വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

ഏറ്റവും പ്രധാ​ന​പ്പെട്ട പുസ്‌തകം പുറത്തി​റ​ങ്ങു​മ്പോൾ . . .

ഏറ്റവും പ്രധാ​ന​പ്പെട്ട പുസ്‌തകം പുറത്തി​റ​ങ്ങു​മ്പോൾ . . .

2021 ജനുവരി 1

 “ഞാൻ കഴിഞ്ഞ 19 വർഷമാ​യി ഇതിനു​വേണ്ടി കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു.” സഹോ​ദ​രനു കാത്തി​രുന്ന്‌ കിട്ടി​യത്‌ എന്തായി​രു​ന്നു? സ്വന്തം ഭാഷയായ ബംഗാ​ളി​യി​ലുള്ള പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ. പല ആളുകൾക്കും പുതിയ ലോക ഭാഷാ​ന്തരം ബൈബിൾ സ്വന്തം ഭാഷയിൽ കിട്ടി​യ​പ്പോൾ ഇങ്ങനെ​ത​ന്നെ​യാ​ണു തോന്നി​യത്‌. എന്നാൽ ഈ ബൈബി​ളു​കൾ പരിഭാ​ഷ​പ്പെ​ടു​ത്തി പുറത്തി​റ​ക്കു​ന്ന​തി​നു പിന്നിൽ എന്തൊക്കെ കാര്യ​ങ്ങ​ളാണ്‌ ഉൾപ്പെ​ട്ടി​ട്ടു​ള്ള​തെന്നു നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

 ആദ്യം ഭരണസം​ഘ​ത്തി​ന്റെ റൈറ്റിംങ്‌ കമ്മിറ്റി ഒരു പരിഭാ​ഷാ​ടീ​മി​നെ നിയമി​ക്കും. ഒരു ടീമിനു ബൈബിൾ പരിഭാഷ ചെയ്യാൻ എത്ര നാൾ വേണ്ടി​വ​രും? ന്യൂ​യോർക്കി​ലെ വാർവി​ക്കി​ലുള്ള പരിഭാ​ഷാ​സേ​വ​ന​വി​ഭാ​ഗ​ത്തിൽ സേവി​ക്കുന്ന നിക്കളാസ്‌ അലാഡിസ്‌ സഹോ​ദരൻ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “അതു പല കാര്യ​ങ്ങളെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. ആ പ്രോ​ജ​ക്ടി​നു​വേണ്ടി എത്ര പരിഭാ​ഷ​കരെ കിട്ടു​മെ​ന്നും ആ ഭാഷ എത്ര ബുദ്ധി​മു​ട്ടു​ള്ള​താ​ണെ​ന്നും പ്രദേ​ശ​ത്തി​ന​നു​സ​രിച്ച്‌ ഭാഷയ്‌ക്കു മാറ്റം വരുന്നു​ണ്ടോ എന്നും നമ്മൾ ചിന്തി​ക്കേ​ണ്ട​തുണ്ട്‌. അതു​പോ​ലെ ബൈബിൾക്കാ​ലത്തെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ വായന​ക്കാർക്കു നന്നായി അറിയാ​മോ എന്നതും കണക്കി​ലെ​ടു​ക്കേണ്ട കാര്യ​മാണ്‌. സാധാരണ, ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ പരിഭാഷ ചെയ്യാൻ ഒന്നു മുതൽ മൂന്നു വർഷം വരെ വേണ്ടി​വ​ന്നേ​ക്കും. ഇനി, മുഴു​ബൈ​ബി​ളും പരിഭാഷ ചെയ്യണ​മെ​ങ്കിൽ നാലോ അതില​ധി​ക​മോ വർഷം വേണം. ആംഗ്യ​ഭാ​ഷ​ക​ളു​ടെ കാര്യ​ത്തി​ലാ​ണെ​ങ്കിൽ പരിഭാ​ഷ​യ്‌ക്ക്‌ അതിലും കൂടുതൽ കാലം വേണ്ടി​വ​രും.”

