വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്‍റെ വീക്ഷണം

ചൂതാട്ടം

ചൂതാട്ടം

ചില ആളുകൾ ചൂതാ​ട്ടത്തെ നിർദോ​ഷ​ക​ര​മായ ഒരു നേര​മ്പോ​ക്കാ​യി വീക്ഷി​ക്കു​മ്പോൾ, മറ്റു ചിലർ അതിനെ നാശക​ര​മായ ഒരു ദുശ്ശീ​ല​മാ​യി കാണുന്നു.

ചൂതാട്ടം തെറ്റാ​ണോ?

ആളുകൾ പറയുന്നത്‌

നിയമ​ങ്ങൾക്കു വിധേ​യ​മാ​യി ചൂതാ​ട്ട​ത്തിൽ ഏർപ്പെ​ടു​ന്ന​തിൽ കുഴപ്പ​മൊ​ന്നു​മി​ല്ലെന്ന് പലരും കരുതു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഗവണ്മെന്‍റ് പുറത്തി​റ​ക്കുന്ന ലോട്ട​റി​കൾ പോ​ലെ​യു​ള്ളവ. ഇവയിൽനി​ന്നു ലഭിക്കുന്ന വരുമാ​നം പൊതു​ജ​ന​ക്ഷേമ പരിപാ​ടി​കൾക്ക് ഉപയോ​ഗി​ക്കു​ന്നുണ്ട്.

ബൈബിൾ പറയുന്നത്‌

ബൈബി​ളിൽ ചൂതാ​ട്ട​ത്തെ​ക്കു​റി​ച്ചു യാതൊ​രു പരാമർശ​വും ഇല്ല. എന്നിരു​ന്നാ​ലും, ചൂതാ​ട്ട​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്‍റെ വീക്ഷണം മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ചില തത്ത്വങ്ങൾ അതിലുണ്ട്.

മറ്റുള്ള​വ​രു​ടെ നഷ്ടങ്ങളി​ലൂ​ടെ പണം സമ്പാദി​ക്കുക എന്നതാണ്‌ ചൂതാ​ട്ട​ത്തിൽ ഉൾപ്പെ​ടു​ന്നത്‌. ‘അത്യാ​ഗ്ര​ഹ​ത്തി​നെ​തി​രെ ജാഗ്ര​ത​പാ​ലി​ക്കു​വിൻ’ എന്ന ബൈബിൾനിർദേ​ശ​ത്തി​നു വിരു​ദ്ധ​മാണ്‌ അത്‌. (ലൂക്കോസ്‌ 12:15) അതെ, ചൂതാ​ട്ട​ത്തി​ന്‍റെ പ്രേര​ക​ഘ​ടകം അത്യാ​ഗ്ര​ഹ​മാണ്‌. ഇതിൽ ഏർപ്പെ​ടു​ന്ന​തി​ലൂ​ടെ, വലിയ തുകകൾ സമ്മാന​മാ​യി ലഭിക്കു​മെ​ന്നാണ്‌ ചൂതാ​ട്ട​കേ​ന്ദ്രങ്ങൾ പരസ്യ​പ്പെ​ടു​ത്തു​ന്നത്‌. എന്നാൽ ആ സമ്മാന​ത്തുക നേടു​ന്ന​തി​നു​വേണ്ടി നഷ്ടപ്പെ​ടു​ത്തേ​ണ്ടി​വ​രുന്ന പണത്തെ പ്രാധാ​ന്യം കുറച്ചു​കാ​ണി​ക്കു​ക​യും ചെയ്യുന്നു. ലഭിക്കാൻപോ​കുന്ന വലിയ തുകക​ളെ​ക്കു​റിച്ച് സ്വപ്‌നം കാണുന്ന കളിക്കാർ അതിനു​വേണ്ടി എത്ര പണം വേണ​മെ​ങ്കി​ലും വാതു​വെ​ക്കു​മെന്ന് സംഘാ​ട​കർക്ക് അറിയാം. യഥാർഥ​ത്തിൽ, അത്യാ​ഗ്ര​ഹ​ത്തി​നെ​തി​രെ ജാഗ്രത പാലി​ക്കാൻ ഒരുവനെ സഹായി​ക്കു​ന്ന​തി​നു പകരം പണം എളുപ്പം സമ്പാദി​ക്കാ​നുള്ള ആഗ്രഹത്തെ അത്‌ ഊട്ടി​വ​ളർത്തു​ക​യാണ്‌ ചെയ്യു​ന്നത്‌.

മനുഷ്യ​നി​ലു​ള്ള സ്വാർഥ​ചി​ന്താ​ഗതി, അതായത്‌ മറ്റുള്ളവർ നഷ്ടപ്പെ​ടു​ത്തിയ പണം സ്വന്തമാ​ക്കുക എന്നതി​ലാണ്‌ ചൂതാട്ടം അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നത്‌. എന്നാൽ, ബൈബിൾ നിർദേ​ശി​ക്കു​ന്നത്‌ ‘സ്വന്തം നന്മയല്ല, മറ്റുള്ള​വ​രു​ടെ നന്മ അന്വേ​ഷി​ക്കാ​നാണ്‌.’ (1 കൊരി​ന്ത്യർ 10:24) അതിലെ പത്തു കല്‌പ​ന​ക​ളിൽ ഒന്ന് ഇപ്രകാ​രം പറയുന്നു: “കൂട്ടു​കാ​ര​ന്നുള്ള യാതൊ​ന്നി​നെ​യും മോഹി​ക്ക​രുത്‌.” (പുറപ്പാ​ടു 20:17) വാസ്‌ത​വ​ത്തിൽ, ചൂതാ​ട്ട​ത്തിൽ വിജയി​ക്ക​ണ​മെന്ന് ലക്ഷ്യം വെക്കുന്ന ഒരാൾ, തനിക്കു പണം ലഭിക്കു​ന്ന​തി​നു​വേണ്ടി മറ്റുള്ള​വ​രു​ടെ​യെ​ല്ലാം പണം നഷ്ടപ്പെ​ടാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌.

മാത്ര​വു​മല്ല, തങ്ങളു​ടെ​മേൽ അനു​ഗ്രഹം ചൊരി​യു​ന്ന​തി​നാ​യി ഭാഗ്യത്തെ ഒരു നിഗൂ​ഢ​ശ​ക്തി​യാ​യി വീക്ഷി​ക്കു​ന്ന​തിന്‌ എതി​രെ​യും ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു. ദൈവ​ത്തിൽ വിശ്വാ​സം നഷ്ടപ്പെട്ട പുരാതന ഇസ്രാ​യേൽജ​ന​ത്തിൽ ചിലർ “ഭാഗ്യ​ദേ​വനു പീഠ​മൊ​രു”ക്കിയതാ​യി ബൈബിൾ പറയുന്നു. ‘ഭാഗ്യ​ദേ​വ​നോ​ടുള്ള’ അത്തരം ഭക്തി ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​യി​രു​ന്നോ? ഒരിക്ക​ലും അല്ല. “എന്‍റെ ദൃഷ്ടി​യിൽ തിന്മയാ​യതു നിങ്ങൾ പ്രവർത്തി​ച്ചു. എനിക്ക് അനിഷ്ട​മാ​യതു നിങ്ങൾ തിര​ഞ്ഞെ​ടു​ത്തു” എന്ന് ദൈവം അവരോട്‌ പറഞ്ഞു.—യെശയ്യാ​വു 65:11, 12.

