വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തി​ന്റെ പേര്‌ എന്താണ്‌?

ദൈവ​ത്തി​ന്റെ പേര്‌ എന്താണ്‌?

നമ്മൾ ആരെ​യെ​ങ്കി​ലും പരിച​യ​പ്പെ​ടു​മ്പോൾ ആദ്യം എന്തായി​രി​ക്കും ചോദി​ക്കുക? “പേര്‌ എന്താണ്‌” എന്ന്‌. ഇതേ ചോദ്യം ദൈവ​ത്തോ​ടു ചോദി​ച്ചാൽ എന്തായി​രി​ക്കും മറുപടി?

“യഹോവ! അതാണ്‌ എന്റെ പേര്‌.”യശയ്യ 42:8.

ഈ പേര്‌ നിങ്ങൾ ആദ്യമാ​യി​ട്ടാ​ണോ കേൾക്കു​ന്നത്‌? ചില​പ്പോൾ ആയിരി​ക്കാം. കാരണം പല ബൈബിൾപ​രി​ഭാ​ഷ​ക​രും ദൈവ​ത്തി​ന്റെ പേര്‌ വളരെ ചുരു​ക്ക​മാ​യേ ഉപയോ​ഗി​ക്കു​ന്നു​ള്ളൂ. ചിലർ അത്‌ ഒട്ടും​തന്നെ ഉപയോ​ഗി​ക്കു​ന്നില്ല. “കർത്താവ്‌” എന്ന സ്ഥാന​പ്പേ​രാണ്‌ മിക്ക​പ്പോ​ഴും അവർ ഉപയോ​ഗി​ക്കു​ന്നത്‌. ബൈബിൾ ആദ്യം എഴുതിയ ഭാഷയിൽ 7,000-ത്തിലധി​കം തവണ ദൈവ​ത്തി​ന്റെ പേരു​ണ്ടാ​യി​രു​ന്നു. യ്‌, ഹ്‌, വ്‌, ഹ്‌ എന്നതിനു തത്തുല്യ​മായ നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​ന​ങ്ങ​ളാണ്‌ ഈ പേരി​ലു​ള്ളത്‌. ഇംഗ്ലീ​ഷിൽ “ജെഹോവ” എന്നാണു കാലങ്ങ​ളാ​യി പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നത്‌.

ദൈവത്തിന്റെ പേര്‌ എബ്രായപാഠങ്ങളിലും പല ബൈബിൾപ​രി​ഭാ​ഷ​ക​ളി​ലും കാണാം.

സങ്കീർത്തനങ്ങളുടെ ചാവു​കടൽ ചുരുൾ ഒന്നാം നൂറ്റാണ്ട്‌, എബ്രായ

ടിൻഡെയ്‌ലിന്റെ പരിഭാഷ 1530, ഇംഗ്ലീഷ്‌

റെയ്‌ന-വാലെറ പതിപ്പ്‌ 1602, സ്‌പാ​നിഷ്‌

യൂണിയൻ വേർഷൻ 1919, ചൈനീസ്‌

ദൈവ​ത്തി​ന്റെ പേര്‌—അത്‌ എത്ര പ്രധാ​ന​മാണ്‌?

ദൈവം തന്റെ പേരിനു വില കല്‌പി​ക്കു​ന്നു. ദൈവ​ത്തി​നു പേരി​ട്ടതു ദൈവം​ത​ന്നെ​യാണ്‌. യഹോവ ഇങ്ങനെ പ്രഖ്യാ​പി​ച്ചി​ട്ടുണ്ട്‌: “ഇത്‌ എന്നേക്കു​മുള്ള എന്റെ പേരാണ്‌. തലമു​റ​ത​ല​മു​റ​യോ​ളം എന്നെ ഓർക്കേ​ണ്ട​തും ഇങ്ങനെ​യാണ്‌.” (പുറപ്പാട്‌ 3:15) ഏതൊരു പേരി​നെ​ക്കാ​ളും അധികം തവണ ദൈവ​ത്തി​ന്റെ പേരാണു ബൈബി​ളി​ലു​ള്ളത്‌. സർവശക്തൻ, പിതാവ്‌, കർത്താവ്‌, ദൈവം തുടങ്ങിയ ദൈവ​ത്തി​ന്റെ സ്ഥാന​പ്പേ​രു​ക​ളെ​ക്കാ​ളും അബ്രാ​ഹാം, മോശ, ദാവീദ്‌, യേശു തുടങ്ങിയ വ്യക്തി​നാ​മ​ങ്ങ​ളെ​ക്കാ​ളും അധികം ദൈവ​ത്തി​ന്റെ പേരാണു കാണു​ന്നത്‌. കൂടാതെ തന്റെ പേര്‌ മറ്റുള്ളവർ അറിയാൻ യഹോവ ആഗ്രഹി​ക്കു​ന്നു​മുണ്ട്‌. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം മുഴു​ഭൂ​മി​ക്കും മീതെ അത്യു​ന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.”—സങ്കീർത്തനം 83:18.

