വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖ​നം | ദൈവ​ദൂ​ത​ന്മാർ—വെറും സങ്കൽപ്പ​മോ?

ദുഷ്ടരായ ദൂതന്മാ​രു​ണ്ടോ?

ദുഷ്ടരായ ദൂതന്മാ​രു​ണ്ടോ?

ഉണ്ട് എന്നതാണ്‌ ഉത്തരം. ദൂതന്മാർ എവിടെ നിന്നാണ്‌ വന്നത്‌? ദൈവം അവരെ സൃഷ്ടി​ച്ച​താണ്‌. അവർക്ക് ഇച്ഛാസ്വാ​ത​ന്ത്ര്യം, അതായത്‌ തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം, ദൈവം നൽകി. ആദ്യമ​നു​ഷ്യ​നാ​യ ആദാമി​നെ​യും ഹവ്വയെ​യും സൃഷ്ടിച്ച് അധികം വൈകാ​തെ​തന്നെ ദൈവ​ത്തി​ന്‍റെ ഈ പൂർണ​ത​യുള്ള ആത്മസൃ​ഷ്ടി​ക​ളിൽ ഒരാൾ ഭൂമി​യിൽ മത്സരത്തി​നു തുടക്ക​മി​ട്ടു. ദൈവം കൊടു​ത്തി​ട്ടുള്ള തിര​ഞ്ഞെ​ടു​പ്പു​സ്വാ​ത​ന്ത്ര്യം ആ ദൂതൻ മോശ​മാ​യി ഉപയോ​ഗി​ച്ചു. ആദാമി​നെ​യും ഹവ്വയെ​യും ആ മത്സരത്തിൽ ഉൾപ്പെ​ടു​ത്തു​ന്ന​തിൽ ആ ദൂതൻ വിജയി​ച്ചു. (ഉൽപത്തി 3:1-7; വെളി​പാട്‌ 12:9) ഈ ആത്മസൃ​ഷ്ടി​യു​ടെ പേരോ മത്സരത്തി​നു മുമ്പ് സ്വർഗ​ത്തിൽ അയാൾക്കു​ണ്ടാ​യി​രുന്ന സ്ഥാന​ത്തെ​ക്കു​റി​ച്ചോ ബൈബിൾ പറയു​ന്നില്ല. എന്നാൽ മത്സര​ത്തെ​ത്തു​ടർന്ന് ബൈബിൾ വളരെ ഉചിത​മാ​യി​ത്തന്നെ ആ ദൂതനു സാത്താൻ എന്നും പിശാച്‌ എന്നും ഉള്ള പേരുകൾ നൽകി. സാത്താൻ എന്നതി​നർഥം ‘എതിരാ​ളി’ എന്നാണ്‌. പിശാച്‌ എന്നതിന്‌ ‘പരദൂ​ഷണം പറയു​ന്നവൻ’ എന്നും.—മത്തായി 4:8-11.

ദുഃഖ​ക​ര​മാ​യ സത്യം, ദൈവ​ത്തിന്‌ എതി​രെ​യുള്ള മത്സരം അവിടെ അവസാ​നി​ച്ചില്ല എന്നതാണ്‌. നോഹ​യു​ടെ നാളിൽ ചില ദൂതന്മാർ ദൈവ​ത്തി​ന്‍റെ സ്വർഗീയ കുടും​ബ​ത്തി​ലെ ‘തങ്ങളുടെ വാസസ്ഥലം വിട്ട് പോയി.’ ദുഷി​ച്ച​തും അധാർമി​ക​വും ആയ ജീവിതം നയിക്കാൻ അവർ മനുഷ്യ​ശ​രീ​ര​മെ​ടുത്ത്‌ ഭൂമി​യി​ലേക്കു വന്നു. ഇത്‌ അവരെ സംബന്ധി​ച്ചുള്ള ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​ത്തിൽനിന്ന് തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു.—യൂദ 6; ഉൽപത്തി 6:1-4; 1 പത്രോസ്‌ 3:19, 20.

