വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗാർഹികപീഡനത്തിന്‌ ഇരയായാൽ

ഗാർഹികപീഡനത്തിന്‌ ഇരയായാൽ

 “ലോക​വ്യാ​പ​ക​മാ​യി സ്‌ത്രീ​കൾക്കു നേരെ​യുള്ള ആക്രമണം ഒരു പകർച്ച​വ്യാ​ധി​പോ​ലെ പടർന്നു​പി​ടി​ക്കു​ക​യാണ്‌. അടിയ​ന്തി​ര​ശ്രദ്ധ അർഹി​ക്കുന്ന ഒരു പ്രശ്‌ന​മാ​യി​ത്തീർന്നി​രി​ക്കു​ന്നു അത്‌” എന്നു ലോകാ​രോ​ഗ്യ സംഘടന പറയുന്നു. സ്‌ത്രീ​ക​ളിൽ ഏതാണ്ട്‌ 30 ശതമാനം പേരും ഭർത്താ​വിൽനി​ന്നോ പങ്കാളി​യിൽനി​ന്നോ ഉള്ള “ശാരീ​രി​ക​മോ ലൈം​ഗി​ക​മോ ആയ ആക്രമ​ണ​ത്തിന്‌ ഇരയാ​യി​ട്ടു​ള്ള​താ​യി” ആ സംഘടന കണക്കാ​ക്കു​ന്നു. ഈ അടുത്ത്‌ ഒരൊറ്റ വർഷത്തി​നു​ള്ളിൽ ലോക​വ്യാ​പ​ക​മാ​യി ഓരോ ദിവസ​വും 137 സ്‌ത്രീ​ക​ളാണ്‌ അവരുടെ പങ്കാളി​യാ​ലോ മറ്റൊരു കുടും​ബാം​ഗ​ത്താ​ലോ കൊല്ല​പ്പെ​ട്ട​തെന്ന്‌ ഒരു യുഎൻ റിപ്പോർട്ട്‌ പറയുന്നു. a

 ഗാർഹി​ക​പീ​ഡനം എത്ര വ്യാപ​ക​മാ​ണെന്നു കണക്കുകൾ സൂചി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അതിന്‌ ഇരകളാ​കു​ന്നവർ അനുഭ​വി​ക്കുന്ന ശാരീ​രി​ക​വും മാനസി​ക​വും ആയ വേദന എത്ര​ത്തോ​ള​മാ​ണെന്ന്‌ ആ കണക്കു​കൾക്കു പറയാ​നാ​കില്ല.

 നിങ്ങൾ ഗാർഹി​ക​പീ​ഡ​ന​ത്തി​ന്റെ ഇരയാ​ണോ? അതിന്‌ ഇരയായ ആരെ​യെ​ങ്കി​ലും നിങ്ങൾക്ക്‌ അറിയാ​മോ? എങ്കിൽ താഴെ കൊടു​ത്തി​രി​ക്കുന്ന, ബൈബി​ളിൽനി​ന്നുള്ള ചില ആശയങ്ങൾക്കു നിങ്ങളെ സഹായി​ക്കാ​നാ​കും.

  അതു നിങ്ങളു​ടെ കുറ്റം​കൊ​ണ്ടല്ല

  സഹായം ലഭ്യമാണ്‌

  നിങ്ങൾക്ക്‌ ആശ്വാസം കണ്ടെത്താം

  ഗാർഹി​ക​പീ​ഡ​നം എന്നും തുടരില്ല

  ഇരകളാ​യ​വ​രെ എങ്ങനെ സഹായി​ക്കാം?

 അതു നിങ്ങളു​ടെ കുറ്റം​കൊ​ണ്ടല്ല

 ബൈബിൾ പറയു​ന്നത്‌: “നമ്മൾ ഓരോ​രു​ത്ത​രും ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും.”—റോമർ 14:12.

 ഇതു മനസ്സിൽപ്പി​ടി​ക്കുക: അതി​ക്രമം കാണിച്ച വ്യക്തി​യാ​ണു കുറ്റക്കാ​രൻ.

 പങ്കാളി നിങ്ങളെ ഉപദ്ര​വി​ച്ചിട്ട്‌, നിങ്ങളാണ്‌ അതിന്റെ കാരണ​ക്കാ​രി എന്നു പറയു​ന്നെ​ങ്കിൽ അതു ശരിയല്ല. ഭാര്യയെ ഉപദ്ര​വി​ക്കു​കയല്ല, സ്‌നേ​ഹി​ക്കു​ക​യാ​ണു ചെയ്യേ​ണ്ടത്‌. അവർ അത്‌ അർഹി​ക്കു​ന്നു.—കൊ​ലോ​സ്യർ 3:19.

