വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 39

ഒരു പ്രതി​ക​ര​ണ​വും ഇല്ലാത്ത തലമു​റ​യു​ടെ കാര്യം കഷ്ടം!

ഒരു പ്രതി​ക​ര​ണ​വും ഇല്ലാത്ത തലമു​റ​യു​ടെ കാര്യം കഷ്ടം!

മത്തായി 11:16-30; ലൂക്കോസ്‌ 7:31-35

  • യേശു ചില നഗരങ്ങളെ അപലപി​ക്കു​ന്നു

  • യേശു ആശ്വാ​സ​വും ഉന്മേഷ​വും വാഗ്‌ദാ​നം ചെയ്യുന്നു

സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കു​റിച്ച്‌ യേശു​വി​നു വലിയ മതിപ്പാണ്‌. പക്ഷേ മിക്കവ​രും യോഹ​ന്നാ​നെ എങ്ങനെ​യാ​ണു കാണു​ന്നത്‌? യേശു പറയുന്നു: “ഈ തലമുറ . . . ചന്തസ്ഥല​ങ്ങ​ളിൽ ഇരുന്ന്‌ കളിക്കൂ​ട്ടു​കാ​രോട്‌ ഇങ്ങനെ വിളി​ച്ചു​പ​റ​യുന്ന കുട്ടി​ക​ളെ​പ്പോ​ലെ​യാണ്‌: ‘ഞങ്ങൾ നിങ്ങൾക്കാ​യി കുഴലൂ​തി, നിങ്ങളോ നൃത്തം ചെയ്‌തില്ല. ഞങ്ങൾ വിലാ​പ​ഗീ​തം പാടി, നിങ്ങളോ നെഞ്ചത്ത​ടി​ച്ചില്ല.’”​—മത്തായി 11:16, 17.

എന്താണ്‌ യേശു അർഥമാ​ക്കു​ന്നത്‌? യേശു​തന്നെ അതു വിശദീ​ക​രി​ക്കു​ന്നു: “യോഹ​ന്നാൻ തിന്നാ​ത്ത​വ​നും കുടി​ക്കാ​ത്ത​വ​നും ആയി വന്നപ്പോൾ, ‘അവനു ഭൂതബാ​ധ​യുണ്ട്‌ ’ എന്ന്‌ ആളുകൾ പറഞ്ഞു. എന്നാൽ മനുഷ്യ​പു​ത്രൻ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യു​ന്ന​വ​നാ​യി വന്നപ്പോൾ ‘ഇതാ! തീറ്റി​പ്രി​യ​നും വീഞ്ഞു​കു​ടി​യ​നും ആയ മനുഷ്യൻ, നികു​തി​പി​രി​വു​കാ​രു​ടെ​യും പാപി​ക​ളു​ടെ​യും കൂട്ടു​കാ​രൻ’ എന്ന്‌ അവർ പറഞ്ഞു.” (മത്തായി 11:18, 19) യോഹ​ന്നാ​നാ​ണെ​ങ്കിൽ വീഞ്ഞു​പോ​ലും തൊടാ​തെ ഒരു നാസീ​രാ​യി ലളിത​ജീ​വി​തം നയിക്കു​ന്നു. എന്നിട്ടും അദ്ദേഹ​ത്തി​നു ഭൂതബാ​ധ​യു​ണ്ടെന്ന്‌ ആളുകൾ പറയുന്നു. (സംഖ്യ 6:2, 3; ലൂക്കോസ്‌ 1:15) അതേസ​മയം യേശു മറ്റെല്ലാ​വ​രെ​യും​പോ​ലെ ജീവി​ക്കു​ന്നു. വളരെ മിതമായ രീതി​യി​ലാ​ണു തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യു​ന്നത്‌. പക്ഷേ യേശു അങ്ങേയറ്റം പോകു​ന്നെ​ന്നാണ്‌ ആരോ​പണം. ഒരു വിധത്തി​ലും ആളുകളെ തൃപ്‌തി​പ്പെ​ടു​ത്താൻ പറ്റി​ല്ലെന്നു തോന്നു​ന്നു.

