വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം

മക്കൾക്ക്‌ ലൈം​ഗിക വിദ്യാ​ഭ്യാ​സം നൽകേ​ണ്ടത്‌ അനിവാ​ര്യം

മക്കൾക്ക്‌ ലൈം​ഗിക വിദ്യാ​ഭ്യാ​സം നൽകേ​ണ്ടത്‌ അനിവാ​ര്യം

അലീഷ a എന്ന കൗമാ​ര​ക്കാ​രി: “സെക്‌സി​നെ​പ്പറ്റി പലതും അറിയ​ണ​മെ​ന്നുണ്ട്‌. പക്ഷേ അച്ഛനോ​ടോ അമ്മയോ​ടോ ചോദി​ക്കാൻ എനിക്കു പേടി​യാണ്‌. ഞാനെ​ന്തെ​ങ്കി​ലും കുഴപ്പ​ത്തിൽ ചാടി​യി​ട്ടു​ണ്ടെന്ന്‌ അവർ വിചാ​രി​ച്ചാ​ലോ.”

അലീഷയുടെ അമ്മ ആലീസ്‌: “മോളെ വിളി​ച്ചി​രു​ത്തി ലൈം​ഗിക കാര്യ​ങ്ങ​ളെ​പ്പറ്റി പറഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്നുണ്ട്‌. പക്ഷേ അവളെ​യൊന്ന്‌ സ്വസ്ഥമാ​യി അടുത്തു​കി​ട്ടി​യി​ട്ടു​വേണ്ടേ?”

ലൈം​ഗി​ക​ത​യു​ടെ അതി​പ്ര​സ​ര​മാണ്‌ എവി​ടെ​യും. ടിവി​യും സിനി​മ​യും പരസ്യ​ങ്ങ​ളു​മൊ​ക്കെ കാണി​കൾക്കു മുമ്പിൽ ലൈം​ഗി​ക​ത​യു​ടെ വലി​യൊ​രു ലോകം തുറന്നു​കൊ​ടു​ക്കു​ന്നു. ആശ്ചര്യ​മെന്നു പറയട്ടെ, ഈ വിഷയ​ത്തിന്‌ വിലക്കു കൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒരു മണ്ഡലമുണ്ട്‌: ഭവനം! കാനഡ​യി​ലുള്ള മൈക്കിൾ എന്ന കൗമാ​ര​ക്കാ​രൻ പറയുന്നു: “സെക്‌സി​നെ​പ്പറ്റി മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ക്കാൻ ഞങ്ങൾ കുട്ടി​കൾക്ക്‌ വലിയ ചമ്മലാണ്‌. എന്നാൽ കൂട്ടു​കാ​രോട്‌ സംസാ​രി​ക്കു​മ്പോൾ അങ്ങനെ​യൊ​രു പ്രശ്‌ന​മില്ല.”

