വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

‘തൊട്ടറിയുന്ന’ ജീവിതങ്ങൾ

‘തൊട്ടറിയുന്ന’ ജീവിതങ്ങൾ

2021 ഒക്ടോബർ 1

 1912 ജൂൺ 1 ലക്കം വീക്ഷാ​ഗോ​പു​രം ഇങ്ങനെ എഴുതി: “നമ്മുടെ മിക്ക വായന​ക്കാർക്കും അന്ധരായ ആളുകളെ അറിയാം. അവർക്കു സൗജന്യ​മാ​യി വായി​ക്കാൻ പ്രസി​ദ്ധീ​ക​രണം ലഭ്യമാണ്‌. . . . അന്ധരാ​യ​വർക്കു തൊട്ട​റിഞ്ഞ്‌ വായി​ക്കാൻവേണ്ടി പ്രതല​ത്തിൽനിന്ന്‌ അൽപ്പം ഉയർന്ന കുത്തു​ക​ളാ​യാണ്‌ ഈ പ്രസി​ദ്ധീ​ക​രണം പ്രിന്റ്‌ ചെയ്‌തി​രി​ക്കു​ന്നത്‌.” വീക്ഷാ​ഗോ​പു​രം ഇങ്ങനെ തുടരു​ന്നു: “മഹത്തായ അനു​ഗ്ര​ഹങ്ങൾ ഈ ലോക​ത്തിൽ വരാനി​രി​ക്കു​ന്നു എന്ന സന്ദേശ​ത്തോട്‌ അന്ധരായ പല ആളുകൾക്കും വളരെ വിലമ​തി​പ്പാണ്‌.”

 ഈ വാക്കുകൾ എഴുതുന്ന സമയത്ത്‌ ലോകം മുഴുവൻ അംഗീ​ക​രിച്ച ഒരു ഇംഗ്ലീഷ്‌ ബ്രെയിൽ ലിപി ഉണ്ടായി​രു​ന്നില്ല. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾസ​ത്യ​ങ്ങൾ ബ്രെയിൽ ലിപി​യിൽ (പ്രതല​ത്തിൽനിന്ന്‌ അൽപ്പം ഉയർന്നു​നിൽക്കുന്ന കുത്തുകൾ ഉപയോ​ഗി​ച്ചു​ള്ളത്‌) ലഭ്യമാ​ക്കാൻ തുടങ്ങി​യി​രു​ന്നു. നമ്മൾ ഇപ്പോ​ഴും അതു ചെയ്യു​ന്നുണ്ട്‌. ഇന്ന്‌ 50-ലധികം ബ്രെയിൽ ഭാഷക​ളിൽ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭ്യമാണ്‌. അത്‌ എങ്ങനെ​യാണ്‌ ഉണ്ടാക്കു​ന്നത്‌?

അക്ഷരങ്ങളും ചിഹ്നങ്ങ​ളും എഴുതു​ന്നത്‌ ഉയർന്നു​നിൽക്കുന്ന കുത്തുകൾ (ഒന്നു മുതൽ ആറു വരെ എണ്ണം) വ്യത്യ​സ്‌ത​രീ​തി​യിൽ ക്രമീ​ക​രി​ച്ചാണ്‌. അവ രണ്ടു കോള​ങ്ങ​ളി​ലാ​യി ആറു ചതുര​ങ്ങ​ളിൽ ക്രമീ​ക​രി​ക്കും

ബ്രെയി​ലി​ലേക്കു മാറ്റുന്നു, എംബോസ്‌ ചെയ്യുന്നു

 ആദ്യം ചെയ്യേ​ണ്ടത്‌ വിവരത്തെ ബ്രെയിൽ ലിപി​യി​ലേക്കു മാറ്റുക എന്നതാണ്‌. ന്യൂ​യോർക്കി​ലെ പാറ്റേർസ​ണി​ലെ ടെക്‌സ്റ്റ്‌ പ്രോ​സ​സ്സിങ്ങ്‌ സർവീ​സിൽ പ്രവർത്തി​ക്കുന്ന മൈക്കിൾ മിലെൻ സഹോ​ദരൻ പറയുന്നു: “മുമ്പ്‌ നമ്മൾ അതിനാ​യി മറ്റുള്ളവർ ഉണ്ടാക്കിയ സോഫ്‌റ്റ്‌വെയർ ആണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. എന്നാൽ നമുക്ക്‌ ആവശ്യ​മായ എല്ലാ ബ്രെയിൽ ഭാഷക​ളും അത്‌ ഉപയോ​ഗിച്ച്‌ ചെയ്യാൻ കഴിഞ്ഞി​രു​ന്നില്ല. നമ്മൾ ഇപ്പോൾ വാച്ച്‌ടവർ ട്രാൻസ്ലേഷൻ സിസ്റ്റം ആണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. ലോക​ത്തി​ലെ മിക്ക ഭാഷക​ളി​ലേ​ക്കും വേണ്ട ബ്രെയിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉണ്ടാക്കാൻ ഇത്‌ സഹായി​ക്കു​ന്നു. ഇതു​പോ​ലെ ഒരു സോഫ്‌റ്റ്‌വെയർ മറ്റ്‌ എവി​ടെ​യും കാണില്ല.”