ചന്തസ്ഥലത്തെ കുട്ടി​ക​ളോ​ടാ​ണു യേശു ഈ തലമു​റയെ ഉപമി​ക്കു​ന്നത്‌. മറ്റു കുട്ടികൾ കുഴലൂ​തു​മ്പോൾ നൃത്തം ചെയ്യാ​നോ മറ്റുള്ളവർ വിലാ​പ​ഗീ​തം പാടു​മ്പോൾ കൂടെ കരയാ​നോ അവർ കൂട്ടാ​ക്കു​ന്നില്ല. “പക്ഷേ ജ്ഞാനം അതിന്റെ പ്രവൃ​ത്തി​ക​ളാൽ നീതി​യു​ള്ള​തെന്നു തെളി​യും” എന്നു യേശു പറയുന്നു. (മത്തായി 11:16, 19) അതെ, യേശു​വി​ന്റെ​യും യോഹ​ന്നാ​ന്റെ​യും ‘പ്രവൃ​ത്തി​കൾ’ അവർക്കെ​തി​രെ​യുള്ള ആരോ​പ​ണങ്ങൾ തെറ്റാ​ണെന്നു തെളി​യി​ക്കു​ന്നു.

ഒരു പ്രതി​ക​ര​ണ​വും ഇല്ലാത്ത​വ​രെന്ന്‌ ആ തലമു​റ​യെ​ക്കു​റിച്ച്‌ പറഞ്ഞ​ശേഷം യേശു കോരസീൻ, ബേത്ത്‌സ​യിദ, കഫർന്ന​ഹൂം എന്നീ നഗരങ്ങ​ളു​ടെ കാര്യം എടുത്തു​പ​റ​യു​ന്നു. അവിടെ യേശു പല അത്ഭുത​പ്ര​വൃ​ത്തി​ക​ളും ചെയ്‌തി​രു​ന്നു. ആ അത്ഭുതങ്ങൾ ഫൊയ്‌നി​ക്യ​ന​ഗ​ര​ങ്ങ​ളായ സോരി​ലും സീദോ​നി​ലും ചെയ്‌തി​രു​ന്നെ​ങ്കിൽ അവർ മാനസാ​ന്ത​ര​പ്പെ​ടു​മാ​യി​രു​ന്നെന്നു യേശു പറയുന്നു. കഫർന്ന​ഹൂ​മി​നെ​ക്കു​റി​ച്ചും യേശു സംസാ​രി​ക്കു​ന്നു. അവിടെ താമസി​ച്ചു​കൊ​ണ്ടാ​ണു യേശു കുറച്ചു​കാ​ലം പ്രവർത്തി​ച്ചത്‌. എന്നിട്ടും യേശു​വി​നെ ശ്രദ്ധി​ക്കാൻ മിക്കവ​രും കൂട്ടാ​ക്കി​യില്ല. ആ നഗര​ത്തെ​ക്കു​റിച്ച്‌ യേശു പറയു​ന്നത്‌ “ന്യായ​വി​ധി​ദി​വസം സൊ​ദോ​മി​നു ലഭിക്കുന്ന വിധി​യെ​ക്കാൾ കടുത്ത​താ​യി​രി​ക്കും” അതിന്റെ വിധി എന്നാണ്‌.​—മത്തായി 11:24.