ചിലയി​ട​ങ്ങ​ളിൽ, നിയമാ​നു​സൃ​തം പ്രവർത്തി​ക്കുന്ന ചൂതാ​ട്ട​കേ​ന്ദ്ര​ങ്ങ​ളിൽനി​ന്നു ലഭിക്കുന്ന വരുമാ​നം വിദ്യാ​ഭ്യാ​സ​ത്തി​നും സാമ്പത്തി​ക​വി​ക​സ​ന​ത്തി​നും മറ്റു പൊതു​ജ​ന​ക്ഷേമ പരിപാ​ടി​കൾക്കും വേണ്ടി ഉപയോ​ഗി​ക്കു​ന്നു​വെ​ന്നത്‌ ശരിയാണ്‌. പക്ഷെ, പണം എന്തിനു​വേണ്ടി ഉപയോ​ഗി​ച്ചു​വെ​ന്നത്‌ പണം സമ്പാദിച്ച വിധത്തെ ന്യായീ​ക​രി​ക്കു​ന്നില്ല. കാരണം, അത്യാ​ഗ്ര​ഹ​ത്തെ​യും സ്വാർഥ​ത​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന പ്രവർത്ത​ന​ങ്ങ​ളിൽനി​ന്നാണ്‌ ഈ പണം ലഭിച്ചി​രി​ക്കു​ന്നത്‌. മാത്രമല്ല, ‘ഒന്നും നഷ്ടപ്പെ​ടാ​തെ എല്ലാം നേടുക’ എന്ന ആശയ​ത്തെ​യും ചൂതാട്ടം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

“കൂട്ടുകാന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.”പുറപ്പാ​ടു 20:17.

ചൂതാ​ട്ട​ത്തി​ന്‍റെ തിക്തഫലങ്ങൾ

ബൈബിൾ പറയുന്നത്‌

“ധനിക​രാ​കാൻ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്നവർ പ്രലോ​ഭ​ന​ത്തി​ലും കെണി​യി​ലും വീഴു​ക​യും മനുഷ്യ​രെ തകർച്ച​യി​ലും നാശത്തി​ലും മുക്കി​ക്ക​ള​യുന്ന മൗഢ്യ​വും ഹാനി​ക​ര​വു​മായ പല മോഹ​ങ്ങൾക്കും ഇരകളാ​യി​ത്തീ​രു​ക​യും ചെയ്യുന്നു” എന്ന് ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു. (1 തിമൊ​ഥെ​യൊസ്‌ 6:9) അത്യാ​ഗ്ര​ഹ​മാണ്‌ ചൂതാ​ട്ട​ത്തി​നു പിന്നിൽ. അതു നമ്മളെ നശിപ്പി​ക്കു​ന്ന​തി​നാൽ, നമ്മൾ നിശ്ചയ​മാ​യും ഒഴിവാ​ക്കേണ്ട പെരു​മാ​റ്റ​ശീ​ല​ങ്ങ​ളു​ടെ കൂട്ടത്തി​ലാണ്‌ ബൈബിൾ “അത്യാ​ഗ്ര​ഹത്തെ” ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.—എഫെസ്യർ 5:3.

ചൂതാട്ടം എളുപ്പം പണം സമ്പാദി​ക്കു​ന്ന​തി​നെ പ്രോ​ത്സാ​ഹി​ക്കു​ന്ന​തി​നാൽ, അത്‌ ഒരുവ​നിൽ പണത്തോ​ടുള്ള സ്‌നേഹം വർധി​പ്പി​ക്കും. ഈ സ്‌നേഹം “സകലവിധ ദോഷ​ങ്ങൾക്കും മൂല”കാരണ​മാ​ണെന്ന് ബൈബിൾ പറയുന്നു. ഇതിന്‌ ഒരു വ്യക്തി​യു​ടെ ജീവി​ത​ത്തിൽ സ്വാധീ​നം ചെലുത്തി അദ്ദേഹത്തെ അടിമ​യാ​ക്കാ​നും വലിയ ഉത്‌ക​ണ്‌ഠ​ക​ളി​ലേക്കു തള്ളിവി​ടാ​നും ദൈവ​വു​മാ​യുള്ള ബന്ധത്തെ താറു​മാ​റാ​ക്കാ​നും കഴിയും. ഇതിന്‍റെ കെണി​യിൽ വീണി​രി​ക്കു​ന്നവർ, “പലവിധ വ്യഥക​ളാൽ തങ്ങളെ ആസകലം കുത്തി​മു​റി​പ്പെടു”ത്തിയി​രി​ക്കു​ന്ന​താ​യി ബൈബിൾ ആലങ്കാ​രി​ക​മായ അർഥത്തിൽ പറഞ്ഞി​രി​ക്കു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 6:10.

