വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 15

യേശു ആരാണ്‌?

യേശു ആരാണ്‌?

ചരി​ത്ര​ത്തി​ലെ പ്രമു​ഖ​വ്യ​ക്തി​ക​ളിൽ ഒരാളാ​ണു യേശു. മിക്കവാ​റും എല്ലാവ​രും​തന്നെ ആ പേര്‌ കേട്ടി​ട്ടു​ണ്ടാ​കും. എന്നാൽ പലർക്കും യേശു​വി​നെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യൊ​ന്നും അറിയില്ല. യേശു​വി​നെ​ക്കു​റിച്ച്‌ അനേകർക്കും വ്യത്യ​സ്‌ത​മായ അഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ളത്‌. എന്നാൽ ബൈബിൾ എന്താണ്‌ യേശു​വി​നെ​ക്കു​റിച്ച്‌ പറയു​ന്നത്‌?

1. യേശു ആരാണ്‌?

സ്വർഗ​ത്തിൽ വസിക്കുന്ന, ആത്മശരീ​ര​മുള്ള ഒരു ശക്തനായ വ്യക്തി​യാണ്‌ യേശു. മറ്റെല്ലാം സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ്‌ ദൈവ​മായ യഹോവ സൃഷ്ടി​ച്ചത്‌ യേശു​വി​നെ​യാണ്‌. അതു​കൊ​ണ്ടാണ്‌ യേശു​വി​നെ ‘എല്ലാ സൃഷ്ടി​ക​ളി​ലും​വെച്ച്‌ ആദ്യം ജനിച്ചവൻ’ എന്നു ബൈബിൾ വിളി​ക്കു​ന്നത്‌. (കൊ​ലോ​സ്യർ 1:15) യഹോവ നേരിട്ട്‌ സൃഷ്ടിച്ച ഒരേ ഒരു വ്യക്തി​യാ​യ​തു​കൊണ്ട്‌ ‘ഏകജാ​ത​നായ മകൻ’ എന്നും യേശു​വി​നെ വിളി​ക്കു​ന്നു. (യോഹ​ന്നാൻ 3:16) മറ്റെല്ലാം സൃഷ്ടി​ക്കാൻ പിതാ​വായ യഹോ​വയെ സഹായി​ച്ചു​കൊണ്ട്‌ യേശു കൂടെ​യു​ണ്ടാ​യി​രു​ന്നു. (സുഭാ​ഷി​തങ്ങൾ 8:30 വായി​ക്കുക.) യേശു​വിന്‌ ഇപ്പോ​ഴും യഹോ​വ​യു​മാ​യി അടുത്ത ബന്ധമുണ്ട്‌. ദൈവ​ത്തിൽനി​ന്നുള്ള സന്ദേശ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും അറിയി​ച്ചു​കൊണ്ട്‌ യേശു ദൈവ​ത്തി​നു​വേണ്ടി സംസാ​രി​ക്കു​ന്നു. അതു​കൊണ്ട്‌ യേശു​വി​നെ “വചനം” എന്നും വിളി​ക്കു​ന്നു.—യോഹ​ന്നാൻ 1:14.

2. യേശു ഭൂമി​യി​ലേക്ക്‌ വന്നത്‌ എന്തിനാണ്‌?

ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ്‌ യഹോവ ഒരു അത്ഭുതം ചെയ്‌തു. യഹോവ പരിശു​ദ്ധാ​ത്മാവ്‌ ഉപയോ​ഗിച്ച്‌ സ്വർഗ​ത്തി​ലു​ണ്ടാ​യി​രുന്ന യേശു​വി​ന്റെ ജീവനെ മറിയ എന്ന കന്യക​യു​ടെ ഗർഭപാ​ത്ര​ത്തി​ലേക്കു മാറ്റി. (ലൂക്കോസ്‌ 1:34, 35 വായി​ക്കുക.) അങ്ങനെ യേശു ഒരു മനുഷ്യ​നാ​യി ജനിച്ചു. മുൻകൂ​ട്ടി​പ്പറഞ്ഞ മിശിഹ അഥവാ ക്രിസ്‌തു ആകാനും മനുഷ്യ​കു​ടും​ബത്തെ രക്ഷിക്കാ​നും വേണ്ടി​യാ​യി​രു​ന്നു യേശു ഭൂമി​യി​ലേക്കു വന്നത്‌. a മിശി​ഹ​യെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന എല്ലാ കാര്യ​ങ്ങ​ളും യേശു​വി​ന്റെ കാര്യ​ത്തിൽ അങ്ങനെ​തന്നെ സംഭവി​ച്ചു. അതു​കൊണ്ട്‌ ആളുകൾക്ക്‌ യേശു “ജീവനുള്ള ദൈവ​ത്തി​ന്റെ മകനായ ക്രിസ്‌തു​വാണ്‌” എന്നു തിരി​ച്ച​റി​യാൻ കഴിഞ്ഞു.—മത്തായി 16:16.

3. യേശു ഇപ്പോൾ എവി​ടെ​യാണ്‌?