പക്ഷേ, ‘ഇതൊക്കെ എങ്ങനെ​യാണ്‌ കുട്ടി​ക​ളു​ടെ മുഖത്തു​നോ​ക്കി പറയു​ന്നത്‌’ എന്നായി​രി​ക്കാം മാതാ​പി​താ​ക്കൾ ചിന്തി​ക്കു​ന്നത്‌. ഹെൽത്ത്‌ എജ്യു​ക്കേ​റ്റ​റായ ഡെബ്രാ ഡബ്ല്യൂ. ഹാഫ്‌നർ തന്റെ പുസ്‌ത​ക​ത്തിൽ (ബിയോണ്ട്‌ ദ ബിഗ്‌ ടോക്ക്‌) ഇങ്ങനെ പറയുന്നു: “മക്കളെ ലൈം​ഗി​ക​ത​യെ​പ്പറ്റി പഠിപ്പി​ക്കാൻ എന്താണു ചെയ്യു​ന്ന​തെന്ന്‌ പല മാതാ​പി​താ​ക്ക​ളും എന്നോടു പറഞ്ഞി​ട്ടുണ്ട്‌. ആ വിഷയ​ങ്ങ​ളെ​പ്പറ്റി പറയുന്ന ഒരു പുസ്‌തകം വാങ്ങി​ക്കൊ​ണ്ടു​വന്ന്‌ കുട്ടി​യു​ടെ മുറി​യിൽ വെച്ചി​ട്ടു​പോ​കും. പക്ഷേ അതിലുള്ള വിവരങ്ങൾ ചർച്ച​ചെ​യ്യാൻ അവർ മിന​ക്കെ​ടാ​റില്ല.” ഹാഫ്‌ന​റു​ടെ അഭി​പ്രാ​യ​ത്തിൽ ഇങ്ങനെ​യുള്ള മാതാ​പി​താ​ക്കൾ കുട്ടി​കൾക്കു നൽകുന്ന സന്ദേശം ഇതാണ്‌: “നിങ്ങളു​ടെ ശരീര​ത്തിന്‌ ഉണ്ടാകുന്ന മാറ്റങ്ങ​ളെ​ക്കു​റി​ച്ചും ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നിങ്ങൾ അറിഞ്ഞി​രി​ക്ക​ണ​മെന്ന്‌ ഞങ്ങൾക്കുണ്ട്‌; പക്ഷേ അതേക്കു​റിച്ച്‌ നിങ്ങ​ളോ​ടു സംസാ​രി​ക്കാൻ ഞങ്ങൾക്കു ബുദ്ധി​മു​ട്ടാണ്‌.”

എന്നാൽ ഒരു മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ എന്ന നിലയിൽ എന്തു സമീപ​ന​മാണ്‌ നിങ്ങൾ സ്വീക​രി​ക്കേ​ണ്ടത്‌? ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ നിങ്ങൾ മക്കൾക്ക്‌ പറഞ്ഞു​കൊ​ടു​ക്കണം. അത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മൂന്നു കാരണങ്ങൾ കാണുക:

  1. ലൈം​ഗി​ക​ത​യു​ടെ മാറി​വ​രുന്ന നിർവ​ച​നങ്ങൾ. “ഭാര്യാ​ഭർത്താ​ക്ക​ന്മാർ തമ്മിലുള്ള ശാരീ​രി​ക​ബന്ധം എന്ന പഴയ നിർവ​ച​നമല്ല ഇപ്പോൾ സെക്‌സി​നു​ള്ളത്‌. ഓറൽ സെക്‌സ്‌, അനൽ സെക്‌സ്‌, സൈബർ സെക്‌സ്‌, ഫോണി​ലൂ​ടെ​യുള്ള ‘സെക്‌സ്റ്റിങ്‌’ ഇതൊ​ക്കെ​യാണ്‌ ഇന്നത്തെ പുതു​മകൾ,” 20 വയസ്സുള്ള ജെയിംസ്‌.

  2. കുട്ടി​യു​ടെ മനസ്സിൽ ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള അബദ്ധധാ​ര​ണകൾ കയറി​ക്കൂ​ടാൻ ഇടയുണ്ട്‌. “സ്‌കൂ​ളിൽ പോകാൻ തുടങ്ങു​മ്പോൾത്തന്നെ സെക്‌സി​നെ​ക്കു​റിച്ച്‌ കുട്ടികൾ കേട്ടു​തു​ട​ങ്ങും. പക്ഷേ, ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ അവർ അറിയ​ണ​മെന്ന്‌ നിങ്ങൾ ആഗ്രഹി​ക്കുന്ന വിവര​ങ്ങ​ളാ​യി​രി​ക്കില്ല അവർക്കു ലഭിക്കു​ന്നത്‌,” ഷീല എന്നു പേരുള്ള ഒരമ്മ പറയുന്നു.

  3. സെക്‌സി​നെ​ക്കു​റിച്ച്‌ പലതും അറിയ​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും കുട്ടികൾ മുൻ​കൈ​യെ​ടുത്ത്‌ നിങ്ങ​ളോ​ടു ചോദി​ച്ചെ​ന്നു​വ​രില്ല. “സെക്‌സി​നെ​പ്പറ്റി അച്ഛനോ​ടും അമ്മയോ​ടും എന്ത്‌ ചോദി​ക്ക​ണ​മെന്ന്‌ എനിക്ക​റി​യില്ല,” 15-കാരി അന്ന (ബ്രസീൽ) പറയുന്നു.

