വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

എനിക്ക്‌ ലൈം​ഗി​ക​മാ​യ അതി​ക്ര​മം എങ്ങനെ ചെറു​ക്കാ​നാ​കും?

എനിക്ക്‌ ലൈം​ഗി​ക​മാ​യ അതി​ക്ര​മം എങ്ങനെ ചെറു​ക്കാ​നാ​കും?

 എന്താണ്‌ ലൈം​ഗി​ക​മാ​യ അതി​ക്ര​മം?

 അനുചി​ത​മാ​യ ലൈം​ഗി​ക​ച്ചു​വ​യോ​ടെ​യുള്ള ഏതൊരു പെരു​മാ​റ്റ​വും​—അനുചി​ത​മാ​യി തൊടു​ന്ന​തും, ലൈം​ഗി​ക​ച്ചു​വ​യു​ള്ള സംഭാ​ഷ​ണം നടത്തു​ന്ന​തും ലൈം​ഗി​കാ​തി​ക്ര​മ​ത്തിൽ ഉൾപ്പെ​ടു​ന്നു. എന്നാൽ ഇത്‌ കളിയാ​ക്ക​ലാ​ണോ ശൃംഗ​രി​ക്ക​ലാ​ണോ അതോ ലൈം​ഗി​ക​മാ​യ അതി​ക്ര​മ​മാ​ണോ എന്ന്‌ തീരു​മാ​നി​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള സാഹച​ര്യ​ങ്ങൾ ഉണ്ടാ​യേ​ക്കാം.

 ഇവ തമ്മിലുള്ള വ്യത്യാ​സം നിങ്ങൾക്ക്‌ അറിയാ​മോ? ലൈം​ഗി​ക​മാ​യ അതി​ക്ര​മ​മാ​ണോ എന്നു കണ്ടുപി​ടി​ക്കാ​നു​ള്ള ഒരു  ക്വിസ്സിൽ പങ്കെടുത്ത്‌ നമുക്ക്‌ ഉത്തരം കണ്ടെത്താം!

 സ്‌കൂൾ പഠനം പൂർത്തി​യാ​കു​ന്ന​തോ​ടെ ലൈം​ഗി​ക​മാ​യ അതി​ക്ര​മ​ങ്ങ​ളിൽനിന്ന്‌ ഒഴിവു​ള്ള​വ​രാ​യി എന്ന്‌ ചിന്തി​ക്കാ​നാ​കി​ല്ല. എന്നാൽ ഈ പ്രായ​ത്തിൽത്ത​ന്നെ അതിനെ ചെറു​ക്കാ​നു​ള്ള ആത്മവി​ശ്വാ​സ​വും പ്രാപ്‌തി​ക​ളും നേടി​യെ​ടു​ക്കു​ന്നെ​ങ്കിൽ മുതിർന്നു​ക​ഴി​യു​മ്പോ​ഴോ ജോലി​സ്ഥ​ല​ത്തോ ഈ പ്രശ്‌ന​ത്തെ കൈകാ​ര്യം ചെയ്യാൻ നിങ്ങൾ തയ്യാറാ​യി​രി​ക്കും. ഒരുപക്ഷേ മറ്റൊ​രാ​ളെ ഇരയാ​ക്കു​ന്ന​തിൽനിന്ന്‌ അതി​ക്ര​മ​ക്കാ​ര​നെ തടയാൻപോ​ലും നിങ്ങൾക്കു കഴി​ഞ്ഞേ​ക്കാം!

 ലൈം​ഗി​ക​മാ​യ അതി​ക്ര​മ​ത്തിന്‌ ഇരയാ​യാൽ എനിക്ക്‌ എന്ത്‌ ചെയ്യാ​നാ​കും?

 ലൈം​ഗി​ക അതി​ക്ര​മം എന്താ​ണെ​ന്നും അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്ക​ണം എന്നും അറിയാ​മെ​ങ്കിൽ നിങ്ങൾക്ക്‌ അതിനെ തടയാൻ കഴിയും. മൂന്ന്‌ സന്ദർഭ​ങ്ങ​ളെ​ക്കു​റി​ച്ചും അതി​നോട്‌ പ്രതി​ക​രി​ക്കാ​വു​ന്ന വിധ​ത്തെ​ക്കു​റി​ച്ചും നോക്കാം.