 ഒരാളു​ടെ സ്വഭാ​വ​വൈ​ക​ല്യ​മോ അവർ വളർന്നു​വന്ന സാഹച​ര്യ​ങ്ങ​ളോ അല്ലെങ്കിൽ മദ്യത്തിന്‌ അടിമ​യാ​യി​രി​ക്കു​ന്ന​തോ ഒക്കെയാ​യി​രി​ക്കാം ചില​പ്പോ​ഴൊ​ക്കെ ഇത്തരം പെരു​മാ​റ്റ​ത്തി​നു കാരണം. കാരണം എന്തായാ​ലും നിങ്ങ​ളോട്‌ ഈ ചെയ്യു​ന്ന​തി​നൊ​ക്കെ അയാൾ ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ട​തുണ്ട്‌. മാറ്റം വരു​ത്തേ​ണ്ടത്‌ അയാൾത​ന്നെ​യാണ്‌.

 സഹായം ലഭ്യമാണ്‌

 ബൈബിൾ പറയു​ന്നത്‌: “അനേകം ഉപദേ​ശ​ക​രു​ണ്ടെ​ങ്കിൽ വിജയം നേടാം.”—സുഭാ​ഷി​തങ്ങൾ 15:22.

 ഇതു മനസ്സിൽപ്പി​ടി​ക്കുക: നിങ്ങൾക്കു പേടി തോന്നു​ന്നെ​ങ്കി​ലോ എന്തു ചെയ്യണ​മെന്ന്‌ അറിയി​ല്ലെ​ങ്കി​ലോ മറ്റുള്ള​വർക്കു നിങ്ങളെ സഹായി​ക്കാ​നാ​കും.

 എന്തു​കൊ​ണ്ടാണ്‌ നിങ്ങൾക്കു സഹായം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? ഗാർഹി​ക​പീ​ഡ​ന​ത്തിന്‌ ഇരയാ​കു​ന്ന​വ​രു​ടെ മനസ്സിനെ കുറെ കാര്യങ്ങൾ അലട്ടു​ന്നു​ണ്ടാ​കും. അതു​കൊ​ണ്ടു​തന്നെ എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നതി​നെ​ക്കു​റി​ച്ചൊ​ക്കെ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ പലപ്പോ​ഴും എളുപ്പ​മാ​യി​രി​ക്കില്ല. നിങ്ങളു​ടെ മനസ്സി​ലൂ​ടെ പോ​യേ​ക്കാ​വുന്ന ചില കാര്യങ്ങൾ ഇവയാ​യി​രി​ക്കാം:

  •   നിങ്ങളുടെതന്നെ സുരക്ഷ

  •   നിങ്ങളുടെ കുട്ടി​ക​ളു​ടെ ഭാവി

  •   നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ

  •   ഇണയോടുള്ള സ്‌നേഹം

  •   എങ്ങാനും ഇണ മാറ്റം വരുത്തി​യാ​ലോ എന്ന ചിന്ത

 ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ പലപല ചിന്തകൾ നിങ്ങളെ വീർപ്പു​മു​ട്ടി​ച്ചേ​ക്കാം, അതു സ്വാഭാ​വി​ക​മാണ്‌. നിങ്ങൾക്ക്‌ ആരോടു സഹായം ചോദി​ക്കാം?

 ആശ്രയി​ക്കാ​വു​ന്ന ഒരു സുഹൃ​ത്തി​നോ കുടും​ബാം​ഗ​ത്തി​നോ നിങ്ങളെ സഹായി​ക്കാ​നും ആശ്വസി​പ്പി​ക്കാ​നും കഴി​ഞ്ഞേ​ക്കും. നിങ്ങളെ അറിയാ​വുന്ന, നിങ്ങളെ സ്‌നേ​ഹി​ക്കുന്ന ഒരാ​ളോ​ടു സംസാ​രി​ക്കു​മ്പോൾത്തന്നെ നിങ്ങൾക്കു വലിയ ആശ്വാസം തോന്നി​യേ​ക്കാം.

 സ്‌ത്രീ​ക​ളു​ടെ സുരക്ഷ ഉറപ്പാ​ക്കു​ന്ന​തി​നുള്ള ഹെൽപ്‌ലൈൻ നമ്പരു​ക​ളിൽ വിളി​ച്ചാൽ പെട്ടെ​ന്നു​തന്നെ സഹായം ലഭി​ച്ചേ​ക്കാം. നിങ്ങളു​ടെ സുരക്ഷ ഉറപ്പാ​ക്കാൻവേണ്ടി എന്തൊക്കെ ചെയ്യാ​നാ​കു​മെന്ന്‌ അവർക്കു പറഞ്ഞു​ത​രാ​നാ​കും. ഇനി പങ്കാളി തനി​ക്കൊ​രു പ്രശ്‌ന​മു​ണ്ടെന്നു സമ്മതി​ക്കു​ക​യും മാറ്റം വരുത്താൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കി​ലോ? അങ്ങനെ​യൊ​രു സാഹച​ര്യ​ത്തി​ലും ഹെൽപ്‌​ലൈ​നി​ലെ ആളുകൾക്ക്‌ അദ്ദേഹം എന്തൊക്കെ ചെയ്യണ​മെന്നു പറഞ്ഞു​കൊ​ടു​ക്കാ​നാ​യേ​ക്കും.

