സുഭാ​ഷി​തങ്ങൾ 22:1-29

22  സത്‌പേര്‌* നേടു​ന്നതു സമ്പത്തി​നെ​ക്കാൾ പ്രധാനം;+ആദരവ്‌* നേടു​ന്നതു സ്വർണ​ത്തെ​ക്കാ​ളും വെള്ളി​യെ​ക്കാ​ളും നല്ലത്‌.   പണക്കാരനും പാവ​പ്പെ​ട്ട​വ​നും ഒരു കാര്യ​ത്തിൽ സാമ്യ​മുണ്ട്‌:* രണ്ടു പേരെ​യും ഉണ്ടാക്കി​യത്‌ യഹോ​വ​യാണ്‌.+   വിവേകമുള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു;എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു.*   താഴ്‌മയുടെയും യഹോ​വ​ഭ​യ​ത്തി​ന്റെ​യും പ്രതി​ഫ​ലംധനവും മഹത്ത്വ​വും ജീവനും ആണ്‌.+   വക്രതയുള്ള മനുഷ്യ​ന്റെ വഴിയിൽ മുള്ളു​ക​ളും കെണി​ക​ളും ഉണ്ട്‌;എന്നാൽ ജീവനിൽ കൊതി​യു​ള്ളവൻ അതിൽനി​ന്ന്‌ മാറി​ന​ട​ക്കും.+   ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക;+വയസ്സാ​യാ​ലും അവൻ അതു വിട്ടു​മാ​റില്ല.+   പണക്കാരൻ പാവ​പ്പെ​ട്ട​വനെ ഭരിക്കു​ന്നു;കടം വാങ്ങു​ന്നവൻ കടം കൊടു​ക്കു​ന്ന​വന്റെ അടിമ.+   അനീതി വിതയ്‌ക്കു​ന്നവൻ ആപത്തു കൊയ്യും;+അവന്റെ ഉഗ്ര​കോ​പ​ത്തി​ന്റെ വടി ഇല്ലാതാ​കും.+   കൈ അയച്ച്‌ ദാനം ചെയ്യുന്നവന്‌* അനു​ഗ്രഹം ലഭിക്കും;ആഹാര​ത്തിൽ ഒരു പങ്ക്‌ അവൻ ദരി​ദ്രനു കൊടു​ക്കു​ന്ന​ല്ലോ.+ 10  പരിഹാസിയെ ഓടി​ച്ചു​വി​ടുക;അപ്പോൾ തർക്കങ്ങൾ ഇല്ലാതാ​കും;വഴക്കും* നിന്ദയും അവസാ​നി​ക്കും. 11  ഹൃദയശുദ്ധി ഇഷ്ടപ്പെ​ടു​ക​യും ഹൃദ്യ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്യു​ന്ന​വന്‌രാജാ​വി​നെ സുഹൃ​ത്താ​യി കിട്ടും.+ 12  യഹോവയുടെ കണ്ണുകൾ അറിവ്‌ കാക്കുന്നു;എന്നാൽ ദൈവം വഞ്ചകന്റെ വാക്കുകൾ തകിടം​മ​റി​ക്കു​ന്നു.+ 13  “പുറത്ത്‌ ഒരു സിംഹ​മുണ്ട്‌! തെരുവിൽവെച്ച്‌* അത്‌ എന്നെ കൊല്ലും!” എന്നു മടിയൻ പറയുന്നു.+ 14  വഴിപിഴച്ച സ്‌ത്രീകളുടെ* വായ്‌ ആഴമുള്ള ഒരു കുഴി.+ യഹോവ കുറ്റം വിധി​ക്കു​ന്നവൻ അതിൽ വീഴും. 15  കുട്ടികളുടെ ഹൃദയ​ത്തോ​ടു വിഡ്‌ഢി​ത്തം പറ്റി​ച്ചേർന്നി​രി​ക്കു​ന്നു;+എന്നാൽ ശിക്ഷണ​ത്തി​നുള്ള വടി അതിനെ അവരിൽനി​ന്ന്‌ ദൂരെ അകറ്റും.+ 16  സമ്പത്തു വാരി​ക്കൂ​ട്ടാ​നാ​യി പാവ​പ്പെ​ട്ട​വരെ ചതിക്കുന്നവനും+സമ്പന്നന്മാർക്കു സമ്മാനങ്ങൾ നൽകു​ന്ന​വ​നുംഒടുവിൽ ദരി​ദ്ര​നാ​കും. 