അത്യാ​ഗ്ര​ഹം അസംതൃ​പ്‌തിക്ക് വഴി​വെ​ക്കും. ആളുകൾ തങ്ങളുടെ സാമ്പത്തിക സ്ഥിതി​യിൽ അതൃപ്‌ത​രാ​കാ​നും അങ്ങനെ അവരുടെ സന്തോഷം നഷ്ടപ്പെ​ടാ​നും ഇടയാ​കു​ന്നു. “ദ്രവ്യ​പ്രി​യന്നു ദ്രവ്യം കിട്ടീ​ട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീ​ട്ടും തൃപ്‌തി​വ​രു​ന്നില്ല” എന്ന് ബൈബിൾ പറയു​ന്നത്‌ എത്രയോ സത്യം!—സഭാ​പ്ര​സം​ഗി 5:10.

ചൂതാ​ട്ട​ത്തിൽ അകപ്പെ​ട്ടി​രി​ക്കുന്ന അനേകർ ഹാനി​ക​ര​മായ ഒരു ആസക്തിക്ക് അടിമ​ക​ളാ​യി​ത്തീ​രു​ന്നു. ഈ പ്രശ്‌നം ലോക​വ്യാ​പ​ക​മാണ്‌. ഐക്യ​നാ​ടു​ക​ളിൽ മാത്രം ദശലക്ഷങ്ങൾ ചൂതാ​ട്ട​ത്തിന്‌ അടിമ​ക​ളാ​യി​രി​ക്കു​ന്നു എന്നാണ്‌ കണക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌.

ഒരു പഴഞ്ചൊല്ല് ഇപ്രകാ​രം പറയുന്നു: “ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു (“അത്യാ​ഗ്ര​ഹ​ത്തോ​ടെ,” NW) കൈവ​ശ​മാ​ക്കാം; അതിന്‍റെ അവസാ​ന​മോ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്ക​യില്ല.” (സദൃശ​വാ​ക്യ​ങ്ങൾ 20:21) ചൂതാട്ടം, അനേകരെ കടത്തി​ലേ​ക്കും പാപ്പര​ത്ത​ത്തി​ലേ​ക്കും തള്ളിവി​ട്ടി​രി​ക്കു​ന്നു. ചിലർക്ക് തൊഴി​ലും സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളും നഷ്ടപ്പെട്ടു. മറ്റു ചിലരു​ടെ വിവാ​ഹ​ജീ​വി​തം തകർന്നി​രി​ക്കു​ന്നു. അതെ, ചൂതാ​ട്ട​ത്തിന്‌ നമ്മുടെ ജീവി​ത​ത്തെ​യും സന്തോ​ഷ​ത്തെ​യും ഇല്ലാതാ​ക്കാ​നാ​കും. എന്നാൽ, ബൈബി​ളി​ന്‍റെ മാർഗ​നിർദേശം അനുസ​രി​ക്കു​ന്നെ​ങ്കിൽ അത്തരം ദുരവ​സ്ഥ​ക​ളിൽനിന്ന് നമ്മൾ ഒഴിവു​ള്ള​വ​രാ​യി​രി​ക്കും. ▪ (g15-E 03)

ധനികരാകാൻ നിശ്ചയിച്ചുച്ചിരിക്കു ന്നവർ പ്രലോത്തിലും കെണിയിലും വീഴുയും മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കയുന്ന മൗഢ്യവും ഹാനിവുമായ പല മോഹങ്ങൾക്കും ഇരകളായിത്തീരുയും ചെയ്യുന്നു.” 1 തിമൊ​ഥെ​യൊസ്‌ 6:9.