വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖ​നം

പ്രിയ​പ്പെട്ട ഒരാൾ മരണമ​ട​യു​മ്പോൾ. . .

പ്രിയ​പ്പെട്ട ഒരാൾ മരണമ​ട​യു​മ്പോൾ. . .

“കരയേണ്ട മോളേ. . . . ഒക്കെ ദൈവ​ത്തി​ന്‍റെ ഇഷ്ടമാണ്‌; എല്ലാം നല്ലതി​നു​വേ​ണ്ടി​യാ.”

പപ്പയുടെ ശവസം​സ്‌കാ​ര​സ​മ​യത്ത്‌ മകളായ ബെബി​യു​ടെ കാതിൽ ഒരാൾ പറഞ്ഞ വാക്കു​ക​ളാണ്‌ ഇവ. ഒരു കാറപ​ക​ട​ത്തി​ലാ​ണു ബെബി​യു​ടെ പപ്പ മരിച്ചത്‌.

ബെബി​യും പപ്പയും ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. അതു​കൊണ്ട് കുടും​ബ​സു​ഹൃ​ത്തി​ന്‍റെ ആ വാക്കുകൾ ബെബിയെ ആശ്വസി​പ്പി​ക്കു​കയല്ല, കൂടുതൽ വേദനി​പ്പി​ക്കു​ക​യാ​ണു ചെയ്‌തത്‌. ബെബി തന്നോ​ടു​തന്നെ ഇങ്ങനെ പറഞ്ഞു​കൊ​ണ്ടി​രു​ന്നു: “അല്ല, പപ്പയുടെ മരണം ഒരിക്ക​ലും നല്ലതി​നു​വേ​ണ്ടി​യല്ല.” വർഷങ്ങൾക്കു ശേഷം ബെബി ഈ സംഭവ​ത്തെ​ക്കു​റിച്ച് ഒരു പുസ്‌ത​ക​ത്തിൽ എഴുതി. ബെബി​യു​ടെ വാക്കു​ക​ളിൽ അപ്പോ​ഴും ദുഃഖം നിഴലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ബെബി​യു​ടെ അനുഭവം കാണി​ക്കു​ന്ന​തു​പോ​ലെ, വേർപാ​ടി​ന്‍റെ വേദന മറക്കാൻ കാലങ്ങൾ എടു​ത്തേ​ക്കാം. പ്രത്യേ​കിച്ച്, മരിച്ചതു നമുക്കു വേണ്ടപ്പെട്ട ഒരാളാ​ണെ​ങ്കിൽ. മരണത്തെ ബൈബിൾ “അവസാന ശത്രു” എന്നു വിളി​ക്കു​ന്നത്‌ എത്ര ശരിയാണ്‌! (1 കൊരി​ന്ത്യർ 15:26) അനുവാ​ദ​മി​ല്ലാ​തെ അതു നമ്മുടെ ജീവി​ത​ത്തി​ലേക്കു കടന്നു​വ​രും; അതിനെ തടയാൻ നമുക്കു കഴിയില്ല. പ്രിയ​പ്പെ​ട്ട​വരെ അതു നമ്മളിൽനിന്ന് തട്ടി​യെ​ടു​ക്കും. ഇന്നല്ലെ​ങ്കിൽ നാളെ ആ വേദന എല്ലാ മനുഷ്യ​രെ​യും പിടി​കൂ​ടും. അതു​കൊണ്ട്, ഉറ്റവരു​ടെ മരണവു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ശ്രമി​ക്കു​മ്പോൾ നമുക്കു നിസ്സഹാ​യാ​വസ്ഥ തോന്നു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല.

ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തി​ക്കു​ന്നു​ണ്ടാ​കും: ‘വേർപാ​ടി​ന്‍റെ വേദന മറക്കാൻ എത്ര നാൾ വേണ്ടി​വ​രും? ആ വേദന​യു​മാ​യി പൊരു​ത്ത​പ്പെ​ടാൻ എങ്ങനെ സാധി​ക്കും? ഉറ്റവരെ നഷ്ടപ്പെ​ട്ട​വർക്ക് ആശ്വാസം പകരാൻ എനിക്ക് എങ്ങനെ കഴിയും? മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വർക്ക് എന്തെങ്കി​ലും പ്രത്യാ​ശ​യു​ണ്ടോ?’ (w16-E No. 3)