17  ജ്ഞാനികളുടെ വാക്കുകൾ ചെവി​യോർത്ത്‌ കേൾക്കുക;+അപ്പോൾ ഞാൻ നൽകുന്ന അറിവി​നെ​ക്കു​റിച്ച്‌ നിന്റെ ഹൃദയം ആഴമായി ചിന്തി​ക്കും.+ 18  മനസ്സിന്റെ ആഴങ്ങളിൽ അവ സൂക്ഷി​ച്ചു​വെ​ച്ചാൽ നിനക്കു സന്തോഷം ലഭിക്കും;+എപ്പോ​ഴും അവയെ​ല്ലാം നിന്റെ ചുണ്ടു​ക​ളി​ലു​ണ്ടാ​യി​രി​ക്കും.+ 19  നീ യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ട​തിന്‌ഞാൻ ഇതാ, നിനക്ക്‌ അറിവ്‌ തരുന്നു; 20  അറിവും മാർഗ​നിർദേ​ശ​വും പറഞ്ഞു​തന്ന്‌ഞാൻ നിനക്ക്‌ എഴുതി​യി​ട്ടി​ല്ലേ? 21  നിന്നെ അയച്ചവന്റെ അടു​ത്തേക്കു കൃത്യ​മായ വിവര​ങ്ങ​ളു​മാ​യി മടങ്ങി​ച്ചെ​ല്ലാൻഅതു നിന്നെ സത്യവും വിശ്വ​സ​നീ​യ​വും ആയ വാക്കുകൾ പഠിപ്പി​ച്ചി​ല്ലേ? 22  ദരിദ്രനാണല്ലോ എന്ന്‌ ഓർത്ത്‌ നീ ഒരാളെ കൊള്ള​യ​ടി​ക്ക​രുത്‌;*+സാധു​ക്ക​ളെ നഗരക​വാ​ട​ത്തിൽവെച്ച്‌ തകർക്ക​രുത്‌.+ 23  യഹോവ അവരുടെ കേസ്‌ വാദി​ക്കും;+അവരെ ചതിക്കു​ന്ന​വ​രു​ടെ ജീവ​നെ​ടു​ക്കും. 24  ദേഷ്യക്കാരനോടു കൂട്ടു കൂടരു​ത്‌;മുൻകോ​പി​യോ​ടു ചങ്ങാത്ത​മ​രുത്‌. 25  അങ്ങനെ ചെയ്‌താൽ നീ അവന്റെ വഴികൾ പഠിക്കു​ക​യുംകെണി​യിൽ അകപ്പെ​ടു​ക​യും ചെയ്യും.+ 26  കൈ കൊടു​ത്ത്‌ ജാമ്യം നിൽക്കു​ന്ന​വ​രു​ടെ​യുംവായ്‌പ​യ്‌ക്ക്‌ ഉറപ്പു കൊടു​ക്കു​ന്ന​വ​രു​ടെ​യും കൂട്ടത്തിൽ കൂടരു​ത്‌.+ 27  നിനക്ക്‌ അതു തിരി​ച്ചു​കൊ​ടു​ക്കാൻ കഴിയാ​തെ​വ​രു​മ്പോൾനീ കിടക്കുന്ന കിടക്ക നിനക്കു നഷ്ടപ്പെ​ടും. 28  നിന്റെ പൂർവി​കർ പണ്ടുപണ്ടേ സ്ഥാപിച്ച അതിർത്തി നീ മാറ്റരു​ത്‌.+ 29  വിദഗ്‌ധനായ ജോലി​ക്കാ​രനെ നീ കണ്ടിട്ടു​ണ്ടോ? അവൻ രാജാ​ക്ക​ന്മാ​രു​ടെ സന്നിധി​യിൽ നിൽക്കും;+സാധാ​ര​ണ​ക്കാ​രു​ടെ മുന്നിൽ അവനു നിൽക്കേ​ണ്ടി​വ​രില്ല.

അടിക്കുറിപ്പുകള്‍

അക്ഷ. “പ്രീതി.”
അക്ഷ. “പേര്‌.”
അക്ഷ. “കണ്ടുമു​ട്ടു​ന്നു.”
അഥവാ “പിഴ​യൊ​ടു​ക്കേ​ണ്ടി​വ​രു​ന്നു.”
അക്ഷ. “നല്ല കണ്ണുള്ള​വന്‌.”
അഥവാ “കേസു​ക​ളും.”
അഥവാ “പൊതു​ച​ത്വ​ര​ത്തിൽവെച്ച്‌.”
അക്ഷ. “അന്യസ്‌ത്രീ​ക​ളു​ടെ.” സുഭ 2:16 കാണുക.
ഈ പദം, മറ്റൊ​രാൾക്ക്‌ അർഹമാ​യത്‌ അന്യാ​യ​മാ​യി പിടി​ച്ചു​വെ​ക്കു​ന്ന​തി​നെ​യും അർഥമാ​ക്കു​ന്നു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം