വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖനം | കുടും​ബ​ത്തിൽ സമാധാ​നം കളിയാ​ടാൻ. . .

കുടും​ബ​ത്തിൽ സമാധാ​ന​ത്തി​നാ​യി...

കുടും​ബ​ത്തിൽ സമാധാ​ന​ത്തി​നാ​യി...

കുടുംബത്തിൽ സമാധാ​നം പുനഃ​സ്ഥാ​പി​ക്കാൻ ബൈബി​ളിന്‌ സഹായി​ക്കാൻ കഴിയു​മെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? ദയവായി, ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളും ഏതാനും ദമ്പതികൾ സഹായ​ക​ര​മെന്നു കണ്ടെത്തിയ പിൻവ​രുന്ന അഭി​പ്രാ​യ​ങ്ങ​ളും താരത​മ്യം ചെയ്‌തു​നോ​ക്കുക. നിങ്ങളു​ടെ ജീവി​ത​ത്തിൽ വഴക്കുകൾ ഒഴിവാ​ക്കാ​നും സമാധാ​നം നിലനി​റു​ത്താ​നും ബന്ധങ്ങൾ ബലിഷ്‌ഠ​മാ​ക്കാ​നും ഇവയിൽ ഏത്‌ ആശയമാണ്‌ സഹായി​ക്കു​ന്ന​തെന്ന്‌ ശ്രദ്ധി​ക്കുക.

സമാധാ​നം ഉന്നമി​പ്പി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾ

പരസ്‌പരം ആദരപൂർവം വീക്ഷി​ക്കാൻ പഠിക്കുക.

“ശാഠ്യ​ത്താ​ലോ ദുരഭി​മാ​ന​ത്താ​ലോ ഒന്നും ചെയ്യാതെ താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കരുതു​വിൻ. നിങ്ങൾ ഓരോ​രു​ത്ത​രും സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”ഫിലി​പ്പി​യർ 2:3, 4.

“നിങ്ങളു​ടെ ഇണയെ മറ്റ്‌ ആരെക്കാ​ളും എന്തിന്‌, നിങ്ങ​ളെ​ക്കാൾപ്പോ​ലും പ്രാധാ​ന്യ​മുള്ള വ്യക്തി​യാ​യി കാണു​ന്നത്‌ വളരെ​യ​ധി​കം ഗുണം ചെയ്യു​മെന്ന്‌ ഞങ്ങൾ കണ്ടെത്തി.”—സി. പി., വിവാ​ഹി​ത​രാ​യിട്ട്‌ 19 വർഷമായ ദമ്പതികൾ.

തുറന്ന മനസ്സോ​ടെ ഇണ പറയു​ന്നത്‌ ശ്രദ്ധി​ക്കുക.

‘ആരെക്കു​റി​ച്ചും അപവാദം പറയാ​തെ​യും കലഹി​ക്കാ​തെ​യും ന്യായ​ബോ​ധ​മു​ള്ള​വ​രാ​യി സകല മനുഷ്യ​രോ​ടും പൂർണ​സൗ​മ്യത കാണി​ക്കാ​നും അവരെ ഓർമ​പ്പെ​ടു​ത്തുക.’തീത്തൊസ്‌ 3:1, 2.

“ഇണയോട്‌ തർക്കി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കാ​തി​രു​ന്നാൽത്തന്നെ ഒരുപ​രി​ധി​വ​രെ​യുള്ള പിരി​മു​റു​ക്കങ്ങൾ ഒഴിവാ​ക്കാൻ കഴിയും. അതു​പോ​ലെ, മുൻവി​ധി കൂടാതെ ശ്രദ്ധി​ച്ചി​രി​ക്കു​ന്ന​തും നമുക്ക്‌ അംഗീ​ക​രി​ക്കാൻ കഴിയാത്ത കാര്യ​മാ​ണെ​ങ്കിൽക്കൂ​ടി ഇണയുടെ കാഴ്‌ച​പ്പാ​ടി​നെ ആദരി​ക്കു​ന്ന​തും പ്രധാ​ന​മാണ്‌.”—പി. പി., വിവാ​ഹി​ത​രാ​യിട്ട്‌ 20 വർഷമായ ദമ്പതികൾ.