 ഒരു പ്രസി​ദ്ധീ​ക​രണം ബ്രെയി​ലി​ലേക്കു മാറ്റു​മ്പോൾ ആ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ വിവരങ്ങൾ മാത്രമല്ല, അതിലെ ചിത്ര​ങ്ങ​ളു​ടെ വിശദീ​ക​ര​ണം​കൂ​ടെ അതിൽ ഉൾപ്പെ​ടു​ത്തു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ന്റെ ബ്രെയിൽ പതിപ്പ്‌ നോക്കി​യാൽ പുറം​ച​ട്ട​യി​ലെ ചിത്ര​ത്തിന്‌ ഈ വിശദീ​ക​രണം നൽകി​യി​രി​ക്കു​ന്നതു കാണാം: “പച്ച പുതച്ച കുന്നു​ക​ളും മലകളും നിറഞ്ഞ ഒരു സ്ഥലത്തെ വളഞ്ഞു​പു​ളഞ്ഞ വഴിയി​ലൂ​ടെ നടന്നു​നീ​ങ്ങുന്ന ഒരാൾ.” കാഴ്‌ച​ശ​ക്തി​യി​ല്ലാത്ത, ശുശ്രൂ​ഷാ​ദാ​സ​നും മുൻനി​ര​സേ​വ​ക​നും ആയ ജംഷെദ്‌ പറയുന്നു: “ഈ ചിത്ര​ങ്ങ​ളു​ടെ വിശദീ​ക​ര​ണ​ങ്ങൾക്ക്‌ എത്ര നന്ദി പറഞ്ഞാ​ലും മതിയാ​കില്ല.”

 ബ്രെയി​ലി​ലേ​ക്കു മാറ്റി കഴിഞ്ഞാൽ പിന്നെ അത്‌ എംബോസ്‌ ചെയ്യു​ന്ന​തി​നാ​യി (പേപ്പറിൽ തൊട്ട​റി​യാ​വുന്ന കുത്തുകൾ ഉണ്ടാക്കു​ന്ന​തി​നാ​യി) ബ്രാ​ഞ്ചോ​ഫീ​സി​ലേക്ക്‌ അയച്ചു​കൊ​ടു​ക്കും. അവിടെ ബ്രെയിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ എംബോസ്‌ ചെയ്യു​ന്നതു കട്ടിയുള്ള പേപ്പറി​ലാണ്‌. എംബോസ്‌ ചെയ്യു​മ്പോൾ പേപ്പർ കീറി​പ്പോ​കാ​തി​രി​ക്കാ​നും കുറെ​ക്കാ​ലം ഉപയോ​ഗിച്ച്‌ കഴിയു​മ്പോൾ കുത്തിനു രൂപമാ​റ്റം വരാതി​രി​ക്കാ​നും ആണ്‌ ഇത്തരത്തിൽ ഈടു​നിൽക്കുന്ന പേപ്പറു​കൾ ഉപയോ​ഗി​ക്കു​ന്നത്‌. അതു കഴിയു​മ്പോൾ ഈ പേജു​ക​ളെ​ല്ലാം ഒന്നിച്ചു​കൂ​ട്ടി സ്‌​പൈറൽ ബൈൻഡിങ്ങ്‌ ചെയ്‌ത്‌ സഭകൾക്ക്‌ അയച്ചു​കൊ​ടു​ക്കും. ഒന്നുകിൽ സഭയ്‌ക്ക്‌ സാധാരണ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അയയ്‌ക്കു​ന്ന​തോ​ടൊ​പ്പം അത്‌ അയയ്‌ക്കും, അല്ലെങ്കിൽ പോ​സ്റ്റോ​ഫീ​സിൽ അന്ധർക്കുള്ള സൗജന്യ​സേ​വനം ലഭ്യമാ​ണെ​ങ്കിൽ അതു പ്രയോ​ജ​ന​പ്പെ​ടു​ത്തും. അത്യാ​വ​ശ്യ​മാ​ണെ​ങ്കിൽ അന്ധരായ അല്ലെങ്കിൽ കാഴ്‌ച​ശക്തി കുറവുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ സഭാ​യോ​ഗ​ങ്ങൾക്കുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ പെട്ടെന്നു കിട്ടാ​നുള്ള ക്രമീ​ക​ര​ണ​ങ്ങ​ളും ബ്രാ​ഞ്ചോ​ഫീസ്‌ ചെയ്യാ​റുണ്ട്‌.

