വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 31

യാഹി​നോ​ടൊ​പ്പം നടക്കാം!

യാഹി​നോ​ടൊ​പ്പം നടക്കാം!

(മീഖ 6:8)

  1. 1. നടക്ക യാഹി​ൻ കൂടെ നാം

    വിനീ​ത​രാ​യെ​ന്നെ​ന്നും.

    നിഷ്‌ക​ള​ങ്ക​രായ്‌, തൻ വിശ്വ​സ്‌ത​രായ്‌

    നിന്നീ​ടാം യാഹിൻ ചാരെ.

    തൃക്കൈ പിടി​ച്ചെ​ന്നും പോകു​മ്പോൾ

    നാം കാക്കും നേർവഴി.

    യഹോവ തന്റെ കൈക​ളാൽ

    നടത്തീ​ട​ട്ടെ നമ്മെ.

  2. 2. നടക്ക യാഹി​ൻ കൂടെ നാം

    എന്നെന്നും വിശു​ദ്ധി​യിൽ.

    കാൽച്ചുവടു​കൾ ഇടറു​കി​ലോ,

    നമ്മെ യഹോവ താങ്ങും.

    വിശി​ഷ്ട​മാം തിരു​വാ​ക്യ​ങ്ങൾ,

    വിശുദ്ധ കാര്യങ്ങൾ,

    വിവേ​ക​മോ​ടെ ധ്യാനി​ക്കാം,

    വിജയം നാം പ്രാപി​പ്പാൻ.

  3. 3. നടക്ക യാഹി​ൻ കൂടെ നാം

    തൻ പ്രിയ​ സ്‌നേ​ഹി​ത​രായ്‌.

    തൻ കൃപകൾ നാം മറന്നി​ടാ​തെ,

    നൽകാം സ്‌തുതി എപ്പോ​ഴും.

    സത്‌പാ​തേ നാം നടന്നീ​ടു​കിൽ,

    സദാ സന്തോ​ഷി​ക്കിൽ,

    യാഹിന്റെ സ്വന്തമായ്‌ നമ്മെ

    അറിഞ്ഞീ​ടു​മേ​വ​രും.