വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

നല്ല ഒരു റോൾ മോഡലി​നെ എനിക്ക്‌ എങ്ങനെ തിരഞ്ഞെടുക്കാം?

നല്ല ഒരു റോൾ മോഡലി​നെ എനിക്ക്‌ എങ്ങനെ തിരഞ്ഞെടുക്കാം?

 “സ്‌കൂ​ളിൽ പ്രശ്‌ന​ങ്ങൾ ഉണ്ടാകു​മ്പോൾ ഞാൻ എന്റെ റോൾ മോഡ​ലി​നെ ഓർക്കു​മാ​യി​രു​ന്നു. ഇതു​പോ​ലു​ള്ള പ്രശ്‌ന​ങ്ങൾ അദ്ദേഹം എങ്ങനെ​യാണ്‌ കൈകാ​ര്യം ചെയ്‌തത്‌ എന്ന്‌ ഓർക്കു​ന്നത്‌ എന്നെ പലപ്പോ​ഴും സഹായി​ച്ചി​ട്ടുണ്ട്‌. ആ വ്യക്തി​യു​ടെ മാതൃക ഞാൻ അനുക​രി​ക്കാൻ ശ്രമി​ക്കും. അങ്ങനെ എനിക്ക്‌ ഒരു റോൾ മോഡൽ ഉള്ളത്‌ ബുദ്ധി​മു​ട്ടു​ള്ള സാഹച​ര്യ​ങ്ങ​ളെ തരണം ചെയ്യാൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.”​—ഹെയ്‌ലി.

 ഒരു റോൾ മോഡൽ അതായത്‌ ഒരു മാതൃകാ പുരു​ഷ​നോ സ്‌ത്രീ​യോ ഉള്ളത്‌ പ്രശ്‌ന​ങ്ങൾ ഒഴിവാ​ക്കി ലക്ഷ്യങ്ങ​ളിൽ എത്താൻ നമ്മളെ സഹായി​ക്കും. അതിനു ആദ്യം ചെയ്യേ​ണ്ടത്‌ നല്ല ഒരു റോൾ മോഡ​ലി​നെ തിര​ഞ്ഞെ​ടു​ക്കു​ക എന്നതാണ്‌.

 എന്തു​കൊണ്ട്‌ ശ്രദ്ധിച്ച്‌ തിര​ഞ്ഞെ​ടു​ക്ക​ണം?

  •   നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളെ നിങ്ങളു​ടെ റോൾ മോഡ​ലു​കൾ സ്വാധീ​നി​ക്കും.

     മാതൃ​കാ​യോ​ഗ്യ​രാ​യ​വരെ അനുക​രി​ക്കാൻ ബൈബിൾ ക്രിസ്‌ത്യാ​നി​ക​ളോ​ടു പറയുന്നു: “അവരുടെ പ്രവൃ​ത്തി​ക​ളു​ടെ ഫലം നിരീ​ക്ഷി​ച്ച​റിഞ്ഞ്‌ അവരുടെ വിശ്വാ​സം അനുകരിക്കുക.”​—എബ്രായർ 13:7.

     ചെയ്യാ​നാ​കു​ന്നത്‌: നിങ്ങളു​ടെ റോൾ മോഡ​ലു​കൾ നിങ്ങളെ നല്ല വിധത്തി​ലോ ചീത്ത വിധത്തി​ലോ സ്വാധീ​നി​ച്ചേ​ക്കാം. അതു​കൊണ്ട്‌ നല്ല ഗുണങ്ങ​ളു​ള്ള​വ​രെ റോൾ മോഡൽ ആക്കണം. അല്ലാതെ, പ്രശസ്‌ത​രാ​യ​വ​രെ​യോ നിങ്ങളു​ടെ തരപ്പടി​ക്കാ​രെ​യോ അല്ല തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌.

