വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാണ്‌ ഉത്തരവാ​ദി?

ആരാണ്‌ ഉത്തരവാ​ദി?

ദുരി​ത​ങ്ങൾക്ക്‌ ഉത്തരവാ​ദി ദൈവ​മ​ല്ലെ​ങ്കിൽ വ്യാപ​ക​മായ പട്ടിണി​യു​ടെ​യും അവസാ​നി​ക്കാത്ത ദാരി​ദ്ര്യ​ത്തി​ന്റെ​യും കൊടിയ യുദ്ധങ്ങ​ളു​ടെ​യും മാരക​രോ​ഗ​ങ്ങ​ളു​ടെ​യും പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ​യും കാരണം എന്താണ്‌? കഷ്ടപ്പാ​ടു​ക​ളു​ടെ മൂന്നു പ്രധാ​ന​കാ​ര​ണങ്ങൾ ദൈവ​വ​ച​ന​മായ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു:

  1. സ്വാർഥത, അത്യാ​ഗ്രഹം, വിദ്വേ​ഷം. “മനുഷ്യൻ മനുഷ്യ​ന്റെ മേൽ ആധിപ​ത്യം നടത്തി​യത്‌ . . . അവർക്കു ദോഷം ചെയ്‌തി​രി​ക്കു​ന്നു.” (സഭാ​പ്ര​സം​ഗകൻ 8:9) ആളുകൾ മിക്ക​പ്പോ​ഴും കഷ്ടപ്പെ​ടു​ന്നതു മനുഷ്യ​രു​ടെ അപൂർണ​ത​യും സ്വാർഥ​ത​യും ക്രൂര​ത​യും കൊണ്ടാണ്‌.

  2. സമയവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളും. മനുഷ്യർ അനുഭ​വി​ക്കുന്ന മിക്ക കഷ്ടപ്പാ​ടു​ക​ളു​ടെ​യും കാരണം “സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും അവരെ​യെ​ല്ലാം പിടി​കൂ​ടു​ന്നു” എന്നതാണ്‌. (സഭാ​പ്ര​സം​ഗകൻ 9:11) ചില​പ്പോൾ, ഒരാൾ ഒരു പ്രത്യേ​ക​സ​മ​യത്ത്‌ ഒരു പ്രത്യേ​ക​സ്ഥ​ലത്ത്‌ ആയി​പ്പോ​കു​ന്ന​തു​കൊ​ണ്ടാണ്‌ അയാൾക്ക്‌ അപകടം സംഭവി​ക്കു​ന്നത്‌. ഇനി ആളുക​ളു​ടെ അശ്രദ്ധ​യും പിഴവു​ക​ളും അപകട​ങ്ങൾക്കി​ട​യാ​ക്കു​ന്നു.

  3. ലോകത്തിന്റെ ദുഷ്ടഭരണാധികാരി. മനുഷ്യ​രു​ടെ കഷ്ടപ്പാ​ടി​ന്റെ പ്രധാ​ന​കാ​രണം വ്യക്തമാ​ക്കി​ക്കൊണ്ട്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌.” (1 യോഹ​ന്നാൻ 5:19) ഈ ‘ദുഷ്ടൻ’ പിശാ​ചായ സാത്താ​നാണ്‌. ശക്തനായ ഈ ആത്മവ്യക്തി യഥാർഥ​ത്തിൽ ഒരു ദൈവ​ദൂ​ത​നാ​യി​രു​ന്നു, പക്ഷേ അയാൾ “സത്യത്തിൽ ഉറച്ചു​നി​ന്നില്ല.” (യോഹ​ന്നാൻ 8:44) സ്വാർഥ​മോ​ഹ​ങ്ങ​ളോ​ടെ മറ്റ്‌ ആത്മവ്യ​ക്തി​ക​ളും സാത്താ​നോ​ടൊ​പ്പം ചേർന്ന്‌ ദൈവത്തെ ധിക്കരി​ച്ചു. അങ്ങനെ അവർ ഭൂതങ്ങ​ളാ​യി​ത്തീർന്നു. (ഉൽപത്തി 6:1-5) അന്നുമു​തൽ സാത്താ​നും ഭൂതങ്ങ​ളും ലോക​കാ​ര്യ​ങ്ങ​ളിൽ ശക്തമായ ദുസ്സ്വാ​ധീ​നം ചെലു​ത്തു​ന്നു. നമ്മുടെ കാലത്ത്‌ ഇതു പ്രത്യേ​കിച്ച്‌ സത്യമാണ്‌. പിശാച്‌ ഇപ്പോൾ വലിയ ക്രോ​ധ​ത്തോ​ടെ “ഭൂലോ​കത്തെ മുഴുവൻ വഴി​തെ​റ്റി​ക്കു​ന്നു.” അതു​കൊണ്ട്‌ ‘ഭൂമിക്ക്‌ കഷ്ടമാണ്‌!’ (വെളി​പാട്‌ 12:9, 12) മനുഷ്യ​രു​ടെ കഷ്ടപ്പാ​ടിൽ സംതൃ​പ്‌തി കണ്ടെത്തുന്ന സാത്താൻ തീർച്ച​യാ​യും ക്രൂര​നായ ഒരു സ്വേച്ഛാ​ധി​പ​തി​യാണ്‌. അതെ, സാത്താ​നാ​ണു കഷ്ടപ്പാ​ടു​കൾക്ക്‌ ഉത്തരവാ​ദി, ദൈവമല്ല.

