വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മൾ വയസ്സാ​കു​ക​യും മരിക്കു​ക​യും ചെയ്യു​ന്നത്‌ എന്തുകൊണ്ടാണ്‌?

നമ്മൾ വയസ്സാ​കു​ക​യും മരിക്കു​ക​യും ചെയ്യു​ന്നത്‌ എന്തുകൊണ്ടാണ്‌?

മനുഷ്യൻ മരിക്ക​ണ​മെ​ന്നതു ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാ​യി​രു​ന്നില്ല. ആദ്യമാ​താ​പി​താ​ക്ക​ളായ ആദാമി​നെ​യും ഹവ്വയെ​യും പൂർണ​ത​യുള്ള മനസ്സോ​ടും ശരീര​ത്തോ​ടും കൂടെ​യാ​ണു ദൈവ​മായ യഹോവ സൃഷ്ടി​ച്ചത്‌. അവർക്ക്‌ ഇന്നും ജീവി​ച്ചി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ഏദെൻ തോട്ട​ത്തി​ലു​ണ്ടാ​യി​രുന്ന ഒരു മരത്തെ​ക്കു​റിച്ച്‌ യഹോവ ആദാമി​നോ​ടു പറഞ്ഞതിൽനിന്ന്‌ അതു വ്യക്തമാണ്‌.

“അതിൽനിന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയ​മാ​യും മരിക്കും” എന്ന്‌ ദൈവം ആദാമി​നോ​ടു പറഞ്ഞു. (ഉൽപത്തി 2:17) ആദാം വയസ്സു​ചെന്ന്‌ മരിക്കാ​നാ​ണു ദൈവം ആഗ്രഹി​ച്ച​തെ​ങ്കിൽ അങ്ങനെ​യൊ​രു കല്‌പന ദൈവം കൊടു​ക്കി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ മരത്തിന്റെ പഴം കഴിക്കാ​തി​രു​ന്നാൽ താൻ മരിക്കി​ല്ലെന്ന കാര്യം ആദാമിന്‌ അറിയാ​മാ​യി​രു​ന്നു.

മനുഷ്യൻ മരിക്കണമെന്നതു ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നില്ല

ഭക്ഷണത്തി​നാ​യി അവർക്ക്‌ ആ മരത്തിലെ പഴം മാത്രമല്ല ഉണ്ടായി​രു​ന്നത്‌. നിറയെ പഴങ്ങളുള്ള ധാരാളം മരങ്ങൾ ആ തോട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. (ഉൽപത്തി 2:9) ജീവൻ തന്ന ദൈവ​ത്തോട്‌ അനുസ​രണം കാണി​ക്കു​ന്ന​തി​നുള്ള ഒരു വഴിയാ​യി​രു​ന്നു ആ മരത്തിൽനിന്ന്‌ കഴിക്കാ​തി​രി​ക്കു​ന്നത്‌. കൂടാതെ, എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നു പറയാ​നുള്ള അവകാശം ദൈവ​ത്തി​നു​ണ്ടെന്ന കാര്യം അവർ അംഗീ​ക​രി​ക്കു​ന്നെന്ന്‌ അവർക്ക്‌ അങ്ങനെ കാണി​ക്കാ​മാ​യി​രു​ന്നു.

ആദാമും ഹവ്വയും മരിക്കാൻ കാരണം

ആദാമും ഹവ്വയും മരിക്കാ​നുള്ള കാരണം മനസ്സി​ലാ​ക​ണ​മെ​ങ്കിൽ അതിന്‌ ഇടയാ​ക്കിയ ഒരു സംഭാ​ഷ​ണ​ത്തെ​ക്കു​റിച്ച്‌ ആദ്യം നമ്മൾ മനസ്സി​ലാ​ക്കണം. ആ സംഭാ​ഷണം നമ്മളെ​യും ബാധി​ക്കു​ന്ന​താണ്‌. പിശാ​ചായ സാത്താൻ ഒരു പാമ്പിനെ ഉപയോ​ഗിച്ച്‌ വളരെ ദ്രോ​ഹ​ക​ര​മായ ഒരു നുണ പറയുന്നു. ബൈബിൾവി​വ​രണം അതെക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “ദൈവ​മായ യഹോവ ഭൂമി​യിൽ ഉണ്ടാക്കിയ എല്ലാ വന്യജീ​വി​ക​ളി​ലും​വെച്ച്‌ ഏറ്റവും ജാഗ്ര​ത​യു​ള്ള​താ​യി​രു​ന്നു സർപ്പം. അതു സ്‌ത്രീ​യോട്‌, ‘തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും നിങ്ങൾ തിന്നരു​തെന്നു ദൈവം ശരിക്കും പറഞ്ഞി​ട്ടു​ണ്ടോ’എന്നു ചോദി​ച്ചു.”—ഉൽപത്തി 3:1.

