വിവരങ്ങള്‍ കാണിക്കുക

ദൈവ​രാ​ജ്യം എന്തെല്ലാം ചെയ്യും?

ദൈവ​രാ​ജ്യം എന്തെല്ലാം ചെയ്യും?

ബൈബി​ളി​ന്റെ ഉത്തരം

 മനുഷ്യ​ഗ​വ​ണ്മെ​ന്റു​ക​ളെ​യെ​ല്ലാം നീക്കം​ചെ​യ്‌ത്‌ ദൈവ​രാ​ജ്യം മുഴു​ഭൂ​മി​യു​ടെ​യും ഭരണം ഏറ്റെടു​ക്കും. (ദാനിയേൽ 2:44; വെളി​പാട്‌ 16:14) ആ സമയത്ത്‌ ദൈവ​രാ​ജ്യം. . .

  •   സ്വാർഥ​രാ​യ, ദ്രോ​ഹി​ക​ളാ​യ ആളുകളെ നീക്കം ചെയ്യും. “ദുഷ്ടന്മാ​രെ ഭൂമിയിൽനിന്ന്‌ ഇല്ലാതാ​ക്കും.”—സുഭാ​ഷി​ത​ങ്ങൾ 2:22.

  •   യുദ്ധങ്ങൾ ഇല്ലാതാ​ക്കും. “ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു.”—സങ്കീർത്ത​നം 46:9.

  •   ഭൂമി​യിൽ സുരക്ഷി​ത​ത്വ​വും സമൃദ്ധി​യും ഉറപ്പാ​ക്കും. “അവർ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടിൽ ഇരിക്കും; ആരും അവരെ പേടി​പ്പി​ക്കി​ല്ല.”—മീഖ 4:4.

  •   ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റും. “വിജന​ഭൂ​മി​യും വരണ്ടു​ണ​ങ്ങി​യ ദേശവും സന്തോ​ഷി​ച്ചു​ല്ല​സി​ക്കും, മരു​പ്ര​ദേ​ശം ആനന്ദിച്ച്‌ കുങ്കു​മം​പോ​ലെ പൂക്കും.”—യശയ്യ 35:1

  •   എല്ലാവർക്കും ആസ്വാ​ദ്യ​ക​ര​മാ​യ, തൃപ്‌തി​ക​ര​മാ​യ ജോലി നൽകും. “ഞാൻ തിര​ഞ്ഞെ​ടു​ത്ത​വർ മതിവ​രു​വോ​ളം തങ്ങളുടെ അധ്വാ​ന​ഫ​ലം ആസ്വദി​ക്കും. അവരുടെ അധ്വാനം വെറു​തേ​യാ​കി​ല്ല.”—യശയ്യ 65:21-23

  •   രോഗങ്ങൾ ഇല്ലാതാ​ക്കും. “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.”—യശയ്യ 33:24.

  •   വാർധ​ക്യം ഇല്ലാതാ​ക്കും. “അവന്റെ ശരീരം ചെറു​പ്പ​കാ​ല​ത്തെ​ക്കാൾ ആരോ​ഗ്യ​മു​ള്ള​താ​ക​ട്ടെ; യൗവന​കാ​ല​ത്തെ പ്രസരിപ്പ്‌ അവനു തിരി​ച്ചു​കി​ട്ട​ട്ടെ.”—ഇയ്യോബ്‌ 33:25.

  •   മരിച്ച​വ​രെ ജീവനി​ലേക്ക്‌ കൊണ്ടു​വ​രും. “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ (യേശു​വി​ന്റെ) ശബ്ദം കേട്ട്‌ പുറത്ത്‌ വരുന്ന സമയം വരുന്നു.”—യോഹ​ന്നാൻ 5:28, 29.