യേശു ദൈവ​ത്തി​ന്റെ പേരിനു വില കല്‌പി​ക്കു​ന്നു. ‘സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ’ എന്നോ ‘കർത്താ​വി​ന്റെ പ്രാർഥന’ എന്നോ അറിയ​പ്പെ​ടുന്ന പ്രാർഥ​ന​യിൽ ദൈവ​ത്തോട്‌ ഇങ്ങനെ അപേക്ഷി​ക്കാൻ യേശു അനുഗാ​മി​കളെ പഠിപ്പി​ച്ചു: “അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ.” (മത്തായി 6:9) യേശു​തന്നെ ഇങ്ങനെ പ്രാർഥി​ച്ചു: “പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തേ​ണമേ.” (യോഹ​ന്നാൻ 12:28) ദൈവ​ത്തി​ന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തുക എന്നതാ​യി​രു​ന്നു യേശു ജീവി​ത​ത്തിൽ പ്രാധാ​ന്യം കൊടുത്ത കാര്യ​ങ്ങ​ളിൽ ഒന്ന്‌. അതു​കൊ​ണ്ടാണ്‌ യേശു പ്രാർഥ​ന​യിൽ ഇങ്ങനെ പറഞ്ഞത്‌: “ഞാൻ അങ്ങയുടെ പേര്‌ ഇവരെ അറിയി​ച്ചി​രി​ക്കു​ന്നു, ഇനിയും അറിയി​ക്കും.”—യോഹ​ന്നാൻ 17:26.

ദൈവത്തെ അറിയു​ന്നവർ ഈ പേരിനു വില കല്‌പി​ക്കു​ന്നു. തങ്ങളുടെ സംരക്ഷ​ണ​വും രക്ഷയും ദൈവ​ത്തി​ന്റെ അതുല്യ​മായ പേരു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്ന കാര്യം പണ്ടത്തെ ദൈവ​ജനം മനസ്സി​ലാ​ക്കി. “യഹോ​വ​യു​ടെ പേര്‌ ബലമുള്ള ഗോപു​രം. നീതി​മാൻ അതി​ലേക്ക്‌ ഓടി​ച്ചെന്ന്‌ സംരക്ഷണം നേടും.” (സുഭാ​ഷി​തങ്ങൾ 18:10) “യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.” (യോവേൽ 2:32) ദൈവ​ത്തി​ന്റെ പേര്‌, ദൈവത്തെ സേവി​ക്കു​ന്ന​വരെ വേർതി​രി​ച്ചു​കാ​ണി​ക്കു​മെന്നു ബൈബിൾ പറയുന്നു. “ആളുക​ളെ​ല്ലാം അവരവ​രു​ടെ ദൈവ​ത്തി​ന്റെ നാമത്തിൽ നടക്കും; എന്നാൽ നമ്മൾ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ എന്നു​മെ​ന്നേ​ക്കും നടക്കും.”—മീഖ 4:5; പ്രവൃ​ത്തി​കൾ 15:14.

ദൈവ​ത്തി​ന്റെ പേര്‌ വെളി​പ്പെ​ടു​ത്തു​ന്നത്‌

ഈ പേര്‌ ദൈവത്തെ അതുല്യ​നാ​ക്കു​ന്നു. പല പണ്ഡിത​ന്മാ​രും യഹോവ എന്ന പേരിന്റെ അർഥം “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാ​ണെന്ന്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. താൻ ആരാ​ണെന്നു മോശ​യോ​ടു പറഞ്ഞ​പ്പോൾ യഹോവ തന്റെ പേരിന്റെ അർഥ​ത്തെ​ക്കു​റി​ച്ചുള്ള കൂടുതൽ വിശദാം​ശങ്ങൾ നൽകി. യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്ത്‌ ആയിത്തീ​രാൻ തീരു​മാ​നി​ച്ചാ​ലും അങ്ങനെ ആയിത്തീ​രും.” (പുറപ്പാട്‌ 3:14) അങ്ങനെ നോക്കു​മ്പോൾ ദൈവ​ത്തി​ന്റെ പേര്‌, സകലവും അസ്‌തി​ത്വ​ത്തിൽ വരാൻ ഇടയാ​ക്കിയ സ്രഷ്ടാവ്‌ എന്ന സ്ഥാനത്തെ മാത്രമല്ല അർഥമാ​ക്കു​ന്നത്‌. ദൈവം തന്റെ ലക്ഷ്യം സാധി​ക്കാൻ എന്തായി​ത്തീ​ര​ണ​മോ അതായി​ത്തീ​രു​ക​യും തന്റെ സൃഷ്ടികൾ എന്തായി​ത്തീ​ര​ണ​മോ അങ്ങനെ ആക്കിത്തീർക്കു​ക​യും ചെയ്യുന്നു. സ്ഥാന​പ്പേ​രു​കൾ ദൈവ​ത്തി​ന്റെ സ്ഥാനവും അധികാ​ര​വും ശക്തിയും വെളി​പ്പെ​ടു​ത്തു​മ്പോൾ യഹോവ എന്ന പേര്‌ ദൈവം ആരാ​ണെ​ന്നും ദൈവ​ത്തിന്‌ ആരാകാ​മെ​ന്നും കാണി​ക്കു​ന്നു.