 ഈ ജോലി​യിൽ ഒരുപാട്‌ സമയവും പണച്ചെ​ല​വും ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. ശരിക്കും പറഞ്ഞാൽ ന്യൂ​യോർക്കി​ലെ വാൾക്കി​ലി​ലുള്ള നമ്മുടെ പ്രിന്റ​റി​യിൽ 50,000 സാധാരണ ബൈബിൾ അച്ചടി​ക്കുന്ന സമയ​മെ​ടു​ക്കും രണ്ട്‌ ബ്രെയിൽ ബൈബിൾ എംബോസ്‌ ചെയ്യാൻ. ഗ്രെയ്‌ഡ്‌ 2 ഇംഗ്ലീഷ്‌ ബ്രെയി​ലി​ലെ ഒരു ബൈബിൾ 25 വാല്യം അടങ്ങു​ന്ന​താണ്‌. ബ്രെയി​ലിൽ ഇത്രയും വാല്യങ്ങൾ ഉണ്ടാക്കാൻ എത്ര​ത്തോ​ളം പണച്ചെ​ല​വുണ്ട്‌? ഒരു സാധാരണ ബൈബിൾ പുറത്തി​റ​ക്കു​ന്ന​തി​ന്റെ 123 മടങ്ങി​ല​ധി​കം! a 25 വാല്യ​മുള്ള ഒരു ബൈബി​ളി​ന്റെ കവറു​കൾക്കു​തന്നെ ഏകദേശം 10,000 രൂപ​യോ​ളം വരും.

ഗ്രെയ്‌ഡ്‌ 2 ഇംഗ്ലീഷ്‌ ബ്രെയി​ലി​ലെ പുതിയ ലോക ഭാഷാ​ന്തരം 25 വാല്യങ്ങൾ അടങ്ങി​യ​താണ്‌!

 ബ്രെയിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു പിന്നിൽ പ്രവർത്തി​ക്കുന്ന നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌? സൗത്ത്‌ ആഫ്രിക്ക ബ്രാഞ്ചിൽ സേവി​ക്കുന്ന നാദിയ പറയുന്നു: “അന്ധരോ കാഴ്‌ച​ശക്തി കുറവു​ള്ള​വ​രോ ആയ നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ ജീവിതം ഒട്ടും എളുപ്പമല്ല. അവരെ സഹായി​ക്കാ​നാ​യി എന്തെങ്കി​ലും ചെയ്യാ​നാ​കു​ന്നതു വലി​യൊ​രു അനു​ഗ്ര​ഹ​മാ​യി​ട്ടാണ്‌ എനിക്കു തോന്നു​ന്നത്‌. യഹോവ അവരെ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നു എന്നതിന്റെ തെളി​വാ​ണിത്‌.”

ബ്രെയിൽ ലിപി​യിൽ വായി​ക്കാൻ പഠിക്കുക

 എന്നാൽ അന്ധനായ ഒരു വ്യക്തിക്കു ബ്രെയിൽ വായി​ക്കാൻ അറിയി​ല്ലെ​ങ്കി​ലോ? കുറച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ നമ്മൾ ബ്രെയിൽ ലിപി​യിൽ വായി​ക്കാൻ പഠിക്കുക എന്ന ഒരു പഠനസ​ഹാ​യി പുറത്തി​റക്കി. അതിൽ അന്ധനായ ഒരു വ്യക്തിക്കു വായി​ക്കാൻവേണ്ടി ബ്രെയിൽ ലിപി​യും കാഴ്‌ച​യുള്ള ഒരു വ്യക്തിക്കു വായി​ക്കാൻ കഴിയുന്ന എഴുത്തു​ഭാ​ഷ​യും ഉണ്ടായി​രു​ന്നു. രണ്ടു പേർക്കും ഒരുമി​ച്ചി​രുന്ന്‌ പഠിക്കാൻ കഴിയുന്ന വിധത്തി​ലാണ്‌ അതു തയ്യാറാ​ക്കി​യത്‌. അന്ധനായ വ്യക്തിക്ക്‌ ബ്രെയിൽ എഴുതി പഠിക്കാൻവേണ്ടി ചില ഉപകര​ണ​ങ്ങ​ളും (പോസി​റ്റീവ്‌ സ്ലേറ്റും സ്റ്റൈല​സും) അതോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബ്രെയിൽ പഠിക്കുന്ന ഒരാൾക്ക്‌ ഓരോ അക്ഷരങ്ങ​ളും ഈ ഉപകര​ണങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി നോക്കാ​നാ​കു​മാ​യി​രു​ന്നു. ഇങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ അക്ഷരങ്ങൾ ഓർത്തി​രി​ക്കാ​നും അതു തൊട്ടു​നോ​ക്കി തിരി​ച്ച​റി​യാ​നും അദ്ദേഹ​ത്തി​നാ​കും.

“അത്‌ എനി​ക്കൊ​രു ഹരമാണ്‌”

 അന്ധരായ, കാഴ്‌ച​ശക്തി കുറവുള്ള സഹോ​ദ​രങ്ങൾ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനിന്ന്‌ എങ്ങനെ​യാ​ണു പ്രയോ​ജനം നേടു​ന്നത്‌? ഹെയ്‌റ്റി​യിൽ ജീവി​ക്കുന്ന ഏണസ്റ്റിന്റെ കാര്യ​മെ​ടു​ക്കുക. അദ്ദേഹം പതിവാ​യി മീറ്റി​ങ്ങി​നു വരുമാ​യി​രു​ന്നു. പക്ഷേ ബ്രെയി​ലിൽ ഒരു പ്രസി​ദ്ധീ​ക​ര​ണം​പോ​ലും ഉണ്ടായി​രു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ വിദ്യാർഥി​നി​യ​മ​നങ്ങൾ നടത്തണ​മെ​ങ്കി​ലും ചോ​ദ്യോ​ത്ത​ര​ചർച്ച​യ്‌ക്ക്‌ ഉത്തരങ്ങൾ പറയണ​മെ​ങ്കി​ലും ഒക്കെ അത്രയും ഭാഗം ഏണസ്റ്റ്‌ ഓർത്തു​വെ​ക്ക​ണ​മാ​യി​രു​ന്നു. അദ്ദേഹം പറയുന്നു: “എന്നാൽ ഇപ്പോൾ ബ്രെയി​ലിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കിട്ടു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ എപ്പോൾ വേണ​മെ​ങ്കി​ലും കൈ​പൊ​ക്കി ഉത്തരം പറയാം. ഞാനും മറ്റു സഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണെന്ന്‌ എനിക്കു തോന്നു​ന്നു. കാരണം ഞങ്ങൾക്കെ​ല്ലാം ഒരേ ആത്മീയാ​ഹാ​ര​മാ​ണ​ല്ലോ കിട്ടു​ന്നത്‌?“

 കാഴ്‌ച​ശ​ക്തി കുറവുള്ള, ഓസ്‌ട്രി​യ​യി​ലെ ഒരു മൂപ്പനാണ്‌ ജാൻ. അദ്ദേഹം വീക്ഷാ​ഗോ​പു​ര​പ​ഠ​ന​വും സഭാ ബൈബിൾപ​ഠ​ന​വും ഒക്കെ നടത്താ​റുണ്ട്‌. അദ്ദേഹം പറയുന്നു: “ഞാൻ വായി​ച്ചി​ട്ടുള്ള മറ്റ്‌ ബ്രെയിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾവെച്ച്‌ നോക്കി​യാൽ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പെട്ടെന്ന്‌ മനസ്സി​ലാ​ക്കാൻ പറ്റുന്ന​വ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌ എളുപ്പം കണ്ടുപി​ടി​ക്കാ​വുന്ന വിധത്തിൽ പേജ്‌ നമ്പറു​ക​ളും അടിക്കു​റി​പ്പു​ക​ളും ഒക്കെ കൊടു​ക്കും. ചിത്ര​ങ്ങൾക്ക്‌ വ്യക്തമായ വിശദീ​ക​ര​ണ​ങ്ങ​ളും ഉണ്ട്‌.”

