വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

2020-ലെ “എപ്പോ​ഴും സന്തോ​ഷി​ക്കൂ!” മേഖലാ കൺ​വെൻ​ഷൻ പരിപാ​ടി​ക​ളു​ടെ പരിഭാഷ

2020-ലെ “എപ്പോ​ഴും സന്തോ​ഷി​ക്കൂ!” മേഖലാ കൺ​വെൻ​ഷൻ പരിപാ​ടി​ക​ളു​ടെ പരിഭാഷ

2020 ജൂലൈ 10

 ചരി​ത്ര​ത്തിൽ ആദ്യമാ​യി 2020 ജൂലൈ, ആഗസ്റ്റ്‌ മാസങ്ങ​ളിൽ ലോക​മെ​ങ്ങു​മുള്ള സഹോ​ദ​രങ്ങൾ ഒരേ സമയം മേഖലാ കൺ​വെൻ​ഷൻ പരിപാ​ടി​കൾ ആസ്വദി​ക്കും. ഇതിനാ​യി റെക്കോർഡ്‌ ചെയ്‌ത പ്രസം​ഗങ്ങൾ 500-ലധികം ഭാഷക​ളി​ലേക്കു പരിഭാഷ ചെയ്യണ​മാ​യി​രു​ന്നു. സാധാ​ര​ണ​ഗ​തി​യിൽ ഇങ്ങനെ​യൊ​രു പ്രോ​ജക്ട്‌ ആസൂ​ത്രണം ചെയ്യാ​നും പൂർത്തി​യാ​ക്കാ​നും ഒരു വർഷത്തി​ല​ധി​കം വേണ്ടി വരും. എന്നാൽ കൊ​റോണ വൈറസ്‌ മഹാമാ​രി മൂലമു​ണ്ടായ പ്രത്യേക സാഹച​ര്യം കാരണം 2020-ലെ “എപ്പോ​ഴും സന്തോ​ഷി​ക്കൂ!” മേഖലാ കൺ​വെൻ​ഷൻ പരിപാ​ടി​കൾ പരിഭാഷ ചെയ്യാൻ നാലു മാസത്തിൽ താഴെയേ സമയം കിട്ടി​യു​ള്ളൂ.

 ഇത്ര വലി​യൊ​രു പ്രോ​ജക്ട്‌ ചെയ്‌തു​തീർക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​ത്തുള്ള പരിഭാ​ഷാ സേവന​വി​ഭാ​ഗ​വും ഗ്ലോബൽ പർച്ചെ​യ്‌സിങ്‌ വിഭാ​ഗ​വും സഹായി​ച്ചു. ഈ ജോലി ചെയ്‌തു​തീർക്കു​ന്ന​തി​നു പല പരിഭാ​ഷാ ടീമു​കൾക്കും കൂടുതൽ ഉപകര​ണങ്ങൾ ആവശ്യ​മാ​ണെന്നു പരിഭാ​ഷാ സേവന​വി​ഭാ​ഗം കണ്ടെത്തി. പ്രത്യേ​കി​ച്ചും ഉയർന്ന ഗുണനി​ല​വാ​ര​മുള്ള മൈ​ക്രോ​ഫോ​ണു​കൾ ആവശ്യ​മാ​യി​രു​ന്നു. ഗ്ലോബൽ പർച്ചെ​യ്‌സിങ്‌ വിഭാഗം 1,000 മൈ​ക്രോ​ഫോ​ണു​കൾ വാങ്ങാ​നും അവ ഏതാണ്ട്‌ 200 സ്ഥലങ്ങളിൽ എത്തിച്ചു​കൊ​ടു​ക്കാ​നും വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു.

 ചെലവ്‌ കുറയ്‌ക്കു​ന്ന​തിന്‌ ഈ മൈ​ക്രോ​ഫോ​ണു​ക​ളെ​ല്ലാം മൊത്ത​മാ​യി വാങ്ങി ഒരു സ്ഥലത്ത്‌ എത്തിച്ചു. എന്നിട്ട്‌ അവി​ടെ​നിന്ന്‌ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലു​മുള്ള പരിഭാ​ഷ​കർക്ക്‌ അയച്ചു​കൊ​ടു​ത്തു. ഇങ്ങനെ മൊത്ത​ത്തിൽ വാങ്ങി​യ​തു​കൊണ്ട്‌ ഓരോ​ന്നാ​യി വാങ്ങു​ന്ന​തി​നെ​ക്കാൾ 20 ശതമാ​ന​ത്തോ​ളം ചെലവ്‌ കുറയ്‌ക്കാൻ കഴിഞ്ഞു. ഒരു മൈ​ക്രോ​ഫോൺ വാങ്ങു​ന്ന​തും അയച്ചു​കൊ​ടു​ക്കു​ന്ന​തും ഉൾപ്പെടെ ചെലവ്‌ ശരാശരി 12,700 രൂപയേ ആയുള്ളൂ.

 ഗ്ലോബൽ പർച്ചെ​യ്‌സിങ്‌ വിഭാ​ഗ​ത്തിന്‌ ഇവയെ​ല്ലാം വാങ്ങി അയയ്‌ക്കേ​ണ്ടി​യി​രു​ന്നത്‌ 2020 ഏപ്രിൽ, മെയ്‌ മാസങ്ങ​ളി​ലാ​യി​രു​ന്നു. മഹാമാ​രി കാരണം പല ബിസി​നെ​സ്സു​ക​ളും നിറു​ത്തി​വെ​ച്ചി​രി​ക്കുന്ന സമയവും ആയിരു​ന്നു അത്‌. എങ്കിലും മെയ്‌ മാസം അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ഭൂരി​ഭാ​ഗം വരുന്ന പരിഭാ​ഷാ കേന്ദ്ര​ങ്ങ​ളി​ലും ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലും പരിഭാഷ ചെയ്യുന്ന മറ്റ്‌ സ്ഥലങ്ങളി​ലും ആവശ്യ​ത്തി​നുള്ള ഉപകര​ണങ്ങൾ കിട്ടി.

 “ഈ പ്രോ​ജ​ക്ടിൽ ഉടനീളം ബഥേലി​ലെ ഡിപ്പാർട്ടു​മെ​ന്റു​ക​ളും പുറ​മെ​യുള്ള വ്യാപാ​രി​ക​ളും തമ്മിൽ നല്ല സഹകര​ണ​മു​ണ്ടാ​യി​രു​ന്നു” എന്ന്‌ ഗ്ലോബൽ പർച്ചെ​യ്‌സി​ങ്ങി​ന്റെ മേൽനോ​ട്ടം വഹിക്കുന്ന ജെ. സ്വിന്നി പറഞ്ഞു. “നമുക്ക്‌ ഇത്ര വേഗത്തി​ലും ചെലവ്‌ കുറച്ചും സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നാ​യത്‌ യഹോ​വ​യു​ടെ ആത്മാവി​ന്റെ സഹായം ഒന്നു​കൊണ്ട്‌ മാത്ര​മാണ്‌.”

 പരിഭാ​ഷാ സേവന​വി​ഭാ​ഗ​ത്തിൽ പ്രവർത്തി​ക്കുന്ന നിക്കളാസ്‌ അലാഡിസ്‌ പറയുന്നു, “ഈ ഉപകര​ണങ്ങൾ കിട്ടി​യ​പ്പോൾ ലോക്‌ഡൗ​ണി​ലാ​യി​രുന്ന പരിഭാ​ഷ​കർക്ക്‌ വലിയ സന്തോ​ഷ​മാ​യി. ടീം അംഗങ്ങൾ പലരും ഒറ്റപ്പെ​ട്ടു​പോ​യെ​ങ്കി​ലും അവർക്ക്‌ പ്രസം​ഗ​ങ്ങ​ളും നാടക​ങ്ങ​ളും പാട്ടു​ക​ളും 500-ലധികം ഭാഷക​ളി​ലേക്കു പരിഭാഷ ചെയ്യു​ന്ന​തി​നും റെക്കോർഡ്‌ ചെയ്യു​ന്ന​തി​നും ഒരുമിച്ച്‌ പ്രവർത്തി​ക്കാൻ കഴിഞ്ഞു.”

 ലോക​മെ​ങ്ങു​മു​ള്ള സഹോ​ദ​ര​ങ്ങൾക്കാ​യി 2020-ലെ “എപ്പോ​ഴും സന്തോ​ഷി​ക്കൂ!” കൺ​വെൻ​ഷ​നു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌ ഇത്‌. donate.dan124.com -ലൂടെയും മറ്റു വിധങ്ങ​ളി​ലും നിങ്ങൾ നൽകിയ ഉദാര​മായ സംഭാ​വ​ന​കൾകൊ​ണ്ടാണ്‌ ഇതെല്ലാം സാധ്യ​മാ​യത്‌.