വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകവാർത്ത

ദാരിദ്ര്യനിർമാർജനം സമം ഭക്ഷ്യോത്‌പാദന മുന്നേറ്റം എന്ന ധാരണ ശരിയല്ല. 1,200 കോടി മനുഷ്യരുടെ വയറുനിറയ്‌ക്കാനുള്ള ഭക്ഷണം ഇന്ന്‌ ഭൂമിയിൽ കർഷകർ വിളയിക്കുന്നുണ്ട്‌. എന്നുവെച്ചാൽ ഇന്നു ഭൂമുഖത്തു ജീവിച്ചിരിക്കുന്ന സകലർക്കും പുറമേ മറ്റൊരു 500 കോടിയെക്കൂടെ പോറ്റിപ്പുലർത്താനുള്ള അന്നം ഇപ്പോൾത്തന്നെ വിളയുന്നുണ്ടെന്നു സാരം. പിന്നെ എവിടെയാണ്‌ പ്രശ്‌നം? ലാഭക്കൊതി, ഭക്ഷ്യവിതരണത്തിലെ പോരായ്‌മകൾ, പാഴാക്കൽ ഇതൊക്കെത്തന്നെ.

അർജന്റീന

അർജന്റീനയിലെ അധ്യാപകരിൽ അഞ്ചിൽ മൂന്നു ഭാഗം മാനസികസംഘർഷമോ ജോലിസ്ഥലത്തെ അക്രമമോ നിമിത്തം അവധിയെടുക്കുക പതിവാണ്‌.

ചൈന

ചൈനാസർക്കാരിന്റെ, 2016-ൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ വായുമലിനീകരണ-നിയന്ത്രണനിലവാരം പാലിക്കാൻ ചൈനയിലെ മൂന്നിൽ രണ്ടു നഗരങ്ങൾക്കും സാധിക്കില്ലെന്നു കരുതപ്പെടുന്നു. അതുപോലെതന്നെ, അവിടത്തെ മിക്ക ഭൂഗർഭജലസ്രോതസ്സുകളിലെയും വെള്ളം “കുടിക്കാൻ കൊള്ളാത്തതോ അങ്ങേയറ്റം മലിനമോ” ആണെന്ന്‌ കണ്ടെത്തിയിരിക്കുന്നു.

ബ്രിട്ടനും യു.എസും

“നൈതികതയ്‌ക്കു നിരക്കാത്തതോ നിയമവിരുദ്ധമോ ആയ മാർഗങ്ങൾ അവലംബിച്ചാൽ മാത്രമേ വിജയിക്കാൻ കഴിയൂ” എന്നാണ്‌ സാമ്പത്തികമേഖലയിലെ ഉദ്യോഗസ്ഥരിൽ ഏതാണ്ട്‌ കാൽഭാഗവും (24 ശതമാനം) ഒരു സർവേയിൽ പറഞ്ഞത്‌. “ഊരിപ്പോരാനാകുമെങ്കിൽ” ഒരു കുറ്റകൃത്യം ചെയ്യാൻപോലും മടിക്കില്ലെന്ന്‌ 16 ശതമാനം പേർ പറഞ്ഞത്രേ.

ദക്ഷിണ കൊറിയ

ഒരു വീട്‌ എന്നു പറഞ്ഞാൽ ഒരാൾമാത്രം പാർക്കുന്ന ഇടം എന്ന അവസ്ഥയിലേക്കു നീങ്ങുകയാണ്‌ ദക്ഷിണ കൊറിയയിലെ സ്ഥിതിഗതികൾ.