വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേനം | നല്ലവർ ദുരിതം അനുഭവിക്കുന്നത്‌ എന്തുകൊണ്ട്?

ഈ ദുരി​ത​ങ്ങൾ സംബന്ധിച്ച് ദൈവം എന്തു ചെയ്യും?

ഈ ദുരി​ത​ങ്ങൾ സംബന്ധിച്ച് ദൈവം എന്തു ചെയ്യും?

പിശാചായ സാത്താൻ വരുത്തി​വെ​ച്ചി​രി​ക്കു​ന്ന കഷ്ടപ്പാ​ടു​കൾക്ക് എതിരെ യഹോ​വ​യും അവന്‍റെ പുത്ര​നാ​യ യേശു ക്രിസ്‌തു​വും എന്തു ചെയ്യു​മെന്ന് ബൈബിൾ വ്യക്തമാ​യി പറയുന്നു. “പിശാ​ചി​ന്‍റെ പ്രവൃ​ത്തി​ക​ളെ തകർക്കാ​ന​ത്രേ ദൈവ​പു​ത്രൻ (യേശു) വന്നത്‌” എന്ന് ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. (1 യോഹ​ന്നാൻ 3:8) അത്യാർത്തി​യും വിദ്വേ​ഷ​വും ദുഷ്‌പ്ര​വൃ​ത്തി​യും നിറഞ്ഞ ഇന്നത്തെ വ്യവസ്ഥി​തി ഇല്ലാതാ​കും. “ഈ ലോക​ത്തി​ന്‍റെ അധിപ​തി​യെ”, പിശാ​ചാ​യ സാത്താനെ, “പുറന്ത​ള്ളും​” എന്നും യേശു ഉറപ്പു​നൽകു​ന്നു. (യോഹ​ന്നാൻ 12:31) അങ്ങനെ സാത്താന്‍റെ സ്വാധീ​ന​മി​ല്ലാ​ത്ത നീതി​യു​ള്ള ഒരു പുതിയ ലോകം സ്ഥാപി​ത​മാ​കു​ക​യും, തുടർന്ന് ഈ ഭൂമി സമാധാ​നം കളിയാ​ടു​ന്ന ഒരു സ്ഥലമാ​യി​ത്തീ​രു​ക​യും ചെയ്യും.—2 പത്രോസ്‌ 3:13.

തങ്ങളുടെ ചെയ്‌തി​കൾക്കു മാറ്റം വരുത്താൻ ശാഠ്യ​പൂർവം വിസമ്മ​തി​ക്കു​ന്ന​വ​രെ​യും മോശ​മാ​യ കാര്യങ്ങൾ ചെയ്യു​ന്ന​തിൽ തുടരു​ന്ന​വ​രെ​യും സംബന്ധിച്ച് എന്ത്? വളച്ചു​കെ​ട്ടി​ല്ലാ​തെ പറഞ്ഞി​രി​ക്കു​ന്ന ഈ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച് ഒന്നു ചിന്തി​ക്കു​ക: “നേരു​ള്ള​വർ ദേശത്തു വസിക്കും; നിഷ്‌ക​ള​ങ്ക​ന്മാർ അതിൽ ശേഷി​ച്ചി​രി​ക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തു​നി​ന്നു ഛേദി​ക്ക​പ്പെ​ടും; ദ്രോ​ഹി​കൾ അതിൽനി​ന്നു നിർമ്മൂ​ല​മാ​കും.” (സദൃശ​വാ​ക്യ​ങ്ങൾ 2:21, 22) ദുഷ്ടമ​നു​ഷ്യ​രു​ടെ സ്വാധീ​നം എന്നേക്കു​മാ​യി ഇല്ലാ​തെ​യാ​കും. ഇത്തരം സമാധാ​ന​പൂർണ​മാ​യ അന്തരീ​ക്ഷ​ത്തിൽ, പാരമ്പ​ര്യ​മാ​യി കൈമാ​റി​ക്കി​ട്ടി​യ അപൂർണ​ത​യിൽനിന്ന് അനുസ​ര​ണ​മു​ള്ള മനുഷ്യ​വർഗം ക്രമേണ സ്വത​ന്ത്ര​രാ​കും.—റോമർ 6:17, 18; 8:21.

ആ പുതിയ ലോക​ത്തിൽ ദൈവം എങ്ങനെ​യാ​യി​രി​ക്കും ദുഷ്‌പ്ര​വൃ​ത്തി​കൾ നീക്കം ചെയ്യുക? സ്വതന്ത്ര ഇച്ഛാശക്തി എന്ന ദാനം എടുത്തു​ക​ള​ഞ്ഞു​കൊണ്ട് നമ്മെ യന്ത്രമ​നു​ഷ്യ​രെ​പ്പോ​ലെ ആക്കി​ക്കൊ​ണ്ടല്ല അവൻ അതു ചെയ്യു​ന്നത്‌. പകരം, അനുസ​ര​ണ​മു​ള്ള മനുഷ്യ​വർഗ​ത്തെ തന്‍റെ വഴികൾ പഠിപ്പി​ച്ചു​കൊണ്ട് ദോഷ​ക​ര​മാ​യ ചിന്തക​ളിൽനി​ന്നും പ്രവർത്ത​ന​ങ്ങ​ളിൽനി​ന്നും തിരി​ഞ്ഞു​വ​രാൻ അവൻ അവരെ സഹായി​ക്കും.