 അടിയ​ന്തി​ര വൈദ്യ​സ​ഹാ​യം ആവശ്യ​മാ​യൊ​രു സാഹച​ര്യം ഉണ്ടാകു​ന്നെ​ങ്കിൽ ഡോക്ടർമാ​രു​ടെ​യോ നഴ്‌സു​മാ​രു​ടെ​യോ, പരിശീ​ലനം ലഭിച്ച അത്തരത്തി​ലുള്ള മറ്റുള്ള​വ​രു​ടെ​യോ സഹായം നിങ്ങൾക്കു തേടാം.

 നിങ്ങൾക്ക്‌ ആശ്വാസം കണ്ടെത്താം

 ബൈബിൾ പറയു​ന്നത്‌: “യഹോവ b ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌; മനസ്സു തകർന്ന​വരെ ദൈവം രക്ഷിക്കു​ന്നു.”—സങ്കീർത്തനം 34:18.

 ഇതു മനസ്സിൽപ്പി​ടി​ക്കുക: നിങ്ങളെ സഹായി​ക്കാ​മെന്നു ദൈവം ഉറപ്പു തന്നിട്ടുണ്ട്‌.

 യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ക്കു​റിച്ച്‌ ശരിക്കും ചിന്തയുണ്ട്‌. (1 പത്രോസ്‌ 5:7) നിങ്ങളു​ടെ ഉള്ളി​ന്റെ​യു​ള്ളി​ലെ ചിന്തക​ളും വികാ​ര​ങ്ങ​ളും യഹോ​വ​യ്‌ക്കു മനസ്സി​ലാ​കും. തന്റെ വചനമായ ബൈബി​ളി​ലൂ​ടെ യഹോ​വ​യ്‌ക്കു നിങ്ങളെ ആശ്വസി​പ്പി​ക്കാ​നാ​കും. മാത്രമല്ല, നിങ്ങളു​ടെ വിഷമ​ങ്ങ​ളും സങ്കടങ്ങ​ളും ഒക്കെ ദൈവ​ത്തോ​ടു പറയാ​നും ദൈവം ആഗ്രഹി​ക്കു​ന്നു. അങ്ങനെ പ്രാർഥി​ക്കു​മ്പോൾ, നന്നായി ചിന്തിച്ച്‌ പ്രവർത്തി​ക്കാ​നുള്ള കഴിവി​നും പിടി​ച്ചു​നിൽക്കാ​നുള്ള ശക്തിക്കും വേണ്ടി നിങ്ങൾക്ക്‌ അപേക്ഷി​ക്കാം.—യശയ്യ 41:10.

 ഗാർഹി​ക​പീ​ഡനം എന്നും തുടരില്ല

 ബൈബിൾ പറയു​ന്നത്‌: “അവർ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടിൽ താമസി​ക്കും; ആരും അവരെ പേടി​പ്പി​ക്കില്ല.”—മീഖ 4:4

 ഇതു മനസ്സിൽപ്പി​ടി​ക്കുക: എല്ലാവർക്കും സമാധാ​ന​ത്തോ​ടെ വീട്ടിൽ താമസി​ക്കാൻ കഴിയുന്ന ഒരു സമയം പെട്ടെ​ന്നു​തന്നെ വരു​മെന്നു ബൈബിൾ പറയുന്നു.

 ദൈവ​മാ​യ യഹോ​വ​യ്‌ക്കു മാത്രമേ നമ്മുടെ എല്ലാ പ്രശ്‌ന​ങ്ങ​ളും എന്നേക്കു​മാ​യി പരിഹ​രി​ക്കാൻ കഴിയു​ക​യു​ള്ളൂ. ബൈബിൾ ഈ ഉറപ്പു തരുന്നു: “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.” (വെളി​പാട്‌ 21:4) നമ്മൾ അനുഭ​വിച്ച ദ്രോ​ഹ​ങ്ങ​ളു​ടെ നീറുന്ന ഓർമ​ക​ളൊ​ന്നും അന്നു മനസ്സി​ലേക്കു വരില്ല. പകരം നല്ല കാര്യ​ങ്ങ​ളാ​യി​രി​ക്കും മനസ്സി​ലേക്കു വരിക. (യശയ്യ 65:17) ഇങ്ങനെ സമാധാ​ന​ത്തോ​ടെ ജീവി​ക്കാൻ കഴിയുന്ന ഒരു കാല​ത്തെ​ക്കു​റി​ച്ചാ​ണു ബൈബിൾ നമുക്ക്‌ ഉറപ്പു തരുന്നത്‌.

a ഈ ലേഖന​ത്തിൽ ഇരകളായ സ്‌ത്രീ​ക​ളെ​ക്കു​റി​ച്ചാ​ണു പറയു​ന്ന​തെ​ങ്കി​ലും ഇതിൽ പറഞ്ഞി​രി​ക്കുന്ന പല കാര്യ​ങ്ങ​ളും പുരു​ഷ​ന്മാർക്കും ബാധക​മാണ്‌.

b ദൈവത്തിന്റെ പേര്‌ യഹോവ എന്നാ​ണെന്നു ബൈബിൾ പറയുന്നു.