടു​പ​ഠി​ക്കുന്ന ഒരു വ്യക്തി​യെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​കൾ പറയുന്നു: “അവൻ ചെയ്യു​ന്ന​തെ​ല്ലാം സഫലമാ​കും.”—സങ്കീർത്തനം 1:1-3.