ഈ പേര്‌ ദൈവ​ത്തി​നു നമ്മളോ​ടുള്ള താത്‌പ​ര്യം വെളി​പ്പെ​ടു​ത്തു​ന്നു. നമ്മളോ​ടും മറ്റെല്ലാ സൃഷ്ടി​ക​ളോ​ടും ദൈവ​ത്തിന്‌ എത്ര അടുപ്പ​മു​ണ്ടെന്നു ദൈവ​ത്തി​ന്റെ പേരിന്റെ അർഥം വ്യക്തമാ​ക്കു​ന്നു. കൂടാതെ, ദൈവം തന്റെ പേര്‌ അറിയി​ച്ചതു നമ്മൾ ദൈവത്തെ അറിയാൻ ദൈവം ആഗ്രഹി​ക്കു​ന്നു എന്നതിന്റെ തെളി​വാണ്‌. മാത്രമല്ല, നമ്മൾ ചോദി​ക്കു​ന്ന​തി​നു മുമ്പേ ദൈവം​തന്നെ മുൻ​കൈ​യെ​ടുത്ത്‌ തന്റെ പേര്‌ നമ്മളെ അറിയി​ച്ചു. ഇതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌: ഒരിക്ക​ലും മനസ്സി​ലാ​ക്കാൻ കഴിയാത്ത വിധം ദൂരെ​യെ​ങ്ങോ സ്ഥിതി ചെയ്യുന്ന ഒരു ദേവനാ​യല്ല, അടുക്കാൻ കഴിയുന്ന ഒരു യഥാർഥ​വ്യ​ക്തി​യാ​യി നമ്മൾ ദൈവത്തെ കാണാ​നാ​ണു ദൈവം ആഗ്രഹി​ക്കു​ന്നത്‌.—സങ്കീർത്തനം 73:28.

ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ക്കു​ന്നതു ദൈവ​ത്തോ​ടുള്ള നമ്മുടെ താത്‌പ​ര്യ​ത്തെ​യാ​ണു കാണി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ കൂട്ടു​കാ​ര​നാ​ക്കാൻ ആഗ്രഹി​ക്കു​ന്ന​യാ​ളോ​ടു നിങ്ങളു​ടെ പേര്‌ വിളി​ച്ചു​കൊ​ള്ളാൻ നിങ്ങൾ പറഞ്ഞേ​ക്കാം. എന്നാൽ അയാൾ നിങ്ങളു​ടെ പേര്‌ മനഃപൂർവം ഉപയോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? നിങ്ങൾക്ക്‌ എന്തു തോന്നും? നിങ്ങളെ കൂട്ടു​കാ​ര​നാ​ക്കാൻ അയാൾക്കു ശരിക്കും ആഗ്രഹ​മു​ണ്ടോ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ദൈവ​ത്തി​ന്റെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. യഹോവ മനുഷ്യ​രോ​ടു തന്റെ പേരു പറയു​ക​യും അത്‌ ഉപയോ​ഗി​ക്കാൻ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ക്കു​മ്പോൾ ദൈവ​ത്തോട്‌ അടുക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നെന്നു കാണി​ക്കു​ക​യാണ്‌. ‘ദൈവ​നാ​മ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്ന​വ​രെ​പ്പോ​ലും (അഥവാ ‘ചിന്തി​ക്കു​ന്ന​വ​രെ​പ്പോ​ലും,’ അടിക്കു​റിപ്പ്‌)’ ദൈവം ശ്രദ്ധി​ക്കു​ന്നു.—മലാഖി 3:16.

ദൈവത്തെ അറിയു​ന്ന​തി​ന്റെ ആദ്യപ​ടി​യാ​ണു ദൈവ​ത്തി​ന്റെ പേര്‌ അറിയു​ന്നത്‌. പക്ഷേ അവിടം​കൊണ്ട്‌ നിറു​ത്ത​രുത്‌. ആ പേരിന്റെ ഉടമ​യെ​ക്കു​റിച്ച്‌ നമ്മൾ കൂടുതൽ മനസ്സി​ലാ​ക്കണം. ദൈവം എങ്ങനെ​യു​ള്ള​വ​നാ​ണെന്നു നമ്മൾ അറിയണം.

ദൈവത്തിന്റെ പേര്‌ എന്താണ്‌? യഹോവ എന്നാണു ദൈവ​ത്തി​ന്റെ പേര്‌. ആ പേര്‌ തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാൻ കഴിവുള്ള ഒരു വ്യക്തി​യാ​യി ദൈവത്തെ തിരി​ച്ച​റി​യി​ക്കു​ന്നു.