കഷ്ടപ്പാടുകൾക്കുള്ള എല്ലാ കാരണ​ങ്ങ​ളും ദൈവം നീക്കം ചെയ്യും

മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത ദുരന്തങ്ങൾ സംബന്ധിച്ച് ദൈവം എന്തു ചെയ്യും? സ്വർഗ്ഗ​ത്തിൽനി​ന്നു ഭരിക്കുന്ന ദൈവ​ത്തി​ന്‍റെ ഒരു ഗവണ്മെന്‍റ് പെട്ടെ​ന്നു​ത​ന്നെ ഭൂമി​യു​ടെ നിയ​ന്ത്ര​ണം ഏറ്റെടു​ക്കു​മെന്ന് അവൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. ദൈവം നിയമി​ച്ചി​രി​ക്കു​ന്ന യേശു​ക്രി​സ്‌തു​വാണ്‌ ആ രാജ്യ​ത്തി​ന്‍റെ രാജാവ്‌. അവനു രോഗി​ക​ളെ സൗഖ്യ​മാ​ക്കാ​നും പ്രകൃ​തി​ശ​ക്തി​ക​ളെ നിയ​ന്ത്രി​ക്കാ​നും ഉള്ള ശക്തിയുണ്ട്. (മത്തായി 14:14; മർക്കോസ്‌ 4:35-41) അതിനാൽ, ‘കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളും​’ ഉണ്ടാക്കുന്ന കഷ്ടപ്പാ​ടു​കൾ എന്നേക്കു​മാ​യി അപ്രത്യ​ക്ഷ​മാ​യി​ട്ടു​ണ്ടാ​കും. (സഭാ​പ്ര​സം​ഗി 9:11, NW) ക്രിസ്‌തു​വി​ന്‍റെ ഭരണത്തിൻകീ​ഴിൽ യാതൊ​രു ദുരന്ത​വും മനുഷ്യ​വർഗ​ത്തിന്‌ അനുഭ​വി​ക്കേ​ണ്ടി​വ​രി​ല്ല.—സദൃശ​വാ​ക്യ​ങ്ങൾ 1:33.

ദാരു​ണ​മാ​യി മരണമടഞ്ഞ ദശലക്ഷ​ക്ക​ണ​ക്കി​നു​വ​രു​ന്ന നിഷ്‌ക​ള​ങ്ക​രാ​യ ആളുക​ളു​ടെ കാര്യ​മോ? തന്‍റെ സുഹൃ​ത്താ​യ ലാസറി​നെ ജീവനി​ലേ​ക്കു തിരികെ കൊണ്ടു​വ​രു​ന്ന​തി​നു തൊട്ടു​മു​മ്പാ​യി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻതന്നെ പുനരു​ത്ഥാ​ന​വും ജീവനും ആകുന്നു.” (യോഹ​ന്നാൻ 11:25) അതെ, യേശു​വിന്‌ മരിച്ചു​പോ​യ​വ​രെ പുനരു​ത്ഥാ​ന​ത്തി​ലേ​ക്കു അതായത്‌ ജീവനി​ലേ​ക്കു തിരികെ കൊണ്ടു​വ​രാ​നു​ള്ള ശക്തിയുണ്ട്!

ദുരി​ത​ങ്ങ​ളൊ​ന്നും ഇല്ലാത്ത ഒരു ലോക​ത്തെ​ക്കു​റി​ച്ചു നിങ്ങൾക്ക് എന്തു തോന്നു​ന്നു? അവി​ടെ​യാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ? അങ്ങനെ​യെ​ങ്കിൽ, ബൈബിൾ പഠിച്ചു​കൊണ്ട് സത്യ​ദൈ​വ​മാ​യ യഹോ​വ​യെ​യും അവന്‍റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച് കൂടു​ത​ലാ​യി മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക. അത്തരം അറിവ്‌ നേടു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാൻ നിങ്ങളു​ടെ പ്രദേ​ശ​ത്തു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌. അവരു​മാ​യി ബന്ധപ്പെ​ടാ​നോ ഈ മാസി​ക​യു​ടെ പ്രസാ​ധ​കർക്ക് എഴുതാ​നോ ഞങ്ങൾ നിങ്ങളെ സ്‌നേ​ഹ​പൂർവം ക്ഷണിക്കു​ന്നു. ▪ (w14-E 07/01)