 ബൈബിൾ പരിഭാഷ ചെയ്യു​ന്ന​തിൽ പരിഭാ​ഷാ​ടീം മാത്രമല്ല ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. പരിഭാഷ എങ്ങനെ​യു​ണ്ടെന്നു നോക്കാൻ പല പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള വായന​ക്കാർക്ക്‌ അതു കൊടു​ക്കു​ന്നു. അവർ ഒരുപക്ഷേ പല രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ള​വ​രാ​യി​രി​ക്കും. അവരെ​ല്ലാം സൗജന്യ​മാ​യാണ്‌ ഈ സേവനം ചെയ്യു​ന്നത്‌. അവരുടെ അഭി​പ്രാ​യങ്ങൾ, പരിഭാഷ കൃത്യ​ത​യും വ്യക്തത​യും ഉള്ളതും വായന​ക്കാർക്ക്‌ എളുപ്പ​ത്തിൽ മനസ്സി​ലാ​ക്കാ​വു​ന്ന​തും ആണെന്ന്‌ ഉറപ്പു​വ​രു​ത്താൻ പരിഭാ​ഷ​കരെ സഹായി​ക്കു​ന്നു. ഇതിന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ സൗത്ത്‌ ആഫ്രി​ക്ക​യി​ലുള്ള ഒരു ബൈബിൾ പരിഭാ​ഷാ​പ​രി​ശീ​ലകൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “യഹോ​വ​യോ​ടും ദൈവ​വ​ച​ന​ത്തി​ന്റെ വായന​ക്കാ​രോ​ടും വലി​യൊ​രു ഉത്തരവാ​ദി​ത്വ​മാണ്‌ ബൈബി​ളി​ന്റെ പരിഭാ​ഷ​കർക്കു തോന്നു​ന്നത്‌.”

 പരിഭാഷ പൂർത്തി​യാ​കു​മ്പോൾ ബൈബി​ളു​കൾ അച്ചടിച്ച്‌ ബൈൻഡ്‌ ചെയ്യും. അതിനു​വേണ്ടി പത്തു “ചേരു​വകൾ” വേണം. പേപ്പർ, മഷി, പുറംചട്ട, പശ, പുറം​ച​ട്ട​യ്‌ക്ക്‌ ഉള്ളിലുള്ള ലൈനിംങ്‌, സിൽവർ കളർ, റിബൺ, പുസ്‌ത​ക​ത്തി​ന്റെ തുന്നി​ക്കെട്ട്‌ വരുന്ന ഭാഗം അഥവാ സ്‌പൈൻ ഉറപ്പി​ക്കാ​നുള്ള സാധനം, സ്‌​പൈ​നി​ന്റെ രണ്ട്‌ അറ്റവും ഇളകി​പ്പോ​കാ​തി​രി​ക്കാൻ ഉപയോ​ഗി​ക്കുന്ന ബാന്റ്‌, പുറം​ച​ട്ട​യു​ടെ അകംഭാ​ഗം എന്നിവ​യാണ്‌ അവ. 2019-ൽ ഈ സാധന​ങ്ങൾക്കു​വേണ്ടി മാത്രം ഏകദേശം 146 കോടി രൂപയാണ്‌ വേണ്ടി​വ​ന്നത്‌. ആ വർഷം ബൈബി​ളു​കൾ ഉണ്ടാക്കു​ന്ന​തി​നും അതു കയറ്റി അയയ്‌ക്കു​ന്ന​തി​നും ആയി അച്ചടി​ശാ​ല​യി​ലുള്ള നമ്മുടെ സഹോ​ദ​രങ്ങൾ മൂന്നു ലക്ഷത്തി​ല​ധി​കം മണിക്കൂ​റു​ക​ളാ​ണു ചെലവ​ഴി​ച്ചത്‌.

“നമ്മൾ നിർമി​ക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട പ്രസി​ദ്ധീ​ക​രണം ബൈബി​ളാണ്‌”

 ഈ കാര്യ​ങ്ങൾക്കെ​ല്ലാം​വേണ്ടി നമ്മൾ ഇത്രയ​ധി​കം പണവും സമയവും ചെലവ​ഴി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അന്താരാ​ഷ്ട്ര അച്ചടി​വി​ഭാ​ഗ​ത്തിൽ ജോലി ചെയ്യുന്ന ജോയൽ ബ്ലൂ സഹോ​ദരൻ പറയുന്നു: “നമ്മൾ നിർമി​ക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട പ്രസി​ദ്ധീ​ക​രണം ബൈബി​ളാണ്‌. അതിന്റെ കെട്ടും​മ​ട്ടും നമ്മൾ ആരാധി​ക്കുന്ന ദൈവ​ത്തെ​യും നമ്മൾ അറിയി​ക്കുന്ന സന്ദേശ​ത്തെ​യും മഹത്ത്വ​പ്പെ​ടു​ത്ത​ണ​മ​ല്ലോ?”

 പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ സാധാരണ പതിപ്പു​കൾ കൂടാതെ വായന​ക്കാ​രു​ടെ ആവശ്യങ്ങൾ കണക്കി​ലെ​ടുത്ത്‌ പ്രത്യേ​ക​പ​തി​പ്പു​ക​ളും നമ്മൾ ഇറക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ബ്രെയി​ലി​ലുള്ള പുതിയ ലോക ഭാഷാ​ന്തരം പത്തു ഭാഷക​ളിൽ നമ്മൾ പുറത്തി​റക്കി. ബ്രെയി​ലി​ലുള്ള ഒരു ബൈബിൾ അച്ചടി​ക്കാ​നാ​യി എട്ടു മണിക്കൂ​റോ​ളം വേണ്ടി​വ​രും. അങ്ങനെ​യുള്ള ബൈബി​ളി​ന്റെ വോളി​യ​ങ്ങ​ളെ​ല്ലാം അടുക്കി​വെ​ക്കു​ന്ന​തിന്‌ ഒരു ഷെൽഫിൽ 7.5 അടി​യെ​ങ്കി​ലും സ്ഥലം ആവശ്യ​മാണ്‌. ജയിലിൽ കഴിയു​ന്ന​വർക്കു​വേ​ണ്ടി​യും ബൈബി​ളി​ന്റെ പ്രത്യേ​ക​പ​തിപ്പ്‌ പുറത്തി​റ​ക്കാ​റുണ്ട്‌. കാരണം അങ്ങനെ​യുള്ള സ്ഥലങ്ങളിൽ കട്ടി​ബൈൻഡുള്ള പുസ്‌ത​കങ്ങൾ അനുവ​ദി​ക്കാ​റില്ല.

 പുതിയ ലോക ഭാഷാ​ന്തരം അതിന്റെ വായന​ക്കാ​രു​ടെ ജീവി​തത്തെ വളരെ​യ​ധി​കം സ്വാധീ​നി​ച്ചി​ട്ടുണ്ട്‌. കോം​ഗോ ജനാധി​പത്യ റിപ്പബ്ലി​ക്കി​ലുള്ള ടോംബെ എന്ന സ്ഥലത്തെ കിലുബ ഭാഷാ​സ​ഭ​യി​ലെ കാര്യം നോക്കുക. ടോംബെ ആ രാജ്യ​ത്തി​ന്റെ തലസ്ഥാ​ന​ത്തു​നിന്ന്‌ 1,700-ലധികം കിലോ​മീ​റ്റർ അകലെ​യാണ്‌. അവി​ടെ​യുള്ള സാക്ഷി​കൾക്കെ​ല്ലാം​കൂ​ടി ഒരു ബൈബിൾ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. അതാ​ണെ​ങ്കിൽ പഴയ കിലുബ ഭാഷയി​ലും. ആ ഒരു ബൈബിൾ മാറി​മാ​റി ഉപയോ​ഗി​ച്ചാണ്‌ അവർ മീറ്റി​ങ്ങു​കൾക്കു തയ്യാറാ​യി​രു​ന്നത്‌. എന്നാൽ 2018 ആഗസ്റ്റ്‌ മുതൽ അവി​ടെ​യുള്ള ഓരോ സഹോ​ദ​ര​ങ്ങൾക്കും ഇപ്പോൾ ഉപയോ​ഗി​ക്കുന്ന കിലുബ ഭാഷയിൽ പുതിയ ലോക ഭാഷാ​ന്തരം കിട്ടി​ത്തു​ടങ്ങി.

 തന്റെ ഭാഷയിൽ ലഭിച്ച പരിഷ്‌ക​രിച്ച പുതിയ ലോക ഭാഷാ​ന്ത​ര​ത്തെ​ക്കു​റിച്ച്‌ ജർമൻ ഭാഷ സംസാ​രി​ക്കുന്ന ഒരു സഹോ​ദരി പറയുന്നു: “മുമ്പൊ​ക്കെ ബൈബിൾ വായി​ക്ക​ണ​മ​ല്ലോ എന്നായി​രു​ന്നു എന്റെ ചിന്ത. എന്നാൽ ഇപ്പോൾ ബൈബിൾ താഴെ വെക്കാനേ തോന്നു​ന്നില്ല.” ജയിലിൽ കഴിയുന്ന ഒരു വ്യക്തി ഇങ്ങനെ എഴുതി: “എനിക്ക്‌ ഒരു പുതിയ ലോക ഭാഷാ​ന്തരം ബൈബിൾ കിട്ടി. അത്‌ എന്റെ ജീവി​തത്തെ ഒരുപാട്‌ മാറ്റി. ഇപ്പോ​ഴാണ്‌ ദൈവ​വ​ചനം ശരിക്കും മനസ്സി​ലാ​യി​ത്തു​ട​ങ്ങി​യത്‌. എനിക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയണം, അവരെ​പ്പോ​ലെ​യാ​കണം.”

 പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ നിർമാ​ണ​ത്തി​നാ​യി ലഭിച്ച എല്ലാ സംഭാ​വ​ന​ക​ളെ​യും അതിന്റെ വായന​ക്കാർ വിലമതിക്കുന്നു. donate.dan124.com-ൽ കാണുന്ന വ്യത്യസ്‌ത രീതികൾ ഉപയോ​ഗി​ച്ചാണ്‌ ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കു​വേ​ണ്ടിയി​ട്ടുള്ള ഈ സംഭാ​വ​നകൾ നൽകി​യി​ട്ടു​ള്ളത്‌. നിങ്ങൾ നിറഞ്ഞ മനസ്സോ​ടെ നൽകിയ ഈ സംഭാ​വ​ന​കൾക്കു നന്ദി.