അവർക്ക് എന്തു സംഭവി​ച്ചു? ഭൂമിയെ ശുദ്ധീ​ക​രി​ക്കു​ന്ന​തിന്‌ ദൈവം ഒരു ആഗോ​ള​ജ​ല​പ്ര​ളയം കൊണ്ടു​വ​ന്ന​പ്പോൾ ഈ ദൂതന്മാർ തങ്ങളുടെ മനുഷ്യ​ശ​രീ​രം ഉപേക്ഷി​ച്ചു സ്വന്തം വാസസ്ഥ​ല​ത്തേക്കു പോയി. എന്നാൽ മുമ്പു​ണ്ടാ​യി​രുന്ന ‘സ്വന്തം സ്ഥാന​ത്തേക്കു’ മടങ്ങി​ചെ​ല്ലാൻ ശ്രമിച്ച ആ അനുസ​ര​ണം​കെട്ട ദൂതന്മാ​രെ ദൈവം അതിന്‌ അനുവ​ദി​ച്ചില്ല. പകരം അവരെ കടുത്ത “അന്ധകാ​ര​ത്തിൽ” ടാർട്ട​റ​സിൽ (ആത്മീയ അന്ധകാ​ര​ത്തിൽ), ദൈവ​മു​മ്പാ​കെ ഏറ്റവും അധമമായ അവസ്ഥയി​ലേക്കു താഴ്‌ത്തി. (യൂദ 6; 2 പത്രോസ്‌ 2:4) “വെളി​ച്ച​ദൂ​ത​നാ​യി ആൾമാ​റാ​ട്ടം നടത്തുന്ന” “ഭൂതങ്ങ​ളു​ടെ അധിപ​നായ” പിശാ​ചായ സാത്താന്‍റെ നിയ​ന്ത്ര​ണ​ത്തിൻ കീഴിൽ പ്രവർത്തി​ക്കാൻ അവർ തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ത്തി​രി​ക്കു​ന്നു.—മത്തായി 12:24; 2 കൊരി​ന്ത്യർ 11:14.

1914-ൽ * ദൈവ​ത്തി​ന്‍റെ മിശി​ഹൈ​ക​രാ​ജ്യം, അതായത്‌ സ്വർഗീയ ഗവൺമെന്‍റ്, സ്ഥാപി​ത​മാ​യെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. ആ അതി​പ്ര​ധാ​ന​മായ സംഭവ​ത്തെ​ത്തു​ടർന്നു സാത്താ​നെ​യും അവന്‍റെ ഭൂതങ്ങ​ളെ​യും സ്വർഗ​ത്തിൽനിന്ന് പുറത്താ​ക്കി. അവരുടെ പ്രവർത്തനം ഭൂമി​യിൽ മാത്ര​മാ​യി ഒതുക്കി. ഈ ദുഷ്ടദൂ​ത​ന്മാ​രു​ടെ നശീക​ര​ണ​പ്ര​വ​ണ​ത​യു​ടെ​യും പകയു​ടെ​യും തെളി​വു​ക​ളാണ്‌ ഇന്നു ഭൂമി​യിൽ നടമാ​ടുന്ന ദുഷ്ടത​യും കടുത്ത അധാർമി​ക​ത​യും.—വെളി​പാട്‌ 12:9-12.

ഞെട്ടി​ക്കു​ന്ന അക്രമ​പ്ര​വർത്ത​ന​ങ്ങ​ളും അധാർമി​ക​ത​യു​ടെ വർധന​വും നമുക്ക് ഉറപ്പേ​കുന്ന ഒരു കാര്യ​മുണ്ട്. ഭീകര​വാ​ഴ്‌ച​യു​ടെ അവസാനം! പെട്ടെ​ന്നു​തന്നെ, നിഷ്‌ഠു​ര​ന്മാ​രായ ഈ ആത്മസൃ​ഷ്ടി​ക​ളു​ടെ പ്രവർത്ത​നങ്ങൾ ദൈവം അവസാ​നി​പ്പി​ക്കും. ദൈവ​ത്തി​ന്‍റെ രാജ്യം പറുദീ​സാ​ഭൂ​മി​യെ 1000 വർഷം ഭരിക്കും. അതിനു​ശേഷം, മനുഷ്യ​കു​ടും​ബത്തെ പരീക്ഷി​ക്കാൻ ദുഷ്ടന്മാ​രായ ആത്മസൃ​ഷ്ടി​കൾക്ക് അവസാ​ന​മാ​യി ഒരു അവസരം കൂടി കൊടു​ക്കും. പിന്നെ അവരെ എന്നന്നേ​ക്കു​മാ​യി നശിപ്പി​ച്ചു​ക​ള​യും.—മത്തായി 25:41; വെളി​പാട്‌ 20:1-3, 7-10.

^ ഖ. 6 ദൈവത്തിന്‍റെ രാജ്യ​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്‍റെ അധ്യായം 8 കാണുക. ഇത്‌ www.dan124.com/ml എന്ന സൈറ്റി​ലും ലഭ്യം.