 സാഹചര്യം:

“ജോലി​സ്ഥ​ലത്ത്‌ ആയിരി​ക്കു​മ്പോൾ എന്നെക്കാൾ പ്രായം കൂടിയ ആളുകൾ ഞാനൊ​രു സുന്ദരി​യാ​ണെ​ന്നും അവർക്ക്‌ ഇപ്പോൾ 30 വയസ്സ്‌ കുറവാ​യി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നു എന്നും പതിവാ​യി പറയു​മാ​യി​രു​ന്നു. അതിൽ ഒരാൾ എന്റെ പുറകെ വന്ന്‌ എന്റെ മുടി മണത്തു​പോ​ലും നോക്കി​യി​ട്ടുണ്ട്‌” എന്ന്‌ 20 വയസ്സുള്ള തബീഥ പറയുന്നു.

 തബീഥ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ഞാൻ അത്‌ അവഗണി​ക്കു​ക​യോ സഹിച്ചു​നിൽക്കു​ക​യോ ചെയ്‌താൽ അയാൾ അതു നിറു​ത്തി​യേ​ക്കും.’

 ആ ചിന്ത ശരിയ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? ലൈം​ഗി​ക​മാ​യ അതി​ക്ര​മ​ങ്ങൾക്ക്‌ ഇരയാ​കു​ന്ന​വർ അത്‌ അവഗണി​ച്ചാൽ പലപ്പോ​ഴും അത്‌ തുടരു​ക​യോ വർധി​ക്കു​ക​യോ ചെയ്യും എന്നാണ്‌ വിദഗ്‌ധ​രു​ടെ അഭി​പ്രാ​യം.

 ഇങ്ങനെ ചെയ്‌തു​നോ​ക്കൂ: അയാളു​ടെ സംഭാ​ഷ​ണ​വും പെരു​മാ​റ്റ​വും നിങ്ങൾ ഒരുത​ര​ത്തി​ലും അംഗീ​ക​രി​ക്കു​ന്നി​ല്ലെന്ന്‌ ശാന്തമാ​യി എന്നാൽ വ്യക്തമാ​യി പറയുക. “ആരെങ്കി​ലും എന്നെ അരുതാ​ത്ത​വി​ധം സ്‌പർശി​ച്ചാൽ മേലാൽ എന്നെ തൊട​രുത്‌ എന്നു പറയു​മ്പോൾത്ത​ന്നെ അയാൾ പിൻമാ​റി​യേ​ക്കും” എന്ന്‌ 20 വയസ്സുള്ള ടാറിൻ പറയുന്നു. എന്നാൽ ചിലർ അവിടം​കൊ​ണ്ടും നിറു​ത്തു​ന്നി​ല്ലെ​ങ്കിൽ പറഞ്ഞകാ​ര്യ​ത്തിൽ ഉറച്ചു​നിൽക്കു​ക, വിട്ടു​വീ​ഴ്‌ച ചെയ്യാ​തി​രി​ക്കു​ക. ഉയർന്ന ധാർമി​ക​നി​ല​വാ​ര​ത്തോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ വരു​മ്പോൾ ‘പക്വത​യോ​ടെ​യും ഉത്തമ ബോധ്യ​ത്തോ​ടെ​യും’ പ്രവർത്തി​ക്കാ​നാണ്‌ ബൈബിൾ ആവശ്യ​പ്പെ​ടു​ന്നത്‌.—കൊ​ലോ​സ്യർ 4:12 ഓശാന ബൈബിൾ.

 എന്നാൽ അനുസ​രി​ച്ചി​ല്ലെ​ങ്കിൽ ഉപദ്ര​വി​ക്കു​മെന്ന്‌ അയാൾ പറയു​ന്നെ​ങ്കി​ലോ? അതാണ്‌ സാഹച​ര്യ​മെ​ങ്കിൽ അയാളെ എതിർക്കു​ന്ന​തി​നു പകരം എത്രയും പെട്ടെന്ന്‌ അവി​ടെ​നിന്ന്‌ രക്ഷപ്പെ​ടു​ക, ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന മുതിർന്ന വ്യക്തി​യു​ടെ സഹായം തേടുക.