മക്കൾക്ക്‌ ആവശ്യ​മായ പ്രബോ​ധനം നൽകാൻ മാതാ​പി​താ​ക്ക​ളായ നിങ്ങ​ളെ​യാണ്‌ ദൈവം ചുമത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (എഫെസ്യർ 6:4) അവർക്ക്‌ ലൈം​ഗിക വിദ്യാ​ഭ്യാ​സം നൽകു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. ഈ വിഷയ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ നിങ്ങൾക്കും മക്കൾക്കും ഒരു​പോ​ലെ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്നത്‌ ശരിയാണ്‌. എന്നാൽ അങ്ങനെ ചെയ്യു​ന്നത്‌ തികച്ചും ഗുണക​ര​മാ​യി​രി​ക്കും. 14 വയസ്സുള്ള ഡാലിയ പറയുന്നു: “സെക്‌സി​നെ​ക്കു​റിച്ച്‌ അച്ഛനമ്മ​മാ​രിൽനി​ന്നു​തന്നെ അറിയാ​നാണ്‌ ഞങ്ങൾക്കി​ഷ്ടം. അല്ലാതെ ടീച്ചർമാ​രിൽനി​ന്നോ ടിവി പ്രോ​ഗ്രാ​മു​ക​ളിൽനി​ന്നോ അല്ല.” മിക്ക കുട്ടി​ക​ളു​ടെ​യും ആഗ്രഹം ഇതുതന്നെ ആയിരി​ക്കും. അങ്ങനെ​യാ​ണെ​ങ്കിൽ, ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ എപ്പോൾ, എങ്ങനെ മക്കളോ​ടു സംസാ​രി​ക്കാം?

പ്രായ​ത്തി​ന​നു​സ​രിച്ച്‌. . .

സാധാ​ര​ണ​ഗ​തി​യിൽ വളരെ ചെറു​പ്പ​ത്തിൽത്തന്നെ കുട്ടികൾ സെക്‌സി​നെ​ക്കു​റി​ച്ചു കേട്ടു​തു​ട​ങ്ങും. പരി​ഭ്രാ​ന്തിക്ക്‌ ഇടയാ​ക്കുന്ന മറ്റൊരു സംഗതി​യു​മുണ്ട്‌. നാം ജീവി​ക്കു​ന്നത്‌ അന്ത്യകാ​ല​ത്താ​ണെ​ന്നും ദുഷ്ടമ​നു​ഷ്യർ ഒന്നി​നൊന്ന്‌ വഷളത്തം പ്രവർത്തി​ക്കു​മെ​ന്നും ബൈബിൾ പറയുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1, 13) കാമാന്ധത ബാധി​ച്ചവർ കുട്ടി​കളെ ചൂഷണം ചെയ്യു​ന്ന​താ​യുള്ള റിപ്പോർട്ടു​കൾ നിത്യേ​ന​യെ​ന്നോ​ണം നാം കേൾക്കു​ന്നു.

ചെറു​പ്രാ​യ​ത്തിൽത്തന്നെ കുട്ടി​കൾക്ക്‌ ലൈം​ഗിക വിദ്യാ​ഭ്യാ​സം നൽകു​ന്ന​താണ്‌ ഈ ഉത്‌ക​ണ്‌ഠ​കൾക്കുള്ള പരിഹാ​രം. “ഈ വിഷയം സംസാ​രി​ക്കാൻ കുട്ടികൾ കൗമാ​ര​ത്തി​ലെ​ത്തു​ന്ന​തു​വരെ കാത്തി​രി​ക്കേ​ണ്ട​തില്ല. കാരണം, ആ പ്രായ​ത്തിൽ ഇത്തരം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ തുറന്നു സംസാ​രി​ക്കാൻ അവർക്കു മടിയാ​യി​രി​ക്കും,” ജർമനി​യി​ലുള്ള റെനെറ്റ്‌ എന്ന അമ്മ പറയുന്നു. അതു​കൊണ്ട്‌ കുട്ടി​യു​ടെ പ്രായ​ത്തി​നു യോജി​ക്കുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കുക.

