വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

ജനലക്ഷ​ങ്ങളെ സേവി​ക്കുന്ന നമ്മുടെ പരിഭാ​ഷാ​കേ​ന്ദ്രങ്ങൾ

ജനലക്ഷ​ങ്ങളെ സേവി​ക്കുന്ന നമ്മുടെ പരിഭാ​ഷാ​കേ​ന്ദ്രങ്ങൾ

2021 മാർച്ച്‌ 1

 ഇന്ന്‌ ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലല്ല എല്ലാ പരിഭാ​ഷാ​പ്ര​വർത്ത​ന​ങ്ങ​ളും നടക്കു​ന്നത്‌. അത്തരം ജോലി​ക​ളിൽ 60 ശതമാ​ന​ത്തി​ല​ധി​ക​വും ചെയ്യു​ന്നത്‌ ആർടിഒ എന്ന്‌ അറിയ​പ്പെ​ടുന്ന വിദൂര പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലാണ്‌. എന്താണ്‌ അതു​കൊ​ണ്ടുള്ള പ്രയോ​ജനം? ഇങ്ങനെ​യുള്ള പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ പ്രവർത്ത​നങ്ങൾ ഏറ്റവും നന്നായി ചെയ്യു​ന്ന​തി​നു പരിഭാ​ഷ​കർക്ക്‌ എന്തൊക്കെ ഉപകര​ണ​ങ്ങ​ളാണ്‌ ആവശ്യ​മാ​യി​വ​രു​ന്നത്‌? അതു​പോ​ലെ പരിഭാ​ഷ​യു​ടെ നിലവാ​ര​ത്തി​നു പരിഭാ​ഷാ ടീം എവി​ടെ​യാണ്‌ എന്നതു​മാ​യി എന്തെങ്കി​ലും ബന്ധമു​ണ്ടോ? നമുക്കു നോക്കാം.

 ആർടിഒ-കൾ വന്നതു​കൊണ്ട്‌ സ്വന്തം ഭാഷക്കാർക്കി​ട​യിൽ താമസി​ക്കാൻ പരിഭാ​ഷ​കർക്കു കഴിയു​ന്നു. ലോ ജർമൻ പരിഭാ​ഷാ ടീമി​ലുള്ള കരീൻ എന്ന സഹോ​ദരി പറയുന്നു: “മെക്‌സി​ക്കോ​യി​ലുള്ള ചെവാ​വോ​യി​ലെ ആർടിഒ-യിൽ വന്നപ്പോൾമു​തൽ ഞങ്ങൾ എപ്പോ​ഴും ലോ ജർമൻ ഭാഷയാ​ണു സംസാ​രി​ക്കു​ന്നത്‌, കൂടെ​യുള്ള പരിഭാ​ഷ​ക​രോ​ടും ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​മ്പോ​ഴും സാധനങ്ങൾ വാങ്ങാൻ പോകു​മ്പോ​ഴും എല്ലാം. ഞങ്ങൾക്കു ചുറ്റും ഇപ്പോൾ ഈ ഭാഷക്കാ​രാണ്‌. കുറെ നാളു​കൾക്കു ശേഷം ഞങ്ങൾക്കു പല ഭാഷാ​ശൈ​ലി​ക​ളും വീണ്ടും കേൾക്കാൻ പറ്റുന്നുണ്ട്‌. ആളുകൾ ഉപയോ​ഗി​ക്കുന്ന പുതിയ വാക്കുകൾ ഞങ്ങൾക്ക്‌ ഇപ്പോൾ അറിയാ​നു​മാ​കു​ന്നു.”

 ഘാനയി​ലെ ഫ്രഫ്ര പരിഭാ​ഷാ ടീമി​നോ​ടൊ​പ്പം സേവി​ക്കുന്ന ജയിംസ്‌ സഹോ​ദ​രന്‌ ബ്രാഞ്ചി​ലെ കൂട്ടു​കാ​രെ​യൊ​ക്കെ വിട്ടു​പോ​ന്ന​തിൽ നല്ല വിഷമ​മുണ്ട്‌. എങ്കിലും സഹോ​ദരൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ആർടിഒ-യിൽ സേവി​ക്കാൻ എനിക്ക്‌ ഒത്തിരി ഇഷ്ടമാണ്‌. ഇവിടത്തെ ഭാഷയിൽ വയൽസേ​വനം ചെയ്യു​ന്ന​തും ആളുകൾ സന്തോ​ഷ​വാർത്ത​യോ​ടു നല്ല രീതി​യിൽ പ്രതി​ക​രി​ക്കു​ന്നതു കാണു​ന്ന​തും എനിക്ക്‌ ഒരുപാട്‌ സന്തോഷം തരുന്നു.”

 ഒരു ആർടിഒ എവിടെ സ്ഥാപി​ക്ക​ണ​മെന്ന്‌ സഹോ​ദ​രങ്ങൾ തീരു​മാ​നി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ന്യൂ​യോർക്കി​ലെ വാർവി​ക്കി​ലുള്ള ലോക​വ്യാ​പക ഡിസൈൻ/നിർമാണ വിഭാ​ഗ​ത്തി​ലെ ഒരു അംഗമായ ജോസഫ്‌ പറയുന്നു: “ചില സ്ഥലങ്ങളിൽ കറണ്ടോ വെള്ളമോ പരിഭാ​ഷ​യ്‌ക്കു​വേണ്ട ഇന്റർനെറ്റ്‌ സൗകര്യ​മോ ഉണ്ടായി​രി​ക്കില്ല. അതു​കൊണ്ട്‌ ഒരു ആർടിഒ സ്ഥാപി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ നമ്മൾ ആ ഭാഷ സംസാ​രി​ക്കുന്ന ഒന്നില​ധി​കം സ്ഥലങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കും.”

 ചില സ്ഥലങ്ങളിൽ പരിഭാ​ഷ​കർക്ക്‌ എളുപ്പ​ത്തിൽ എത്തി​ച്ചേ​രാൻ കഴിയുന്ന സമ്മേള​ന​ഹാ​ളോ രാജ്യ​ഹാ​ളോ മിഷന​റി​ഭ​വ​ന​മോ ഉണ്ടാ​യേ​ക്കാം. അങ്ങനെ​യെ​ങ്കിൽ അവിടെ നമുക്ക്‌ കുറഞ്ഞ ചെലവിൽ പെട്ടെ​ന്നു​തന്നെ ഒരു ആർടിഒ തുടങ്ങാ​നാ​കും. അത്തരത്തി​ലുള്ള കെട്ടി​ടങ്ങൾ ഇല്ലെങ്കിൽ പരിഭാ​ഷ​കർക്കു ജോലി ചെയ്യാ​നും താമസി​ക്കാ​നും ആയി അപ്പാർട്ടു​മെ​ന്റു​ക​ളോ ഓഫീസ്‌ കെട്ടി​ട​ങ്ങ​ളോ വാങ്ങാ​നുള്ള അനുമതി മേടി​ക്കും. പിന്നീട്‌ സാഹച​ര്യം മാറു​ക​യാ​ണെ​ങ്കിൽ ഈ കെട്ടി​ടങ്ങൾ വിൽക്കാ​നും കിട്ടുന്ന പണം കൂടുതൽ ആവശ്യ​മുള്ള കാര്യ​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ക്കാ​നും സാധി​ക്കും.

പരിഭാ​ഷ​യ്‌ക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം ഒരുക്കി​ക്കൊണ്ട്‌

 2020 സേവന​വർഷ​ത്തിൽ പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്രവർത്ത​ന​ങ്ങൾക്കാ​യി ഏകദേശം 95 കോടി രൂപയാണ്‌ നമ്മൾ ചെലവ​ഴി​ച്ചത്‌. പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങ​ളിൽ കമ്പ്യൂ​ട്ട​റു​ക​ളും പ്രത്യേക സോഫ്‌റ്റ്‌വെ​യ​റും റെക്കോർഡി​ങ്ങി​നുള്ള ഉപകര​ണ​ങ്ങ​ളും ഇന്റർനെ​റ്റും കറണ്ടും വെള്ളവും ഒക്കെ ആവശ്യ​മാണ്‌. ഒരാൾക്കു​വേണ്ട കമ്പ്യൂട്ടർ സൗകര്യ​ങ്ങൾ ഒരുക്കാൻതന്നെ ഏകദേശം 55,000 രൂപ ചെലവ്‌ വരും. പരിഭാ​ഷ​യ്‌ക്കു​വേണ്ട കാര്യ​ങ്ങ​ളെ​ല്ലാം ഏകോ​പി​പ്പി​ക്കു​ന്ന​തി​നും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ ആശയങ്ങൾ കണ്ടെത്താൻ സഹായി​ക്കു​ന്ന​തി​നും ആയി വാച്ച്‌ടവർ ട്രാൻസ്‌ലേഷൻ സിസ്റ്റം എന്ന പ്രോ​ഗ്രാം വേണം. കൂടാതെ, ആവശ്യ​മായ മറ്റ്‌ സോഫ്‌റ്റ്‌വെ​യ​റു​ക​ളും നമ്മൾ വാങ്ങിച്ച്‌ ഉപയോ​ഗി​ക്കു​ന്നു.

അതു​പോ​ലെ​ത​ന്നെ ഓഫീ​സിൽ ഇരുന്ന്‌ റെക്കോർഡ്‌ ചെയ്യാൻ ആവശ്യ​മായ ഉപകര​ണ​ങ്ങ​ളും പരിഭാ​ഷ​കർക്കു കൊടു​ക്കു​ന്നുണ്ട്‌. കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ ഇതു ശരിക്കും ഒരു അനു​ഗ്ര​ഹം​ത​ന്നെ​യാ​യി​രു​ന്നു. കാരണം പരിഭാ​ഷ​കർക്ക്‌ ഇവയൊ​ക്കെ വീട്ടിൽ കൊണ്ടു​പോ​കാൻ കഴിയു​ന്ന​തു​കൊണ്ട്‌ പരിഭാ​ഷ​പ്പെ​ടു​ത്തിയ കാര്യ​ങ്ങ​ളു​ടെ റെക്കോർഡിങ്ങ്‌ വീട്ടി​ലി​രു​ന്നു​കൊ​ണ്ടു​തന്നെ ചെയ്യാ​നാ​കു​ന്നു.

 പരിഭാഷ എങ്ങനെ​യു​ണ്ടെന്നു വിലയി​രു​ത്തു​ന്ന​തി​നു സഹായി​ക്കാ​നും പരിഭാ​ഷാ​കേ​ന്ദ്രം പരിപാ​ലി​ക്കാ​നും ആയി അടുത്തു​നിന്ന്‌ സഹോ​ദ​രങ്ങൾ വരാറുണ്ട്‌. സൗത്ത്‌ ആഫ്രി​ക്ക​യി​ലെ കേപ്‌ടൗ​ണി​ലുള്ള ആഫ്രി​ക്കാൻസ്‌ പരിഭാ​ഷാ​കേ​ന്ദ്ര​ത്തിൽ സേവി​ക്കുന്ന സർസ്റ്റിൻ പറയുന്നു: “പ്രചാ​ര​കർക്കും സാധാരണ മുൻനി​ര​സേ​വ​കർക്കും ഒക്കെ അവരുടെ കഴിവു​കൾ ഉപയോ​ഗി​ക്കാ​നുള്ള നല്ല ഒരു അവസര​മാണ്‌ ഇത്‌.”

 അങ്ങനെ വന്ന്‌ സേവി​ക്കു​ന്നതു സഹോ​ദ​ര​ങ്ങൾക്കു ഭയങ്കര ഇഷ്ടമാണ്‌. “അതു പുതുമഴ പെയ്യു​ന്ന​തു​പോ​ലുള്ള ഒരു അനുഭ​വ​മാണ്‌” എന്ന്‌ ഒരു സഹോ​ദരി പറയുന്നു. പരിഭാ​ഷാ​കേ​ന്ദ്ര​ത്തിന്‌ അടുത്തുള്ള സഹോ​ദ​രങ്ങൾ റെക്കോർഡി​ങ്ങി​നാ​യി അവരുടെ ശബ്ദം കൊടു​ക്കാൻ വരാറു​മുണ്ട്‌.

 മെക്‌സി​ക്കോ​യി​ലെ വെരാ​ക്രൂ​സി​ലുള്ള റ്റോ​റ്റോ​നാക്ക്‌ പരിഭാ​ഷാ​കേ​ന്ദ​ത്തിൽ പ്രവർത്തി​ക്കുന്ന ജുവാന പറയുന്നു: “ഞങ്ങളുടെ ഭാഷ സംസാ​രി​ക്കുന്ന സഹോ​ദ​രങ്ങൾ അടുത്തു​ള്ള​തു​കൊണ്ട്‌ റെക്കോർഡി​ങ്ങി​നാ​യി ആളുകളെ കിട്ടാൻ വളരെ എളുപ്പ​മാണ്‌.”

 പരിഭാ​ഷാ​കേ​ന്ദ്രങ്ങൾ വന്നതു​കൊണ്ട്‌ നമ്മുടെ പരിഭാ​ഷ​യു​ടെ ഗുണനി​ല​വാ​രം മെച്ച​പ്പെ​ട്ടോ? മെച്ച​പ്പെട്ടു എന്നാണ്‌ ലക്ഷക്കണ​ക്കി​നു വരുന്ന നമ്മുടെ വായന​ക്കാർ പറയു​ന്നത്‌. കോം​ഗോ ജനാധി​പത്യ റിപ്പബ്ലി​ക്കി​ലെ കോം​ഗോ പരിഭാ​ഷാ​കേ​ന്ദ്ര​ത്തിൽ സേവി​ക്കുന്ന സെട്രിക്ക്‌ പറയുന്നു: “മുമ്പ്‌ ചില സഹോ​ദ​രങ്ങൾ കോം​ഗോ ഭാഷയി​ലുള്ള നമ്മുടെ പരിഭാ​ഷയെ വിളി​ച്ചി​രു​ന്നത്‌ ‘സാക്ഷി​ക​ളു​ടെ കോം​ഗോ ഭാഷ’ എന്നായി​രു​ന്നു. കാരണം സാധാരണ ജനങ്ങൾ ഉപയോ​ഗി​ക്കുന്ന കോം​ഗോ ഭാഷ അല്ലായി​രു​ന്നു അത്‌. എന്നാൽ ഇപ്പോൾ അവർ പറയു​ന്നത്‌, ആളുകൾ ഇന്ന്‌ സംസാ​രി​ക്കുന്ന കോം​ഗോ ഭാഷത​ന്നെ​യാ​ണു നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഉള്ളത്‌ എന്നാണ്‌.”

 സൗത്ത്‌ ആഫ്രി​ക്ക​യി​ലെ ഹൗസ ഭാഷാ ടീമിൽ പ്രവർത്തി​ക്കുന്ന ആൻഡി​ലെ​യും ഇതു​പോ​ലുള്ള അഭി​പ്രാ​യങ്ങൾ കേട്ടി​ട്ടുണ്ട്‌. അദ്ദേഹം പറയുന്നു: “‘പരിഭാ​ഷ​യിൽ വന്ന മാറ്റം ഞങ്ങൾ ശ്രദ്ധി​ക്കു​ന്നുണ്ട്‌ കേട്ടോ’ എന്നു പലരും ഞങ്ങളോ​ടു പറഞ്ഞി​ട്ടുണ്ട്‌. മുമ്പ്‌ ഇംഗ്ലീ​ഷിൽ മാത്രം വീക്ഷാ​ഗോ​പു​രം വായി​ച്ചി​രുന്ന കുട്ടി​കൾപോ​ലും ഇപ്പോൾ ഹൗസ ഭാഷയി​ലാണ്‌ അതു വായി​ക്കാറ്‌. പരിഷ്‌ക​രിച്ച പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സാധാ​ര​ണ​ക്കാ​രു​ടെ ഭാഷയും അവർക്ക്‌ ഒത്തിരി ഇഷ്ടപ്പെട്ടു.”

 ആർടിഒ-കൾ സ്ഥാപി​ക്കാ​നും പരിപാ​ലി​ക്കാ​നും അവിടെ സേവി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ ആവശ്യങ്ങൾ നടത്താ​നും ഉള്ള പണം കണ്ടെത്തു​ന്നത്‌ ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കുള്ള സ്വമേ​ധയാ സംഭാ​വ​ന​ക​ളിൽനി​ന്നാണ്‌. അതിൽ donate.dan124.com-ലൂടെ നമ്മൾ ചെയ്യുന്ന സംഭാ​വ​ന​ക​ളും ഉൾപ്പെ​ടു​ന്നു.