 സാഹചര്യം:

“ഞാൻ ആറാം ക്ലാസിൽ പഠിക്കു​മ്പോൾ രണ്ട്‌ പെൺകു​ട്ടി​കൾ സ്‌കൂ​ളി​ന്റെ ഇടനാ​ഴി​യിൽവെച്ച്‌ എന്നെ പിടി​കൂ​ടി. അതിൽ ഒരാൾ ഒരു സ്വവർഗാ​നു​രാ​ഗി​യാ​യി​രു​ന്നു. അവളോ​ടൊ​പ്പം കറങ്ങി​ന​ട​ക്കാൻ എന്നോട്‌ ആവശ്യ​പ്പെ​ട്ടു. അതിനു പറ്റില്ല എന്നു ഞാൻ പറഞ്ഞെ​ങ്കി​ലും ക്ലാസ്സിന്റെ ഇടവേ​ള​ക​ളിൽ അവർ പതിവാ​യി ശല്യം ചെയ്യാൻ തുടങ്ങി. ഒരിക്കൽ അവർ എന്നെ ചുമ​രോട്‌ ചേർത്തു​നി​റു​ത്തു​ക​പോ​ലും ചെയ്‌തു.”—വിക്‌ടോ​റി​യ, 18.

 വിക്‌ടോറിയ ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടാ​കാം: ‘ഇക്കാര്യ​ത്തെ​ക്കു​റിച്ച്‌ ഞാൻ ആരോ​ടെ​ങ്കി​ലും പറഞ്ഞാൽ ഞാനൊ​രു ഭീരു​വാ​ണെ​ന്നു അവർ ചിന്തി​ച്ചേ​ക്കാം. ഒരുപക്ഷേ ആരും ഇത്‌ വിശ്വ​സി​ച്ചി​ല്ലെ​ന്നും വന്നേക്കാം.’

 ആ ചിന്ത ശരിയ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? നിങ്ങൾ അത്‌ മറ്റാ​രോ​ടെ​ങ്കി​ലും പറയു​ന്നി​ല്ലെ​ങ്കിൽ അയാൾ ലൈം​ഗി​ക അതി​ക്ര​മം തുടർന്നേ​ക്കാം. മാത്രമല്ല, മറ്റു പലരോ​ടും അയാൾ ഇത്‌ ആവർത്തി​ച്ചേ​ക്കാം.—സഭാ​പ്ര​സം​ഗ​കൻ 8:11.

 ഇങ്ങനെ ചെയ്‌തു​നോ​ക്കൂ: സഹായം സ്വീക​രി​ക്കു​ക. അതി​ക്ര​മ​ക്കാ​ര​നെ നേരി​ടാ​നു​ള്ള സഹായം മാതാ​പി​താ​ക്കൾക്കും ടീച്ചർമാർക്കും നൽകാ​നാ​കും. എന്നാൽ നിങ്ങൾ പറയു​ന്നത്‌ അവർ ഗൗരവ​മാ​യി എടുക്കു​ന്നി​ല്ലെ​ങ്കി​ലോ? അതി​നൊ​രു വഴിയുണ്ട്‌: ഓരോ തവണയും അയാൾ ശല്യം ചെയ്‌ത​തി​ന്റെ വിശദാം​ശ​ങ്ങൾ എഴുതി​വെ​ക്കു​ക. അതിന്റെ സമയം, തീയതി ഓരോ തവണയും സംഭവം നടന്ന സ്ഥലം, അയാൾ പറഞ്ഞ കാര്യങ്ങൾ എന്നിവ. എന്നിട്ട്‌ ഇതിന്റെ ഒരു കോപ്പി മാതാ​പി​താ​ക്കൾക്കോ ടീച്ചർക്കോ കൊടു​ക്കു​ക. വാമൊ​ഴി​യാ​യി പറയുന്ന ഒരു പരാതി​യെ​ക്കാൾ എഴുതി​ക്കൊ​ടു​ക്കു​ന്ന പരാതിക്ക്‌ ആളുകൾ കൂടുതൽ ഗൗരവം കൊടു​ക്കാ​റുണ്ട്‌.