 ദക്ഷിണ കൊറി​യ​യി​ലെ സീയോൻകെ എന്ന മുൻനി​ര​സേ​വിക അന്ധയും ബധിര​യും ആണ്‌. മുമ്പൊ​ക്കെ സഹോ​ദ​രിക്ക്‌ മീറ്റി​ങ്ങു​കൾ മനസ്സി​ലാ​ക​ണ​മെ​ങ്കിൽ മറ്റൊ​രാൾ സഹോ​ദ​രി​യു​ടെ കൈ പിടിച്ച്‌ ആംഗ്യ​ഭാഷ കാണി​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ ബ്രെയി​ലിൽ ബൈബിൾപ​ഠ​ന​സ​ഹാ​യി​കൾ ഉള്ളതു​കൊണ്ട്‌ സഹോ​ദ​രിക്ക്‌ അത്‌ സ്വയം വായി​ക്കാ​നാ​കു​ന്നു. സഹോ​ദരി പറയുന്നു: “മറ്റ്‌ ബ്രെയിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കാൻ വളരെ ബുദ്ധി​മു​ട്ടാണ്‌. കാരണം ചിലയി​ടത്ത്‌ കുത്തുകൾ ഉണ്ടായി​രി​ക്കില്ല. മറ്റു ചില​പ്പോൾ വരികൾ വളഞ്ഞു​പു​ള​ഞ്ഞാ​യി​രി​ക്കും. അല്ലെങ്കിൽ പേപ്പറി​നു കട്ടിയു​ണ്ടാ​കില്ല. പക്ഷേ യഹോ​വ​യു​ടെ സാക്ഷികൾ നല്ല ഗുണനി​ല​വാ​ര​മുള്ള പേപ്പറാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. അതിലെ കുത്തു​ക​ളൊ​ക്കെ വളരെ വ്യക്തമാ​യ​തു​കൊണ്ട്‌ എനിക്ക്‌ വായി​ക്കാൻ വളരെ എളുപ്പ​മാണ്‌. മുമ്പൊ​ക്കെ മറ്റ്‌ ആളുകൾ സഹായി​ച്ചാൽ മാത്രമേ ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ എനിക്ക്‌ പഠിക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. പക്ഷേ ഇപ്പോൾ എനിക്ക്‌ സ്വയം പഠിക്കാൻ പറ്റുന്നുണ്ട്‌. മീറ്റി​ങ്ങു​കൾക്ക്‌ തയ്യാറാ​കാ​നും നന്നായി പങ്കുപ​റ്റാ​നും കഴിയു​ന്ന​തു​കൊണ്ട്‌ എനിക്കി​പ്പോൾ ശരിക്കും സന്തോ​ഷ​മുണ്ട്‌! ബ്രെയി​ലി​ലുള്ള എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഞാൻ വായി​ക്കാ​റുണ്ട്‌. അത്‌ എനി​ക്കൊ​രു ഹരമാണ്‌.”

 നമ്മുടെ അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഉള്ളതു​പോ​ലെ ബ്രെയിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ഇങ്ങനെ ഒരു വാചക​മുണ്ട്‌: “ഈ പ്രസി​ദ്ധീ​ക​രണം വിൽപ്പ​ന​യ്‌ക്കു​ള്ളതല്ല. സ്വമന​സ്സാ​ലെ നൽകുന്ന സംഭാ​വ​ന​ക​ളു​ടെ പിന്തു​ണ​യോ​ടെ ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന ബൈബിൾവി​ദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യു​ടെ ഭാഗമാ​യി​ട്ടാണ്‌ ഇത്‌ പ്രസി​ദ്ധീ​ക​രി​ക്കു​ന്നത്‌.” donate.dan124.com-ൽ വിശദീ​ക​രി​ച്ചി​രി​ക്കുന്ന വഴിക​ളി​ലൂ​ടെ ഇത്തരം സംഭാ​വ​നകൾ നൽകു​ന്ന​തിന്‌ നിങ്ങൾക്കു വളരെ നന്ദി. നിങ്ങൾ ഇത്തരത്തിൽ ഉദാരത കാണി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അന്ധരും കാഴ്‌ച​ശക്തി കുറവു​ള്ള​വ​രും ഉൾപ്പെടെ എല്ലാവർക്കും ആത്മീയാ​ഹാ​രം എത്തിക്കാ​നാ​കു​ന്നത്‌.

a ചില ബ്രെയിൽ സിസ്റ്റത്തിൽ സ്ഥലം ലാഭി​ക്കാ​നാ​യി വാക്കുകൾ ചുരുക്കി ഉപയോ​ഗി​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഗ്രെയ്‌ഡ്‌ 2 ബ്രെയി​ലിൽ, കൂടെ​ക്കൂ​ടെ ഉപയോ​ഗി​ക്കുന്ന വാക്കു​ക​ളും അക്ഷരക്കൂ​ട്ട​ങ്ങ​ളും ചുരുക്കി ഉപയോ​ഗി​ക്കു​ന്നു. അതു​കൊണ്ട്‌ ഗ്രെയ്‌ഡ്‌ 2 ബ്രെയി​ലി​ലുള്ള പുസ്‌തകം ഗ്രെയ്‌ഡ്‌ 1-നെ അപേക്ഷിച്ച്‌ ചെറു​താ​യി​രി​ക്കും.