വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1 | പ്രാർഥന—‘ഉത്‌ക​ണ്‌ഠകൾ ദൈവ​ത്തി​ന്റെ മേൽ ഇടുക’

1 | പ്രാർഥന—‘ഉത്‌ക​ണ്‌ഠകൾ ദൈവ​ത്തി​ന്റെ മേൽ ഇടുക’

ബൈബിൾ പറയു​ന്നത്‌: ‘ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.’—1 പത്രോസ്‌ 5:7.

ഈ ബൈബിൾവാ​ക്യ​ത്തി​ന്റെ അർഥം:

നമ്മുടെ മനസ്സിനെ ഭാര​പ്പെ​ടു​ത്തുന്ന ഏതു കാര്യ​വും തന്നോടു പറയാൻ ദൈവ​മായ യഹോവ ആഗ്രഹി​ക്കു​ന്നു. (സങ്കീർത്തനം 55:22) നമ്മുടെ പ്രശ്‌നങ്ങൾ എത്ര വലുതാ​ണെ​ങ്കി​ലും നിസ്സാ​ര​മാ​ണെ​ങ്കി​ലും നമുക്കു പ്രാർഥി​ക്കാം. അതു നമ്മളെ അലട്ടു​ന്നു​ണ്ടെ​ങ്കിൽ യഹോ​വ​യെ​യും അലട്ടു​ന്നുണ്ട്‌. മനസ്സമാ​ധാ​നം നേടാ​നുള്ള പ്രധാ​ന​വ​ഴി​യാണ്‌ പ്രാർഥന.—ഫിലി​പ്പി​യർ 4:6, 7.

ഇത്‌ എങ്ങനെ സഹായി​ക്കും?

മാനസി​കാ​സ്വാ​സ്ഥ്യ​ങ്ങൾ ഉണ്ടാകു​മ്പോൾ ഒറ്റയ്‌ക്കാ​ണെന്നു നമുക്കു തോന്നി​യേ​ക്കാം. മറ്റുള്ള​വർക്ക്‌ നമ്മുടെ സാഹച​ര്യ​ങ്ങൾ പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. (സുഭാ​ഷി​തങ്ങൾ 14:10) എന്നാൽ നമ്മുടെ വേദനകൾ ദൈവ​ത്തോ​ടു പറയു​മ്പോൾ ദൈവം അതു ദയയോ​ടെ കേൾക്കും, നമ്മളെ മനസ്സി​ലാ​ക്കും. യഹോവ നമ്മുടെ സങ്കടങ്ങൾ കാണു​ന്നുണ്ട്‌, ബുദ്ധി​മു​ട്ടു​കൾ അറിയു​ന്നുണ്ട്‌. നമ്മളെ അലട്ടുന്ന എന്തും പ്രാർഥ​ന​യി​ലൂ​ടെ തന്നെ അറിയി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു.—2 ദിനവൃ​ത്താ​ന്തം 6:29, 30.

പ്രാർഥി​ക്കു​മ്പോൾ, യഹോവ നമ്മളെ കരുതു​ന്നുണ്ട്‌ എന്ന വിശ്വാ​സം കൂടുതൽ ശക്തമാ​കും. ബൈബിൾ എഴുതിയ ഒരു വ്യക്തി ഇങ്ങനെ പ്രാർഥി​ച്ചു: “എന്റെ ദുരിതം അങ്ങ്‌ കണ്ടിരി​ക്കു​ന്ന​ല്ലോ, എന്റെ പ്രാണ​സ​ങ്കടം അങ്ങ്‌ അറിയു​ന്ന​ല്ലോ.” (സങ്കീർത്തനം 31:7) നമ്മുടെ സങ്കടങ്ങൾ യഹോവ കാണു​ന്നു​ണ്ടെ​ന്നും അറിയു​ന്നു​ണ്ടെ​ന്നും മനസ്സി​ലാ​ക്കു​മ്പോൾ പ്രയാ​സ​മേ​റിയ സമയങ്ങ​ളി​ലും മുന്നോ​ട്ടു​പോ​കാൻ നമുക്കു കഴിയും. എന്നാൽ യഹോവ സങ്കടങ്ങൾ കാണുക മാത്രമല്ല, മറ്റാ​രെ​ക്കാ​ളും നന്നായി നമ്മുടെ അവസ്ഥ മനസ്സി​ലാ​ക്കു​ക​യും ബൈബി​ളിൽനിന്ന്‌ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും നേടാൻ സഹായി​ക്കു​ക​യും ചെയ്യുന്നു.