സ്‌കൂ​ളിൽ പോയി​ത്തു​ട​ങ്ങു​ന്ന​തി​നു മുമ്പ്‌:

ലൈം​ഗിക അവയവ​ങ്ങ​ളു​ടെ യഥാർഥ പേരു​കൾതന്നെ കുഞ്ഞു​ങ്ങൾക്കു പറഞ്ഞു​കൊ​ടു​ക്കാം. അതു​പോ​ലെ ലൈം​ഗിക അവയവ​ങ്ങ​ളിൽ തൊടാൻ ആരെയും അനുവ​ദി​ക്ക​രു​തെ​ന്നും പ്രത്യേ​കം പറയണം. മെക്‌സി​ക്കോ​യി​ലുള്ള ജൂലിയ പറയുന്നു: “മൂന്നു വയസ്സു​ള്ള​പ്പോൾത്തന്നെ ഞാൻ മകനെ ഇങ്ങനെ​യുള്ള കാര്യങ്ങൾ പഠിപ്പി​ച്ചു​തു​ടങ്ങി. അധ്യാ​പകർ, ആയമാർ, മുതിർന്ന കുട്ടികൾ എന്നിങ്ങനെ ആരിൽനി​ന്നും അവന്‌ ഉപദ്ര​വ​മു​ണ്ടാ​കാം എന്ന ചിന്ത എന്നെ ഭയപ്പെ​ടു​ത്തി. സ്വയം സംരക്ഷി​ക്കാൻ അവൻ പഠി​ക്കേ​ണ്ടി​യി​രു​ന്നു.”

ഇങ്ങനെ ചെയ്‌തു നോക്കൂ: ആരെങ്കി​ലും ശരീര​ത്തി​ലെ രഹസ്യ​ഭാ​ഗ​ങ്ങ​ളിൽ തൊടു​ക​യോ തലോ​ടു​ക​യോ ചെയ്‌താൽ എങ്ങനെ പ്രതി​ക​രി​ക്ക​ണ​മെന്ന്‌ കുട്ടിയെ പഠിപ്പി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ ഇതു​പോ​ലെ എന്തെങ്കി​ലും പറയാൻ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക: “എന്നെ തൊട​രുത്‌! തൊട്ടാൽ ഞാൻ പറഞ്ഞു​കൊ​ടു​ക്കും!” ഉപദ്ര​വി​ക്കാൻ ശ്രമി​ക്കു​ന്ന​യാൾ സമ്മാനങ്ങൾ നൽകി പ്രലോ​ഭി​പ്പി​ക്കു​ക​യോ പറഞ്ഞു​കൊ​ടു​ത്താൽ ഉപദ്ര​വി​ക്കു​മെന്ന്‌ ഭീഷണി​പ്പെ​ടു​ത്തു​ക​യോ ചെയ്‌തേ​ക്കാം. എന്നാൽ എന്തുവ​ന്നാ​ലും ഇത്തരം കാര്യങ്ങൾ അച്ഛനോ​ടോ അമ്മയോ​ടോ ഉറപ്പാ​യും പറഞ്ഞി​രി​ക്ക​ണ​മെന്ന്‌ കുട്ടിയെ ബോധ്യ​പ്പെ​ടു​ത്തുക. b

പ്രൈ​മറി-സ്‌കൂൾ കുട്ടി​കൾക്ക്‌:

കുട്ടി​കൾക്ക്‌ കുറച്ചു​കൂ​ടി വിവരങ്ങൾ നൽകാൻ പറ്റിയ സമയമാ​ണിത്‌. പീറ്റർ എന്ന ഒരു പിതാവ്‌ പറയുന്നു: “ലൈം​ഗിക കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്ന​തി​നു​മുമ്പ്‌, അതി​നോ​ടകം കുട്ടിക്ക്‌ എന്തൊക്കെ അറിയാം എന്നും കൂടുതൽ അറിയാൻ താത്‌പ​ര്യ​മു​ണ്ടോ എന്നും മനസ്സി​ലാ​ക്കണം. കുട്ടിക്കു താത്‌പ​ര്യ​മി​ല്ലെ​ങ്കിൽ ഈ വിഷയം ചർച്ച​ചെ​യ്യാ​തി​രി​ക്കു​ന്ന​താണ്‌ നല്ലത്‌. പതിവാ​യി കുട്ടി​യോ​ടൊത്ത്‌ സമയം ചെലവി​ടു​ന്നെ​ങ്കിൽ, ഏതെങ്കി​ലും ഒരവസ​ര​ത്തിൽ കുട്ടി​തന്നെ അതി​നെ​ക്കു​റി​ച്ചു ചോദി​ച്ചു​കൊ​ള്ളും.”

ഇങ്ങനെ ചെയ്‌തു നോക്കൂ: പ്രസ്‌തുത വിഷയ​ത്തെ​ക്കു​റിച്ച്‌ ‘ഒരു നീണ്ട പ്രഭാ​ഷണം’ നടത്തു​ന്ന​തി​നു പകരം കുറേശ്ശെ വിവരങ്ങൾ പലപ്പോ​ഴാ​യി പറഞ്ഞു​കൊ​ടു​ക്കുക. (ആവർത്ത​ന​പു​സ്‌തകം 6:6-9) അങ്ങനെ​യാ​കു​മ്പോൾ ഒറ്റയി​രു​പ്പിന്‌ ഒരുപാ​ടു വിവരങ്ങൾ കേട്ട്‌ കുട്ടികൾ അന്ധാളി​ച്ചു​പോ​കില്ല. മാത്രമല്ല, പ്രായ​ത്തി​നു യോജിച്ച അറിവ്‌ അവർക്ക്‌ ഉണ്ടായി​രി​ക്കു​ക​യും ചെയ്യും.

കൗമാ​ര​ക്കാർക്ക്‌:

സെക്‌സി​ന്റെ ശാരീ​രി​ക​വും വൈകാ​രി​ക​വും സദാചാ​ര​പ​ര​വു​മായ വശങ്ങ​ളെ​ക്കു​റിച്ച്‌ കുട്ടി​കൾക്ക്‌ വേണ്ടത്ര അറിവ്‌ ഉണ്ടായി​രി​ക്കേണ്ട പ്രായ​മാ​ണിത്‌. മുമ്പു പരാമർശിച്ച പതിന​ഞ്ചു​കാ​രി അന്ന പറയുന്നു: “എന്റെ സ്‌കൂ​ളി​ലെ ആൺകു​ട്ടി​ക​ളും പെൺകു​ട്ടി​ക​ളും ഒരു രസത്തിന്‌ സെക്‌സിൽ ഏർപ്പെ​ടാ​റുണ്ട്‌. ഒരു ക്രിസ്‌ത്യാ​നി​യെ​ന്ന​നി​ല​യിൽ ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ ആവശ്യ​ത്തി​നു വിവരങ്ങൾ അറിഞ്ഞി​രി​ക്ക​ണ​മെന്ന്‌ എനിക്കു തോന്നു​ന്നു. സെക്‌സി​നെ​ക്കു​റിച്ച്‌ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കാൻ മടിയാ​ണെ​ങ്കി​ലും ഇതു ഞാൻ മനസ്സി​ലാ​ക്കി​യി​രി​ക്കേണ്ട ഒരു വിഷയം​ത​ന്നെ​യാണ്‌.” c