     “സഹക്രി​സ്‌ത്യാ​നി​യായ ആഡമിൽനിന്ന്‌ ഞാൻ ഒരുപാ​ടു കാര്യങ്ങൾ പഠിച്ചു. അവന്റെ മനോ​ഭാ​വ​വും മൊത്ത​ത്തി​ലു​ള്ള പെരു​മാ​റ്റ​വും എന്നെ സ്വാധീ​നി​ച്ചു. അവൻ പറഞ്ഞതും ചെയ്‌ത​തും ആയ ചില കാര്യങ്ങൾ ഞാൻ ഇപ്പോ​ഴും ഓർക്കു​ന്നു എന്നത്‌ എന്നെ അതിശ​യി​പ്പി​ക്കു​ന്നു. എന്നിൽ അവൻ ചെലു​ത്തി​യ സ്വാധീ​നം എത്ര​ത്തോ​ള​മാ​ണെന്ന്‌ അവനറി​യി​ല്ല.”​—കോളിൻ.

  •   നിങ്ങളു​ടെ ചിന്തക​ളെ​യും തോന്ന​ലു​ക​ളെ​യും സ്വാധീ​നി​ക്കാൻ റോൾ മോഡ​ലു​കൾക്കാ​കും.

     ബൈബിൾ പറയുന്നു: “വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌. ചീത്ത കൂട്ടു​കെ​ട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു.”​—1 കൊരി​ന്ത്യർ 15:33.

     ചെയ്യാ​നാ​കു​ന്നത്‌: നല്ല ഗുണങ്ങ​ളു​ള്ള​വ​രെ റോൾ മോഡ​ലാ​ക്കു​ക. കാരണം ഒരാളു​ടെ ഭംഗി മാത്രം നോക്കി തിര​ഞ്ഞെ​ടു​ത്താൽ നിങ്ങൾക്ക്‌ ദുഃഖി​ക്കേ​ണ്ടി വരും.

     “ഗ്ലാമറു​ള്ള​വ​രു​മാ​യി എപ്പോ​ഴും നിങ്ങ​ളെ​ത്ത​ന്നെ താരത​മ്യം ചെയ്‌താൽ നിങ്ങൾക്ക്‌ ഒരു വിലയി​ല്ലെ​ന്നും നിങ്ങൾ ഒന്നിനും കൊള്ളാ​ത്ത​വ​രാ​ണെ​ന്നും തോന്നാൻ ഇടയുണ്ട്‌. പിന്നെ, നിങ്ങളു​ടെ ചിന്ത എപ്പോ​ഴും ആകാര​ത്തെ​ക്കു​റി​ച്ചാ​യി​രി​ക്കും.”​—തമാര.

     ചിന്തി​ക്കാൻ: പ്രശസ്‌ത​താ​ര​ങ്ങ​ളെ​യും സ്‌പോർട്‌സു​കാ​രെ​യും റോൾ മോഡ​ലാ​ക്കി​യാൽ ഏതൊക്കെ ചതിക്കു​ഴി​ക​ളിൽ വീണേ​ക്കാം?

  •   നിങ്ങൾ ലക്ഷ്യസ്ഥാ​നത്ത്‌ എത്തുമോ ഇല്ലയോ എന്ന്‌ നിർണ​യി​ക്കാൻ നിങ്ങളു​ടെ റോൾ മോഡ​ലു​കൾക്കാ​കും.

     ബൈബിൾ പറയുന്നു: “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്ന​വൻ ജ്ഞാനി​യാ​കും.”​—സുഭാ​ഷി​ത​ങ്ങൾ 13:20.

     ചെയ്യാ​നാ​കു​ന്നത്‌: അനുക​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന നല്ല ഗുണങ്ങ​ളു​ള്ള റോൾ മോഡ​ലു​ക​ളെ തിര​ഞ്ഞെ​ടു​ക്കു​ക. അവരെ നിരീ​ക്ഷി​ക്കു​മ്പോൾ നിങ്ങളു​ടെ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ എടുക്കേണ്ട പടിക​ളെ​ക്കു​റിച്ച്‌ നിങ്ങൾക്കു മനസ്സി​ലാ​ക്കാ​നാ​യേ​ക്കും.

     “‘എനിക്ക്‌ കുറച്ചു​കൂ​ടി ഉത്തരവാ​ദി​ത്വ​മൊ​ക്കെ വേണം’ എന്നു വെറുതെ ഒരു ഒഴുക്കി​നു പറയാതെ ‘എനിക്ക്‌ ജെയി​നി​നെ പോലെ ഉത്തരവാ​ദി​ത്വ ബോധ​മു​ള്ള വ്യക്തി​യാ​ക​ണം. അവൾ നല്ല കൃത്യ​നി​ഷ്‌ഠ​യു​ള്ള​വ​ളാണ്‌. നിയമ​ന​ങ്ങൾ വളരെ ഗൗരവ​ത്തോ​ടെ എടുക്കു​ന്നു,’ എന്നിങ്ങ​നെ​യൊ​ക്കെ നിങ്ങൾക്കു പറയാ​നാ​കും.”​—മിരിയം.

     ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: നല്ല റോൾ മോഡ​ലി​നെ തിര​ഞ്ഞെ​ടു​ത്താൽ നിങ്ങൾ ആഗ്രഹി​ക്കു​ന്ന തരം വ്യക്തി​യാ​കാൻ നിങ്ങൾക്കു കഴിയും.

ഒരു നല്ല റോൾ മോഡ​ലി​നെ അനുക​രി​ച്ചാൽ നിങ്ങൾക്ക്‌ ലക്ഷ്യത്തിൽ എളുപ്പം എത്തി​ച്ചേ​രാം!

 എങ്ങനെ തിര​ഞ്ഞെ​ടു​ക്ക​ണം?

 നിങ്ങൾക്കു റോൾ മോഡ​ലു​ക​ളെ താഴെ കൊടു​ത്തി​രി​ക്കു​ന്ന ഏതെങ്കി​ലും ഒരു വിധത്തിൽ തിര​ഞ്ഞെ​ടു​ക്കാ​നാ​കും.

  1.   നിങ്ങൾ മെച്ച​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ന്ന ഒരു ഗുണം തിര​ഞ്ഞെ​ടു​ക്കു​ക. എന്നിട്ട്‌ ഈ ഗുണമുള്ള ഒരാളെ നിങ്ങളു​ടെ റോൾ മോഡ​ലാ​ക്കു​ക.

  2.   നിങ്ങൾ ഒരു റോൾ മോഡ​ലി​നെ തിര​ഞ്ഞെ​ടു​ക്കു​ക. എന്നിട്ട്‌ ആ വ്യക്തി​യു​ടെ ഒരു നല്ല ഗുണം അനുക​രി​ക്കാൻ ശ്രമി​ക്കു​ക.

 ഈ ലേഖന​ത്തോ​ടൊ​പ്പ​മു​ള്ള അഭ്യാ​സ​ത്തിൽ അതു ചെയ്യാ​നു​ള്ള സഹായം നിങ്ങൾക്കു ലഭിക്കും.

 ഇവരെ​യൊ​ക്കെ നിങ്ങൾക്കു റോൾ മോഡ​ലാ​ക്കാം:

  •  സമപ്രാ​യ​ക്കാർ. “ഞാൻ എങ്ങനെ​യാ​യി​രി​ക്ക​ണ​മെന്നു ആഗ്രഹി​ക്കു​ന്നു​വോ അത്തരം ഒരാളാണ്‌ എന്റെ ഏറ്റവും അടുത്ത കൂട്ടു​കാ​രി. മറ്റാ​രെ​യും ശ്രദ്ധി​ക്കാൻപോ​ലും സമയമി​ല്ലാ​ത്ത വിധം തിരക്കു​ള്ള​വ​ളല്ല അവൾ. എന്നെക്കാൾ ഇളയതാ​ണെ​ങ്കി​ലും എനിക്കി​ല്ലാ​ത്ത പല ഗുണങ്ങ​ളും അവൾക്കുണ്ട്‌. അതാണ്‌ അവളെ അനുക​രി​ക്കാൻ എന്നെ പ്രേരി​പ്പി​ക്കു​ന്നത്‌.”​—മിരിയം.