ചിന്തിക്കൂ: ഹൃദയ​ശൂ​ന്യ​നും നിഷ്‌ഠൂ​ര​നും ആയ ഒരാളേ നിഷ്‌ക​ള​ങ്ക​രായ ആളുകളെ കഷ്ടപ്പെ​ടു​ത്തു​ക​യു​ള്ളൂ. പക്ഷേ ബൈബിൾ പറയു​ന്നത്‌ “ദൈവം സ്‌നേ​ഹ​മാണ്‌” എന്നാണ്‌. (1 യോഹ​ന്നാൻ 4:8) ദൈവ​ത്തി​ന്റെ സ്‌നേഹം നിറഞ്ഞ വ്യക്തി​ത്വം വെച്ചു​നോ​ക്കു​മ്പോൾ “ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു ചിന്തി​ക്കാ​നേ കഴിയില്ല; തെറ്റു ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ സർവശ​ക്തന്‌ ആലോ​ചി​ക്കാൻപോ​ലും പറ്റില്ല.”—ഇയ്യോബ്‌ 34:10.

എങ്കിലും, ‘സാത്താന്റെ ഈ നീചഭ​രണം സർവശ​ക്ത​നായ ദൈവം എത്ര കാലം വെച്ചു​പൊ​റു​പ്പി​ക്കും’ എന്ന്‌ നിങ്ങൾ സ്വാഭാ​വി​ക​മാ​യും ചിന്തി​ച്ചേ​ക്കാം. നമ്മൾ കണ്ടതു​പോ​ലെ ദൈവം ദുഷ്ടത വെറു​ക്കു​ന്നു, നമ്മൾ കഷ്ടപ്പെ​ടു​ന്നതു കാണു​മ്പോൾ ദൈവ​ത്തി​നു വലിയ വിഷമ​വും തോന്നു​ന്നു. മാത്രമല്ല ദൈവ​വ​ചനം ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.” (1 പത്രോസ്‌ 5:7) ദൈവം നമ്മളെ സ്‌നേ​ഹി​ക്കു​ന്നു, അനീതി​യും കഷ്ടപ്പാ​ടും ഇല്ലാതാ​ക്കാ​നുള്ള ശക്തിയും ദൈവ​ത്തി​നുണ്ട്‌. * അടുത്ത ലേഖന​ത്തിൽ ഇതെക്കു​റിച്ച്‌ കാണാം.

^ ഖ. 7 എന്തു​കൊ​ണ്ടാണ്‌ ഇത്ര​യധികം കഷ്ട​പ്പാടു​കൾ എന്നതി​നെക്കു​റിച്ച്‌ കൂടു​തൽ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ജീവിതം ആസ്വദിക്കാം പുസ്‌തകത്തിന്റെ 26-ാം പാഠം കാണുക. www.dan124.com/ml എന്ന വെബ്‌​സൈ​റ്റിൽനിന്ന്‌ അതു സൗജന്യ​മാ​യി ഡൗൺലോഡ്‌ ചെയ്യാം.