തുടർന്ന്‌, വില​യേ​റിയ ആത്മീയ​സ​ത്യ​ങ്ങൾ “ജ്ഞാനി​ക​ളിൽനി​ന്നും ബുദ്ധി​ശാ​ലി​ക​ളിൽനി​ന്നും” മറച്ചു​വെ​ച്ചിട്ട്‌ അവ ചെറിയ കുട്ടി​ക​ളെ​പ്പോ​ലുള്ള എളിയ​വർക്കു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​തിന്‌ യേശു തന്റെ പിതാ​വി​നെ സ്‌തു​തി​ക്കു​ന്നു. (മത്തായി 11:25) യേശു അവർക്ക്‌ ഹൃദ്യ​മായ ഒരു ക്ഷണം നൽകുന്നു: “കഷ്ടപ്പെ​ടു​ന്ന​വരേ, ഭാരങ്ങൾ ചുമന്ന്‌ വലയു​ന്ന​വരേ, നിങ്ങ​ളെ​ല്ലാ​വ​രും എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം. എന്റെ നുകം വഹിച്ച്‌ എന്നിൽനിന്ന്‌ പഠിക്കൂ. ഞാൻ സൗമ്യ​നും താഴ്‌മ​യു​ള്ള​വ​നും ആയതു​കൊണ്ട്‌ നിങ്ങൾക്ക്‌ ഉന്മേഷം കിട്ടും; കാരണം, എന്റെ നുകം മൃദു​വും എന്റെ ചുമടു ഭാരം കുറഞ്ഞ​തും ആണ്‌.”​—മത്തായി 11:28-30.

യേശു എങ്ങനെ​യാണ്‌ ഉന്മേഷം പകരു​ന്നത്‌? പാരമ്പ​ര്യ​ങ്ങൾ പിൻപ​റ്റാൻ നിർബ​ന്ധി​ച്ചു​കൊണ്ട്‌ മതനേ​താ​ക്ക​ന്മാർ ആളുകളെ ഭാര​പ്പെ​ടു​ത്തി​യി​രു​ന്നു. അവർ വെച്ച ശബത്തു​നി​യ​മങ്ങൾ കടുത്ത നിയ​ന്ത്ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ​വ​യാ​യി​രു​ന്നു. ഇവ ആളുകളെ വിഷമി​പ്പി​ച്ചു. എന്നാൽ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ പഠിപ്പി​ച്ചു​കൊണ്ട്‌ യേശു അവർക്ക്‌ ഉന്മേഷം പകർന്നു. പാരമ്പ​ര്യ​ങ്ങ​ളു​ടെ ഒരു കണിക​പോ​ലു​മി​ല്ലാ​ത്ത​വ​യാ​യി​രു​ന്നു ആ സത്യങ്ങൾ. കൂടാതെ രാഷ്‌ട്രീ​യാ​ധി​കാ​രി​ക​ളു​ടെ ആധിപ​ത്യ​ത്തിൻകീ​ഴിൽ ഞെരു​ങ്ങു​ന്ന​വർക്കും പാപഭാ​ര​ത്താൽ കഷ്ടപ്പെ​ടു​ന്ന​വർക്കും യേശു ആശ്വാ​സ​ത്തി​ന്റെ വഴി കാണി​ച്ചു​കൊ​ടു​ക്കു​ന്നു. അതെ, അവരുടെ പാപങ്ങൾ എങ്ങനെ ക്ഷമിച്ചു കിട്ടു​മെ​ന്നും അവർക്ക്‌ എങ്ങനെ ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​കാ​മെ​ന്നും യേശു വെളി​പ്പെ​ടു​ത്തു​ന്നു.

യേശു​വി​ന്റെ മൃദു​വായ നുകം സ്വീക​രി​ക്കുന്ന എല്ലാവർക്കും തങ്ങളെ​ത്തന്നെ ദൈവ​ത്തി​നു സമർപ്പി​ക്കാം. അവർക്ക്‌ അനുക​മ്പ​യും കരുണ​യും ഉള്ള സ്വർഗീ​യ​പി​താ​വി​നെ സേവി​ക്കാം. അത്‌ ഒരിക്ക​ലും ഒരു ഭാരമല്ല. കാരണം ദൈവ​ത്തി​ന്റെ നിയമങ്ങൾ ഭാരമു​ള്ള​വയല്ല.​—1 യോഹ​ന്നാൻ 5:3.