മരണ​ത്തോ​ടെ മനുഷ്യ​നാ​യുള്ള യേശു​വി​ന്റെ ജീവിതം അവസാ​നി​ച്ചെ​ങ്കി​ലും ദൈവം യേശു​വി​നെ ശക്തനായ ഒരു ആത്മവ്യ​ക്തി​യാ​യി ഉയിർപ്പി​ച്ചു. പിന്നീട്‌ യേശു സ്വർഗ​ത്തി​ലേക്ക്‌ തിരികെ പോയി. അവിടെ ദൈവം യേശു​വി​നെ “മുമ്പ​ത്തെ​ക്കാൾ ഉന്നതമായ ഒരു സ്ഥാന​ത്തേക്ക്‌ ഉയർത്തി.” (ഫിലി​പ്പി​യർ 2:9) ഇപ്പോൾ സ്വർഗ​ത്തിൽ യഹോവ കഴിഞ്ഞാൽ അടുത്ത വലിയ അധികാ​രം യേശു​വി​നാണ്‌ ഉള്ളത്‌.

ആഴത്തിൽ പഠിക്കാൻ

യേശു ശരിക്കും ആരാണ്‌? യേശു​വി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഈ കാര്യങ്ങൾ ഇനി നോക്കാം.

4. യേശു സർവശ​ക്ത​നായ ദൈവമല്ല

യേശു ഇപ്പോൾ ശക്തനായ ഒരു ആത്മവ്യ​ക്തി​യാ​യി സ്വർഗ​ത്തി​ലുണ്ട്‌. എങ്കിലും യേശു യഹോ​വ​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്നു. കാരണം, യഹോവ യേശു​വി​ന്റെ പിതാ​വും ദൈവ​വും ആണ്‌. ബൈബിൾ അത്‌ വ്യക്തമാ​യി പറയുന്നു. വീഡി​യോ കാണുക. സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ​യും യേശു​വി​ന്റെ​യും സ്ഥാന​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാം.

യഹോ​വ​യും യേശു​വും തമ്മിലുള്ള ബന്ധം എന്താ​ണെന്നു വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ താഴെ കൊടു​ത്തി​രി​ക്കുന്ന ബൈബിൾവാ​ക്യ​ങ്ങൾ സഹായി​ക്കും. ഓരോ വാക്യ​വും വായി​ച്ച​തി​നു ശേഷം അതിനു താഴെ​യുള്ള ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

ലൂക്കോസ്‌ 1:30-32 വായി​ക്കുക.

  • യേശു​വും ‘അത്യു​ന്ന​ത​നായ’ യഹോ​വ​യും തമ്മിലുള്ള ബന്ധത്തെ​ക്കു​റിച്ച്‌ ദൂതൻ എന്താണു പറഞ്ഞത്‌?

മത്തായി 3:16, 17 വായി​ക്കുക.

  • യേശു​വി​ന്റെ സ്‌നാ​ന​സ​മ​യത്ത്‌ സ്വർഗ​ത്തിൽനിന്ന്‌ കേട്ട വാക്കുകൾ എന്തായി​രു​ന്നു?

  • ആ ശബ്ദം ആരു​ടേ​താ​യി​രു​ന്നു?

യോഹ​ന്നാൻ 14:28 വായി​ക്കുക.

  • ഒരു അപ്പനാ​ണോ മകനാ​ണോ പ്രായ​വും അധികാ​ര​വും കൂടുതൽ?

  • യേശു യഹോ​വയെ പിതാവ്‌ എന്നു വിളിച്ചു. അതിൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കാം?

യോഹ​ന്നാൻ 12:49 വായി​ക്കുക.

  • താനും പിതാ​വും ഒരേ വ്യക്തി​ത​ന്നെ​യാണ്‌ എന്നാണോ യേശു ഉദ്ദേശി​ച്ചത്‌? നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

5. യേശു മിശി​ഹ​യാണ്‌ എന്നതിന്റെ തെളി​വു​കൾ

മനുഷ്യ​രെ രക്ഷിക്കാൻ ദൈവം തിര​ഞ്ഞെ​ടുത്ത മിശിഹ ആരാ​ണെന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം? അതിനു സഹായി​ക്കുന്ന ധാരാളം പ്രവച​നങ്ങൾ ബൈബി​ളി​ലുണ്ട്‌. വീഡി​യോ കാണുക. യേശു ഭൂമി​യിൽ വന്നപ്പോൾ നിറ​വേ​റിയ പ്രവച​ന​ങ്ങ​ളിൽ ചിലതു കാണാം.

താഴെ കൊടു​ത്തി​രി​ക്കുന്ന ബൈബിൾപ്ര​വ​ച​നങ്ങൾ വായി​ക്കുക. എന്നിട്ട്‌ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

മീഖ 5:2 വായി​ക്കുക. മിശി​ഹ​യു​ടെ ജനന​ത്തെ​ക്കു​റി​ച്ചുള്ള പ്രവചനം. b

  • യേശു ജനിച്ച​പ്പോൾ ഈ പ്രവചനം നിവൃ​ത്തി​യാ​യോ?—മത്തായി 2:1.