ഒരു മുന്നറി​യിപ്പ്‌: തെറ്റി​ദ്ധ​രി​ക്ക​പ്പെ​ടു​മോ എന്ന ഭയം നിമി​ത്ത​മാ​യി​രി​ക്കാം ചില കൗമാ​ര​ക്കാർ മാതാ​പി​താ​ക്ക​ളു​മാ​യി ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​ത്തത്‌. സ്റ്റീഫൻ എന്നു പേരുള്ള ഒരു പിതാവ്‌ ഇതി​നോ​ടു യോജി​ക്കു​ന്നു. “സെക്‌സി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ഞങ്ങൾ ശ്രമി​ക്കു​മ്പോൾ ഞങ്ങളുടെ മകൻ ഒഴിഞ്ഞു​മാ​റു​മാ​യി​രു​ന്നു. പിന്നീ​ടാണ്‌ ഞങ്ങൾക്കു മനസ്സി​ലാ​യത്‌ ഞങ്ങൾ അവനെ സംശയി​ക്കു​മോ എന്ന പേടി​യാ​യി​രു​ന്നു അവന്‌ എന്ന്‌. അവനെ സംശയി​ക്കു​ന്ന​തു​കൊ​ണ്ടല്ല എന്തെങ്കി​ലും ദുഷ്‌​പ്രേ​ര​ണ​ക​ളു​ണ്ടാ​യാൽ ചെറു​ത്തു​നിൽക്കാൻ അവനെ സഹായി​ക്കാ​നാണ്‌ ഇതേപ്പറ്റി സംസാ​രി​ക്കു​ന്ന​തെന്ന്‌ ഞങ്ങൾ അവനെ പറഞ്ഞു മനസ്സി​ലാ​ക്കി.”

ഇങ്ങനെ ചെയ്‌തു നോക്കൂ: ലൈം​ഗിക വിഷയങ്ങൾ സംസാ​രി​ക്കു​മ്പോൾ കുട്ടി​യു​ടെ വീക്ഷണ​ത്തെ​ക്കു​റിച്ച്‌ ചോദി​ക്കു​ന്ന​തി​നു പകരം സഹപാ​ഠി​ക​ളു​ടെ വീക്ഷണം എന്താ​ണെന്ന്‌ ചോദി​ക്കുക. വേണ​മെ​ങ്കിൽ ഇങ്ങനെ ചോദി​ക്കാം: “ഓറൽ സെക്‌സി​നെ പലരും ലൈം​ഗി​ക​ബ​ന്ധ​ത്തി​ന്റെ ഗണത്തിൽപ്പെ​ടു​ത്താ​റില്ല. മോന്റെ/മോളു​ടെ കൂട്ടു​കാ​രും അങ്ങനെ​യാ​ണോ കരുതു​ന്നത്‌?” ഈ രീതി​യിൽ ചോദി​ച്ചാൽ മനസ്സി​ലു​ള്ളത്‌ എന്താ​ണെന്ന്‌ കുട്ടികൾ മടിക്കാ​തെ വെളി​പ്പെ​ടു​ത്തും.