 സാഹചര്യം:

“റഗ്‌ബി ടീമിലെ കളിക്കാ​ര​നാ​യി​രു​ന്ന ആ കുട്ടിയെ എനിക്ക്‌ വല്ലാത്ത പേടി​യാ​യി​രു​ന്നു. അവന്‌ 6 അടി 5 ഇഞ്ചോളം ഉയരവും 135 കിലോ ഭാരവു​മുണ്ട്‌! ഏതുവി​ധേ​ന​യും ഞാനു​മാ​യി ലൈം​ഗി​ക​മാ​യി ബന്ധപ്പെ​ട​ണ​മെന്ന്‌ അവൻ നിശ്ചയി​ച്ചി​രു​ന്നു. അതിനു​വേ​ണ്ടി കഴിഞ്ഞ വർഷം മുഴുവൻ അവൻ എന്നെ ശല്യം ചെയ്‌തു. ഒരു ദിവസം ഞാനും അവനും മാത്രം ക്ലാസ്സിൽ ഒറ്റയ്‌ക്കാ​യി. ഈ സന്ദർഭം മുതലാ​ക്കി അവൻ എന്റെ അടു​ത്തേ​ക്കു വന്നു. എന്നാൽ ഞാൻ അവി​ടെ​നിന്ന്‌ ചാടി വാതി​ലി​നു പുറ​ത്തേക്ക്‌ ഓടി രക്ഷപ്പെട്ടു.”—ജൂലിയറ്റ 18

 ജൂലിയറ്റ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ആണുങ്ങൾ എപ്പോ​ഴും അങ്ങനെ​യാണ്‌.

 ആ ചിന്ത ശരിയ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? ഇത്‌ എല്ലാം പൊതു​വേ നടക്കുന്ന കാര്യ​മാ​ണെന്ന്‌ എല്ലാവ​രും ചിന്തി​ച്ചു​തു​ട​ങ്ങി​യാൽ അതി​ക്ര​മ​ക്കാ​രൻ തന്റെ പെരു​മാ​റ്റ​ത്തിന്‌ മാറ്റം വരുത്താൻ സാധ്യ​ത​യി​ല്ല.

 ഇങ്ങനെ ചെയ്‌തു​നോ​ക്കൂ: ഈ സാഹച​ര്യ​ത്തെ ചിരി​ച്ചു​ത​ള്ളു​ക​യോ നിസ്സാ​ര​മെന്ന മട്ടിൽ പ്രതി​ക​രി​ക്കു​ക​യോ ചെയ്യരുത്‌. പകരം ഇത്തരം കാര്യങ്ങൾ നിങ്ങൾ ഒരിക്ക​ലും വെച്ചു​പൊ​റു​പ്പി​ക്കി​ല്ല എന്ന വ്യക്തമായ സന്ദേശം—മുഖഭാ​വ​ങ്ങൾ ഉൾപ്പെടെ—അതി​ക്ര​മ​ക്കാ​രന്‌ നൽകുക.

 ഞാൻ എന്തു ചെ​യ്യും?

 ജീവി​ത​കഥ 1:

“ആളുക​ളോട്‌ ചൂടായി സംസാ​രി​ക്കു​ന്ന ഒരു പ്രകൃ​ത​മല്ല എന്റേത്‌. അതു​കൊണ്ട്‌ ആൺകു​ട്ടി​കൾ എന്നെ ശല്യം ചെയ്യു​മ്പോൾ ഞാൻ അവരോട്‌ നിറു​ത്താൻ പറയു​മെ​ങ്കി​ലും തറപ്പി​ച്ചു​പ​റ​യാ​റി​ല്ലാ​യി​രു​ന്നു. അതൊക്കെ ചിരി​ച്ചു​കൊണ്ട്‌ സാദാ മട്ടിലാണ്‌ പറയാ​റു​ള്ളത്‌. ഞാൻ ശൃംഗ​രി​ക്കു​ക​യാ​ണെന്ന തോന്ന​ലാണ്‌ അത്‌ അവരിൽ ഉളവാ​ക്കി​യത്‌”—തബീഥ

  •   തബീഥയുടെ സ്ഥാനത്ത്‌ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ അതി​ക്ര​മ​ക്കാ​രെ എങ്ങനെ നേരി​ടും, എന്തു​കൊണ്ട്‌?

  •   നിങ്ങൾ ശൃംഗ​രി​ക്കു​ക​യാ​ണെന്ന്‌ അവനോ അവളോ ചിന്തി​ക്കാൻ എന്തായി​രി​ക്കും കാരണം?