സങ്കീർത്തനം 34:20; സെഖര്യ 12:10 എന്നീ വാക്യങ്ങൾ വായി​ക്കുക. മിശി​ഹ​യു​ടെ മരണ​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ.

  • ഈ പ്രവച​നങ്ങൾ അങ്ങനെ​തന്നെ സംഭവി​ച്ചോ?—യോഹ​ന്നാൻ 19:33-37.

  • ഈ പ്രവച​ന​ങ്ങ​ളെ​ല്ലാം അതു​പോ​ലെ​തന്നെ നടക്കാ​നാ​യി യേശു​വിന്‌ എന്തെങ്കി​ലും ചെയ്യാൻ കഴിയു​മാ​യി​രു​ന്നോ?

  • ഇത്‌ യേശു​വി​നെ​ക്കു​റിച്ച്‌ എന്താണു തെളി​യി​ക്കു​ന്നത്‌?

6. യേശു​വി​നെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യും

യേശു​വി​നെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തിൽ യേശു​വി​നുള്ള സ്ഥാന​ത്തെ​ക്കു​റി​ച്ചും പഠി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ബൈബിൾ എടുത്തു​പ​റ​യു​ന്നു. യോഹ​ന്നാൻ 14:6; 17:3 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • നമ്മൾ യേശു​വി​നെ​ക്കു​റിച്ച്‌ പഠി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എന്താണ്‌?

ദൈവവുമായി ഒരു അടുത്ത ബന്ധത്തി​ലേക്ക്‌ വരാനുള്ള വഴി യേശു തുറന്നു​തന്നു, യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യം യേശു പഠിപ്പി​ച്ചു, യേശു​വി​ലൂ​ടെ നമുക്ക്‌ എന്നേക്കു​മുള്ള ജീവൻ നേടാം

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “യഹോ​വാ​സാ​ക്ഷി​കൾക്ക്‌ യേശു​വി​ല്ല​ല്ലോ.”

  • നിങ്ങൾ എന്തു പറയും?

ചുരു​ക്ക​ത്തിൽ

യേശു ശക്തനായ ആത്മവ്യ​ക്തി​യാണ്‌, ദൈവ​ത്തി​ന്റെ പുത്ര​നാണ്‌, മിശി​ഹ​യാണ്‌.

ഓർക്കുന്നുണ്ടോ?

  • യേശു​വി​നെ എന്തു​കൊ​ണ്ടാണ്‌ ‘എല്ലാ സൃഷ്ടി​ക​ളി​ലും​വെച്ച്‌ ആദ്യം ജനിച്ചവൻ’ എന്നു വിളി​ക്കു​ന്നത്‌?

  • യേശു ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌ എന്തു ചെയ്യു​ക​യാ​യി​രു​ന്നു?

  • യേശു മിശി​ഹ​യാ​ണെന്ന്‌ എങ്ങനെ അറിയാം?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

മനുഷ്യർക്ക്‌ മക്കളു​ണ്ടാ​കുന്ന രീതി​യി​ലാണ്‌ യഹോവ യേശു​വി​നെ സൃഷ്ടി​ച്ച​തെന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

“യേശു​വി​നെ ദൈവ​പു​ത്ര​നെന്നു വിളി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

ത്രിത്വം എന്ന ഉപദേശം ഒരു ബൈബിൾ പഠിപ്പി​ക്കലല്ല. എന്തു​കൊണ്ട്‌?

“യേശു ദൈവ​മാ​ണോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

ബൈബിൾ യേശു​വി​നെ​പ്പറ്റി എന്താണു പറയു​ന്ന​തെന്നു വ്യക്തമാ​യി മനസ്സി​ലാ​ക്കിയ ഒരു സ്‌ത്രീ​യു​ടെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ വായി​ക്കുക.

“മതവി​ശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മാറിചി​ന്തി​ച്ച​തി​ന്റെ കാരണം ജൂതമ​ത​ത്തി​ലാ​യി​രുന്ന ഒരു സ്‌ത്രീ വിശദീ​ക​രി​ക്കു​ന്നു” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

a മനുഷ്യകുടുംബത്തെ രക്ഷിക്കാൻ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട വ്യക്തി എന്നു സൂചി​പ്പി​ക്കുന്ന സ്ഥാന​പ്പേ​രു​ക​ളാണ്‌ മിശിഹ, ക്രിസ്‌തു എന്നിവ. മനുഷ്യ​രെ രക്ഷി​ക്കേ​ണ്ടി​വ​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും യേശു അത്‌ എങ്ങനെ​യാണ്‌ ചെയ്‌ത​തെ​ന്നും 2627 പാഠങ്ങ​ളിൽ പഠിക്കും.

b മിശിഹ ഭൂമി​യിൽ വരുന്ന​തി​നെ​പ്പറ്റി കൃത്യ​മാ​യി പറയുന്ന ഒരു പ്രവച​ന​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ പിൻകു​റിപ്പ്‌ 2 കാണുക.