അതിനു ഹവ്വ ഇങ്ങനെ മറുപടി പറഞ്ഞു: “തോട്ട​ത്തി​ലെ മരങ്ങളു​ടെ പഴം ഞങ്ങൾക്കു തിന്നാം. എന്നാൽ തോട്ട​ത്തി​നു നടുവി​ലുള്ള മരത്തിലെ പഴത്തെ​ക്കു​റിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌: ‘നിങ്ങൾ അതിൽനിന്ന്‌ തിന്നരുത്‌, അതു തൊടാൻപോ​ലും പാടില്ല. അങ്ങനെ ചെയ്‌താൽ നിങ്ങൾ മരിക്കും.’” അപ്പോൾ സർപ്പം സ്‌ത്രീ​യോ​ടു പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌! അതിൽനിന്ന്‌ തിന്നുന്ന ആ ദിവസം​തന്നെ നിങ്ങളു​ടെ കണ്ണുകൾ തുറക്കു​മെ​ന്നും നിങ്ങൾ ശരിയും തെറ്റും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ​യാ​കു​മെ​ന്നും ദൈവ​ത്തിന്‌ അറിയാം.” സാത്താൻ ഇങ്ങനെ പറഞ്ഞതി​ലൂ​ടെ യഹോവ പറഞ്ഞതു നുണയാ​ണെ​ന്നും അവരിൽനിന്ന്‌ ചില നല്ല കാര്യങ്ങൾ പിടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആരോ​പി​ക്കു​ക​യാ​യി​രു​ന്നു.—ഉൽപത്തി 3:2-5.

കേട്ട​തൊ​ക്കെ ഹവ്വ അപ്പാടെ വിശ്വ​സി​ച്ചു. അവൾ മരത്തി​ലേക്കു നോക്കി. അതു കാണാൻ മനോ​ഹ​ര​വും ഭംഗി​യു​ള്ള​തും ആയിരു​ന്നു. അവൾ കൈ നീട്ടി ആ പഴം പറിച്ച്‌ തിന്നു. തുടർന്ന്‌ ബൈബിൾ പറയു​ന്നത്‌ ഇതാണ്‌: “പിന്നീട്‌, ഭർത്താ​വി​നോ​ടു​കൂ​ടെ​യാ​യി​രു​ന്ന​പ്പോൾ ഭർത്താ​വി​നും കുറച്ച്‌ കൊടു​ത്തു; ഭർത്താ​വും തിന്നു.”—ഉൽപത്തി 3:6.

ദൈവം ആദാമി​നോ​ടു പറഞ്ഞു: “അതിൽനിന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയ​മാ​യും മരിക്കും.”—ഉൽപത്തി 2:17