 ജീവിതകഥ 2:

“കായി​ക​വി​ദ്യാ​ഭ്യാ​സ​ക്ലാ​സ്സിൽവെച്ച്‌ ചില ആൺകു​ട്ടി​കൾ വൃത്തി​കെട്ട തമാശകൾ പറഞ്ഞു​കൊ​ണ്ടാണ്‌ സംഭവ​ത്തിന്‌ തുടക്ക​മി​ട്ടത്‌. കുറച്ച്‌ ആഴ്‌ച​ത്തേക്ക്‌ ഞാൻ അത്‌ സഹി​ച്ചെ​ങ്കി​ലും ദിവസം ചെല്ലു​ന്തോ​റും അത്‌ വഷളാ​യി​ക്കൊ​ണ്ടി​രു​ന്നു. പിന്നെ​പ്പി​ന്നെ ആൺകു​ട്ടി​കൾ എന്റെ അടുത്ത്‌ ഇരിക്കാ​നും തോളത്ത്‌ കൈയി​ടാ​നും തുടങ്ങി. ഞാൻ അവരെ തള്ളിമാ​റ്റി​യെ​ങ്കി​ലും അവർ അതിൽനിന്ന്‌ പിന്മാ​റി​യി​ല്ല. ഒടുവിൽ അവരിൽ ഒരാൾ മോശ​മാ​യ ഒരു സന്ദേശം എനിക്ക്‌ എഴുതി​ത്ത​ന്നു. ഞാൻ അത്‌ കൈ​യോ​ടെ ടീച്ചറെ ഏൽപ്പിച്ചു. ആ ആൺകു​ട്ടി​യെ സ്‌കൂ​ളിൽനിന്ന്‌ പുറത്താ​ക്കി. ഞാൻ ഇതി​നെ​ക്കു​റിച്ച്‌ നേര​ത്തേ​ത​ന്നെ ടീച്ച​റോട്‌ പറയേ​ണ്ട​താ​യി​രു​ന്നെന്ന്‌ എനിക്ക്‌ പിന്നീടു തോന്നി.”—സബീന.

  •   തുടക്കത്തിൽത്തന്നെ ടീച്ച​റോട്‌ പോയി പറയേണ്ട എന്ന്‌ സബീന തീരു​മാ​നി​ക്കാൻ കാരണം എന്താ​ണെ​ന്നാ​ണു നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? അവൾ എടുത്ത തീരു​മാ​നം ശരിയാ​യി​രു​ന്നോ, അതോ അല്ലേ? എന്തു​കൊണ്ട്‌?

 ജീവിതകഥ 3:

“എന്റെ അനിയൻ ഗ്രെഗ്‌ കുളി​ച്ചു​കൊ​ണ്ടി​രി​ക്കെ മറ്റൊരു ആൺകുട്ടി അവന്റെ അടു​ത്തേ​ക്കു ചെന്നു. എന്നിട്ട്‌ ഉമ്മ തരാൻ ആവശ്യ​പ്പെ​ട്ടു. ഗ്രെഗ്‌ അതിനു വഴങ്ങി​യി​ല്ല. എങ്കിലും ആ കുട്ടി അവി​ടെ​നിന്ന്‌ പോകാൻ കൂട്ടാ​ക്കി​യി​ല്ല. ഒടുവിൽ ഗ്രെഗിന്‌ അവനെ തള്ളിമാ​റ്റേ​ണ്ടി​വ​ന്നു.”—സുസാൻ

  •   ഗ്രെഗ്‌ ലൈം​ഗി​ക​മാ​യ അതി​ക്ര​മ​ത്തിന്‌ ഇരയാ​യോ? അതോ ഇല്ലേ? എന്തു​കൊണ്ട്‌?

  •   മറ്റൊരു ആൺകു​ട്ടി​യിൽനിന്ന്‌ ലൈം​ഗി​ക അതി​ക്ര​മം നേരി​ടു​ന്ന ആൺകു​ട്ടി​കൾ അതെക്കു​റിച്ച്‌ തുറന്നു​പ​റ​യാൻ മടിക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നാണ്‌ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌?

  •   ഗ്രെഗ്‌ ചെയ്‌ത കാര്യം ശരിയാ​ണെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്യു​മാ​യി​രു​ന്നു?

കൂടുതൽ വിവര​ങ്ങൾക്ക്‌: യുവജനങ്ങൾ ചോദി​ക്കു​ന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 1 (ഇംഗ്ലീഷ്‌) പുസ്‌ത​ക​ത്തി​ലെ “എനിക്ക്‌ എങ്ങനെ ലൈം​ഗി​ക ഇരപി​ടി​യ​ന്മാ​രിൽനിന്ന്‌ സംരക്ഷണം നേടാം” എന്ന 32-ാം അധ്യായം കാണുക.