വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | ബൈബിൾ​—പിന്നിട്ട വഴികളിലൂടെ

കാര്യ​മാ​ക്കേണ്ട കഥ

കാര്യ​മാ​ക്കേണ്ട കഥ

ബൈബി​ളി​നെ​പ്പോ​ലെ മറ്റൊരു പുസ്‌ത​ക​വും ഇല്ല. കാലങ്ങ​ളാ​യിട്ട്‌ ആളുക​ളു​ടെ വിശ്വാ​സത്തെ ഇതു​പോ​ലെ രൂപ​പ്പെ​ടു​ത്തുന്ന പുസ്‌തകം വേറെ​യില്ല. എന്നാൽ അതേസ​മയം ഇത്ര​യേറെ പരി​ശോ​ധ​ന​ക​ളും വിമർശ​ന​ങ്ങ​ളും നേരിട്ട പുസ്‌ത​ക​വും മറ്റൊ​ന്നില്ല.

ഉദാഹരണത്തിന്‌, നമ്മുടെ കൈവശം ഇരിക്കുന്ന ബൈബി​ളു​കൾ, ആദിമ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ആശ്രയി​ക്കാൻ കൊള്ളാ​വുന്ന പകർപ്പു​കൾത്തന്നെ ആണോ എന്ന കാര്യ​ത്തിൽ ചില പണ്ഡിത​ന്മാർ സംശയം പ്രകടി​പ്പി​ച്ചി​ട്ടുണ്ട്‌. “ബൈബി​ളി​ന്റെ ആദ്യകാ​ല​പ്രതി അതേ വിധത്തിൽ പകർത്തി​യെ​ഴു​തി​യി​ട്ടുണ്ട്‌ എന്നു നമുക്ക്‌ ഉറപ്പിച്ച്‌ പറയാ​നാ​കില്ല” എന്നാണ്‌ മതകാ​ര്യ​ങ്ങ​ളിൽ പഠനം നടത്തുന്ന ഒരു പ്രൊ​ഫ​സ്സ​റു​ടെ അഭി​പ്രാ​യം. “പകർപ്പു​ക​ളിൽ ധാരാളം പിശകു​കൾ സംഭവി​ച്ചി​രി​ക്കു​ന്നു. നൂറ്റാ​ണ്ടു​കൾകൊണ്ട്‌ ആദ്യകാ​ല​പ്ര​തി​ക​ളിൽനിന്ന്‌ ഒരുപാട്‌ കാര്യങ്ങൾ നീക്കം ചെയ്യ​പ്പെ​ട്ടി​ട്ടുണ്ട്‌. അങ്ങനെ നോക്കു​മ്പോൾ ആദ്യത്തെ കൈ​യെ​ഴു​ത്തു​പ്ര​തി​യിൽനിന്ന്‌ എണ്ണിയാൽ ഒടുങ്ങാത്ത വിധം വ്യത്യ​സ്‌ത​മാണ്‌ ഇന്നത്തെ പകർപ്പു​കൾ,” എന്നും അദ്ദേഹം പറഞ്ഞു.

ചിലർ അവരുടെ മതപശ്ചാ​ത്തലം കാരണം ബൈബിൾ വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്ന​താ​ണോ എന്നു സംശയി​ക്കു​ന്ന​വ​രാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ വിശു​ദ്ധ​പു​സ്‌തകം ഒക്കെയാണ്‌. പക്ഷേ അതിൽ ചില മാറ്റങ്ങൾ വരുത്തി​യി​ട്ടുണ്ട്‌, എന്നാണ്‌ ഫൈസ​ലി​നെ കുടും​ബാം​ഗങ്ങൾ പഠിപ്പി​ച്ചി​രു​ന്നത്‌. ഫൈസൽ പറയുന്നു: “അതു​കൊണ്ട്‌ ആരെങ്കി​ലും ബൈബി​ളി​നെ​ക്കു​റിച്ച്‌ എന്നോടു സംസാ​രി​ക്കാൻ വന്നാൽ എനിക്ക്‌ വലിയ സംശയ​മാണ്‌.” അദ്ദേഹം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “അവരുടെ കൈയി​ലി​രി​ക്കു​ന്നത്‌ മാറ്റം വരുത്തിയ ബൈബി​ളാ​ണ​ല്ലോ?”

ബൈബിളിൽ മാറ്റം വരുത്തി​യി​ട്ടു​ണ്ടോ ഇല്ലയോ എന്നത്‌ ചിന്തി​ക്കേണ്ട ഒരു കാര്യ​മാ​ണോ? ഇനി പറയുന്ന ചോദ്യ​ങ്ങൾ ശ്രദ്ധി​ക്കുക: മൂലപാ​ഠ​ത്തിൽ ഭാവി​യെ​ക്കു​റി​ച്ചുള്ള ആശ്വാസം തരുന്ന വാഗ്‌ദാ​നങ്ങൾ ഉണ്ട്‌ എന്ന ഉറപ്പു​ള്ള​തു​കൊ​ണ്ടല്ലേ നിങ്ങൾക്ക്‌ ഇന്ന്‌ അവ വിശ്വ​സി​ക്കാൻ കഴിയു​ന്നത്‌? (റോമർ 15:4) മാറ്റങ്ങൾ വരുത്തിയ, പിശകു​ക​ളുള്ള ബൈബി​ളാണ്‌ ഇപ്പോ​ഴു​ള്ള​തെ​ങ്കിൽ ജോലി, കുടും​ബം, ആരാധന എന്നീ പ്രധാന കാര്യ​ങ്ങ​ളിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അതിലെ തത്ത്വങ്ങൾ നിങ്ങൾ ഉപയോ​ഗി​ക്കു​മോ?

ബൈബിളെഴുത്തുകാർ എഴുതിയ അന്നത്തെ എഴുത്തു​കൾ ഇപ്പോൾ കാണാ​നി​ല്ലെ​ങ്കി​ലും കൈ​കൊ​ണ്ടെ​ഴു​തിയ അവയുടെ ആയിര​ക്ക​ണ​ക്കിന്‌ പുരാതന പകർപ്പു​കൾ ഇന്നും ലഭ്യമാണ്‌, അവ നമുക്കു പരി​ശോ​ധി​ക്കാ​നും കഴിയും. ഈ കൈ​യെ​ഴു​ത്തു​പ​കർപ്പു​കൾ നശിച്ചു​പോ​കാ​തെ ഇത്രയും കാലം സൂക്ഷി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ​യാണ്‌? എതിർപ്പു​ക​ളെ​യും ആശയങ്ങൾ മാറ്റാൻ ഉള്ള ശ്രമങ്ങ​ളെ​യും എല്ലാം എങ്ങനെ​യാണ്‌ അത്‌ മറിക​ട​ന്നത്‌? പ്രശ്‌ന​ങ്ങ​ളെ​ല്ലാം മറിക​ടന്ന്‌ ബൈബിൾ ആളുക​ളു​ടെ കൈയിൽ എത്തിയി​രി​ക്കു​ന്നത്‌ ബൈബി​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം വർധി​പ്പി​ക്കു​ന്നി​ല്ലേ? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖന​ങ്ങ​ളിൽ കാണാം.