വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്കു സഹായം കിട്ടും!

എനിക്കു സഹായം കിട്ടും!

ഡൗൺലോഡ്‌:

  1. 1. ഞാൻ ഏകയായ്‌ തീർന്നൊ​രീ നാളുകൾ.

    അതോർത്തീടുമെന്നും കണ്ണുനീ​രാൽ.

    കണ്ടൂ ഞാൻ പിതാവേ എന്റെ വൻ പിഴവു​കൾ.

    ഞാൻ വീണ്ടും യാഹി​ലേ​ക്കെ​ത്തി​ടണം.

    (കോറസ്‌)

    നിന്റെ സത്യത്തിൻ വചനം കാണുമീ വേളയിൽ

    നീ ചൊന്ന കാര്യ​ങ്ങ​ളെ​ന്നും ഓർത്തി​ടും.

    ഞാനോ തളർന്നു​വീ​ണാ​ലും, അകന്നു​പോ​യെ​ന്നാ​ലും

    ഏകും നീ സഹായം.

  2. 2. സ്‌നേ​ഹ​ത്തിൻ നീർത്ത​ടാ​ക​മായ്‌

    തീർന്നീടും സോദരെ.

    ഓർത്തീടുന്നു ഞാൻ എൻ പ്രിയരെ.

    നിൻ വചനം ഏകിടും പ്രകാ​ശ​ത്തി​ന്റെ പാതയിൽ

    ഞാനെത്തുമീ ജീവന്റെ പാതയിൽ.

    (ബ്രിഡ്‌ജ്‌)

    നിൻ മൊഴി​ക​ളി​താ എൻ വഴിക​ളി​ലായ്‌ ഞാൻ കേൾക്കു​ന്നെ​ന്നു​മേ.

    ഈ നാളോ തീരു​ന്നി​താ.

    (കോറസ്‌)

    നിന്നോടാണെൻ പ്രാർഥന യഹോവേ നീ കേൾക്കണേ.

    എന്നുള്ളം നീറും നേര​ത്തെ​ത്തും നീ.

    വഴുതീടും വീഥി​യിൽ ഞാൻ വീണി​ടാ​മെ​ങ്കി​ലും

    ഏകും നീ സഹായം.

    (ബ്രിഡ്‌ജ്‌)

    തളരും ചില നേരം എൻ കരം, കരുതൽ നീ തന്നിടും യാഹേ.

    എന്നുള്ളിൽപോലും കാണും കാര്യം യഹോവ കാണും.

    നീ മറക്കില്ല എൻ നന്മ.

    (കോറസ്‌)

    നിന്റെ സ്‌നേഹം നേടു​വാൻ ഞാൻ തിരിഞ്ഞു വന്നീടും.

    സ്‌നേഹം നീ തരും വീട്ടി​ലേ​ക്കായ്‌.

    അകന്നു പോ​യെ​ന്നാ​ലും വീണു പോ​യെ​ന്നാ​ലും ഏകും നീ സഹായം.

    ഞാൻ നേടും സഹായം.