ക്ഷമയും സൗമ്യ​ത​യും നട്ടുവ​ളർത്തുക.

“ദീർഘ​ക്ഷാ​ന്തി​കൊ​ണ്ടു ന്യായാ​ധി​പന്നു സമ്മതം വരുന്നു; മൃദു​വാ​യുള്ള നാവു അസ്ഥിയെ നുറു​ക്കു​ന്നു.”സദൃശ​വാ​ക്യ​ങ്ങൾ 25:15.

“പ്രശ്‌നങ്ങൾ ഉണ്ടാകു​ക​തന്നെ ചെയ്യും. എന്നാൽ അതി​നോട്‌ നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചാ​യി​രി​ക്കും അതിന്റെ പരിണ​ത​ഫ​ലങ്ങൾ. അതു​കൊണ്ട്‌, നമ്മൾ ക്ഷമ പ്രകട​മാ​ക്കേണ്ട ആവശ്യ​മുണ്ട്‌. അങ്ങനെ ചെയ്യു​ന്നത്‌ കാര്യങ്ങൾ നേരെ​യാ​കാൻ സഹായി​ക്കും.”—ജി. എ., വിവാ​ഹി​ത​രാ​യിട്ട്‌ 27 വർഷമായ ദമ്പതികൾ.

വാക്‌ശ​ര​ങ്ങ​ളോ കൈക്ക​രു​ത്തോ പ്രയോ​ഗി​ക്ക​രുത്‌.

“ക്രോധം, കോപം, വഷളത്തം, ദൂഷണം എന്നിവ​യൊ​ക്കെ​യും പാടേ ഉപേക്ഷി​ക്കുക. ഒരു അശ്ലീല​ഭാ​ഷ​ണ​വും നിങ്ങളു​ടെ വായിൽനി​ന്നു പുറ​പ്പെ​ട​രുത്‌.”കൊ​ലോ​സ്യർ 3:8.

“എന്റെ ഭർത്താ​വി​ന്റെ ആത്മനി​യ​ന്ത്ര​ണത്തെ ഞാൻ അങ്ങേയറ്റം വിലമ​തി​ക്കു​ന്നു. സൗമ്യ​നായ അദ്ദേഹം ഒരിക്കൽപ്പോ​ലും എന്റെ നേരെ ആക്രോ​ശി​ക്കു​ക​യോ എന്നെ പരിഹ​സി​ക്കു​ക​യോ ചെയ്‌തി​ട്ടില്ല.”—ബി. ഡി., വിവാ​ഹി​ത​രാ​യിട്ട്‌ 20 വർഷമായ ദമ്പതികൾ.

ക്ഷമിക്കാ​നും പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും കാലതാ​മസം വരുത്താ​തി​രി​ക്കുക.

“ഒരുവനു മറ്റൊ​രു​വ​നെ​തി​രെ പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അന്യോ​ന്യം പൊറു​ക്കു​ക​യും ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യു​വിൻ.”കൊ​ലോ​സ്യർ 3:13.

“സമ്മർദങ്ങൾ ഉണ്ടാകു​മ്പോൾ എല്ലായ്‌പോ​ഴും ശാന്തരാ​യി​രി​ക്കാൻ അത്ര എളുപ്പമല്ല. ആ സമയത്ത്‌, ഇണയെ വേദനി​പ്പി​ക്കുന്ന വിധത്തിൽ സംസാ​രി​ക്കാ​നോ പ്രവർത്തി​ക്കാ​നോ ഒക്കെയാ​യി​രി​ക്കും പെട്ടെന്നു തോന്നുക. എന്നാൽ, അപ്പോൾ ക്ഷമിക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌. നല്ല ഒരു വിവാ​ഹ​ജീ​വി​ത​ത്തിന്‌ ക്ഷമ എന്ന ഗുണം അനിവാ​ര്യ​മാണ്‌.”—എ. ബി., വിവാ​ഹി​ത​രാ​യിട്ട്‌ 34 വർഷമായ ദമ്പതികൾ.

