വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | ബൈബിൾ​—പിന്നിട്ട വഴികളിലൂടെ

ബൈബിൾ നശിക്കാ​തെ നമ്മുടെ കൈക​ളി​ലേക്ക്‌

ബൈബിൾ നശിക്കാ​തെ നമ്മുടെ കൈക​ളി​ലേക്ക്‌

പ്രശ്‌നം: ബൈബി​ളെ​ഴു​ത്തു​കാ​രും പകർപ്പെ​ഴു​ത്തു​കാ​രും വിവരങ്ങൾ എഴുതി​വെ​ക്കാൻ ഉപയോ​ഗി​ച്ചി​രു​ന്നത്‌ പപ്പൈ​റ​സു​ക​ളും തുകൽച്ചു​രു​ളു​ക​ളും ആണ്‌. * (2 തിമൊ​ഥെ​യൊസ്‌ 4:13) എളുപ്പം നശിച്ചു​പോ​കാ​വുന്ന വസ്‌തു​ക്ക​ളി​ലാണ്‌ ബൈബിൾ എഴുതി​യത്‌. എങ്കിലും അതിൽ എഴുതിയ വിവരങ്ങൾ ഇപ്പോ​ഴും ലഭ്യമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

എളുപ്പത്തിൽ കീറി​പ്പോ​കാ​വു​ന്ന​തും നിറം മങ്ങുന്ന​തും ആയിരു​ന്നു പപ്പൈ​റസ്‌. “പപ്പൈ​റസ്‌ താളുകൾ കാല​ക്ര​മേണ ജീർണിച്ച്‌ പൊടി​യും നാരും ആയിത്തീ​രും” എന്ന്‌ ഈജി​പ്‌തി​നെ​ക്കു​റിച്ച്‌ പഠനം നടത്തുന്ന റിച്ചാർഡ്‌ പാർക്കിൻസ​ണും സ്റ്റീഫൻ ക്വോർക്കും പറയുന്നു. “പപ്പൈ​റസ്‌ താളുകൾ കെട്ടു​ക​ളാ​ക്കി ഭദ്രമാ​യി സൂക്ഷി​ച്ചു​വെ​ച്ചാ​ലും അവയിൽ ഈർപ്പ​വും പൂപ്പലും വരാൻ ഇടയുണ്ട്‌. കൂടാതെ, ചിതൽ പോലുള്ള കീടങ്ങൾ ആക്രമി​ക്കാ​നും അങ്ങനെ അത്‌ നശിച്ചു​പോ​കാ​നും ഇടയുണ്ട്‌.” ചില പപ്പൈ​റ​സു​കൾ കണ്ടെടു​ത്ത​തി​നു ശേഷം ശക്തമായ വെയി​ല​ത്തും ഈർപ്പ​മുള്ള സാഹച​ര്യ​ത്തി​ലും വെച്ച​പ്പോൾ അത്‌ പെട്ടെന്ന്‌ നശിക്കു​ന്ന​താ​യി കണ്ടു.

പപ്പൈറസുകളേക്കാൾ കൂടുതൽ ഈടു​നിൽക്കു​ന്നത്‌ തുകൽച്ചു​രു​ളു​കൾ തന്നെയാണ്‌. പക്ഷേ, അവ സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ ശക്തമായ വെളി​ച്ച​മോ ചൂടോ തണുപ്പോ ഏറ്റ്‌ അത്‌ നശിച്ചു​പോ​കും. * തുകൽച്ചു​രു​ളു​കൾക്ക്‌ കീടങ്ങ​ളു​ടെ ആക്രമ​ണ​ത്തെ​യും നേരി​ടേ​ണ്ടി​വ​രും. അതു​കൊ​ണ്ടാണ്‌, പല പുരാതന കൈയ​ഴു​ത്തു​പ്ര​തി​ക​ളും ഇന്നു നമുക്ക്‌ ലഭ്യമ​ല്ലാ​ത്തത്‌. ഇതു​പോ​ലെ ബൈബി​ളും നശിച്ചു​പോ​യി​രു​ന്നെ​ങ്കിൽ അതിലെ സന്ദേശം നമുക്ക്‌ ഇന്ന്‌ കിട്ടാതെ പോ​യേനേ.