വിമുഖത തരണംചെയ്യാം

മാതാ​പി​താ​ക്ക​ളെ​ന്ന​നി​ല​യിൽ നിങ്ങൾ നേരി​ടുന്ന ഏറ്റവും വലിയ വെല്ലു​വി​ളി​ക​ളിൽ ഒന്നായി​രി​ക്കാം കുട്ടി​ക​ളോട്‌ സെക്‌സി​നെ​പ്പറ്റി സംസാ​രി​ക്കു​ന്നത്‌. പക്ഷേ അത്‌ തീർച്ച​യാ​യും ഗുണം​ചെ​യ്യും. ഡയാന എന്നു പേരുള്ള ഒരു അമ്മയ്‌ക്കു പറയാ​നു​ള്ളത്‌ കേൾക്കുക: “ആദ്യത്തെ വിമു​ഖ​ത​യൊ​ക്കെ പതിയെ മാറി​ക്കൊ​ള്ളും. ഉള്ളുതു​റ​ന്നുള്ള ഇത്തരം സംസാരം വാസ്‌ത​വ​ത്തിൽ കുട്ടി​യു​മാ​യുള്ള നമ്മുടെ ബന്ധം കരുത്തു​റ്റ​താ​ക്കും.” നേരത്തെ പരാമർശിച്ച സ്റ്റീഫനും അതുത​ന്നെ​യാണ്‌ പറയാ​നു​ള്ളത്‌: “കുടും​ബ​ത്തിൽ ഉണ്ടാകുന്ന ഓരോ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചും തുറന്നു സംസാ​രി​ക്കു​ന്നത്‌ ഒരു പതിവാ​ക്കു​ന്നെ​ങ്കിൽ, ലൈം​ഗി​ക​ത​പോ​ലുള്ള വിഷയങ്ങൾ സംസാ​രി​ക്കാ​നും മടി​തോ​ന്നില്ല.” അദ്ദേഹം തുടരു​ന്നു: “ഈ വിഷയ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​മ്പോ​ഴൊ​ക്കെ അൽപ്പസ്വൽപ്പം ജാള്യം തോന്നി​യെ​ന്നു​വ​രാം. പക്ഷേ ഓർക്കുക! സുദൃ​ഢ​മായ കുടും​ബ​ബ​ന്ധ​ത്തി​ന്റെ ജീവനാ​ഡി​യാണ്‌ തുറന്ന ആശയവി​നി​മയം.”

a പേരുകൾ മാറ്റി​യി​ട്ടുണ്ട്‌.

b യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച മഹാനായ അധ്യാ​പ​ക​നിൽനിന്ന്‌ പഠിക്കാം! എന്ന പുസ്‌ത​ക​ത്തി​ലെ 171-ാം പേജിലെ വിവര​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.

c കൗമാരത്തിലുള്ള കുട്ടി​യോട്‌ ലൈം​ഗിക വിഷയങ്ങൾ ചർച്ച​ചെ​യ്യാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും—വാല്യം 2 (ഇംഗ്ലീഷ്‌) പുസ്‌ത​ക​ത്തി​ന്റെ 1-5, 28, 29, 33 എന്നീ അധ്യാ​യ​ങ്ങ​ളി​ലെ വിവരങ്ങൾ ഉപയോ​ഗി​ക്കാം.

എന്താണ്‌ നിങ്ങളു​ടെ ഉത്തരം?

ലോക​ത്തി​ന്റെ പലഭാ​ഗ​ങ്ങ​ളിൽനി​ന്നുള്ള യുവജ​ന​ങ്ങ​ളു​ടെ അഭി​പ്രാ​യ​ങ്ങ​ളാണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌. അതു വായി​ച്ച​ശേഷം പിൻവ​രുന്ന ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കുക.

“സെക്‌സി​നെ​ക്കു​റി​ച്ചുള്ള ചില ലേഖനങ്ങൾ വായി​ക്കാൻ തന്നിട്ട്‌ വല്ല സംശയ​വു​മു​ണ്ടെ​ങ്കിൽ വന്നു ചോദി​ക്കാൻ പറയും എന്റെ മാതാ​പി​താ​ക്കൾ. പക്ഷേ ഇക്കാര്യം അവർതന്നെ മുൻ​കൈ​യെ​ടുത്ത്‌ എന്നോടു സംസാ​രി​ച്ചി​രു​ന്നെ​ങ്കിൽ. . . ”—അന്ന, ബ്രസീൽ.

കുട്ടിക്ക്‌ സെക്‌സി​നെ​ക്കു​റി​ച്ചുള്ള എന്തെങ്കി​ലും പുസ്‌ത​കങ്ങൾ വായി​ക്കാൻ കൊടു​ത്താൽ പോരാ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

“ആളുകൾക്കി​ട​യി​ലെ പല ലൈം​ഗിക വൈകൃ​ത​ങ്ങ​ളെ​ക്കു​റി​ച്ചും എനിക്ക​റി​യാം. പക്ഷേ എന്റെ ഡാഡി അങ്ങനെ​യുള്ള കാര്യ​ങ്ങ​ളൊ​ന്നും കേട്ടി​ട്ടു​പോ​ലു​മു​ണ്ടാ​വില്ല. ഞാൻ അതേക്കു​റി​ച്ചെ​ങ്ങാ​നും വല്ല സംശയ​വും ചോദി​ച്ചാൽ ഡാഡി ഞെട്ടി​പ്പോ​കും!”—കെൻ, കാനഡ.