നിസ്വാർഥ​മാ​യി കൊടു​ക്കു​ന്ന​തും പങ്കു​വെ​ക്കു​ന്ന​തും ഒരു ശീലമാ​ക്കുക.

“കൊടു​ത്തു​ശീ​ലി​ക്കു​വിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും. . . നിങ്ങൾ അളന്നു​കൊ​ടു​ക്കുന്ന അളവി​നാൽത്തന്നെ നിങ്ങൾക്കും അളന്നു​കി​ട്ടും.”ലൂക്കോസ്‌ 6:38.

“എന്നെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ എന്റെ ഭർത്താ​വിന്‌ അറിയാം. എന്നെ വിസ്‌മ​യി​പ്പി​ക്കുന്ന കാര്യങ്ങൾ അദ്ദേഹം മിക്ക​പ്പോ​ഴും ചെയ്യാ​റുണ്ട്‌. തിരിച്ച്‌ ‘അദ്ദേഹത്തെ എങ്ങനെ സന്തോ​ഷി​പ്പി​ക്കാൻ കഴിയും’ എന്ന്‌ ഞാൻ പലപ്പോ​ഴും ചിന്തി​ക്കും. അതു പറഞ്ഞ്‌ ഞങ്ങൾ പലവട്ടം ചിരി​ച്ചി​ട്ടുണ്ട്‌. ഇന്നും ഞങ്ങൾ അങ്ങനെ​ത​ന്നെ​യാണ്‌.”—എച്ച്‌. കെ., വിവാ​ഹി​ത​രാ​യിട്ട്‌ 44 വർഷമായ ദമ്പതികൾ.

കുടും​ബ​ത്തിൽ സമാധാ​നം ഉണ്ടാക്കാ​നുള്ള ശ്രമം ഒരിക്ക​ലും ഉപേക്ഷി​ക്ക​രുത്‌

ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ സഹായ​ത്താൽ നല്ല കുടും​ബ​ജീ​വി​തം ആസ്വദി​ക്കുന്ന ലോക​മെ​മ്പാ​ടു​മുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളിൽ ചിലർ മാത്ര​മാണ്‌ ഉണരുക!-യുമായി ഈ അഭി​പ്രാ​യങ്ങൾ പങ്കു​വെ​ച്ചത്‌. a അവരുടെ കുടും​ബാം​ഗ​ങ്ങ​ളിൽ ചിലർ സഹകരി​ക്കാൻ മനസ്സി​ല്ലാ​ത്ത​വ​രാ​ണെ​ങ്കിൽപ്പോ​ലും സമാധാ​ന​മു​ണ്ടാ​ക്കാ​നുള്ള അവരുടെ ശ്രമം പ്രവർത്തി​ക്കു​തക്ക മൂല്യ​മു​ള്ള​താ​ണെന്ന്‌ കണ്ടെത്തി​യി​രി​ക്കു​ന്നു. കാരണം, “സമാധാ​നം ആലോ​ചി​ക്കു​ന്ന​വർക്കോ സന്തോഷം ഉണ്ട്‌” എന്ന്‌ ബൈബിൾ പറയുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 12:20.

a കുടുംബജീവിതം കൂടുതൽ സന്തുഷ്ട​മാ​ക്കാൻ എങ്ങനെ കഴിയും എന്ന വിവര​ങ്ങൾക്കാ​യി യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ലെ 14-ാം അധ്യായം കാണുക. ഇത്‌ www.dan124.com-ലും ലഭ്യമാണ്‌. BIBLE TEACHINGS > HELP FOR THE FAMILY എന്നതിനു കീഴി​ലും നോക്കുക.