ബൈബിളിന്റെ അതിജീ​വനം: ജൂതനി​യമം അനുസ​രിച്ച്‌ ഒരാൾ രാജാ​വാ​കു​മ്പോൾ ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​കങ്ങൾ ‘പകർത്തി​യെ​ഴു​തി തനിക്കു​വേണ്ടി അതിന്റെ ഒരു പകർപ്പ്‌ ഉണ്ടാക്ക​ണ​മാ​യി​രു​ന്നു.’ (ആവർത്തനം 17:18) ഒന്നാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും പകർപ്പെ​ഴുത്ത്‌ ജോലി​യാ​ക്കി​യി​രു​ന്നവർ, ധാരാളം കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഉണ്ടാക്കി​യി​രു​ന്നു. ഇസ്രാ​യേ​ലി​ലെ എല്ലാ സിന​ഗോ​ഗു​ക​ളി​ലും, അങ്ങ്‌ മാസി​ഡോ​ണിയ വരെയും തിരു​വെ​ഴു​ത്തു​ക​ളു​ടെ ചുരു​ളു​കൾ ലഭ്യമാ​യി​രു​ന്നു. (ലൂക്കോസ്‌ 4:16, 17; പ്രവൃ​ത്തി​കൾ 17:11) വളരെ പഴയ ചില കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഇപ്പോ​ഴു​മു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌?

ചാവുകടൽ ചുരു​ളു​കൾ എന്നറി​യ​പ്പെ​ടുന്ന കൈ​യെ​ഴു​ത്തു​പ്ര​തി​കൾ വരണ്ട കാലാ​വ​സ്ഥ​യുള്ള ഗുഹക​ളിൽ, കളിമൺഭ​ര​ണി​ക​ളിൽ നൂറ്റാ​ണ്ടു​ക​ളോ​ളം സൂക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു

“തിരു​വെ​ഴു​ത്തു​ക​ളു​ടെ ചുരു​ളു​കൾ വലിയ മൺകു​ട​ങ്ങ​ളി​ലും ഭരണി​ക​ളി​ലും സൂക്ഷി​ച്ചു​വെ​ക്കുന്ന ഒരു രീതി ജൂതന്മാർക്കു​ണ്ടാ​യി​രു​ന്നു” എന്ന്‌ ബൈബിൾ പണ്ഡിത​നായ ഫിലിപ്പ്‌ ഡബ്ലൂ കംഫെർട്ട്‌ പറയുന്നു. ക്രിസ്‌ത്യാ​നി​ക​ളും ആ രീതി പിന്തു​ടർന്നു. അതാണു പല ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും, വലിയ കളിമൺഭ​ര​ണി​ക​ളി​ലും ഈർപ്പ​വും തണുപ്പും ഒന്നും തട്ടാത്ത ചെറിയ മുറി​ക​ളി​ലും ഗുഹക​ളി​ലും ഒക്കെ സൂക്ഷി​ച്ചി​രു​ന്നത്‌.

പ്രയോജനം: ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​യു​ടെ ആയിര​ക്ക​ണ​ക്കിന്‌ ഭാഗങ്ങൾ (അവയിൽ ചിലത്‌ 2,000-ത്തിലധി​കം വർഷം പഴക്കമു​ള്ള​താണ്‌) ഇന്ന്‌ നമ്മുടെ കൈക​ളിൽ കേടു​കൂ​ടാ​തെ ലഭ്യമാ​യി​രി​ക്കു​ന്നു. മറ്റ്‌ ഏതൊരു പുരാതന ഗ്രന്ഥത്തി​ന്റെ​യും ഇത്രയും പഴക്ക​മേ​റിയ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ കിട്ടി​യി​ട്ടില്ല.

^ ഖ. 3 വെള്ളത്തിൽ വളരുന്ന പപ്പൈ​റസ്‌ ചെടി​ക​ളിൽനി​ന്നാണ്‌ എഴുതാൻ ഉപയോ​ഗി​ക്കുന്ന പപ്പൈ​റസ്‌ എന്ന വസ്‌തു ഉണ്ടാക്കി​യി​രു​ന്നത്‌. അതു​പോ​ലെ മൃഗങ്ങ​ളു​ടെ തോലിൽനി​ന്നാണ്‌ തുകൽച്ചു​രു​ളു​കൾ ഉണ്ടാക്കി​യി​രു​ന്നത്‌.

^ ഖ. 5 ഉദാഹരണത്തിന്‌, പ്രധാ​ന​പ്പെട്ട വ്യക്തികൾ ഔദ്യോ​ഗി​ക​മാ​യി ഒപ്പിട്ട ഐക്യ​നാ​ടു​ക​ളു​ടെ സ്വാത​ന്ത്ര്യ​പ്ര​ഖ്യാ​പന രേഖ തുകൽച്ചു​രു​ളി​ലാണ്‌ എഴുതി​യത്‌. ഇപ്പോൾ 250 വർഷം​പോ​ലും ആയിട്ടില്ല അത്‌ മങ്ങിമങ്ങി വായി​ക്കാൻ പറ്റാത്ത അവസ്ഥയി​ലാ​യി​രി​ക്കു​ന്നു.