  •  മുതിർന്ന​വർ. മാതാ​പി​താ​ക്ക​ളെ​യോ നിങ്ങളു​ടെ മതത്തിൽപ്പെട്ട ഒരാ​ളെ​യോ നിങ്ങൾക്കു റോൾ മോഡ​ലാ​ക്കാം. “മാതാ​പി​താ​ക്ക​ളാണ്‌ എന്റെ റോൾ മോഡ​ലു​കൾ. അതിൽ ഒരു സംശയ​വു​മി​ല്ല. അവർക്കു പല നല്ല ഗുണങ്ങ​ളുണ്ട്‌. അവർക്കു പോരാ​യ്‌മ​ക​ളു​ണ്ടെ​ങ്കി​ലും അവർ വിശ്വ​സ്‌ത​രാണ്‌. അവരുടെ പ്രായ​ത്തിൽ ഞാൻ എത്തു​മ്പോൾ എന്നെക്കു​റി​ച്ചും അതുതന്നെ പറയാ​നാണ്‌ ഞാൻ ആഗ്രഹി​ക്കു​ന്നത്‌.”​—അനെറ്റ്‌.

  •  ബൈബിൾ കഥാപാ​ത്ര​ങ്ങൾ. “ബൈബി​ളി​ലു​ള്ള പലരെ​യും ആണ്‌ ഞാൻ റോൾ മോഡ​ലാ​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌. തിമൊ​ഥെ​യൊസ്‌, രൂത്ത്‌, ഇയ്യോബ്‌, പത്രോസ്‌, ഇസ്രാ​യേ​ല്യ പെൺകു​ട്ടി എന്നിവ​രെ​യൊ​ക്കെ. ഓരോ​രു​ത്തർക്കും ഓരോ ഗുണമുണ്ട്‌. ബൈബിൾ കഥാപാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ എത്രയ​ധി​കം ഞാൻ പഠിച്ചോ അവരൊ​ക്കെ അത്ര യഥാർഥ വ്യക്തി​ക​ളാ​യി എനിക്കു തോന്നി. അവരുടെ വിശ്വാ​സം അനുക​രി​ക്കു​ക എന്ന പുസ്‌ത​ക​ത്തി​ലെ വിവര​ണ​ങ്ങൾ പഠിക്കു​ന്നത്‌ ഞാൻ ശരിക്കും ആസ്വദി​ച്ചു. അതു​പോ​ലെ​ത​ന്നെ യുവജനങ്ങൾ ചോദി​ക്കു​ന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങ​ളും (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ രണ്ട്‌ വാല്യ​ങ്ങ​ളി​ലും ഉള്ള ‘റോൾ മോഡൽ സൂചിക’യും എനിക്കു വലിയ ഇഷ്ടമാണ്‌.”​—മെലിൻഡ.

 ചെയ്യാ​നാ​കു​ന്നത്‌: റോൾ മോഡൽ ഒന്നി​ലേ​റെ​യാ​കു​ന്ന​തിൽ തെറ്റില്ല. അപ്പോ​സ്‌ത​ല​നാ​യ പൗലോസ്‌ സഹക്രി​സ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ നിങ്ങൾക്കു കാണി​ച്ചു​തന്ന മാതൃ​ക​യ​നു​സ​രിച്ച്‌ ജീവി​ക്കു​ന്ന​വ​രെ​യും കണ്ടുപഠിക്കുക.”—ഫിലി​പ്പി​യർ 3:17.

 നിങ്ങൾക്ക്‌ അറിയാ​മോ? നിങ്ങൾക്കും ഒരു റോൾ മോഡ​ലാ​കാം! ബൈബിൾ പറയുന്നു: “സംസാ​ര​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും വിശ്വാ​സ​ത്തി​ലും നിർമ​ല​ത​യി​ലും വിശ്വ​സ്‌തർക്ക്‌ ഒരു മാതൃകയായിരിക്കുക.”​—1 തിമൊ​ഥെ​യൊസ്‌ 4:12.

 “നിങ്ങളു​ടെ ഗുണങ്ങൾ മെച്ച​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം നിങ്ങൾക്ക്‌ മറ്റുള്ള​വ​രെ​യും സഹായി​ക്കാം. ആരൊക്കെ നിങ്ങളെ നിരീ​ക്ഷി​ക്കു​ന്നു​ണ്ടെന്ന്‌ നിങ്ങൾക്ക്‌ അറിയില്ല. നിങ്ങൾ പറയുന്ന ഒരു കാര്യം ഒരു വ്യക്തി​യു​ടെ ജീവി​ത​ത്തെ മാറ്റി മറിക്കു​മോ ഇല്ലയോ എന്നും നിങ്ങൾക്ക്‌ അറിയില്ല.”​—കിയാന.