തന്റെ പ്രിയ​പ്പെട്ട മക്കൾ മനഃപൂർവ്വം തന്നോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ച​പ്പോൾ ദൈവ​ത്തി​നു എന്തുമാ​ത്രം വേദന തോന്നി​യി​രി​ക്കും. ദൈവം എന്തു ചെയ്‌തു? യഹോവ ആദാമി​നോ​ടു പറഞ്ഞു: ‘നിന്നെ എടുത്തി​രി​ക്കുന്ന നിലത്ത്‌ നീ തിരികെ ചേരും. . . . നീ പൊടി​യാണ്‌, പൊടി​യി​ലേക്കു തിരികെ ചേരും.’ (ഉൽപത്തി 3:17-19) അങ്ങനെ സംഭവി​ച്ചോ? “ആദാം ആകെ 930 വർഷം ജീവിച്ചു. പിന്നെ ആദാം മരിച്ചു.” (ഉൽപത്തി 5:5) ആദാം സ്വർഗ​ത്തി​ലേക്കു പോകു​ക​യോ മറ്റേ​തെ​ങ്കി​ലും ആത്മമണ്ഡ​ല​ത്തി​ലേക്കു പോകു​ക​യോ ചെയ്‌തില്ല. പൊടി​യിൽ നിന്ന്‌ ആദാമി​നെ സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ്‌ ആദാം അസ്‌തി​ത്വ​ത്തിൽ ഇല്ലായി​രു​ന്നു. ആദാം മരിച്ച​പ്പോൾ ആദാമി​നു ജീവനും ശരീര​വും നഷ്ടമായി, വീണ്ടും പൊടി​യാ​യി​ത്തീർന്നു. അങ്ങനെ ആദാം അസ്‌തി​ത്വ​ത്തിൽ ഇല്ലാ​തെ​യാ​യി. എത്ര പരിതാ​പ​ക​ര​മായ അവസ്ഥ!

നമ്മൾ പൂർണ​ര​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

മനഃപൂർവ്വം അനുസ​ര​ണ​ക്കേടു കാണി​ച്ച​തു​കൊണ്ട്‌ ആദാമി​നും ഹവ്വയ്‌ക്കും പൂർണത നഷ്ടപ്പെട്ടു. അതോ​ടൊ​പ്പം എന്നേക്കും ജീവി​ക്കാ​നുള്ള അവസര​വും. അവർക്കു ശാരീ​ര​ക​മാ​യി മാറ്റങ്ങൾ ഉണ്ടായി, അവർ അപൂർണ​രും പാപി​ക​ളു​മാ​യി. എന്നാൽ ആ അനുസ​ര​ണ​ക്കേട്‌ അവരെ മാത്രമല്ല ബാധി​ച്ചത്‌. അവരുടെ പാപാവസ്ഥ അവർ മക്കൾക്കു കൈമാ​റി. റോമർ 5:12 പറയുന്നു: “ഒരു മനുഷ്യ​നി​ലൂ​ടെ (ആദാമി​ലൂ​ടെ) പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ എല്ലാവ​രും പാപം ചെയ്‌ത​തു​കൊണ്ട്‌ മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.”

പാപ​ത്തെ​യും മരണ​ത്തെ​യും കുറിച്ച്‌ ബൈബിൾ പറയു​ന്നത്‌: “എല്ലാ ജനങ്ങ​ളെ​യും പൊതി​ഞ്ഞി​രി​ക്കുന്ന കച്ച,” “എല്ലാ ജനതക​ളു​ടെ​യും മേൽ നെയ്‌തി​ട്ടി​രി​ക്കുന്ന പുതപ്പ്‌” എന്നൊ​ക്കെ​യാണ്‌. (യശയ്യ 25:7) ആ കച്ച മനുഷ്യ​കു​ടും​ബത്തെ പൊതി​ഞ്ഞി​രി​ക്കുന്ന വിഷമ​ഞ്ഞു​പോ​ലെ​യാണ്‌. അതിൽനിന്ന്‌ ആർക്കും രക്ഷപ്പെ​ടാ​നാ​കില്ല. അതു​കൊണ്ട്‌ ‘ആദാമിൽ എല്ലാവ​രും മരിക്കു​ന്നു.’ (1 കൊരി​ന്ത്യർ 15:22) ഇത്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ചോദിച്ച ഒരു ചോദ്യം നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രും: “ഇത്തര​മൊ​രു മരണത്തിന്‌ അധീന​മായ ഈ ശരീര​ത്തിൽനിന്ന്‌ എന്നെ മോചി​പ്പി​ക്കാൻ ആരുണ്ട്‌?” ശരിക്കും ആരെങ്കി​ലു​മു​ണ്ടോ?—റോമർ 7:24.