ലൈംഗിക കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങ​ളോ​ടു സംസാ​രി​ക്കാൻ കുട്ടികൾ മടിക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

“സെക്‌സി​നെ​ക്കു​റിച്ച്‌ എനി​ക്കൊ​രു സംശയം ഉണ്ടായി​രു​ന്നു. ഒരുവി​ധം ധൈര്യം സംഭരിച്ച്‌ ഞാൻ അത്‌ അച്ഛനോ​ടും അമ്മയോ​ടും ചോദി​ച്ചു. പക്ഷേ ഞാനെ​ന്തോ വലിയ തെറ്റു​ചെയ്‌ത മട്ടിലാ​യി​രു​ന്നു അവരുടെ പ്രതി​ക​രണം. ‘ഇപ്പോൾ എന്താ ഇങ്ങനെ​യൊ​ക്കെ ചോദി​ക്കാൻ? എന്തെങ്കി​ലും കുഴപ്പ​ത്തിൽ ചെന്നു ചാടി​യോ?’ എന്നാണ്‌ അവർ എന്നോടു ചോദി​ച്ചത്‌.”—മസാമി, ജപ്പാൻ.

സെക്‌സിനെക്കുറിച്ച്‌ കുട്ടി ഒരു സംശയം ചോദി​ക്കു​മ്പോ​ഴുള്ള നിങ്ങളു​ടെ പ്രതി​ക​രണം കുട്ടി​യു​ടെ പിന്നീ​ടുള്ള സമീപ​നത്തെ ബാധി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

“ഡാഡി​യും മമ്മിയും എന്നെ​യൊ​ന്നു മനസ്സി​ലാ​ക്കി​യി​രു​ന്നെ​ങ്കിൽ. . . എന്റെ പ്രായ​ത്തിൽ അവർക്കും ഇതു​പോ​ലെ​യൊ​ക്കെ തോന്നി​യി​ട്ടു​ണ്ടെ​ന്നും അവരും ഇതു​പോ​ലുള്ള ചോദ്യ​ങ്ങൾ ചോദി​ച്ചി​ട്ടു​ണ്ടെ​ന്നു​മൊ​ക്കെ എന്നോ​ടൊ​ന്നു പറഞ്ഞി​രു​ന്നെ​ങ്കിൽ. . . ”—ലിസെറ്റ്‌, ഫ്രാൻസ്‌.

ലൈംഗിക വിഷയ​ങ്ങ​ളെ​പ്പറ്റി മടികൂ​ടാ​തെ സംസാ​രി​ക്കാൻ കുട്ടിയെ നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാം?

“ലൈം​ഗിക വിഷയ​ങ്ങ​ളി​ലുള്ള എന്റെ വീക്ഷണം അറിയാൻ അമ്മ ശ്രമി​ച്ചി​ട്ടുണ്ട്‌; അതു പക്ഷേ എന്നെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ ആയിരു​ന്നില്ല. ഇതുത​ന്നെ​യാണ്‌ ഓരോ മാതാ​പി​താ​ക്ക​ളും ചെയ്യേ​ണ്ടത്‌. അങ്ങനെ​യാ​കു​മ്പോൾ മാതാ​പി​താ​ക്കൾ തെറ്റി​ദ്ധ​രി​ക്കു​മോ എന്ന പേടി കുട്ടി​കൾക്ക്‌ ഉണ്ടാകില്ല.”—ഷെറാൾഡ്‌, ഫ്രാൻസ്‌.

ലൈംഗിക വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾ എങ്ങനെ​യാണ്‌ നിങ്ങളു​ടെ കുട്ടി​യോ​ടു സംസാ​രി​ക്കു​ന്നത്‌? അതിൽ എന്തെങ്കി​ലും മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടോ?